വാ​യ്പാ​പ​രി​ധി വെ​ട്ടി​കു​റ​ച്ച​ത് എ​ന്തി​നെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും അ​റി​യി​ല്ലെന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ​പ​രി​ധി വെ​ട്ടി​കു​റ​ച്ച​ത് എ​ന്തി​നെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കു പോ​ലും അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ങ്കി​ൽ പി​ന്നെ​ന്തി​നാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ക്കാ​ത്ത​ത് വി​ഷ​യം അ​റി​യാ​ത്ത​ത് കൊ​ണ്ടാണ്. ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തി​ന് കു​റ​വി​ല്ല. അ​ഴി​മ​തി​യും ധൂ​ർ​ത്തു​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. പ്ര​തി​പ​ക്ഷം അ​ഞ്ച് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വ് സ​ഹി​തം ഉ​ന്ന​യി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. കെ, ​ഫോ​ണ്‍ ഉ​ദ്ഘാ​ട​ത്തി​ന് 4.5 കോ​ടി ചെ​ല​വി​ടു​ക​യാ​ണ്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നേ​ര​ത്തെ ന​ട​ത്തി​യ​താ​ണ്. കെ​എം​എ​സ് സി ​എ​ൽ ഗോ​ഡൗ​ണു​ക​ളി​ൽ ആ​രോ തീ​വ​ച്ച​താ​ണ്. പ്ര​തി​പ​ക്ഷം ഓ​രോ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ഴും തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി തീ​യി​ടു​ക​യാ​ണ് . വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ർ കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ൽ മ​നു​ഷ്യ​ർ അ​ര​ക്ഷി​ത​രാ​ണ്. വ​ന്യ ജീ​വി നി​യ​മ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം; ഒരു സീറ്റ് നേടി ബിജെപി; സീറ്റ് നഷ്ടപ്പെട്ട്  ജനപക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 ഇടത്തെ ഫലം വന്നപ്പോൾ എ​ല്‍​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. എ​ൽ​ഡി​എ​ഫ് 9 സീ​റ്റും യു​ഡി​എ​ഫ് 8 സീ​റ്റും ബി​ജെ​പി ഒ​രു സീ​റ്റും നേ​ടി. ബി​ജെ​പി​യി​ൽ നി​ന്നും യു​ഡി​എ​ഫി​ൽ നി​ന്നും ജ​ന​പ​ക്ഷ​ത്തി​ന് നി​ന്നു​മാ​യി നാ​ലു സീ​റ്റു​ക​ൾ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ട്ട​ട ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ജ​യം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ കോ​ട്ട​യം ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മാ​യി​രു​ന്ന പു​ത്ത​ൻ​തോ​ട് വാ​ർ​ഡ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. കോ​ട്ട​യം മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ 38ാം വാ​ർ​ഡ് പു​ത്ത​ൻ​തോ​ട് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. 75 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫി​ന്റെ സൂ​സ​ൻ കെ ​സേ​വി​യ​ർ ജ​യി​ച്ച​ത്. വി​ജ​യ​ത്തോ​ടെ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ഭ​ര​ണം തു​ട​രും. അ​തേ​സ​മ​യം, മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. എ​ൽ​ഡി​എ​ഫി​ലെ സു​ജ ബാ​ബു ജ​യി​ച്ചു.പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​ലെ പേ​രു​നി​ലം വാ​ർ​ഡ് ആ​ണ് ജ​ന​പ​ക്ഷ​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ട്, എ​റ​ണാ​കു​ളം നെ​ല്ലി​ക്കു​ഴി,…

Read More

ഏ​മാ​ന്‍​മാ​ര്‍ ഇ​ട​പെ​ട്ടു, പ​ട്ടി​ക തി​രു​ത്തി; മൂ​ന്നു​വ​ര്‍​ഷ​മാ​യാ​ലും പോലീസുകാർക്ക് ഒ​രേ സ്‌​റ്റേ​ഷ​നി​ല്‍ തു​ട​രാം

