ബംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിലെ ഏറെ സ്വാധീനമുള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്ന് അവകാശപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. കേന്ദ്ര സർക്കാർ ചുമത്തിയ കേസുകളിൽനിന്നു കരകയറാനായി ആ മന്ത്രി കോൺഗ്രസ് വിട്ട് 50–60 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും, അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരേ കേന്ദ്ര സർക്കാർ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലേതു പോലെ കർണാടകയിൽ ഏതുനിമിഷവും എന്തും സംഭവിക്കാം’’ കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാൽ മന്ത്രിയുടെ പേരു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ കർണാടകയിൽ എന്തും സംഭവിക്കാമെന്നും…
Read MoreCategory: Loud Speaker
യുവാക്കളെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശി പവിൻ പ്രകാശ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ നിഖിൽരാജ്, പ്രവീണ്‍ എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. പവിൻ പ്രകാശിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം കീഴാറ്റിങ്ങൽ വിളയിൽമൂലയ്ക്ക് സമീപം വച്ച് പ്രദേശവാസികളായ അഞ്ച് യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പരിക്കേറ്റ യുവാക്കളിൽ രണ്ട് പേരുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. പവിൻ പ്രകാശും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് പ്രദേശവാസികളായ യുവാക്കളെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച നാട്ടുകാരെയും അക്രമി സംഘം ആക്രമിച്ചിരുന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ…
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക തെളിവുകൾ എല്ലാം ലഭിച്ചുവെന്ന് അന്വേഷണ സംഘം. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്നും പോളച്ചിറയിലെ ഫാം ഹൗസിൽ നിന്നുമാണ് സുപ്രധാന തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കുട്ടിയുടെ കത്തിച്ച ബാഗിന്റെയും നോട്ട്ബുക്കിന്റെയും അവശിഷ്ടങ്ങൾ, പെൻസിൽ ബോക്സ് എന്നിവയടക്കം കണ്ടെടുത്തിട്ടുണ്ട്. ഇനി ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭ്യമാകേണ്ടതുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറിൽ നിന്നും ഫോറൻസിക് വിഭാഗം ചില വിലപ്പെട്ട തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതു കൂടാതെ ചാത്തന്നൂരിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ കുട്ടിയുടെ വിരലടയാളം കൂടി ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അത് ലഭിക്കുകയാണങ്കിൽ അന്വേഷണത്തിന് കൂടുതൽ ഗുണകരമാകും. തട്ടിക്കൊണ്ട് പോകാൻ വെള്ള സ്വിഫ്റ്റ് ഡിസയർ കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ…
Read Moreടി. പി ചന്ദ്രശേഖരനെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചടക്കുമോ എന്ന ഭയം; വെളിപ്പെടുത്തലുമായി കെ. എം ഷാജി
എറണാകുളം: ആർഎംപി നേതാവ് ടി. പി ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ. എം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ടിപിയെ കൊല്ലപ്പെടുത്താൻ കാരണമെന്ന് കെ. എം ഷാജി പറഞ്ഞു. എറണാകുളം മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലായിരുന്നു ഷാജിയുടെ കുറ്റപെടുത്തൽ. ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കലിൽ വിജയിച്ചാൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണ സ്രോതസ്സ് പുറത്തുവരുമെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനിൽ നിന്ന് മുകളിലേക്ക് പോയിരുന്നെങ്കിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മറുപടി പറയേണ്ടി വരുമായിരുന്നു എന്നും ഷാജി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് സാധിച്ചുവെന്നും കെ. എം ഷാജി കൂട്ടിചേർത്തു.
