തിരുവനന്തപുരം: കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ യൗവനകാലം മുതൽ തലയെടുപ്പോടെനിന്ന നേതാവാണു കാനം രാജേന്ദ്രൻ. എഴുപത്തിമൂന്നാം വയസിൽ അപ്രതീക്ഷിതമായി വിടവാങ്ങുന്പോൾ അത് വർത്തമാന കേരളരാഷ്ട്രീയത്തിലെ മുൻനിരനേതാക്കളിൽ ഒരാളാണ് ഇല്ലാതാകുന്നത്. രണ്ടു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന കാനത്തിനു പകരക്കാരനെ വയ്ക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. കൂട്ടായ നേതൃത്വം തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകാനും പാർട്ടി തീരുമാനിച്ചു. പാദം മുറിച്ചു മാറ്റിയതിനു ശേഷം കൃത്രിമപാദം ഉപയോഗിക്കാനായിരുന്നു തീരുമാനം. അതിനു ശേഷം കാനം സിപിഐ രാഷ്ട്രീയത്തിലേക്കു മടങ്ങി വരണമെന്നു പാർട്ടി ആഗ്രഹിച്ചിരുന്നു. കാനത്തിനു പകരക്കാരനേക്കുറിച്ചു ചിന്തിക്കാൻ പോലും പാർട്ടിക്കു കഴിയുമായിരുന്നില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാനം അപ്രതീക്ഷിതമായി വിടവാങ്ങി. കേരള രാഷ്ട്രീയത്തിനും ഇടതുരാഷ്ട്രീയത്തിനും നഷ്ടം. 1969 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.കെ. ചന്ദ്രപ്പൻ ദേശീയ പ്രസിഡന്റ് ആയപ്പോൾ കാനം സംസ്ഥാന സെക്രട്ടറി ആയി. അന്നു പ്രായം 19 മാത്രം. ഒരുപക്ഷേ കേരളത്തിൽ ഒരു…
Read MoreCategory: Loud Speaker
വെള്ളം കുടിക്കുന്നതിനിടെ തേനീച്ചയെ വിഴുങ്ങി; യുവാവിനു ദാരുണാന്ത്യം
ഭോപ്പാല്‍: വെള്ളം കുടിക്കുന്നതിനിടെ ഗ്ലാസിലുണ്ടായിരുന്ന തേനീച്ചയെ അബദ്ധത്തിൽ വിഴുങ്ങിയ യുവാവിനു ദാരുണാന്ത്യം. മധ്യപ്രദേശിലെ ബെറാസിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.ബെറാസിയയിലെ മന്‍പുറ ചക് ഗ്രാമത്തില്‍ താമസിക്കുന്ന ഹിരേന്ദ്ര സിംഗ് എന്ന 22 വയസുകാരനാണ് മരിച്ചത്. നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റ് ശ്വാസതടസം അനുഭവപ്പെട്ട ഇയാളെ ഉടനെതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ഷക തൊഴിലാളിയായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോഴായിരുന്നു സംഭവം. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Read Moreപോലീസ് സ്റ്റേഷനിൽ യുവതിക്ക് വെടിയേറ്റു; പണം നൽകാത്തതിനാൽ എസ്ഐ വെടിവച്ചെന്നു ബന്ധുക്കൾ
ലക്നോ: ഉത്തർപ്രദേശിലെ അലിഗഢ് പോലീസ് സ്റ്റേഷനിൽ യുവതിക്കു വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനായി സ്റ്റേഷനിലെത്തിയ ഇസ്രത്തിനാണ് വെടിയേറ്റത്. എസ്ഐ മനോജ് ശർമ വെടിയുതിർക്കുന്നതും സ്റ്റേഷനിൽനിന്ന യുവതിയുടെ തലയിൽ ബുള്ളറ്റ് പതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നു. തലയ്ക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പണത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തർക്കത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ വെടിവച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. പോലീസുകാരൻ ഒളിവിലാണ്. ഇയാളെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreജീവിച്ചിരിക്കുന്ന കാലത്തോളം അക്ബറുദീൻ ഒവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ല; ബിജെപി എംഎൽഎ രാജാ സിംഗ്
