കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജസ്ഥാനിലെ ബിജെപി എന്നാൽ വസുന്ധര രാജെ സിന്ധ്യയായിരുന്നു. എന്നാൽ പുതിയ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ തെരഞ്ഞെടുക്കപ്പെട്ടതോടെ വസുന്ധര യുഗത്തിന് അന്ത്യമാകുകയാണ്.കേഡർപാർട്ടിയെന്ന് അഭിമാനിക്കുന്ന ബിജെപിയെ അവസാനനിമിഷം വരെ വട്ടംകറക്കിയശേഷമായിരുന്നു വസുന്ധരയുടെ പിന്മാറ്റം. ലോക്സഭാംഗത്വം രാജിവയ്പിച്ച് മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം കളത്തിലിറക്കിയ ബാബ ബാലക്നാഥിനെ മാറ്റിനിർ ത്താനും വസുന്ധരയ്ക്കായി. വസുന്ധരയുടെ നിർദേശപ്രകാരമാണ് ആദ്യ തവണ എംഎൽഎ ആയ ഭജൻ ലാൽ ശർമയെ ബിജെപി മുഖ്യമന്ത്രിയാക്കിയതെന്നാണു റിപ്പോർട്ട്. അടുത്ത തവണ കേന്ദ്രത്തിൽ ബിജെപി മന്ത്രിസഭയുണ്ടായാൽ മകൻ ദുഷ്യന്ത് സിംഗിനെ കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പും അവർ വാങ്ങിയിട്ടുണ്ടെന്നു സൂചനയുണ്ട്. പകുതിയിലധികം എംഎൽഎമാരുടെ വ്യക്തമായ പിന്തുണയുള്ള വസുന്ധരയെ പിണക്കിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടുമെന്നറിയാവുന്ന ബിജെപി വളരെ കരുതലോടെയാണ് സംസ്ഥാനത്ത് കരുക്കൾ നീക്കിയത്. മുൻ ബിജെപി അധ്യക്ഷനും കേന്ദ്ര പ്രതിരോധ മന്ത്രിയും വസുന്ധരയുമായി അടുപ്പമുള്ളയാളുമായ രാജ്നാഥ് സിംഗിനെയാണ് കേന്ദ്ര…
Read MoreCategory: Loud Speaker
കുവൈറ്റിൽ വൻ ലഹരിവേട്ട ഏഷ്യൻ വംശജർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ബോട്ട്മാർഗം വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്താനുള്ള ശ്രമം തകർത്ത് കോസ്റ്റ്ഗാർഡ്. നാലരക്കോടിയിലേറെ വിലവരുന്ന 40 കിലോഗ്രാം ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി. പിടിയിലായവരെല്ലാം ഏഷ്യൻ വംശജരാണ്. ഗൾഫ് മേഖലയിൽ സമീപ ദിവസങ്ങളിലായി വൻലഹരിവേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഒമാനിലും സമാനമായ രീതിയിലുള്ള ലഹരിവേട്ട നടന്നിരുന്നു. വടക്കന്‍ ബാത്തിനയിൽനിന്നു പിടികൂടിയ പ്രതികളില്‍നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.
Read Moreമിസോറം മുഖ്യമന്ത്രിയോട് ബിരേൻ സിംഗ്; ‘മണിപ്പുരിന്റെ കാര്യങ്ങളിൽ ഇടപെടരുത്’
ഇംഫാൽ: മണിപ്പുരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നു മിസോറമിന്റെ പുതിയ മുഖ്യമന്ത്രിയായ ലാൽദുഹോമയോട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. അയൽ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മറ്റുള്ളവർക്ക് സാധ്യമായ സഹായം നൽകാം. എന്നാൽ, ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നു ബീരേൻ സിംഗ് പറഞ്ഞു. മോറെയിലെ മണിപ്പുർ നിവാസികളെ സംബന്ധിച്ച് മിസോറം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ബിരേൻ സിംഗിനെ ചൊടിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്നത് ആഭ്യന്തര കാര്യമാണെന്നും അത് സംസ്ഥാനംതന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന നൂപി ലാൽ നുമിത് അനുസ്മരണ ചടങ്ങിലാണ് ബിരേൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreകേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ ഹർജി
തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാട്ടി സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹർജി നല്കി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന 131 -ാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് ഹർജി നൽകിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറിലസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിന്റെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹര്‍ജിയിൽ പറയുന്നു. അടിയന്തിരമായി 26,000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
Read Moreപ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ല; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാർ; നവകേരള സദസിനെ വിമർശിച്ച് ഗവർണർ
ന്യൂഡൽഹി: കേരള സർക്കാരിനെതിരായ ആക്രമണം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേർന്നു നടത്തുന്ന നവകേരള സദസിനെയും ഗവർണർ വിമർശിച്ചു. എന്താണ് നവകേരള സദസിന്റെ ലക്ഷ്യമെന്നു ചോദിച്ച ഗവർണർ, പരാതി സ്വീകരിക്കുകയല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും പറഞ്ഞു. പരാതികള്‍ക്ക് പരിഹാരമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പരിപാടിയെന്നും ഗവർണർ ഡൽഹിയിൽ ചോദിച്ചു. എന്തിന്റെ പേരിലാണ് നവകേരള സദസ് നടത്തുന്നത്. മൂന്നു ലക്ഷം പരാതികൾ ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് കളക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കിൽ സെക്രട്ടേറിയറ്റിൽ തന്നെ നേരിട്ടെത്തി പരാതി നൽകാവുന്നതാണ്. പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണ്. ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂൾ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം…
Read Moreപതിനെട്ടാംപടി വീതി കൂട്ടലുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല; ഇന്നലെ രാത്രിയോടെ ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി; മന്ത്രി കെ. രാധാകൃഷ്ണൻ
പത്തനംതിട്ട: ഇന്നലെ രാത്രിയോടെ ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്കുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യത്തിനു കെഎസ്ആർടിസി ബസുകളുണ്ട്. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ് ചെയ്ത് വച്ചിട്ടുണ്ട്. റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഭാഗമായാണ് പോലീസുകാരെ മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പതിനെട്ടാംപടി വീതികൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് വരികയാണ്. മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങൾ ഉയരുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
Read Moreചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്; മൂന്നാം ലോക്സഭാ സീറ്റായി ലീഗ് ലക്ഷ്യം കണ്ണൂരോ?