കോ​ഴി​ക്കോ​ട്: ഒ​രേ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മൂ​ന്നു​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത​വ​രെ ഉ​ള്‍​പ്പെ​ടെ സ്ഥ​ലംമാ​റ്റി​ക്കൊണ്ടു​ള്ള പോ​ലീ​സി​ന്‍റെ ജ​ന​റ​ല്‍ ട്രാ​ന്‍​സ്ഫ​ര്‍ പ​ട്ടി​ക​യി​ല്‍ ‘തി​രു​ത്ത്’. ഇതോടെ മൂ​ന്നു​വ​ര്‍​ഷം ക​ഴി​ഞ്ഞവ​രും ഒ​രേ സ്‌​റ്റേ​ഷ​നി​ല്‍ത​ന്നെ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​ല്‍ ഉ​റ്റ​വ​രെ ​കൈ​യൊ​ഴി​യാ​തെ സ്ഥ​ലംമാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഒ​രേ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്ത​വ​ര്‍​ക്ക് വീ​ണ്ടും അ​തേ​സ്‌​റ്റേ​ഷ​നി​ല്‍ നി​യ​മ​നം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്നാ​ണ് സേ​ന​യി​ലെ അ​ഭി​പ്രാ​യം. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ വ​രെ പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ വീ​ണ്ടും പ​ഴ​യ ത​ട്ട​ക​ത്തി​ല്‍ ഇ​ടം പി​ടി​ച്ച​പ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ര്‍​ക്കും ആ​നു​കൂ​ല്യം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഓ​രേ സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ വ​നി​താ പോ​ലീ​സ് സേ​നാം​ഗ​വും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​ദ്യ സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് 60 പേ​രാ​ണ് ഇ​തി​നെ​തി​രേ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍…

Read More

മ​ദ്യ​ത്തിനായി പ​രി​ശോ​ധ​ന, കിട്ടിയത് സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം; ആത്മഹത്യയ്ക്ക് ശ്രമിച്ച മുസ്തഫ പോലീസിനോട് വെളിപ്പെടുത്തിയത്…

കാ​സ​ര്‍​ഗോ​ഡ്: മ​ദ്യ​ശേ​ഖ​ര​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത് വ​ന്‍ സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ളി​യാ​ര്‍ കോ​ലാ​ച്ചി​യ​ടു​ക്ക​ത്തെ മു​സ്ത​ഫ (42)യെ ​അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ 12.30 ഓ​ടെ​യാ​ണ് മു​സ്ത​ഫ​യു​ടെ വീ​ട്ടി​ല്‍ പ്ര​ത്യേ​ക എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തിയത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു. കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍നി​ന്നും വീ​ട്ടി​ല്‍നി​ന്നും സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. 2800 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കും മൂ​ന്നു ത​ര​ത്തി​ലു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം ഡി​റ്റ​ണേ​റ്റ​റു​ക​ളും ഒ​രു ഡൈ​നാ​മി​റ്റും അ​ഞ്ചു റോ​ള്‍ വ​യ​റു​മാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്ത​വേ മു​സ്ത​ഫ കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കേ​സ് എ​ക്‌​സൈ​സ് സം​ഘം ആ​ദൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി.​ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൊ​ണ്ടു​വ​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് മു​സ്ത​ഫ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. താ​ന്‍ മു​മ്പ് ക​ര്‍​ണാ​ട​ക​യി​ല്‍ ക്വാ​റി ന​ട​ത്തി​യി​രു​ന്ന​താ​യും കാ​സ​ര്‍​ഗോ​ട്ടെ ക്വാ​റി​ക​ളി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​തെ​ന്നു​മാ​ണ്…