തെലുങ്കാന: സംസ്ഥാനത്ത് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ എഐഎംഐഎം നേതാവ് അക്ബറുദീൻ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രാജാ സിംഗ് എംഎൽഎ. താനും മറ്റ് ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാജാ സിംഗ് പറഞ്ഞു. പ്രോടെം സ്പീക്കറും എഐഎംഐഎം എംഎൽഎയുമായ അക്ബറുദ്ദീൻ ഒവൈസിയാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. എന്നാൽ താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എഐഎംഐഎമ്മിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജ സിംഗ് പറഞ്ഞു. നേരത്തെ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണോ? ഒവൈസിയെ ചുമതലയിൽ നിന്ന് മാറ്റി മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ താൻ സത്യപ്രതിജ്ഞ ചെയ്യുകയുള്ളു. മുൻഗാമി കെ. ചന്ദ്രശേഖർ റാവുവിനെപ്പോലെ തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി കോൺഗ്രസിന്റെ രേവന്ത് റെഡിക്ക് എഐഎംഐഎമ്മിനെ ഭയമാണെന്നും അതുകൊണ്ടാണ് ഒവൈസിയെ…
Read Moreരാമക്ഷേത്രത്തിലെ വൈദ്യുതി കണക്ഷൻ ജോലികൾ പൂർത്തിയായി; നന്ദി അറിയിച്ച് മുഖ്യമന്ത്രി
അയോധ്യ: രാമക്ഷേത്രത്തിലെ വൈദ്യുതി കണക്ഷൻ ജോലികൾ പൂർത്തിയായതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ രാമക്ഷേത്ര പദ്ധതിയുടെ പൂർത്തീകരണത്തിലാണ് സംസ്ഥാനത്തെ ജനങ്ങളെന്ന് യോഗി എക്സിൽ കുറിച്ചു. അതേസമയം ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് 2024 ജനുവരി 22 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രമുഖർക്ക് ട്രസ്റ്റ് ക്ഷണക്കത്ത് വിതരണം ചെയ്തു. കുറഞ്ഞത് 4,000 സന്യാസിമാരെയെങ്കിലും ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം ആൻഡ് കൾച്ചർ വകുപ്പ് ഓരോ ജില്ലയിലും ടൂറിസം ആൻഡ് കൾച്ചറൽ കൗൺസിലിന്റെ സഹായത്തോടെ പരിപാടി സംഘടിപ്പിക്കും. കൂടാതെ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുത്തുന്നതിനായി ക്ഷേത്രഭരണാധികാരം മതപരമായ പരിപാടികളുടെ ഒരു പരമ്പര…
Read Moreഗതാഗത നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടി: മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാൻ നിർദേശം
ലക്നോ: മൂന്ന് തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് കുറഞ്ഞത് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന നിർദേശവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ചന്ദ്രഭൂഷൺ സിംഗ്. നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകന യോഗം ചേർന്ന് കുറ്റം ആവർത്തിക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 7,070 ഡ്രൈവിംഗ് ലൈസൻസുകളാണ് സംസ്ഥാനത്തുടനീളം സസ്പെൻഡ് ചെയ്തത്. അതേസമയം, ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് ആർടിഒ ഗാസിയാബാദ് പികെ സിംഗ് പറഞ്ഞു. “ചില കുറ്റകൃത്യങ്ങളിൽ മൂന്ന് തവണ വരെ ലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്യും. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുന്നത് പോലെ – മൂന്നിൽ കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസുകൾ റദ്ദാക്കാം, ”എന്നും അദ്ദേഹം പറഞ്ഞു.
Read Moreഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
തിരുവനന്തപുരം: പി ജി വിദ്യാർഥിനി ഡോ.ഷഹന ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ. പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോൾ വീട് ഒഴിഞ്ഞ നിലയിലായിരുന്നു. കേസിൽ ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. വിവാഹത്തിൽനിന്നുള്ള റുവൈസിന്റെ പിന്മാറ്റം ഷഹനയെ മാനസികമായി ഉലയ്ക്കുകയായിരുന്നു. മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പുതന്നെ ഷഹന മാനസികമായി ഏറെ തളർന്നിരുന്നതായി സുഹൃത്തുക്കളും പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ “അവൻ’ എന്നു മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത് എന്നും റുവൈസ് എന്ന പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളജ് പോലീസ് വ്യക്തമാക്കി. “അവനും ഒരു സഹോദരി ഉണ്ടല്ലോ” എന്ന രീതിയിലുള്ള പരാമർശവും ആത്മഹത്യാക്കുറിപ്പിൽ കാണുന്നുണ്ട്. താനും ഒരു സ്ത്രീയാണെന്നും ഭീമമായ സ്ത്രീധനം ചോദിച്ചാൽ വിവാഹം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നുമുള്ള രീതിയിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. റുവൈസ് പതിയെ വിവാഹനിശ്ചയത്തിൽനിന്നു…
Read Moreപലിശനിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; റിപ്പോ നിരക്കിൽ മാറ്റമുണ്ടാകാത്തത് അഞ്ചാംതവണ
കോഴിക്കോട്: റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ ആയിരിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചതോടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. തുടർച്ചയായ അഞ്ചാംതവണയാണ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാകാത്തത്. മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) യോഗത്തിനു ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നു പ്രഖ്യാപിച്ചത്. ആറംഗ എംപിസി യോഗം ഐകകണ്ഠേനയാണ് നിരക്കിൽ മാറ്റം വേണ്ട എന്നു തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമൂലം നിലവിലെ വിപണിയിലെ പലിശ നിരക്കുകൾ എല്ലാം തന്നെ അതേപടി തുടരാനാണ് സാധ്യത. റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നതോടെ ഓഹരി വിപണയിൽ വൻ മുന്നേറ്റമുണ്ടായി. സെപ്റ്റംബർ മാസം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 7.6 ശതമാനമായി രേഖപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച സാന്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയത്. സാന്പത്തിക നില സുസ്ഥിരമായി തുടരുന്നതും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞതും കണക്കിലെടുത്താണ് നിരക്കിൽ മാറ്റം വരുത്താത്തത്.
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ആദ്യമൊഴികളിൽ ഉറച്ച് പ്രതികൾ; കോടികളുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നത് കളവാണെന്ന് പോലീസ്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. പോലീസിന് നൽകിയ ആദ്യ മൊഴിയിൽതന്നെ പ്രതികൾ ഉറച്ച് നിൽക്കുകയാണ്. ഒന്നാംപ്രതി കെ.ആർ. പദ്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. അഞ്ച് കോടിരൂപയുടെ സാമ്പത്തിക ബാധ്യത പദ്മകുമാറിനുണ്ടെന്ന വാദം കളവാണെന്ന് ലഭ്യമായ രേഖകൾ നിരത്തി അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞുവെന്നാണ് സൂചനകൾ. തട്ടിക്കൊണ്ട് പോകലിന്റെ മുഖ്യ ആസൂത്രക ഭാര്യ അനിതകുമാരിയാണെന്നാണ് ഇയാൾ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞതായി അറിയുന്നത്. എല്ലാം മകൾ കൂടി അറിഞ്ഞാണ് നടപ്പാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയശേഷം കാറിൽ വച്ച് വായ് പൊത്തിപ്പിടിച്ചതും പിന്നീട് ചാത്തന്നൂരിലെ വീട്ടിൽ എത്തിച്ചപ്പോൾ ഉറക്ക ഗുളികകൾ നൽകിയതും അനുപമ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോകലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഇയാൾ…
Read Moreപിണറായിക്കെതിരേ മത്സരിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; കോൺഗ്രസിന്റെ ഡിഎൻഎ എല്ലാ അർഥത്തിലും മാറിയെന്ന് സി. രഘുനാഥ്
കണ്ണൂർ: ധർമടം മണ്ഡലത്തിൽ 2021 ൽ പിണറായി വിജയനെതിരേ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ സി. രഘുനാഥ് കോൺഗ്രസ് വിട്ടു. ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായ രഘുനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടി വിടുന്ന കാര്യം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്രസമ്മേളനം വിളിച്ച് പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചു പതിറ്റാണ്ടായി കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പടിയിറങ്ങുകയാണ്. കോൺഗ്രസിന്റെ ഡിഎൻഎ എല്ലാ അർഥത്തിലും മാറിയെന്നും ഗതികെട്ടാണ് താൻ ധർമടത്ത് മത്സരിച്ചതെന്നും മത്സരിക്കുന്പോൾ തനിക്ക് യാതൊരു പിന്തുണയും പാർട്ടി നല്‍കിയില്ലെന്നും രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു രഘുനാഥ് അടുത്തിടെ സുധാകരനുമായി അകന്നിരുന്നു. ഇതിനു പിന്നാലെ കണ്ണൂർ ഡിസിസിക്കെതിരെയും നേതാക്കൾക്കെതിരെയും വിമർശനവും ഉന്നയിച്ചിരുന്നു. നവകേരള സദസിനെതിരേ ധർമടം മണ്ഡലത്തിൽ യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസിൽ പങ്കെടുക്കാതെ രഘുനാഥ്…
Read More