ചെ​ളി വാ​രി​യെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ​മൊ​ന്നും ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ല; അ​പ്പ​യു​ടെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം ചാണ്ടി മ​റി​ക​ട​ക്കുമെന്ന് അ​ച്ചു ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ഘ​ട​ക​ങ്ങ​ളും യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍. ഏ​ത് വി​ഷ​യം ച​ര്‍​ച്ച ചെ​യ്താ​ലും കോ​ണ്‍​ഗ്ര​സി​നും സ്ഥാ​നാ​ര്‍​ഥി​ക്കും മേ​ല്‍​ക്കൈ​യു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ച്ചു പ്ര​തി​ക​രി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ വി​കാ​ര​വും അ​ഴി​മ​തി​യു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 33000ന് ​മു​ക​ളി​ല്‍ ചാ​ണ്ടി ഉ​മ്മ​ന് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നും അ​ച്ചു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​നി​യെ​ങ്കി​ലും രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​ന്‍ ഇ​ട​തുപ​ക്ഷം ത​യാ​റാ​ക​ണ​മെ​ന്നും അ​ച്ചു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചെ​ളി വാ​രി​യെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ​മൊ​ന്നും ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ല. ജ​നം അ​ത് അ​വ​ജ്ഞ​യോ​ടെ ത​ള്ളു​മെ​ന്നും അ​ച്ചു പ​റ​ഞ്ഞു.

Read More

അവധി വെട്ടിച്ചുരുക്കില്ല; സ്കൂൾ അധ്യാപകരുടെ അവധി കുറയ്ക്കാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ദീ​പാ​വ​ലി, ദു​ർ​ഗാ​പൂ​ജ, ര​ക്ഷാ​ബ​ന്ധ​ൻ, മ​റ്റ് ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ അ​വ​ധി വെ​ട്ടി​ക്കു​റ​ച്ച വി​വാ​ദ ഉ​ത്ത​ര​വ് ബീ​ഹാ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. സ​ർ​ക്കാ​ർ/​സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് എ​ലി​മെ​ന്‍ററി, സെ​ക്ക​ൻ​ഡ​റി/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കാ​യി 29.08.2023-ലെ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​ൽ ഓ​ർ​ഡ​ർ മെ​മ്മോ​റാ​ണ്ടം ന​മ്പ​ർ 2112 പ്ര​കാ​രം ന​ൽ​കി​യ അ​വ​ധി​ക്കാ​ല പ​ട്ടി​ക ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രും എ​ന്ന് സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ബി​ഹാ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വ​ധി 23ൽ ​നി​ന്ന് 11 ആ​യി കു​റ​ച്ച​താ​യി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യി. പ​ല സ്‌​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. കൂ​ടാ​തെ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​കെ.​പ​ഥ​ക്കി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ജ​ർ ഏ​താ​യാ​ലും കു​റ​വാ​യി​രി​ക്കു​മെ​ന്ന് പ​ല അ​ധ്യാ​പ​ക​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.…

Read More

ചി​കി​ത്സാ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ; ധൈര്യമുണ്ടെങ്കിൽ കോൺഗ്രസ് അന്വേഷിക്കട്ടെയെന്ന് വാസവൻ

കോ​ട്ട​യം: ഉമ്മൻ ചാണ്ടിയുടെ ചി​കി​ത്സാ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് വാ​സ​വ​ന്‍ ആ​രോ​പി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ വി​ജ​യ​കു​മാ​റാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും വാ​സ​വ​ന്‍ പ്ര​തി​ക​രി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ട​ത് അ​വ​ര്‍ ത​ന്നെ​യാ​ണെ​ന്നും വാ​സ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി ത​ന്നെ ജ​യി​ക്കും. പു​തു​പ്പ​ള്ളി​യി​ലെ സ​ഹ​താ​പ ത​രം​ഗം ജെ​യ്കിന് അ​നു​കൂ​ല​മാ​ണെ​ന്നും വാ​സ​വ​ന്‍ പ​റ​ഞ്ഞു.

