ചെറിയ തുക പോട്ടേ… പക്ഷേ അഞ്ഞൂറ് കൊടുത്തപ്പോള്‍..! ടി​ക്ക​റ്റ് ന​ല്‍​കി​യ​ശേ​ഷം കണ്ടക്ടര്‍ ബാ​ക്കി​തു​ക ന​ല്‍​കാ​ത്ത​തു പ​ണം ത​ട്ടാ​നു​ള്ള ത​ന്ത്ര​മെ​ന്ന പ​രാ​തി വ്യാ​പ​കം; കോട്ടയത്ത് സംഭവിച്ചത്…

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​മാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് ന​ൽ​കി​യ​ശേ​ഷം ബാ​ക്കി​തു​ക തി​രി​കെ ന​ൽ​കാ​ത്ത​തു മ​ന​പ്പൂ​ർ​വ​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു. ചെ​റി​യ തു​ക​ക​ള്‍ പ​ല യാ​ത്ര​ക്കാ​രും വേ​ണ്ടെ​ന്നു​വ​ച്ചു മ​ട​ങ്ങാ​റു​ണ്ട്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ തു​ക ന​ൽ​കാ​തെ​പോ​യ​ത് യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. കോ​ട്ട​യ​ത്തു​നി​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ടി​ക്ക​റ്റെ​ടു​ത്തു. 500 രൂ​പ​യാ​ണ് ക​ണ്ട​ക്ട​ര്‍​ക്കു ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യി​റ​ങ്ങി. പെ​ണ്‍​കു​ട്ടി ബാ​ല​ന്‍​സ് തു​ക കൊ​ടു​ത്തി​ല്ല. പി​ന്നീ​ട് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ടാ​ണ് ബാ​ക്കി തു​ക പെ​ൺ​കു​ട്ടി​ക്കു ന​ൽ​കി​യ​ത്. ഇ​തേ​ദി​വ​സം ത​ന്നെ മ​റ്റൊ​രു സം​ഭ​വ​വു​മു​ണ്ടാ​യി. കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ല്‍ ത​ല​യോ​പ്പ​റ​മ്പി​ല്‍​നി​ന്ന് ര​ണ്ടു യാ​ത്ര​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു. 76 രൂ​പ​യാ​യി​രു​ന്നു ര​ണ്ടു പേ​രു​ടെ ടി​ക്ക​റ്റ് ചാ​ര്‍​ജ്. 500 രൂ​പാ ന​ല്‍​കി. ബാ​ക്കി 24 രൂ​പ ക​ണ്ട​ക്ട​ര്‍ ബാ​ല​ന്‍​സാ​യി ന​ൽ​കി. 400 രൂ​പാ പി​ന്നീ​ടു…

Read More

രു​ചി​ച്ചു​നോ​ക്കാ​ൻ​പോ​ലും കിട്ടിയില്ല! ചി​ക്ക​ൻ​ക​റി​യെ​ച്ചൊ​ല്ലി ത​ർ​ക്കം; മ​ക​നെ അ​ച്ഛ​ൻ അ​ടി​ച്ചു​കൊ​ന്നു

മം​ഗ​ളൂ​രു: വീ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യ ചി​ക്ക​ൻ​ക​റി രു​ചി​ച്ചു​നോ​ക്കാ​ൻ​പോ​ലും കി​ട്ടാ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റു മ​ക​ൻ മ​രി​ച്ചു. സു​ള്ള്യ​യി​ലെ ഗ​ട്ടി​ഗാ​റി​ലാ​ണ് സം​ഭ​വം. 32 വ​യ​സു​കാ​ര​നാ​യ ശി​വ​റാം ആ​ണ് അ​ച്ഛ​ൻ ഷീ​ണ​യു​ടെ അ​ടി​യേ​റ്റ് മ​രി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​ക്കി​യ ചി​ക്ക​ൻ ക​റി​യെ​ച്ചൊ​ല്ലി​യാ​ണ് വ​ഴ​ക്കു​ണ്ടാ​യ​ത്. ക​റി മു​ഴു​വ​ൻ ഷീ​ണ ക​ഴി​ച്ച​തി​നെ​ച്ചൊ​ല്ലി ശി​വ​റാം വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു. ക​റി​യു​ണ്ടാ​ക്കു​മ്പോ​ൾ ശി​വ​റാം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ക​റി തീ​ർ​ന്ന​ത് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ ഇ​തേ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​മാ​യി. പ്ര​കോ​പി​ത​നാ​യ ഷീ​ണ ഒ​രു വ​ലി​യ വി​റ​കെ​ടു​ത്ത് ശി​വ​റാ​മി​നെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ണ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശി​വ​റാ​മി​നും ഭാ​ര്യ​യ്ക്കും അ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് അ​ച്ഛ​ൻ ഷീ​ണ ക​ഴി​ഞ്ഞി​രു​ന്ന​ത്.

