ത​പാ​ൽ വ​കു​പ്പി​ന് റി​ക്കാ​ർ​ഡ് വ​രു​മാ​നം; 16 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 15,296 കോ​ടി​യി​ലെ​ത്തി

പ​ര​വൂ​ർ: സേ​വ​ന വി​പു​ലീ​ക​ര​ണ​വും ന​വീ​ന പ​ദ്ധ​തി​ക​ളും തു​ണ​ച്ച​തോ​ടെ ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പി​ന് “ച​രി​ത്ര​പ​ര​മാ​യ’ നേ​ട്ടം. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​കു​പ്പി​ന്‍റെ വ​രു​മാ​നം 16 ശ​ത​മാ​നം വ​ർ​ധി​ച്ച് 15,296 കോ​ടി രൂ​പ യി​ലെ​ത്തി. പാ​ഴ്സ​ൽ, മെ​യി​ൽ സ​ർ​വീ​സു​ക​ളി​ലു​ണ്ടാ​യ വ​ൻ മു​ന്നേ​റ്റ​മാ​ണ് ത​പാ​ൽ വ​കു​പ്പി​ന്റെ ക​രു​ത്ത് തെ​ളി​യി​ച്ച​ത്.

2024-25 വ​ർ​ഷ​ത്തി​ൽ വ​രു​മാ​നം 13,218 കോ​ടി​യാ​യി​രു​ന്നു. വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന വാ​ർ​ഷി​ക ബി​സി​ന​സ് മീ​റ്റി​ൽ കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 17,546 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​മി​ട്ട​തി​ൽ 88 ശ​ത​മാ​ന​വും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​കു​പ്പി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ട്ട് പോ​സ്റ്റ​ൽ സ​ർ​ക്കി​ളു​ക​ൾ ല​ക്ഷ്യ​ത്തി​ന്‍റെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം നേ​ട്ടം സ്വ​ന്ത​മാ​ക്കി. 34 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ വ​രു​മാ​ന ല​ക്ഷ്യ​ത്തി​ന്റെ 102 ശ​ത​മാ​നം കൈ​വ​രി​ച്ച രാ​ജ​സ്ഥാ​ൻ സ​ർ​ക്കി​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ മു​ന്നി​ൽ.പൗ​ര​കേ​ന്ദ്രീ​കൃ​ത സേ​വ​ന​ങ്ങ​ളി​ൽ (സി​സി​എ​സ്) 70 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്.

പാ​ഴ്സ​ൽ വി​ഭാ​ഗ​ത്തി​ൽ 69 ശ​ത​മാ​ന​വും മെ​യി​ൽ സേ​വ​ന​ങ്ങ​ളി​ൽ 34 ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ൻ​ഷു​റ​ൻ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ 30 ശ​ത​മാ​ന​വും പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്ക് വി​ഭാ​ഗം 13 ശ​ത​മാ​ന​വും വ​ള​ർ​ച്ച കൈ​വ​രി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള സേ​വ​ന പ​രി​ഷ്ക​ര​ണ​വും വി​ത​ര​ണ​ത്തി​ലെ കൃ​ത്യ​ത​യു​മാ​ണ് വ​രു​മാ​നം ഇ​ര​ട്ട അ​ക്ക​ത്തി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment