നാ​ലാ​മൂ​ഴം ല​ക്ഷ്യ​മി​ട്ട് മ​മ​ത, ര​ണ്ടാ​മൂ​ഴ​ത്തി​ന് സ്റ്റാ​ലി​ൻ: ത​മി​ഴ്നാ​ടും ബം​ഗാ​ളും നാ​ളെ ബൂ​ത്തി​ലേ​ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. ബം​ഗാ​ളി​ൽ ആ​ദ്യ ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 152 മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ 234 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച വി​ധി​യെ​ഴു​ത്ത് ന​ട​ക്കു​ക. തു​ട​ർ​ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ഡി​എം​കെ​യ്ക്ക് അ​ണ്ണാ ഡി​എം​കെ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും ന​ട​ൻ വി​ജ​യി​ന്‍റെ ടി​വി​കെ​യു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ഡി​എം​കെ 164 മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ഖ്യ​ക​ക്ഷി​ക​ൾ 70ലും ​മ​ത്സ​രി​ക്കു​ന്നു. എ​ൻ ഡി​എ​യി​ൽ അ​ണ്ണാ ഡി​എം​കെ 169 സീ​റ്റി​ലും സ​ഖ്യ​ക​ക്ഷി​ക​ൾ 65ലും ​മ​ത്സ​രി​ക്കു​ന്നു. വി​ജ​യി​ന്‍റെ ടി​വി​കെ​യ്ക്ക് എ​ല്ലാ​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. വി​ജ​യ് പെ​ര​ന്പൂ​രി​ലും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും ജ​ന​വി​ധി തേ​ടു​ന്നു. സം​വി​ധാ​യ​ക​ൻ സീ​മാ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന നാം ​ത​മി​ഴ​ർ ക​ക്ഷി 234 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി, ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ…

Read More

തൃ​ശൂ​രി​ൽ വെ​ടി​പ്പു​ര​യി​ൽ വ​ൻ സ്ഫോ​ട​നം; മൂ​ന്ന് മ​ര​ണം; എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം; മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ

തൃ​ശൂ​ർ: പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടി​നു വേ​ണ്ടി വെ​ടി​ക്കോ​പ്പു​ക​ൾ ഒ​രു​ക്കി​യി​രു​ന്ന വെ​ടി​പ്പു​ര​യി​ൽ വ​ൻ സ്ഫോ​ട​നം. നാ​ൽ​പ​തോ​ളം പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന വെ​ടി​പ്പു​ര​യി​ലാ​ണ് വ​ൻ സ്ഫോ​ട​നം ന​ട​ന്ന​ത്. വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ട​ത്തി​ന്‍റെ ചു​റ്റു​പാ​ടു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. സ്ഫോ​ട​ന​മു​ണ്ടാ​യി ഏ​റെ നേ​ര​ത്തി​നു ശേ​ഷ​വും തു​ട​ർ​സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി. പ​രി​ക്കേ​റ്റ പ​ല​ർ​ക്കും മാ​ര​ക​മാ​യ പൊ​ള്ള​ലേ​റ്റെ​ന്നാ​ണ് വി​വ​രം. വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ട​ത്തി​ന്‍റെ ചു​റ്റു​പാ​ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ത്തെ​റി​ച്ചു. കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ഴും വെ​ടി​ക്കോ​പ്പു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നാ​ൽ വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് പൂ​ർ​ണ​തോ​തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ശ​സ്ത്ര​ക്രി​യ: പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യാ പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​റ​ക്കി. രോ​ഗ, ശ​സ്ത്ര​ക്രി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​സ്റ്റ് ബാ​ൻ​ഡ് രോ​ഗി​യെ ധ​രി​പ്പി​ക്കു​ക, ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട ശ​രീ​ര​ഭാ​ഗം മു​ൻ​കൂ​ട്ടി സ്കി​ൻ മാ​ർ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രെ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഈ ​മാ​ർ​ഗ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്പ് വാ​ർ​ഡി​ലെ ഡോ​ക്ട​റും ന​ഴ്സും രോ​ഗി​യു​ടെ ഐ​പി ന​ന്പ​ർ, യൂ​ണി​റ്റ്, കേ​സ് റി​ക്കാ​ർ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ണി​റ്റി​ലെ ന​ഴ്സ് ഇ​ൻ​ചാ​ർ​ജും വാ​ർ​ഡി​ലെ ഡോ​ക്ട​റും ചേ​ർ​ന്നു പ്രീ ​ഓ​പ്പ​റേ​റ്റീ​വ് ചെ​ക്ക് ലി​സ്റ്റ് പൂ​രി​പ്പി​ച്ച് ഒ​പ്പി​ട​ണം. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ചു​മ​ത​ല​യു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​തു​വാ​യി​ച്ച് വ്യ​ക്ത​ത വ​രു​ത്തി…

