ന്യൂഡൽഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുമായി കോടിക്കണക്കിനു രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും ഇന്ത്യ മുന്നണിയില്‍നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാത്തതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ വെളിപ്പെടുത്താതായിരുന്നു അമിത് ഷായുടെ പ്രതികരണം. ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നു ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍മാർ പോലും പറയുന്നു ഇത്രയും കാശ് തങ്ങൾ കണ്ടിട്ടില്ലെന്ന് – അമിത് ഷാ പറഞ്ഞു. ഇതുവരെ 350 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്.
Read MoreCategory: Loud Speaker
പ്രണബ് വെല്ലുവിളിയാകുമെന്ന് രാജീവ് ഗാന്ധി ഭയന്നു; ശർമിഷ്ഠ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മകള്‍ ശര്‍മിഷ്ഠ. തന്റെ അധികാരത്തിന് പ്രണബ് വെല്ലുവിളിയുയര്ത്തുന്നതായുള്ള സംശയമാണ് രാജീവിനെ ഇങ്ങനെയൊരു കാര്യത്തിനു പ്രേരിപ്പിച്ചതെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ആരെയും കണ്ണടച്ചു പിന്തുണയ്ക്കാത്ത കടുപ്പക്കാരന്‍ എന്നാണ് തന്നെപ്പറ്റി രാജീവിന്റെ മനസിലുണ്ടായിരുന്നതെന്ന് പ്രണബ് പറഞ്ഞിരുന്നതായി ശര്‍മിഷ്ഠ പറയുന്നു. പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമമംബേഴ്സ്, എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ശര്‍മിഷ്ഠയുടെ ഈ വെളിപ്പെടുത്തല്‍. രാജീവിന്റെ അധികാരത്തെ ഒരു ദിവസം താന്‍ വെല്ലുവിളിക്കുമെന്ന് സോണിയ ഗാന്ധിയും വിശ്വസിച്ചിരുന്നുവെന്ന് പ്രണബ് പറഞ്ഞിരുന്നതായും ശര്‍മിഷ്ഠ കൂട്ടിച്ചേർത്തു.
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പദ്മകുമാറിന്റെ 10 ലക്ഷത്തിന്റെ അടിയന്തര ബാധ്യത കൊല്ലത്തെ സ്വകാര്യബാങ്കിലേത്
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ 10 ലക്ഷം രൂപയുടെ അടിയന്തര ബാധ്യത കൊല്ലം കടപ്പാക്കടയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇവിടുന്ന് പദ്മകുമാർ ലോൺ എടുത്ത തുക പലിശ സഹിതം 10 ലക്ഷം കടന്നതിനാലും തിരിച്ചടവ് മുടങ്ങിയതിനാലും ബാങ്ക് അധികൃതർ നിയമ നടപടികളിലേയ്ക്ക് നീങ്ങിയിരുന്നു. ബാങ്ക് അയച്ച നിയമപരമായ ജപ്തി നോട്ടീസ് പദ്മകുമാറിന് ലഭിക്കുകയുമുണ്ടായി. മാത്രമല്ല ബാങ്കിന്റെ നടപടി അതിവേഗം ഉണ്ടാകുമെന്ന് പദ്മകുമാറും കുടുംബവും ഭയക്കുകയും ചെയ്തു. ഈ പത്ത് ലക്ഷം രൂപ അടിയന്തിരമായി തിരിച്ചടക്കേണ്ടതിനാലാണ് പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ട് പോകൽ പദ്ധതി കുടുംബം വളരെ വേഗം നടപ്പിലാക്കിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്മകുമാർ പിടിയിലായപ്പോൾ മുതൽ പത്ത് ലക്ഷം രൂപയുടെ അത്യാവശ്യം സംബന്ധിച്ച് പോലീസിനോടും പറഞ്ഞിരുന്നു. എന്നാൽ എന്തായിരുന്നു ബാധ്യത എന്ന് വ്യക്തമായി വെളിപ്പെടുത്തിയിരുന്നുമില്ല. പ്രതികളുടെ…
Read Moreരാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്നു സൂചന; സ്പീക്കർ, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ പോരെന്നു വസുന്ധര