Read More

സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 25ഓ​ളം പേ​ര്‍​ക്ക് പരിക്ക്; ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം; ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ർ-തൃ​ശൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മാ​പ്രാ​ണ​ത്ത് ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 25 ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്ക്. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ മാ​പ്രാ​ണം വ​ർ​ണ തി​യ​റ്റ​റി​നു സ​മീ​പ​മാ​ണു അ​പ​ക​ടം ന​ട​ന്ന​ത്. എ.​കെ. സ​ണ്‍​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ല്‍ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ എം.​എ​സ്. മോ​നോ​ന്‍ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ.​കെ. സ​ണ്‍​സ് എ​ന്ന സ്വ​കാ​ര്യ ബ​സ് മു​ന്നി​ല്‍ പോ​യി​രു​ന്ന നെ​ല്ലി​ക്ക ക​യ​റ്റി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ഓ​ട്ടോ റി​ക്ഷ​യി​ലും ഇ​ടി​ച്ചു. എം.​എ​സ്. മേ​നോ​ന്‍ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​രു ബ​സു​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍നി​ന്നു തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ തൃ​ശൂ​രി​ല്‍ ജോ​ലി​ക്കു പോകുന്നവരും പ​ഠ​ന​ത്തി​നു പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ല്‍ വീ​ണും ക​മ്പി​ക​ളി​ല്‍ ത​ല​യി​ടി​ച്ചുമാണ് പലർക്കും പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ…

Read More

ത​മി​ഴ്‌​നാ​ട്ടി​ലും ജീ​വ​നെ​ടു​ത്ത് അ​രി​ക്കൊ​മ്പ​ൻ; ആ​ന ത​ട്ടി​യി​ട്ട ബൈ​ക്കി​ൽ​ നി​ന്നു വീ​ണ​യാ​ൾ മ​രി​ച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാ​ല്‍​രാ​ജ്

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും മ​ര​ണം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്തി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ന്‍ ബൈ​ക്കി​ല്‍​നി​ന്നു ത​ട്ടി​വീ​ഴ്ത്തി​യ ക​മ്പം സ്വ​ദേ​ശി പാ​ല്‍​രാ​ജ് (57) ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ക​മ്പം ടൗ​ണി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് പാ​ല്‍​രാ​ജ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​രി​ക്കൊ​ന്പ​ൻ തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി വീ​ഴ്ത്തി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ല്‍​രാ​ജി​നെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നു പു​റ​മെ എ​ല്ലു​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തു​വ​രെ 12 പേ​രാ​ണ് മ​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ 11 പേ​ര്‍ അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലെ​ത്തി​യ​ത്. ആ​ന ടൗ​ണി​ലൂ​ടെ ഓ​ടു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. പാ​ല്‍​രാ​ജി​ന്‍റെ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ര്‍​ത്ത​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നു…

Read More

നി​യ​മസ​ഭ സാ​മാ​ജി​ക​ർ​ക്കെ​തി​രേ വ്യാ​ജ ആരോ​പ​ണം; ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം

തി​രുവനന്തപുരം:​ നി​യ​മസ​ഭ സാ​മാ​ജി​ക​ർ​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ്ക​ൾ​ക്കെ​തി​രെ​യും മ്യൂ​സി​യം എ​സ്ഐ​ക്കെ​തി​രേ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​ന്മേ​ൽ സ്പീ​ക്ക​ർ എ​ത്തി​ക്‌​സ് ആ​ൻ​ഡ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​നി​യ​മ​സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​വും കാ​ര്യ​നി​ര്‍​വഹ​ണ​വും സം​ബ​ന്ധി​ച്ച അ​വ​കാ​ശ ലം​ഘ​ോ പ്ര​ശ്ന​ത്തി​ന് ച​ട്ടം 159 പ്ര​കാ​രം സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണു സ്പീ​ക്ക​ർ എ​ത്തി​ക്സ് ആ​ൻഡ് പ്ര​വി​ലേ​ജ് ക​മ്മി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ​ച​ട്ടം 50 പ്ര​കാ​രം പ്ര​തി​പ​ക്ഷം ന​ല്‍​കു​ന്ന നോ​ട്ടീ​സു​ക​ള്‍​ക്ക് സ​ഭ​യി​ല്‍ അ​വ​ത​ര​ണാ​നു​മ​തി തേ​ടു​ന്ന​തി​നു​പോ​ലും അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാർച്ച് 15ന് ​രാ​വി​ലെ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ധ​ര്‍​ണ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മാ​ര്‍​ഷ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാച്ച് ആൻഡ് വാർഡ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​ൽ പ​റ​ഞ്ഞിരു​ന്നത്. ബ​ല​പ്ര​യോ​ഗ​ത്തി​ല്‍…