Read Moreനവകേരള സദസിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി പിടിയിൽ
കോട്ടയം: പാലായിൽ നവകേരള സദസിന്റെ ഫ്ലക്സ് ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ച സംഭവം ഒരാൾ പിടിയിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ഫ്ലക്സ് ബോർഡിൽ ഇയാൾ കരി ഓയില്‍ ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരി ഓയില്‍ ഒഴിച്ചത്. ഇതിനു മുൻപും ഇയാളെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് കാണിച്ച് ബോംബ് ഭീഷണി മുഴക്കി ഇയാൾ കത്തെഴുതിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായവരിൽ 70 ശതമാനവും 18നും 30നും ഇടയിൽ പ്രായമുള്ളവർ
ന്യൂഡൽഹി: 2021-ൽ ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ സ്ത്രീകളിൽ ഏറ്റവും കൂടുതൽ ശതമാനം 18-30 പ്രായത്തിലുള്ളവർ. വെള്ളിയാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാർ റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 72 ശതമാനത്തിലധികവും ഇങ്ങനെയാണ്. ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് അനുസരിച്ച് 2021ൽ ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ 1,251 പേരിൽ 905 പേർ 18-30 വയസ്സിനിടയിലും 328 പേർ 30-45 വയസ്സിനിടയിലുമാണ്. ദേശീയ തലത്തിലും ഈ രീതി സ്ഥിരമാണ്. അവിടെ 20,065 ബലാത്സംഗ ഇരകളിൽ ഏറ്റവും കൂടുതൽ പേർ 18 മുതൽ 30 വരെ പ്രായമുള്ളവരാണ്. മൊത്തം 7,627 പേർ 30-45 പ്രായത്തിലുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം 2021ൽ രാജ്യത്തുടനീളം 31,878 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. എന്നാൽ വർഷങ്ങളായി സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം 2021-ൽ ഡൽഹിയിൽ ആത്മഹത്യ ചെയ്ത 2,840…
Read More‘പാർട്ടിക്കു വേണ്ടി മൈദപശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി’ ; പരിഹാസവുമായി പി. കെ അബ്ദുറബ്
നവകേരള സദസിൽ മർദ്ദനമേറ്റ സിപിഐ പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി. കെ അബ്ദുറബ്. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയിസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറൈൻഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയിസിന് മർദനമേറ്റത്. ഇതിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായാണ് പി. കെ അബ്ദുറബിന്റെ പ്രതികരണം. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട് മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ടെന്ന് പി. കെ അബ്ദുറബ് പറഞ്ഞു. പാർട്ടിക്കു വേണ്ടി മൈദപശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ്…
Read Moreഭാര്യക്ക് 18 വയസോ അതിൽ കൂടുതലോ എങ്കിൽ വൈവാഹിക ബലാത്സംഗം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഭാര്യക്ക് 18 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ വൈവാഹിക ബലാത്സംഗം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ കുറ്റം ചെയ്തതിന് ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഈ കേസിലെ പ്രതികളെ ഐപിസി സെക്ഷൻ 377 പ്രകാരം ശിക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാം മനോഹർ നരേൻ മിശ്രയുടെ ബെഞ്ച്, ഈ രാജ്യത്ത് ഇതുവരെ വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ, ഭാര്യക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമാണെങ്കിൽ വൈവാഹിക ബലാത്സംഗത്തിന് ക്രിമിനൽ ശിക്ഷയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിനുള്ള ഹർജികൾ പട്ടികപ്പെടുത്താൻ ഈ വർഷം ആദ്യം സുപ്രീം കോടതി സമ്മതിച്ചിരുന്നു. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ…
Read Moreആശുപത്രിയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം; കേസെടുത്ത് പോലീസ്
മുംബൈ: ആശുപത്രി വളപ്പിലെ ചവറ്റുകുട്ടയ്ക്കുള്ളിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. സിയോൺ ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന മുംബൈയിലെ, ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്വീപ്പറാണ് മൃതദേഹം ശുചിമുറിയിലെ ചവറ്റുകുട്ടയിൽ കണ്ടത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ ഡോക്ടർമാർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ച ശേഷം പോലീസിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Read Moreവിയോജിപ്പുകൾ വെട്ടിത്തുറന്നു പറഞ്ഞ തന്റേടി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ യൗവനകാലം മുതൽ തലയെടുപ്പോടെനിന്ന നേതാവാണു കാനം രാജേന്ദ്രൻ. എഴുപത്തിമൂന്നാം വയസിൽ അപ്രതീക്ഷിതമായി വിടവാങ്ങുന്പോൾ അത് വർത്തമാന കേരളരാഷ്ട്രീയത്തിലെ മുൻനിരനേതാക്കളിൽ ഒരാളാണ് ഇല്ലാതാകുന്നത്. രണ്ടു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന കാനത്തിനു പകരക്കാരനെ വയ്ക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. കൂട്ടായ നേതൃത്വം തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകാനും പാർട്ടി തീരുമാനിച്ചു. പാദം മുറിച്ചു മാറ്റിയതിനു ശേഷം കൃത്രിമപാദം ഉപയോഗിക്കാനായിരുന്നു തീരുമാനം. അതിനു ശേഷം കാനം സിപിഐ രാഷ്ട്രീയത്തിലേക്കു മടങ്ങി വരണമെന്നു പാർട്ടി ആഗ്രഹിച്ചിരുന്നു. കാനത്തിനു പകരക്കാരനേക്കുറിച്ചു ചിന്തിക്കാൻ പോലും പാർട്ടിക്കു കഴിയുമായിരുന്നില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാനം അപ്രതീക്ഷിതമായി വിടവാങ്ങി. കേരള രാഷ്ട്രീയത്തിനും ഇടതുരാഷ്ട്രീയത്തിനും നഷ്ടം. 1969 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.കെ. ചന്ദ്രപ്പൻ ദേശീയ പ്രസിഡന്റ് ആയപ്പോൾ കാനം സംസ്ഥാന സെക്രട്ടറി ആയി. അന്നു പ്രായം 19 മാത്രം. ഒരുപക്ഷേ കേരളത്തിൽ ഒരു…
Read More