എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ളം 40,000 രൂ​പ കൂ​ട്ടും ! ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി മ​മ​ത

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച് മ​മ​ത സ​ര്‍​ക്കാ​ര്‍. എം​എ​ല്‍​എ​മാ​രു​ടെ മാ​സ ശ​മ്പ​ള​ത്തി​ല്‍ 40,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി നി​യ​മ​സ​ഭ​യി​ലാ​ണ് വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ച​ത്. താ​ന്‍ ദീ​ര്‍​ഘ​നാ​ളാ​യി ശ​മ്പ​ള​മൊ​ന്നും വാ​ങ്ങു​ന്നി​ല്ല എ​ന്ന​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​മ്പ​ള​ത്തി​ല്‍ വ​ര്‍​ധ​ന​യി​ല്ലെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ള​വു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ ബം​ഗാ​ള്‍ എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ളം തു​ച്ഛ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ വ​ര്‍​ധ​ന വ​രു​ത്തു​ന്ന​ത്. പ്ര​തി​മാ​സ ശ​മ്പ​ളം നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ വീ​ത​മാ​ണ് കൂ​ടു​ക. വ​ര്‍​ധ​ന​യ്ക്കു ശേ​ഷം വ​രു​ന്ന ശ​മ്പ​ളം എ​ത്രെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി ഒ​ന്നും പ​റ​ഞ്ഞി​ല്ല.

Read More

തെരഞ്ഞെടുപ്പുകൾ വരുന്നു; പാ​ച​ക​വാ​ത​ക​ത്തി​നു പി​ന്നാ​ലെ ഇ​ന്ധ​ന​വി​ല​യും കു​റ​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല​യ്ക്കു പി​ന്നാ​ലെ ഇ​ന്ധ​ന വി​ല​യും കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​നു മൂ​ന്നു മു​ത​ൽ അ​ഞ്ചു രൂ​പ വ​രെ കു​റ​ച്ചേ​ക്കു​മെ​ന്ന് ജെ​എം ഫി​നാ​ൻ​ഷ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​ന്ധ​ന​വി​ല​യി​ലു​ള്ള എ​ക്സൈ​സ് തീ​രു​വ/​വാ​റ്റ് എ​ന്നി​വ​യി​ലൊ​ന്നു കു​റ​യ്ക്കാ​നാ​ണു നീ​ക്കം.നി​ല​വി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല കു​റ​യ്ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. ക്രൂ​ഡ് വി​ല കു​റ​ഞ്ഞി​രു​ന്ന സ​മ​യ​ത്തും ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​ല കു​റ​യ്ക്കാ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ളോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണു ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് (14.2 കി​ലോ​ഗ്രാം) കേ​ന്ദ്രം 200 രൂ​പ കു​റ​ച്ച​ത്.

Read More

സ​നാ​ത​ന​ധ​ർ​മ പ​രാ​മ​ർ​ശം; ബി​ജെ​പി​യെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച് ഡി​എം​കെ ത​ല​വെ​ട്ടാ​ൻ പ​റ​ഞ്ഞ സ​ന്യാ​സി​ക്കെ​തി​രേ കേ​സ്

ചെ​ന്നൈ: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ സ​നാ​ത​ന​ധ​ർ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​യെ പ​ര​സ്യ​സം​വാ​ദ​ത്തി​ന് ഡി​എം​കെ വെ​ല്ലു​വി​ളി​ച്ചു. ഡ​ൽ​ഹി​യി​ൽ വേ​ണ​മെ​ങ്കി​ലും ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്നും അ​മി​ത് ഷാ ​സം​വാ​ദ​ത്തി​ന് ത​യാ​റു​ണ്ടോ​യെ​ന്നും ഡി​എം​കെ നേ​താ​വ് എ. ​രാ​ജ ചോ​ദി​ച്ചു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ര്‍​ക്ക് 10 കോ​ടി രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച അ​യോ​ധ്യ​യി​ലെ സ​ന്യാ​സി ജ​ഗ​ദ്ഗു​രു പ​ര​മ​ഹം​സ ആ​ചാ​ര്യ​ക്കെ​തി​രേ മ​ധു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​എം​കെ നി​യ​മ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ലാ​പാ​ഹ്വാ​നം അ​ട​ക്കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് എ​ഫ്ഐ​ആ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തീ​കാ​ത്മ​ക​മാ​യി മ​ന്ത്രി​യു​ടെ ചി​ത്രം വെ​ട്ടു​ന്ന വീ​ഡി​യോ സ​ന്യാ​സി പ​ങ്കു​വ​ച്ചി​രു​ന്നു. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഉ​ദ​യ​നി​ധി വം​ശ​ഹ​ത്യ​യ്ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന​ത​ട​ക്ക​മു​ള്ള മാ​ള​വ്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ ഡി​എം​കെ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ തി​രു​ച്ചി​റ​പ്പ​ള്ളി പോ​ലീ​സാ​ണ് കേ​സ്…

Read More

നാലു സമുദായങ്ങള്‍ കൂടി ഒബിസി പട്ടികയില്‍ ! കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മന്ത്രിസഭ

സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ എന്നീ സമുദായങ്ങളെയാണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു. നേരത്തെ എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികയിലും എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു.