കോഴിക്കോട്: മൂന്നാം ലോക്സഭാ സീറ്റായി മുസ് ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്നതായി വിവരം. ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ് ലിം ലീഗ് നേതൃയോഗത്തില്‍ അനൗദ്യോഗികമായി ഇക്കാര്യം ചര്‍ച്ചചെയ്തെന്നാണ് അറിയുന്നത്. നിലവിലുള്ള രണ്ട് ലോക്സഭാസീറ്റുകള്ക്കു പുറമേ മൂന്നാമതൊരു സീറ്റ് കൂടി മലബാറില്‍ വേണമെന്ന ആവശ്യം ലീഗ് ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ യുഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഇത് സമവായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടാറാണ് പതിവ്. എന്നാല്‍ അന്ന് ചര്‍ച്ചകള്‍ക്ക് മുന്കൈഎടുക്കാറുള്ളത് ഉമ്മന്‍ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുമൊക്കെയായിരുന്നു. ലീഗ് നേതൃത്വവുമായി വളരെ അധികം അടുപ്പമുണ്ടായിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍ ഇപ്പോഴത്തെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയൊഴിച്ച് മറ്റാരുമായും ലീഗ് അത്രസ്വരചേര്ച്ചയിലല്ല. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ സമ്മര്‍ദ്ദം ലീഗിന്റെ ഭാഗത്തുനിന്നു മൂന്നാം സീറ്റിന്വേണ്ടി ഉണ്ടാകുമെന്നുറപ്പാണ്.അതേസമയം യുഡിഎഫിലെ സീറ്റ് ചർച്ചകള്‍ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്റെ…
Read Moreട്രക്ക് ഡ്രൈവര്‍മാരുടെ കാബിൻ എസിയാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകൾ എസിയാക്കുന്നത് 2025 ഒക്ടോബര്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പ്രസ്തുത തീയതിക്കുശേഷം നിർമിക്കുന്ന എല്ലാ എന്‍-2, എന്‍-3 ട്രക്കുകളിലും കാബിന് എസി ഘടിപ്പിച്ചു പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
Read More‘ബാങ്ക് കാഷ്യര്പോലും ഇത്രയും പണം കണ്ടിട്ടില്ല’; കോണ്‍ഗ്രസ് എംപിയിൽനിന്ന് കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുമായി കോടിക്കണക്കിനു രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും ഇന്ത്യ മുന്നണിയില്‍നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാത്തതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ വെളിപ്പെടുത്താതായിരുന്നു അമിത് ഷായുടെ പ്രതികരണം. ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നു ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍മാർ പോലും പറയുന്നു ഇത്രയും കാശ് തങ്ങൾ കണ്ടിട്ടില്ലെന്ന് – അമിത് ഷാ പറഞ്ഞു. ഇതുവരെ 350 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്.
Read Moreപ്രണബ് വെല്ലുവിളിയാകുമെന്ന് രാജീവ് ഗാന്ധി ഭയന്നു; ശർമിഷ്ഠ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മകള്‍ ശര്‍മിഷ്ഠ. തന്റെ അധികാരത്തിന് പ്രണബ് വെല്ലുവിളിയുയര്ത്തുന്നതായുള്ള സംശയമാണ് രാജീവിനെ ഇങ്ങനെയൊരു കാര്യത്തിനു പ്രേരിപ്പിച്ചതെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ആരെയും കണ്ണടച്ചു പിന്തുണയ്ക്കാത്ത കടുപ്പക്കാരന്‍ എന്നാണ് തന്നെപ്പറ്റി രാജീവിന്റെ മനസിലുണ്ടായിരുന്നതെന്ന് പ്രണബ് പറഞ്ഞിരുന്നതായി ശര്‍മിഷ്ഠ പറയുന്നു. പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമമംബേഴ്സ്, എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ശര്‍മിഷ്ഠയുടെ ഈ വെളിപ്പെടുത്തല്‍. രാജീവിന്റെ അധികാരത്തെ ഒരു ദിവസം താന്‍ വെല്ലുവിളിക്കുമെന്ന് സോണിയ ഗാന്ധിയും വിശ്വസിച്ചിരുന്നുവെന്ന് പ്രണബ് പറഞ്ഞിരുന്നതായും ശര്‍മിഷ്ഠ കൂട്ടിച്ചേർത്തു.
Read More