Read More

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം; പോ​ലീ​സ് മേ​ധാ​വി നാ​ളെ ദേ​ശീ​യ എ​സ്‌​സി എ​സ്‌​ടി ക​മ്മീ​ഷ​നിൽ ഹാ​ജ​രാകും

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ലെ പ്രാ​യം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​ളെ ദേ​ശീ​യ എ​സ് സി ​എ​സ് ടി ​ക​മ്മീ​ഷ​ന്‍ മു​ന്‍​പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. നേ​ര​ത്തെ ക​മ്മീ​ഷ​ന്‍ ഈ ​വി​ഷ​യ​ത്തി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ജ​ന​ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നതായി അ​ദ്ദേ​ഹം ക​മ്മീ​ഷ​നെ അ​റി​യി​ക്കും. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ വി​വാ​ഹം ന​ട​ത്തി​യെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് മു​ന്‍​പ് ത​മ്പാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Read More

പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വം; ഇ​ന്നു​ത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ന്നുത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും മു​റി തു​റ​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ സ്‌​ട്രോംഗ് റൂ​മി​ന് സ​മീ​പ​മു​ള്ള റി​സ​ര്‍​വ് റൂ​മാ​ണ് തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് മു​റി​യി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ അ​ത് എ​ടു​ക്കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും അ​റി​യി​ച്ച് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ആക്രി വില്പന: റെയിൽവേനേടിയത് 6813.86 കോടി

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ക്രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ റെ​യി​ൽ​വേ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം നേ​ടി​യ​ത് 6813.86 കോ​ടി രൂ​പ. 6000 കോ​ടി രൂ​പ എ​ന്ന ല​ക്ഷ്യ​ത്തെ മ​റി​ക​ട​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നേ​ട്ടം. 2024- 25 സാ​ന്പ​ത്തി​ക​വ​ർ​ഷം റെ​യി​ൽ​വേ ഈ​യി​ന​ത്തി​ൽ 6641.78 കോ​ടി രൂ​പ നേ​ടി​യി​രു​ന്നു. അ​ധി​ക​മാ​യി ല​ഭി​ച്ച ഈ ​വ​രു​മാ​നം സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം, ശു​ചി​ത്വം, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു തീ​രു​മാ​നം. യാ​ർ​ഡു​ക​ളി​ലും വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തു​വ​ഴി സാ​ന്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കു​ന്ന​തു മാ​ത്ര​മ​ല്ല, റെ​യി​ൽ​വേ ഭൂ​മി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ലും റെ​യി​ൽ​വേ വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2021-22ൽ ​വെ​റും 290 കോ​ടി രൂ​പ​യാ​യി​രു​ന്ന ഇ​ത്ത​രം വ​രു​മാ​നം അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 168 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച് 777.76 കോ​ടി രൂ​പ​യി​ലെ​ത്തി. പ​ര​സ്യ​ങ്ങ​ൾ, റെ​യി​ൽ​വേ ആ​സ്തി​ക​ൾ വാ​ണി​ജ്യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക എ​ന്നി​വ​യ്ക്കൊ​പ്പം മ​റ്റു​ചി​ല സേ​വ​ന​ങ്ങ​ളും…