Read More

പ​ടി​യൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച; 20 പവനും പണവും കവർന്ന പ്രതികൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​യി​ൽ; മോഷ്ടാക്കൾ പരിചയപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്

ഇ​രി​ക്കൂ​ർ: പ​ടി​യൂ​ർ ക​ല്ലു​വ​യ​ലി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​നും, 22,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി പോ​ലീ​സ്. കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​യാ​യ കി​ര​ൺ, കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഭി​രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ൽ, ഇ​രി​ക്കൂ​ർ എ​സ്ഐ ദി​നേ​ശ​ൻ കൈ​തേ​രി, എ​സ്ഐ അ​ബ്ദു​ൾ റൗ​ഫ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത്, സി​പി​ഒ ജ​യ​ദേ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഇ​ന്നു പു​ല​ർ​ച്ചെ ധ​ർ​മ​ശാ​ല​യി​ൽ വ​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ല്ലു​വ​യ​ല്‍ ച​ട​ച്ചി​ക്കു​ണ്ട​ത്തെ കാ​ഞ്ഞി​ര​ത്താ​ന്‍​കു​ന്നേ​ല്‍ ബെ​ന്നി ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി തു​റ​ന്ന ക​വ​ർ​ച്ചാ സം​ഘം വീ​ട്ടി​ലെ അ​ല​മാ​ര​ക​ൾ ത​ക​ർ​ത്താ​ണ് സ്വ​ർ​ണനാ​ണ​യ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന​ത്. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 16 നാ​ണ് ബെ​ന്നി ഗ​ൾ​ഫി​ൽ നി​ന്നും…

Read More

നാടുവിടാതെ അ​രി​ക്കൊ​മ്പ​ന്‍; വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക​ടു​ത്ത്; കാ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മ​യ​ക്കു​വെ​ടി; ആ​ന​യു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ച്ച് കേരള വനംവകുപ്പും

 തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് ഭീ​തി​ പരത്തിയശേ​ഷം കാ​ടു ക​യ​റി​യ അ​രി​ക്കൊ​മ്പ​ന്‍ വീ​ണ്ടും ജ​ന​വാ​സമേ​ഖ​ല​യ്ക്ക​ടു​ത്തെ​ത്തി. സു​രു​ളി​പെ​ട്ടി​ക്കു സ​മീ​പം കു​ത്താ​നാ​ച്ചി ക്ഷേ​ത്ര​ത്തി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ​​യാണ് ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തുനി​മി​ഷ​വും ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി. ക​മ്പ​ത്തുനി​ന്നു തു​ര​ത്തി​യ ആ​ന പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ചാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് അ​ടു​ത്തെ​ത്തി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യാ​ല്‍ ഉ​ട​ന്‍ത​ന്നെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇതിനായി അ​ഞ്ചം​ഗ വി​ദ​ഗ്ധസം​ഘ​വും മൂ​ന്നു കു​ങ്കി​യാ​ന​ക​ളും ക​മ്പ​ത്ത് തു​ട​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ കു​മ​ളി​യി​ല്‍നി​ന്നു 16 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​മ്പ​ത്തെ​ത്തി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ന​ഗ​ര​ത്തി​ലൂ​ടെ ഓ​ടി​യ ആ​ന അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തി​രു​ന്നു. ഇ​തോ​ടെ ക​മ്പം പ​ട്ട​ണ​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പി​ന്നാ​ട് ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​യി ത​മി​ഴ്‌​നാ​ട് വ​നം​മ​ന്ത്രി…

Read More

സ്കൂൾ തുറന്ന ദിവസംവരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,…

Read More