സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണേഷിന്റെ വാക്കുകള്‍ ഇങ്ങനെ…അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാനറിയാം രാഷ്ട്രീയം അറിയുമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മകനായിട്ടും അച്ഛന്റെ മകനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് കിളച്ചും ചുമന്നുമൊന്നും വന്നതല്ല. അപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല. ആരാണ്ട് വിളിപ്പിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാന്‍ അവരുടെ കൂടെ പറയുക. നായന്മാരുടെ ക്ഷേത്രത്തിന്റെ സമ്മേളനത്തില്‍നിന്നുകൊണ്ടാണ് ഞാന്‍ ഇതരമതങ്ങളെ മാനിക്കണം എന്ന് പറഞ്ഞത്. അല്ലാതെ മറ്റ് മതസ്ഥരുടെ അടുത്ത് ചെന്നിട്ട് നായന്മാരെക്കുറിച്ച് പറയുന്നതല്ല. എല്ലാമതങ്ങളുടേയും ആത്മീയവിശ്വാസങ്ങള്‍ക്കും വലിയ വിലയുണ്ട്. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍…
Read MoreCategory: Loud Speaker
എയര്‍ ഹോസ്റ്റസിന്റെ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ രക്തത്തില്‍ കുളിച്ച് !
എയര്‍ ഹോസ്റ്റസ് ട്രെയ്നിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച്. കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ് സ്വദേശി രുപാല്‍ ഓഗ്രെ(24) അന്ധേരി മരോളിലെ കൃഷന്‍ലാല്‍ മാര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്സില്‍ കൊല്ലപ്പെട്ടത്. കേസില്‍ അപ്പാര്‍ട്ട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. യുവതി ഇയാളോടു കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. രാത്രിയില്‍ വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ യുവതിയെ കുത്തുകയായിരുന്നു. രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം…
Read Moreവീട്ടീൽ മോഷണശ്രമം; തടയാനെത്തിയ 25കാരനെ കുത്തിക്കൊന്നു
മോഷണശ്രമത്തിനിടെ 25 കാരനെ കുത്തിക്കൊന്നതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൽമാൻ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിലാണ് സംഭവം. പ്രതികൾ കൊള്ളയടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തപ്പോൾ കുത്തിക്കൊലപ്പെടുത്തുകയും ഫോണും 500 രൂപയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പോലീസ് വിശദാംശങ്ങൾ നൽകി. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreരക്ഷാബന്ധൻ ദിനത്തിൽ പ്രണയിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങൾക്ക് മർദനം; കേസെടുത്ത് പോലീസ്
കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് സഹോദരനെയും സഹോദരിയെയും നാട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതുൽ ചൗധരിയും സഹോദരിയും സതായ് റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള ചാട്ട്-ടിക്കിയ കടയിൽ നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്.
Read Moreഅച്ചുവിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ഹാജരാകാനാണ് നന്ദകുമാറിന് പൂജപ്പുര പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ, അച്ചുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. സൈബര്‍ അധിക്ഷേപത്തിനെതിരേ പോലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. സംസ്ഥാന വനിതാ കമ്മീഷൻ തുടര്‍ നടപടികള്‍ക്ക് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്. ഇതിനിടെ സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനര്‍…
Read Moreഅവകാശികളില്ലാത്ത പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്നു ! അക്കൗണ്ട് ഉടമകള്‍ അനന്തരാവകാശികളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യണമെന്ന് ധനമന്ത്രി
അവകാശികളില്ലാത്ത പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന സാഹചര്യമുള്ളതിനാല്‍ ഉപഭോക്താക്കള്‍ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. അവകാശികളില്ലാത്ത പണം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെയാവുമെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയെക്കൂടി കണ്ടുകൊണ്ടാവണം ഉപഭോക്താക്കളുമായി ഇടപെടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അവകാശികളുടെ പേരും വിലാസവും ഉറപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ബാങ്കുകളില്‍ മാത്രമായി 35,000 കോടിയിലേറെ രൂപയുടെ, അവകാശികളില്ലാത്ത പണമുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഓഹരി വിപണിയിലെയും മറ്റു ധനകാര്യ സ്ഥാപനങ്ങളിലെയും പണം കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒരു ലക്ഷം കോടിയേലറെ വരുമെന്നാണ് കണക്ക്.
Read Moreപട്രോളിംഗിനിടെ എസ്ഐയും സംഘത്തെയും ആക്രമിച്ച സംഭവം ! ജില്ലാ പഞ്ചായത്തംഗം പിടിയില്‍
പട്രോളിംഗ് നടത്തിയ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം പിടിയില്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിംലീഗ് നേതാവ് അബ്ദുള്‍ റഹ്മാന് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്ഐക്കു നേരെ ആക്രമണം ഉണ്ടായത്. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ നിര്‍ദേശിച്ചുവെങ്കിലും ഇതിനു കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.