Read More

റെ​യി​ൽ​വേ സു​ര​ക്ഷ​യ്ക്ക് ഇ​നി ഡ്രോ​ൺ കാ​വ​ൽ: വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ങ്ക് പ​ട്രോ​ളും

പ​ര​വൂ​ർ: റെ​യി​ൽ​വേ സു​ര​ക്ഷാ രം​ഗ​ത്ത് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും വ​നി​താ ശാ​ക്തീ​ക​ര​ണ​വും കോ​ർ​ത്തി​ണ​ക്കി ദ​ക്ഷി​ണ മ​ധ്യ റെ​യി​ൽ​വേ​യു​ടെ പു​ത്ത​ൻ ചു​വ​ടു​വ​യ്പ്പ്. ഹൈ​ദ​രാ​ബാ​ദി​ലെ എം​എം​ടി​എ​സ് (മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സി​സ്റ്റം) ട്രെ​യി​നു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള “പി​ങ്ക് പ​ട്രോ​ൾ’ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ ന​യി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ട്രെ​യി​നു​ക​ൾ, പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, തി​ര​ക്കേ​റി​യ മ​റ്റ് റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തും. തെ​ർ​മ​ൽ സെ​ൻ​സ​റു​ക​ൾ, നൈ​റ്റ് വി​ഷ​ൻ സം​വി​ധാ​നം, ഹൈ​ഡെ​ഫ​നി​ഷ​ൻ കാ​മ​റ​ക​ൾ എ​ന്നി​വ ഘ​ടി​പ്പി​ച്ച ഡ്രോ​ണു​ക​ൾ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വേ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് കൈ​മാ​റും. ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​വ​രെ​യും അ​നാ​വ​ശ്യ പ്ര​വ​ണ​ത​ക​ൾ കാ​ണി​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡി​ജി​സി​എ അം​ഗീ​കാ​ര​മു​ള്ള വ​നി​താ ഡ്രോ​ൺ പൈ​ല​റ്റു​മാ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക്…

Read More

താ​ര​പ്പോ​രി​ൽ ത​മി​ഴ​കം: വി​ജ​യ്‌​യെ നേ​രി​ടാ​ൻ ക​മ​ൽ‌​ഹാ​സ​ൻ

ചെ​ന്നൈ: വോ​ട്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​പ്പോ​രാ​ട്ടം ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി‍​യാ​യ ടി​വി​കെ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി നേ​രി​ടാ​ൻ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നെ രം​ഗ​ത്തി​റ​ക്കി ഡി​എം​കെ. ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ഡി​എം​കെ​യു​ടെ താ​ര​പ്ര​ചാ​ര​ക​നാ​യി മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ ഹാ​സ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി സെ​ന്തി​ൽ ബാ​ലാ​ജി​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​യ​ർ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി നി​ഷേ​ധി​ച്ച കേ​ന്ദ്ര നി​ല​പാ​ടി​നെ ക​മ​ൽ​ഹാ​സ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ​ട്‌​ന​യി​ലും ആ​ഗ്ര​യി​ലും ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​ഞ്ച​സ്റ്റ​ർ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കോ​യ​മ്പ​ത്തൂ​രി​ന് എ​ന്തു​കൊ​ണ്ടു നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു താ​രം ചോ​ദി​ച്ചു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന സെ​ന്തി​ൽ ബാ​ലാ​ജി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ പ്ര​ചാ​ര​ണ​ത്തി​ലും ക​മ​ൽ​ഹാ​സ​ൻ സ​ജീ​വ​മാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ മ​ത്സ​രി​ക്കു​ന്ന ചേ​പ്പോ​ക്ക്-​തി​രു​വ​ള്ളി​ക്കേ​നി​യി​ൽ…

