ഭാര്യയെയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. മരിച്ച രാജേഷ് കശ്യപിന്റെ ഭാര്യ റീത്തയും ഫെയിമും വിവാഹേതര ബന്ധത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതറിഞ്ഞപ്പോൾ ഫായിമിനെ വീട്ടിലേക്ക് വരുന്നതിൽ നിന്ന് ഇയാൾ വിലക്കി. ഇതിന് ശേഷം ഫെയിമും സുഹൃത്ത് സുരേഷും റീത്തയും ചേർന്ന് കശ്യപിനെ കൊല്ലാൻ പദ്ധതിയിട്ടു. വെള്ളിയാഴ്ച മൂവരും ചേർന്ന് ഇയാളെ എവിടെയോ കൊണ്ടുപോയി. സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ജോധുവാല ഗ്രാമത്തിന് സമീപമുള്ള വരണ്ട കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. മൃതദേഹം കണ്ടെടുക്കുകയും ഫെയിമിനെയും സുരേഷിനെയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായും എസ്എച്ച്ഒ കോട്വാലി രാജീവ് ചൗധരി പറഞ്ഞു. ചോദ്യം ചെയ്യലിൽ രാജേഷിന്റെ ഭാര്യ റീത്തയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഫെയിം പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് രാജേഷ് ഫെയിമിനെ വീട്ടിൽ നിന്ന് വിലക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു. സ്കാർഫ്, പഴ്സ്, മൊബൈൽ എന്നിവ…
Read MoreCategory: Loud Speaker
തെരുവുകാള സ്കൂട്ടറില്‍ ഇടിച്ച് ബജ്റംഗ്ദൾ പ്രവര്ത്തകന് ദാരുണാന്ത്യം
തെരുവുകാള സ്കൂട്ടറില്‍ ഇടിച്ച് ബജ്റംഗ്ദള്‍ പ്രവര്ത്തകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പ്രഖര്‍ ശുക്ലയാണ് തെരുവുകാളയാണ് മരിച്ചത്. പ്രാദേശിക ബജ്റംഗ്ദള്‍ കോ-ഓര്‍ഡിനേറ്ററാണ് പ്രഖർ. രണ്ട് കാളകള്‍ തമ്മിൽ പോര് ഇടുകയായിരുന്നു. ഇതിനിടെയാണ് റോഡിലൂട പ്രഖർ സ്കൂട്ടറിൽ പോയത്. പ്രഖര്‍ സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാളകള്‍ ആക്രമിക്കുകയായിരുന്നു. കാളകളിൽ ഒരെണ്ണം പ്രഖറിന്റെ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. കാളകൾ വന്നിടിച്ച ആഘാതത്തിൽ പ്രഖർ സ്കൂട്ടറിൽ നിന്നു താഴെ വീണു. പരിക്കേറ്റ പ്രഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ധാരാളം മൃഗങ്ങള്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും കാണിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. സമാനമായ അപകടങ്ങൾ ഇതിനു മുൻപും കാൺപൂരിൽ ഉണ്ടായിട്ടുണ്ട്.
Read Moreസൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
നിങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്നുള്ള മെസേജുകൾ വ്യാജമാണെന്ന് പോലീസ്. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും പോലീസ് പറഞ്ഞു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം…ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?.. എങ്കിൽ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ…
Read Moreബലാത്സംഗത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്താൻ ശ്രമിച്ചു
പരാതി പരിഹാര പരിപാടിക്കിടെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി സ്വയം തീകൊളുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയും കുടുംബവും സർധാനയിലെ ‘സമ്പൂർണ സമാധാന് ദിവസ്’ എന്ന പരിപാടിയിൽ കത്തുന്ന വസ്തുക്കളുമായി എത്തിയെന്നും ബലാത്സംഗക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. കത്തുന്ന പദാർത്ഥം പോലീസ് കുടുംബത്തിൽ നിന്ന് എടുത്തതായും കേസിൽ ഉചിതമായ നടപടിയെടുക്കുമെന്ന് അവർക്ക് ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സരൂർപൂർ പോലീസ് പറയുന്നതനുസരിച്ച് സംഭവം നടന്നത് ആറ് മാസം മുമ്പാണ്. അന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ ഗ്രാമത്തിലെ ഒരു യുവാവിനെതിരെ ബലാത്സംഗത്തിന് പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവസമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇയാൾ പഞ്ചാബിലായിരുന്നു. വിഷയം സരൂർപൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്ഡിഎം പങ്കജ്…
Read Moreമക്കളെയും കൂട്ടി അമ്മ കുളത്തിൽ ചാടി; കൈക്കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
കുളത്തിലേക്ക് തന്റെ രണ്ട് കുട്ടികളെ തള്ളിയിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. മൂന്നാമത്തെ കുട്ടി ഇവരുടെ യുവതിയുടെ കൈയിൽ നിന്നും അത്ഭുതകരമായ് രക്ഷപ്പെട്ടു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ഹൈദർനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കരിമാണ്ടി ഗ്രാമത്തിലാണ് സംഭവം. യുവതി ആദ്യം നാല് വയസുള്ള പെൺകുട്ടിയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയെയും കുളത്തിലേക്ക് തള്ളിയിട്ടു. തുടർന്ന് ആറ് മാസം പ്രായമുള്ള പെൺകുട്ടിയെ കൈയ്യിൽ പിടിച്ച് പിന്നാലെ ചാടുകയായിരുന്നു. ഇതിൽ ഇളയകുട്ടി കുളത്തിലേക്ക് ചാടുന്നതിനിടെ യുവതിയുടെ കൈകളിൽ നിന്ന് വഴുതി കുളത്തിന്റെ അരികിൽ വീണു. അങ്ങനെ രക്ഷപ്പെടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവമെന്ന് തോന്നുമെങ്കിലും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ദിവസ വേതനക്കാരനായ സ്ത്രീയുടെ ഭർത്താവ് അന്യസംസ്ഥാനത്ത് പോയ സമയത്താണ് സംഭവം. മൃതദേഹങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുത്തതായി പോലീസ് പറഞ്ഞു.