Read More

സ്ഥി​രം പ​രാ​തി​ക്കാ​ര​നാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ത്സ​ര രം​ഗ​ത്തേ​ക്കി​ല്ലാ​യെ​ന്ന് തീ​രു​മാനിച്ചത്; ആഞ്ഞടിച്ച് കെ. മുരളീധരന്‍

കോ​ഴി​ക്കോ​ട്: പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്തി​ട്ടും വേ​ണ്ട​രീ​തി​യി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. അ​ത് സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ഒ​രു സ്ഥി​രം പ​രാ​തി​ക്കാ​ര​നാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ത്സ​ര രം​ഗ​ത്തേ​ക്കി​ല്ലാ​യെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും കെ.​ മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ‌​ പ​രാ​മ​ര്‍​ശം. പു​തു​പ്പ​ള്ളി​യി​ല്‍ സ്റ്റാ​ര്‍ കാ​മ്പ​യി​ന​ര്‍ പ​ദ​വി​യി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ഴും അ​വ​ഗ​ണി​ച്ചു. എ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് ക്ഷീ​ണം ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി വി​വാ​ദ​മാ​ക്കി​യി​ല്ല. അ​തി​നുശേ​ഷം വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​തി​ല്‍ സ്ഥി​രം അം​ഗ​മാ​വാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ.​കെ. ആ​ന്‍റ​ണി​യും കെ.​സി. വേ​ണു​ഗോ​പാ​ലും ശ​ശി ത​രൂ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ള്ള​പ്പോ​ള്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​ല്‍ പ​രാ​തി​യു​മി​ല്ല. പ​ക്ഷേ, പ്ര​ത്യേ​ക​ക്ഷ​ണി​താ​വാ​യി പ​ണി​ഗ​ണി​ക്കാ​വു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ പോ​ലും ഉ​ള്‍​പ്പെ​ട്ടി​ല്ലാ​യെ​ന്ന​ത് വേ​ദ​നി​പ്പി​ച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

Read More

‌പു​തു​പ്പ​ള്ളി​ ഉപതെരഞ്ഞെടുപ്പ്; ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ നാ​ളെ രാ​വി​ലെ എ​ട്ട​ര​യോ​ടെ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ആ​ർ​ക്കൊ​പ്പ​മെ​ന്ന​തി​ന്‍റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ എ​ട്ട​ര​യോ​ടെ അ​റി​യ​ൻ ക​ഴി​യും. വോ​ട്ട് എ​ണ്ണു​ന്ന ഓ​രോ ടേ​ബി​ളി​ലും ഒ​രു മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, ഒ​രു കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍ വൈ​സ​ര്‍, ര​ണ്ടു കൗ​ണ്ടിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​കും. ര​ണ്ട് മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ കൂ​ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 182 ബൂ​ത്തു​ക​ളാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 14 മേ​ശ​ക​ളി​ലാ​യി 13 റൗ​ണ്ടു​ക​ളാ​യാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക. ഒ​ന്നു മു​ത​ല്‍ 182 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി എ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും എ​ണ്ണു​ക. ആ​ദ്യ റൗ​ണ്ടി​ല്‍ ഒ​ന്നു മു​ത​ല്‍ പ​തി​നാ​ലു​വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ട് എ​ണ്ണും. തു​ട​ര്‍​ന്ന് പ​തി​ന​ഞ്ചു മു​ത​ല്‍ 28 വ​രെ​യും. ഇ​ത്ത​ര​ത്തി​ല്‍ 13 റൗ​ണ്ടു​ക​ളാ​യി വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. തു​ട​ര്‍​ന്ന് റാ​ന്‍​ഡ​മൈ​സ് ചെ​യ്തു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചു വി​വി പാ​റ്റ് മെ​ഷീ​നു​ക​ളി​ലെ…

Read More

കി​ട​ക്ക ദേ​ഹ​ത്തു​വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം ! അ​പ​ക​ടം കു​ട്ടി ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍

ചു​മ​രി​ല്‍ ചാ​രി​വെ​ച്ചി​രു​ന്ന കി​ട​ക്ക ദേ​ഹ​ത്ത് വീ​ണ് ര​ണ്ടു വ​യ​സ്സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മു​ക്കം മ​ണാ​ശ്ശേ​രി പ​ന്നൂ​ളി സ​ന്ദീ​പ് -ജി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജെ​ഫി​ന്‍ സ​ന്ദീ​പ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​യെ ഉ​റ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ബെ​ഡ് ത​ല​യി​ലൂ​ടെ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