Read More

വീ​ഡി​യോ​കോ​ളി​ലൂ​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ച്ച് മോ​ഹ​ൻ​ലാ​ൽ! ഇ​രു​വ​രും സം​സാ​രി​ച്ച​ത്…

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. വീ​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് താ​രം ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി സം​സാ​രി​ച്ച​ത്. മോ​ഹ​ൻ​ലാ​ലു​മാ​യി വീ​ഡി​യോ​കോ​ളി​ൽ സം​സാ​രി​ക്കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്രം മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫോ​ൺ​കോ​ൾ എ​ത്തി​യ​ത്. പി​ന്നീ​ട് സം​ഭാ​ഷ​ണം വി​ഡി​യോ കോ​ളി​ലേ​ക്ക് മാ​റി. 10 മി​നി​റ്റോ​ളം ഇ​രു​വ​രും സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചു​മാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി​യും അ​ന്വേ​ഷി​ച്ചു. ഇ​ട​യ്ക്കു​ണ്ടാ​യ ന്യൂ​മോ​ണി​യ ബാ​ധ ഭേ​ദ​പ്പെ​ട്ട ശേ​ഷം ഫെ​ബ്രു​വ​രി 12നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി ബം​ഗ​ളു​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Read More

ഇ​ന്ന് യു​ദാ​സ് ഒ​റ്റി​ക്കൊ​ടു​ത്ത ദി​വ​സം, പ​ല​തും സം​ഭ​വി​ക്കും! അ​നി​ല്‍ ആ​​ന്‍റ​ണി​ക്കെ​തി​രെ കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. മു​പ്പ​ത് വെ​ള്ളി​ക്കാ​ശി​ന് യൂ​ദാ​സ് ഒ​റ്റി​ക്കൊ​ടു​ത്ത ദി​വ​സ​മാ​ണി​ന്ന്. ആ ​ദി​വ​സ​ത്തി​ല്‍ പ​ല​തും സം​ഭ​വി​ക്കും. അ​തി​ല്‍ ഒ​രു കാ​ര്യം മാ​ത്ര​മാ​ണി​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ എ​ന്ന​തി​ല​പ്പു​റ​ത്ത് അ​നി​ലി​ന് കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ക​യോ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​ത്തെ വ​ഞ്ചി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്ന് മോ​ച​നം നേ​ടു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ആ​രാ​ണ് വ​ഞ്ചി​ത​രാ​കു​ന്ന​തെ​ന്ന് സ്വ​യം ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ജ​നം എ​ല്ലാം വി​ല​യി​രു​മെ​ന്നും സു​ധാ​ക​ര​ന്‍ പ്രതികരിച്ചു.

Read More

ആ​ശ്വ​സി​പ്പി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും..! മു​ടി മു​റി​ച്ച​പ്പോ​ള്‍ നീ​ളം കു​റ​ഞ്ഞു; എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി

മും​ബൈ: ത​ല​മു​ടി മു​റി​ച്ച​പ്പോ​ള്‍ നീ​ളം കു​റ​ഞ്ഞ​തി​ന്‍റെ മ​ന​പ്ര​യാ​സ​ത്തി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ര​യി​ലെ ഭ​യ​ന്ദേ​ര്‍ സ്വ​ദേ​ശി ശ​ത്രു​ഘ്‌​ന​ന്‍ പ​ഥ​ക്(13) ആ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​തി​നാ​റാം നി​ല​യി​ല്‍​നി​ന്ന് ചാ​ടി​യ​ത്. ബു​ധ​നാ​ഴ്ച 11.30ന് ​വീ​ട്ടി​ലു​ള്ള​വ​രെ​ല്ലാം ഉ​റ​ങ്ങി​യ​തി​ന് ശേ​ഷം പ​ഥ​ക് ശു​ചി​മു​റി​യു​ടെ ജ​ന​ല്‍​വ​ഴി പു​റ​ത്തേ​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​നൊ​പ്പം പോ​യി മു​ടി​വെ​ട്ടി​യ കു​ട്ടി മു​ടി​യു​ടെ നീ​ളം കു​റ​ഞ്ഞു​പോ​യ​തി​ല്‍ അ​സ്വ​സ്ഥ​മാ​യി​രു​ന്നു. ആ​ശ്വ​സി​പ്പി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി ക​ടു​ത്ത വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അധ്യാപകനാണേത്ര അധ്യാപകന്‍..! 11 പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ന് 10 വ​ർ​ഷം ത​ട​വ്

റൂ​ർ​ക്കേ​ല: സ്കൂ​ളി​ലെ 11 വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മുൻ പ്ര​ധാ​നാ​ധ്യാ​പ​ക​നെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 47,000 രൂ​പ പി​ഴ ന​ൽ​കാ​നും വി​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ലെ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. 2015ൽ ​ലെ​ഫ്രി​പ്പാ​റ ബ്ലോ​ക്കി​ലെ ഒ​രു സ്‌​കൂ​ളി​ൽ വ​ച്ചാ​ണ് 62-കാ​ര​നാ​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. കേ​സി​ൽ 2016 ജൂ​ൺ 14ന് ​അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ന്നു​മു​ത​ൽ ജ​യി​ലി​ലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. സു​ന്ദ​ർ​ഗ​ഡ് പോ​ക്‌​സോ കോ​ട​തി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി മ​ഹേ​ന്ദ്ര​കു​മാ​ർ സൂ​ത്ര​ധാ​രാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