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്നു പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും തീരുമാനമായിട്ടും രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ ഉയർത്തിയ പ്രതിരോധത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണു ബിജെപി നേതൃത്വം. സ്പീക്കർ സ്ഥാനം നൽകാമെന്നും ഉപമുഖ്യമന്ത്രിയാക്കാമെന്നുമൊക്കെ വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ആദ്യ ഒരു വർഷമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് അവസാനം അവർ മുന്നോട്ടുവച്ചതായും സൂചനയുണ്ട്. വസുന്ധരയെ മുഖ്യമന്ത്രിയാക്കില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബിജെപി നേതൃത്വം നിശ്ചയിച്ചുറപ്പിച്ചിരുന്നു. അവരെ ഒഴിവാക്കിയാൽ ബിജെപിയിൽ ഉൾപ്പോരുണ്ടാവുകയും ഭരണം നഷ്ടപ്പെടുകയും ചെയ്യുമെന്നു തിരിച്ചറിഞ്ഞ പാർട്ടിനേതൃത്വം അവസാന ലിസ്റ്റിൽ അവരെ ഉൾപ്പെടുത്തുകയായിരുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സമയത്തും മുഖ്യമന്ത്രിയാരെന്ന് ബിജെപി ചൂണ്ടിക്കാട്ടിയില്ല. കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് വസുന്ധരയ്ക്കു മുന്നിൽ കീഴടങ്ങിയാൽ അതു പാർട്ടിക്കു നാണക്കേടായേക്കുമെന്നു ബിജെപി കേന്ദ്രനേതൃത്വവും കരുതുന്നു. വസുന്ധരയ്ക്ക് മറ്റു ചില ഓഫറുകൾ നൽകി അവരെ പിണക്കാതെ…
Read Moreമാതാപിതാക്കളുമായി വാക്കുതർക്കം: മെട്രോ ട്രാക്കിൽ നിന്ന് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാഭീഷണി
ന്യൂഡൽഹി: മെട്രോ ട്രാക്കിൽ നിന്ന് ആത്മഹത്യാഭീഷണി മുഴക്കി കോളജ് വിദ്യാർഥിനി. സെൻട്രൽ ഡൽഹിയിലെ ഷാദിപൂർ മെട്രോ സ്റ്റേഷനിലെ ട്രാക്കിൽ നിന്നാണ് റോഡിലേക്ക് ചാടാൻ യുവതി ശ്രമിച്ചത്. തുടർന്ന് മെട്രോ സ്റ്റേഷനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മെട്രോ ട്രാക്കിലൂടെ നടന്ന് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ യുവതിയെ കുടുംബത്തിന് കൈമാറി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെട്രോ ട്രാക്കിൽ യുവതി നിൽക്കുന്നത് വീഡിയോയിൽ കാണാം. അവളുടെ ഒരു കൈയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു. മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടർന്ന് കോളേജ് വിദ്യാർഥിനിയായ യുവതി അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ വൈകിട്ട് 5:30 ഓടെ, ഷാദിപൂർ മെട്രോ സ്റ്റേഷനിലെ ഒരു മെട്രോയിൽ നിന്ന് യുവതി ഇറങ്ങി ട്രാക്കിലൂടെ നടക്കാൻ തുടങ്ങി. അവളെ കണ്ടതും താഴെ റോഡിലുണ്ടായിരുന്ന ആളുകൾ നിലവിളിച്ചു, തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും…
Read Moreഭാര്യയുമായി സൗഹൃദം; സുഹൃത്തിനെ യുവാവും കൂട്ടാളികളും മർദിച്ച് കൊലപ്പെടുത്തി
കോഴിക്കോട്: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തും രണ്ട് കൂട്ടാളികളും അറസ്റ്റിൽ. മണ്ണഞ്ചിറയിലെ പറമ്പിൽ ഇന്നലെ വൈകിട്ടാണ് നൂറാം തോട് സ്വദേശി നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. മുക്കം സ്വദേശി റാഫി, തിരുവമ്പാടി സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ച മുതൽ കോളജ് വിദ്യാർഥിയായ അഭിജിത്തിനെ കാണുന്നില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകി. മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് നിതിന്റെ മൃതദേഹം ലഭിക്കുന്നത്. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി അഭിജിത് കീഴടങ്ങുകയായിരുന്നു. നിതിന്‍ അഭിജിത്തിന്റെ ഭാര്യയുമായുള്ള സൗഹൃദത്തെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.