Read Moreജെയ്ക്കിന്റെ ഭാര്യ ഗീതുവിനെ അധിക്ഷേപിച്ചെന്ന പരാതി ! ‘ഫാന്റം പൈലി’യ്ക്കെതിരേ കേസ്
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മണര്‍കാട് പോലീസ് കേസെടുത്തു. ഫാന്റം പൈലി എന്ന ഫേസ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ജെയ്കിന്റെ ഭാര്യ ഗീതു തോമസ് നല്കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു ദിവസം മുമ്പാണ് ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. കോട്ടയം എസ്പി പരാതി മണര്‍കാട് പോലീസിന് കൈമാറുകയായിരുന്നു. ഫാന്റം പൈലി എന്ന പേരിലുള്ള പേജില്‍ നിന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു എന്നാണ് ഗീതു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഫ്ബി പേജിന് പിന്നിലുള്ളതെന്നാണ് ആരോപണം. ‘ഗര്‍ഭിണിയെന്ന്’ പറയപ്പെടുന്ന ജെയ്ക്കിന്റെ ഭാര്യയെ വിട്ടു വോട്ട് പിടിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. ഒമ്പതുമാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണമെന്നും ഗീതു തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Read Moreഎല്ലാം ജനങ്ങളുടെ കോടതിയിലെന്ന് ചാണ്ടി ഉമ്മന്‍; പുതിയ പുതുപ്പള്ളിക്കായുള്ള ചരിത്രപരമായ മുന്നേറ്റമെന്ന് ജെയ്ക് സി. തോമസ്
പുതുപ്പള്ളി: എല്ലാം ജനങ്ങള്‍ തീരുമാനിക്കും. എല്ലാം ജനങ്ങളുടെ കോടതിയിലാണ്. പ്രവചനത്തിന് ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ആളുകള്‍ വഴിപാടുകള്‍ നടത്തിയതു പിതാവിനോടുള്ള സ്നേഹവും തനിക്കു വേണ്ടിയുള്ള പ്രാര്‍ഥനയുമാണ്. അപ്പ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. പുതുപ്പള്ളിയുടെ ആദ്യത്തെ ഉപ തെരഞ്ഞെടുപ്പും. പുതുപ്പള്ളിയുടെ വികസനം തടസപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനെന്നും വികസനമാണ് ചര്‍ച്ചയെന്നു പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഒമ്പത് വര്‍ഷം പിതാവ് ഉമ്മന്‍ ചാണ്ടിയെ വ്യാജ പ്രചരണങ്ങളാല്‍ വേട്ടയാടി. അതുപോലെ വീണ്ടും അദ്ദേഹത്തിനു നേരെ വേട്ടയാടലുകള്‍ ഉണ്ടാകുമെന്ന ബോധ്യമുള്ളതിനാലാണ് ഒക്ടോബര്‍ ആറിനു ഡയറിയില്‍ അദ്ദേഹം സ്വന്തം ആരോഗ്യത്തെ കുറിച്ചു വ്യക്തമായി എഴുതിവച്ചത്. വ്യാജ പ്രചരണങ്ങള്‍ കുടുംബത്തിനു നേരെയും ഇപ്പോഴും നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.എല്ലാ…
Read Moreഅമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ചാണ്ടി ഉമ്മൻ; കുടുംബാംഗങ്ങളോടൊപ്പം ജെയ്ക്, ലിജിൻലാലിന് മണ്ഡലത്തിൽ വോട്ടില്ല
പുതുപ്പളളി:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലുമെത്തി പ്രാര്‍ഥനകള്‍ക്കു ശേഷം അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരിമാരായ മറിയം, അച്ചു എന്നിവര്‍ക്കൊപ്പം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നന്പര് ബൂത്തില്‍ വോട്ടു ചെയ്തു. തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം ആരംഭിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കുടുംബാംഗങ്ങളോടൊപ്പം രാവിലെ ഏഴിന് മണര്‍കാട് കണിയാംകുന്ന് ഗവണ്മെന്റ് എല്‍പിഎസില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ ബൂത്തുകളില്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു.എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിനു മണ്ഡലത്തില്‍ വോട്ടില്ല. ലിജിൻലാൽ രാവിലെ മുതല്‍ എട്ടു പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുകയാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക്ക് തോമസ് നീറിക്കാട് സെന്റ് മേരീസ് എല്‍പിഎസിലെ എട്ടാം നമ്പര്‍ ബൂത്തില്‍ വോട്ട്…
Read More