തൃ​ശൂ​രി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും ആ​ണ്‍​കു​ട്ടി​യും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ! തി​രി​ച്ചെ​ത്തി​ക്കാ​നാ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്

തൃ​ശൂ​ര്‍ കൂ​ര്‍​ക്ക​ഞ്ചേ​രി​യി​ല്‍ നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ന്‍​പ​താം ക്ലാ​സു​കാ​രാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രു ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ന്‍​വേ​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ മ​ല​യാ​ളി​ക​ളാ​ണ് കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റ​യി​ച്ചു. സ്‌​കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി​ക​ള്‍ മ​ട​ങ്ങി​യെ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ വീ​ട്ടി​ല്‍ നി​ന്നും പ​ണ​മെ​ടു​ത്ത​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശം ഫോ​ണു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​നി​ല്‍ ക​ണ്ട കു​ട്ടി​ക​ളെ മ​ല​യാ​ളി​ക​ളാ​യ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് നാ​ടു​വി​ട്ട കു​ട്ടി​ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​ശൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളാ​ണ് ഇ​വ​രെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി സ​ഹോ​ദ​ര​ന്‍ ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ സ​ഹോ​ദ​ര​ന്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി. വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി ബി​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​രി​ച്ച രാ​ജി​ന്റെ അ​മ്മ തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഓ​ണ​സ​മ​യ​ത്ത് രാ​ജി​ന്റെ അ​മ്മ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ മ​ക​നെ കാ​ണാ​താ​യ​തോ​ടെ​യാ​യി​രു​ന്നു പ​രാ​തി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ന്റെ ചു​രു​ള​ഴി​ച്ച​ത്. സം​ശ​യം തോ​ന്നി രാ​ജി​ന്റെ സ​ഹോ​ദ​ര​ന്‍ ബി​നു​വി​നെ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നു​ജ​നെ കൊ​ന്നു കൂ​ഴി​ച്ചു​മൂ​ടി​യ​താ​യി ബി​നു കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ​ഹോ​ദ​ര​നെ കൊ​ന്ന് വീ​ടി​ന്റെ പി​ന്നി​ല്‍ കു​ഴി​ച്ചു​മൂ​ടി എ​ന്ന​താ​യി​രു​ന്നു കു​റ്റ​സ​മ്മ​ത​മൊ​ഴി. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് അ​മ്മ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ സ​മ​യ​ത്ത് സ​ഹോ​ദ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്ക്…

Read More

സേലത്ത് ലോ​റി​യിലേക്കു മി​നി​വാ​ൻ ഇ​ടി​ച്ചു കയറി; ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

സേ​ലം:​ നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ മി​നി​വാ​ൻ ഇ​ടി​ച്ചു​ക​യ​റി ഒ​രു വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം- ഈ​റോ​ഡ് ഹൈ​വേ​യി​ൽ സേ​ലം ജി​ല്ല​യി​ലെ ശ​ങ്ക​രി മേ​ഖ​ല​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ വാ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​ൻ​ഗു​രി​ൽ​നി​ന്ന് പെ​രു​തു​റൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ട്ടു പേ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ​റോ​ഡ് ജി​ല്ല​യി​ലെ പെ​രു​തു​റൈ​ക്ക് സ​മീ​പ​മു​ള്ള കു​ട്ടം​പാ​ള​യം സ്വ​ദേ​ശി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യ സെ​ൽ​വ​രാ​ജ് (50), അ​റ​മു​ഖം(48), അ​റ​മു​ഖ​ത്തിെ​ൻ ഭാ​ര്യ മ​ഞ്ജു​ള(45), പ​ള​നി​സ്വാ​മി(45), പ​ള​നി​സ്വാ​മി​യു​ടെ ഭാ​ര്യ പാ​പ്പാ​ത്തി (40), സ​ഞ്ജ​ന (1) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ൻ ഡ്രൈ​വ​ർ വി​ഗ്നേ​ഷ് (25), മ​രി​ച്ച പ​ള​നി​സ്വാ​മി​യു​ടെ​യും പാ​പ്പാ​ത്തി​യു​ടെ​യും മ​ക​ളാ​യ പ്രി​യ (21) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്രി​യ​യു​ടെ മ​ക​ളാ​ണ് മ​രി​ച്ച ഒ​രു വ​യ​സു​കാ​രി സ​ഞ്ജ​ന. മ​രി​ച്ച അ​റ​മു​ഖ​ത്തി​ന്‍റെ മ​ക​നാ​ണ് വി​ഗ്നേ​ഷ്. അ​പ​ക​ടം ന​ട​ന്ന​ശേ​ഷം ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തേ​ക്ക്…

Read More