Read More

ചൈ​ന​യെ വെ​ല്ലാ​ൻ ഇ​ന്ത്യ; ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ല​ഡാ​ക്കി​ൽ വ​രു​ന്നു

പ​ര​വൂ​ർ: ലോ​ക റെ​യി​ൽ​വേ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​ര​ധ്യാ​യം കു​റി​ക്കാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്നു. ബി​ലാ​സ്പൂ​ർ–​മ​ണാ​ലി–​ലേ റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഭാ​ഗ​മാ​യി ല​ഡാ​ക്കി​ലെ ത​ഗ്ലാം​ഗ് ലാ-​യി​ൽ (തെം​ഗ്ല) ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു.സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 17,580 അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഈ ​സ്റ്റേ​ഷ​ൻ, നി​ല​വി​ൽ ചൈ​ന​യു​ടെ കൈ​വ​ശ​മു​ള്ള റിക്കാർ​ഡാ​ണ് ത​ക​ർ​ക്കാ​ൻ പോ​കു​ന്ന​ത്. ചൈ​ന​യി​ലെ താം​ഗു​ല സ്റ്റേ​ഷ​ൻ 16,627 അ​ടി ഉ​യ​ര​ത്തി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​റെ​യി​ൽ​വേ ലൈ​ൻ ചൈ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ല​ഡാ​ക്ക് മേ​ഖ​ല​യ്ക്ക് ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും ത​ട​സ​മി​ല്ലാ​ത്ത ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കും. അ​തി​ർ​ത്തി​യി​ലേ​ക്ക് സൈ​നി​ക​രെ​യും ഭാ​ര​മേ​റി​യ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളെ​യും അ​തി​വേ​ഗം എ​ത്തി​ക്കാ​ൻ ഇ​ത് ഇ​ന്ത്യ​ൻ സേ​ന​യെ സ​ഹാ​യി​ക്കും. ദേ​ശീ​യ സു​ര​ക്ഷ​യി​ലും പ്ര​തി​രോ​ധ ലോ​ജി​സ്റ്റി​ക്സി​ലും ഈ ​പാ​ത വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കും. ഏ​ക​ദേ​ശം 489 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ അ​ദ്ഭു​ത​ക​ര​മാ​യ എ​ൻ​ജി​നിയ​റി​ംഗ് നി​ർ​മി​തി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ആ​കെ ദൂ​ര​ത്തി​ന്‍റെ…

Read More

ത​ല​ശേ​രി സം​ഘ​ർ​ഷം: സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മ​മെ​ന്ന് സി​പി​എം; അ​ക്ര​മം തു​ട​ർ​ന്നാ​ൽ അ​വ​സാ​നി​പ്പി​ക്കാ​ന​റി​യാമെന്ന് ബി​ജെ​പി

ത​ല​ശേ​രി: ഗോ​പാ​ല​പേ​ട്ട​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​പാ​ല​പേ​ട്ട​യി​ലെ സി.​പി. സു​മേ​ഷ് (43), ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നേ​ഷ് സു​രേ​ഷ് ബാ​ബു (44) എ​ന്നി​വ​രെ​യാ​ണു പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബി​ജെ​പി-​ആ​ർ​എ​സ്‌​എ​സ്‌ അക്രമത്തിൽ പരിക്കേറ്റ സു​മേ​ഷി​നെ ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റി​വ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സു​നേ​ഷി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സു​നേ​ഷ് ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​പി​എം പ്ര​തി​ഷേ​ധം ഇ​ന്ന്‌ സു​മേ​ഷി​നെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗോ​പാ​ല​പേ​ട്ട​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ക്കും. വ​ധ​ശ്ര​മ​ത്തി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​കു​ന്ന ഗോ​പാ​ല​പ്പേ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള ആ​ർ​എ​സ്‌​എ​സ്‌ ഗൂ​ഢ​നീ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു…

Read More