Read More

ര​ണ്ടാം വ​ന്ദേ ഭാ​ര​ത് മം​ഗ​ലാ​പു​രം- കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും; പു​തി​യ വ​ന്ദേ​ഭാ​ര​തിന് ഓ​റ​ഞ്ച് നി​റം

  കോ​ട്ട​യം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ ഭാ​ര​ത് കോ​ട്ട​യ​ത്തേ​ക്ക്. മം​ഗ​ലാ​പു​രം- കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും. പു​തു​പ്പ​ള്ളി ഉപതെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ട്രെ​യി​ന്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യാ​ണ് വി​വ​രം. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള​താ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത്.പു​തി​യ വ​ന്ദേ​ഭാ​ര​ത് ഓ​ണ​സ​മ്മാ​ന​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും ഉ​ന്ന​ത​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശം വ​രാ​ത്ത​തി​നാ​ലാ​ണ് ട്രെ​യി​ന്‍ നീ​ങ്ങാ​ത്ത​തെ​ന്നാണ് റെ​യി​ല്‍​വേ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നത്.

Read More

എയർ ഹോസ്റ്റസിന്‍റെ മരണം; ഫ്ലാറ്റിലെ സ്വീപ്പർ അറസ്റ്റിൽ; പ്രതിയുടെ ഭാ​ര്യ​യേ​യും പോ​ലീ​സ് ചോ​ദ്യം ചെയ്യുന്നു

ട്രെ​യി​നി എ​യ​ർ ഹോ​സ്റ്റ​സി​നെ മും​ബൈ സ​ബ​ർ​ബി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി​. ഛത്തീ​സ്ഗ​ഢ് സ്വദേശിനി യായ  രൂ​പാ​ൽ ഓ​ഗ്രേ എ​യ​ർ ഇ​ന്ത്യ തി​ര​ഞ്ഞെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.   അ​ന്ധേ​രി​യി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ് സ​ഹോ​ദ​രി​ക്കും കാ​മു​ക​നു​മൊ​പ്പം ഇവർ താ​മ​സി​ച്ച​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഒ​ഗ്രേ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൊ​സൈ​റ്റി​യി​ൽ സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്ന 40 വ​യ​സ്സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പോലീസ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മു​ഖ്യ​പ്ര​തി വി​ക്രം അ​ത്വാ​ളി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ സു​ര​ക്ഷാ ക്യാ​മ​റ​ക​ൾ  സ്കാ​ൻ ചെ​യ്യു​ക​യാണെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ വീ​ട്ടു​ജോ​ലി​ക്കാ​രി കൂ​ടി​യാ​യ വി​ക്രം അ​ത്വാ​ളി​ന്‍റെ ഭാ​ര്യ​യെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. രൂ​പാ​ൽ ഫോ​ൺ വി​ളി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മും​ബൈ​യി​ലു​ള്ള അ​വ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ സ്ഥലത്തെത്തിയപ്പോൾ ഫ്ലാ​റ്റ് അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി…

Read More

ആ​ടു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന വീ​ഡി​യോ ! ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

ക​ര്‍​ണാ​ട​ക​യി​ലെ രാ​മ​ന​ഗ​ര ജി​ല്ല​യി​ല്‍ ആ​ടു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​യാ​ള്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.ഓ​ട്ടോ ഡ്രൈ​വ​റാ​യ റൂ​ഹി​ദ് അ​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ ആ​ടി​നെ കൊ​ണ്ടു​പോ​കു​ന്ന​ത് സ​മീ​ര്‍ ഖാ​ന്‍ എ​ന്ന​യാ​ള്‍ ക​ണ്ടി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഇ​യാ​ള്‍ റൂ​ഹി​ദി​നെ പി​ന്തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് ആ​ടി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തു ക​ണ്ട സ​മീ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യും തെ​ളി​വ് സ​ഹി​തം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​ക്കെ​തി​രേ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തു​വ​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജ്യൂ​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തി​രു​പ്പൂ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു

തി​രു​പ്പൂ​ര്‍: ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ര്‍ പ​ല്ല​ട​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു. അ​രി​ക്ക​ട ഉ​ട​മ​യാ​യ സെ​ന്തി​ല്‍​കു​മാ​ര്‍ (47), കു​ടും​ബാം​ഗ​ങ്ങ​ളാ​യ മോ​ഹ​ന്‍​രാ​ജ്, ര​ത്തി​നം​ബാ​ള്‍, പു​ഷ്പ​വ​തി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രാ​ളാ​ണ് നാ​ലു പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍ സെ​ന്തി​ല്‍​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്കും വെ​ട്ടേ​റ്റ​ത്. ഒ​രു സം​ഘം ത​ന്‍റെ പ​റ​മ്പി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട സെ​ന്തി​ല്‍​കു​മാ​ര്‍ അ​വ​രോ​ട് പ​റ​മ്പി​ല്‍​നി​ന്ന് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഒ​രാ​ള്‍ വ​ന്ന് അ​രി​വാ​ള്‍ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. സം​ഭ​വ​ശേ​ഷം കൊ​ല​യാ​ളി സം​ഘം സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു.

Read More

ചാ​ക്കി​ലോ​ട്ട​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി ! സം​സ്‌​കൃ​ത കോ​ള​ജി​ല്‍ സി​പി​എം നേ​താ​വി​ന്റെ മ​ക​നെ ത​ല്ലി താ​ടി​യെ​ല്ലു ത​ക​ര്‍​ത്ത് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍

പാ​ള​യം ഗ​വ. സം​സ്‌​കൃ​ത കോ​ള​ജി​ല്‍ സി​പി​എം വ​നി​താ നേ​താ​വി​ന്റെ മ​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി എ​സ്.​ബി​ന്ദു​വി​ന്റെ മ​ക​ന്‍ ആ​ദ​ര്‍​ശി​നാ​ണു പ​രി​ക്കേ​റ്റ​ത്. ത​ടി​ക്ക​ഷ​ണം കൊ​ണ്ടു​ള്ള ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ താ​ടി​യെ​ല്ലു പൊ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദ​ര്‍​ശി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ ചാ​ക്കി​ല്‍​ക​യ​റി ഓ​ട്ടം മ​ത്സ​ര​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. കോ​ള​ജി​ലെ മു​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് മു​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യ അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ന​സീം, നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ജി​ത്തു, ക​ര​മ​ന സ്വ​ദേ​ശി സ​ച്ചി​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ് കേ​സ് എ​ടു​ത്തു. മ​റ്റു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 24നു ​വൈ​കി​ട്ടു മൂ​ന്നി​ന് ആ​യി​രു​ന്നു സം​ഭ​വം.

Read More

ഒ​രു​ക്കങ്ങൾ പൂ​ര്‍​ത്തീ​ക​രി​ച്ചു, പു​തു​പ്പ​ള്ളി സ​ജ്ജം; വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​ന് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡുകൾ

കോ​​ട്ട​​യം: നാ​​ളെ ന​​ട​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​ങ്ങ​ൾ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​താ​​യി ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി​​യും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​കും  അ​​റി​​യി​​ച്ചു. സു​​താ​​ര്യ​​വും നീ​​തി​​പൂ​​ര്‍​വ​​വു​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും ഒ​​രു​​ക്ക​​ങ്ങ​​ളും ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.നാ​​ളെ രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ ആ​​റു വ​​രെ​​യാ​​ണ് വോ​​ട്ടെ​​ടു​​പ്പ്. ഏ​​ഴു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. 90,281 സ്ത്രീ​​ക​​ളും 86,132 പു​​രു​​ഷ​​ന്മാ​​രും നാ​​ലു ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​റു​​ക​​ളും അ​​ട​​ക്കം 1,76,417 വോ​​ട്ട​​ര്‍​മാ​​രാ​​ണു​​ള്ള​​ത്. 957 പു​​തി​​യ വോ​​ട്ട​​ര്‍​മാ​​രു​​ണ്ട്. ഹ​​രി​​ത​​ച​​ട്ടം പാ​​ലി​​ച്ചാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ജി. ​​നി​​ര്‍​മ​​ല്‍ കു​​മാ​​ര്‍, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ എ​​ന്‍. ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യം എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. പോ​​ളിം​ഗ് സാ​​മ​​ഗ്രികളുടെ വി​​ത​​ര​​ണം വോ​​ട്ടെ​​ടു​​പ്പി​​നു​​ള്ള പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണം കോ​​ട്ട​​യം ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ല്‍ ആ​​രം​​ഭി​​ച്ചു. 228 വീ​​തം ക​​ണ്‍​ട്രോ​​ള്‍, ബാ​​ല​​റ്റ് യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യും വി​വി പാ​​റ്റു​​ക​​ളു​​മാ​​ണ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മണ്ഡലത്തിൽ പൊ​​തു​​അ​​വ​​ധി, നാ​ല് സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ള്‍,48 മ​ണി​ക്കൂ​ര്‍ നി​രോ​ധ​നാ​ജ്ഞ,  ഡ്രൈ​​ഡേ

കോട്ടയം; വോ​​ട്ടെ​​ടു​​പ്പു ദി​​വ​​സ​​മാ​​യ സെ​​പ്റ്റം​​ബ​​ര്‍ അ​​ഞ്ചി​​ന് മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ​​സ​​ര്‍​ക്കാ​​ര്‍, വി​​ദ്യാ​​ഭ്യാ​​സ, വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് പൊ​​തു​​അ​​വ​​ധി ആ​​യി​​രി​​ക്കും. മ​​ണ്ഡ​​ല​​ത്തി​ന്‍റെ പ​​രി​​ധി​​യി​​ല്‍ ഷോ​​പ്സ് ആ​​ന്‍​ഡ് കൊ​​മേ​​ഴ്‌​​സ്യ​​ല്‍ എ​​സ്റ്റാ​​ബ്ലി​​ഷ്‌​​മെ​ന്‍റ് നി​​യ​​മ​​ത്തി​​നു കീ​​ഴി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ്വ​​കാ​​ര്യ​​ സം​​രം​​ഭ​​ങ്ങ​​ള്‍-​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍, വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക​​ട​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കും വേ​​ത​​ന​​ത്തോ​​ടു കൂ​​ടി​​യ അ​​വ​​ധി​​യാ​​യി​​രി​​ക്കും. മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍ ജോ​​ലി​​ചെ​​യ്യു​​ന്ന പു​​തു​​പ്പ​​ള്ളി നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​രും വോ​​ട്ട​​ര്‍​മാ​​രു​​മാ​​യ കാ​​ഷ്വ​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള ജീ​​വ​​ന​​ക്കാ​​ര്‍​ക്കും വേ​​ത​​ന​​ത്തോ​​ടെ​​യു​​ള്ള അ​​വ​​ധി ബാ​​ധ​​ക​​മാ​​ണ്.​ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ഇ​​ന്നു അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. വി​​ത​​ര​​ണ, സ്വീ​​ക​​ര​​ണ, വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​മാ​​യ കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ന് ഇ​​ന്നു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. നാ​ല് സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ള്‍കോ​​ട്ട​​യം: നാ​​ല് ബൂ​​ത്തു​​ക​​ള്‍ സെ​​ന്‍​സി​​റ്റീ​​വ് ബൂ​​ത്തു​​ക​​ളാ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്. പാ​​മ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ലു​​ള്ള വെ​​ള്ളൂ​​ര്‍ സെ​​ന്‍​ട്ര​​ല്‍ എ​​ല്‍​പി​​എ​​സ് സ്‌​​കൂ​​ളി​​ലെ 91,…

Read More