Read Moreഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി; അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഒന്‍പതോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ…
Read Moreലൗ ജിഹാദ് സമരത്തിന്റെ മുൻനിരയിൽ; പിന്നാലെ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദൾ പ്രവർത്തകൻ
മുസ്ലിം യുവതിയെ ജീവിത സഖിയാക്കി ബജ്റംഗ്ദൾ പ്രവർത്തകൻ. ദക്ഷിണ കന്നഡയിലെ സൂറത്ത്കൽ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന മുസ്ലിം യുവതിയെ വിവാഹം ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ ഇരുവരുടേയും വിവാഹം വൻ ആഘോഷമാക്കി. ആയിഷയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും തങ്ങളുടെ വിവാഹം നടത്തി തരണമെന്നുമുള്ള ആവശ്യവുമായി യുവാവ് പെൺകുട്ടിയുടെ കുടുംബത്തെ പോയി കണ്ടിരുന്നു. തുടർന്ന് ഇവർ ഒളിച്ചോടി വിവാഹിതാരാവുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് ആയിഷയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഡിസംബർ എട്ടിന് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിര നേതാവായിരുന്നു പ്രശാന്ത്. ഇയാൾ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്. ഹിന്ദുത്വ സംഘടന പ്രവർത്തകർഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ച് വലിയ ആഘോഷമാണ്…
Read Moreഇപ്പ ശരിയാക്കിത്തെരാ… അഴിമതിക്കെതിരേ വിലപിച്ച കോൺഗ്രസ് നേതാവിൽനിന്ന് പിടിച്ചെടുത്തത് 290 കോടിയുടെ കള്ളപ്പണം
ന്യൂഡല്‍ഹി: 2022ല്‍ കള്ളപ്പണത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറൽ ആയിരിക്കുകയാണ്. ആ ട്വീറ്റ് ചെയ്തയാളുടെ ജീവിതത്തില്‍ സംഭവിച്ച വന്‍ വഴിത്തിരിവാണ് ഇതിനു കാരണം.കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിന്റേതായിരുന്നു ആ ട്വീറ്റ്. ഇപ്പോള്‍ സാഹുവില്‍നിന്ന് കണക്കില്‍പ്പെടാത്ത 290 കോടി രൂപ പിടിച്ചെടുത്തതോടെയാണ് പഴയ ട്വീറ്റ് വീണ്ടും വൈറലായത്. 2022 ഓഗസ്റ്റ് 12ന് ചെയ്ത ട്വീറ്റില്‍ സാഹു പറഞ്ഞത് ഇങ്ങനെ…”നോട്ടു നിരോധനത്തിനു ശേഷവും രാജ്യത്തു കള്ളപ്പണവും അഴിമതിയും നിലനില്ക്കുന്നതില് എന്റെ ഹൃദയം വേദനിക്കുന്നു. എവിടെ നിന്നാണ് ജനങ്ങളില്‍ ഇത്രയധികം കള്ളപ്പണം എത്തുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. ഈ രാജ്യത്ത് അഴിമതിയുടെ വേരറുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്…’ സാഹുവിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുണ്ട നര്‍മബോധമുള്ളയാളാണ് സാഹു എന്നു പറഞ്ഞ മാളവ്യ ‘കറപ്ഷന്‍ കി…
Read Moreകാഷ്മീരിനു പരമാധികാരമില്ല; രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരേ നല്കിയ ഹര്‍ജികളില്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി. കാഷ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോടതി. കാഷ്മീരിനു പ്രത്യേകപദവി അവകാശപ്പെടാൻ കഴിയില്ലെന്നും രാഷ്ട്രപതിയുടെ ഭരണകാലയളവിൽ പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എത്രയും വേഗം സംസ്ഥാനപദവി നൽകണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി. കാഷ്മീരിനു പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസത്തെ വാദം കേട്ടശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.
Read More