Read Moreമെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം
മണിപ്പൂരിൽ മെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം. വെസ്റ്റ് ഇംഫാൽ ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഘടനാ നേതാവ് മയങ്ബാം പ്രമോത് സിംഗിന് ആക്രമണം ഉണ്ടായത്. മെയ്തേയ് ലീപുൺ തലവനാണ് പ്രമോത് സിംഗ്. പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനു പോവുകയായിരുന്നു. ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാറിൽ വന്ന തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആറ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. അക്രമണത്തിൽ രണ്ട് പേർക്കും പരിക്കില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിക്കുന്നു.
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസ്; പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും; പ്രതിയെ തിരിച്ചറിഞ്ഞ് മൂന്നു പേര്
കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഡൊമിനിക്കിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവെടുപ്പ് നടത്താനാവൂ. നിലവില്‍ ബോംബ് നിര്‍മിച്ചുവെന്ന് പ്രതി പറയുന്ന ഇയാളുടെ അത്താണിയിലുള്ള വീട്ടില്‍ മാത്രമാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിയ പെട്രോള്‍ പമ്പുകളിലും തൃപ്പൂണിത്തുറയിലെ പടക്കക്കടയിലും റിമോട്ട്, ബാറ്ററി എന്നിവ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രിക് കടയിലും തമ്മനത്തെ വീട്ടിലും സ്ഫോടനം നടത്തിയ സമ്ര കണ്വെന്ഷന് സെന്ററിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. പ്രതിയെ തിരിച്ചറിഞ്ഞ് മൂന്നു പേര്‍എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ കാക്കനാട് സബ്ജയില്‍ ഹാളില്‍ ഇന്നലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍…
Read Moreകേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ല: ധനമന്ത്രി
തിരുവനന്തപുരം: കേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. 27 കോടി രൂപയൊന്നും കേരളീയത്തിന് ചെലവഴിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. കേരളീയത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ പല യുഡിഎഫ് നേതാക്കൾക്കും പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് പണം പിരിയ്ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. താൽപ്പര്യമുള്ളവരെ ഒപ്പം കൂട്ടി സംഘാടകസമിതി രൂപീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. നെല്ല് സംഭരണ വിഷയത്തിൽ സപ്ലൈകോയുടെ ഭാഗത്ത് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. സപ്ലൈകോയെ ഇനി പഴയ രീതിയിൽ പോകാൻ അനുവദിക്കില്ലെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
Read Moreട്രെയിൻ മാർഗം കഞ്ചാവ് കടത്ത് വ്യാപകം: പിന്നിൽ ഇതരസംസ്ഥാന തൊഴിലാളികൾ
ചാത്തന്നൂർ: തീവണ്ടി മാർഗം ജില്ലയിലേയ്ക്ക് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. പോലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും പരിശോധനകൾ ഇപ്പോൾ കാര്യമായി നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട നടത്തുകയുണ്ടായി. അഞ്ചര കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളെയാണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കൊട്ടിയത്ത് നിന്നും പിടികൂടിയത്. ബംഗാൾ കുച്ച് ബിഹാർ, വീതാർകുറ്റി പാർഥനയിൽ രവി ബർമൻ (34), സിതാർ കുറ്റിയിൽ ഗോവിന്ദ് സർക്കാർ (38) എന്നിവരാണ് പിടിയിലായത്. ഗോവിന്ദ് സർക്കാരാണ് ബംഗാളിൽ നിന്നും സ്ഥിരമായി ട്രെയിൻ മാർഗം കൊല്ലത്ത് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് രവീന്ദ്ര ബർമന്റെ സ്കൂട്ടറിൽ ഇരുവരും ചാക്കിൽ കെട്ടി കൊട്ടിയത്തേക്കു കൊണ്ടു വരവെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ പ്രതികൾ…
Read Moreകേരളീയത്തിൽ തരംഗമായി ‘മണിച്ചിത്രത്താഴ്’; ഇത് ലിയോയൊ ജയിലറോ അല്ലെന്ന് മന്ത്രി സജി ചെറിയാൻ
കേരളീയം പരിപാടിയിലെ സിനിമാ മേളയിൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7.30നായിരുന്നു പ്രദർശനം. എന്നാൽ ഷോ തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുൻപെ തന്നെ ആളുകളുടെ നീണ്ട നിര തന്നെ ആയിരുന്നു. തിരക്ക് കൂടിയതോടെ അധിക ഷോകളും നടത്തി. ഇത് ലിയോയോ ജയിലറോ കാണാനുള്ള ആൾക്കൂട്ടമല്ല, മൂന്ന് പതിറ്റാണ്ടു മുമ്പ് ഇറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട മണിച്ചിത്രത്താഴ് കാണാനുള്ള തിരക്കാണിതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്…കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് കാണാന്‍ കഴിയുന്നത്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തീയേറ്റര്‍ സമുച്ചയത്തിന്റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന്…
Read More