വെ​ള്ളം കു​ടി​ക്കു​ന്ന​തി​നി​ടെ തേ​നീ​ച്ച​യെ വി​ഴു​ങ്ങി; യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

ഭോ​പ്പാ​ല്‍: വെ​ള്ളം കു​ടി​ക്കു​ന്ന​തി​നി​ടെ ഗ്ലാ​സി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​യെ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​റാ​സി​യ​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.ബെ​റാ​സി​യ​യി​ലെ മ​ന്‍​പു​റ ച​ക് ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഹി​രേ​ന്ദ്ര സിം​ഗ് എ​ന്ന 22 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

നാ​ക്കി​ലും അ​ന്ന​നാ​ള​ത്തി​ലും തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ഉ​ട​നെ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​യാ​ള്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം വെ​ള്ളം കു​ടി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ചി​കി​ത്സ​യ്ക്കി​ടെ ഛര്‍​ദി​ച്ച​പ്പോ​ള്‍ തേ​നീ​ച്ച പു​റ​ത്തു​വ​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. 

Related posts

Leave a Comment