Read More

ഭാര്യ പിണങ്ങിപ്പോയി, ഭാര്യാഗൃഹത്തിലെത്തി വിളിച്ചിട്ടും കൂടെ വന്നില്ല..! ഒടുവില്‍ യുവാവ് ചെയ്തത്…

ചെ​ന്നൈ: മ​ദ്യ​ല​ഹ​രി​യി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി ഹൈ​ടെ​ന്‍​ഷ​ന്‍ ക​മ്പി​യി​ല്‍ ക​ടി​ച്ച യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ചി​ന്ന​മ​ങ്കോ​ട് സ്വ​ദേ​ശി ധ​ര്‍​മ്മ​ദു​രൈ​ക്കാ​ണ്(33) പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ല്‍ ഇ​യാ​ള്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. ഇ​യാ​ള്‍ ഭാ​ര്യാ​ഗൃ​ഹ​ത്തി​ലെ​ത്തി വി​ളി​ച്ചി​ട്ടും ഇ​വ​ര്‍ കൂ​ടെ പോ​രാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍​മാ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാ​ന്‍ ഇ​യാ​ള്‍ ധ​ര്‍​മ്മ​ദു​രൈ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി. അ​ല്‍​പ​സ​മ​യം കാ​ത്തി​രി​ക്കാ​ന്‍ പോ​ലീ​സു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍​നി​ന്ന് ഇ​റ​ങ്ങി സ​മീ​പ​ത്തു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ഹൈ​ടെ​ന്‍​ഷ​ന്‍ വ​യ​റി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സു​കാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഇ​ടി​മി​ന്ന​ല്‍ ല​ക്ഷ​ണം ക​ണ്ടാ​ല്‍ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മി​പ്യം ഒ​ഴി​വാ​ക്ക​ണം. തു​ണി​ക​ള്‍ എ​ടു​ക്കാ​ന്‍ ടെ​റ​സി​ലോ, മു​റ്റ​ത്തോ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത്. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ത്ത് ടെ​റ​സി​ലോ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. പ​ട്ടം പ​റ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

Read More

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് കൊ​ലപാതകം; ഗോ ​സം​ര​ക്ഷ​ണ സം​ഘ​ട​നാ നേ​താ​വും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

ജ​യ്പു​ർ: ക​ർ​ണാ​ട​ക​യി​ലെ രാ​മ​ന​ഗ​ര ജി​ല്ല​യി​ൽ ക​ന്നു​കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഗോ ​സം​ര​ക്ഷ​ണ സം​ഘ​ട​നാ നേ​താ​വു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. രാ​ഷ്ട്ര ര​ക്ഷ​ണെ പ​ദെ എ​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട പു​നീ​ത് കേ​രെ​ഹ​ള്ളി​യും കൂ​ട്ടാ​ളി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഗോ​പി, പ​വ​ൻ കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, പി​ലിം​ഗ് അം​ബി​ഗ​ർ എ​ന്നി​വ​രാ​ണ് പു​നീ​തി​നൊ​പ്പം രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് സാ​ത്ത​ന്നൂ​രി​ല്‍ വ​ച്ച് ഇ​ദ്രി​സ് പാ​ഷ എ​ന്ന വ്യാ​പാ​രി​യെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ർ ഒ​ളി​വി​ൽ പോ​യി​രു​ന്നു. മാ​ണ്ഡ്യ​യി​ല്‍​നി​ന്നു ക​ന്നു​കാ​ലി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ഇ​ദ്രി​സി​നെ പു​നീ​തും സം​ഘ​വും വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി രേ​ഖ​ക​ള്‍ കാ​ണി​ച്ച​പ്പോ​ള്‍, ഇ​വ​ര്‍ ര​ണ്ടു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ഇ​ദ്രി​സി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​റി​യി​ച്ച​ത്. പ​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ മ​ര്‍​ദ​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍​നി​ന്നു ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ ഇ​ദ്രി​സി​നെ വൈ​കു​ന്നേ​ര​ത്തോ​ടെ സാ​ത്ത​ന്നൂ​രി​ലെ വി​ജ​ന​മാ​യ റോ​ഡ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ണ്ഡ്യ​യി​ല്‍​നി​ന്നു​ള്ള…

Read More

ഷാറൂ​ഖ് സെ​യ്ഫി​യെ കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ച് ചോദ്യം ചെയ്യുന്നു; സെയ്ഫിക്ക് പിന്നിൽ കൂട്ടാളികൾ ഉണ്ടായിരുന്നോ? യു​എ​പി​എ ചു​മ​ത്തി​യേ​ക്കും

കോ​ഴി​ക്കോ​ട്: എലത്തൂരിൽവച്ച് ആ​ല​പ്പു​ഴ-ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​വ​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി ഡ​ല്‍​ഹി സ്വ​ദേ​ശി ഷാ​റൂ​ഖ് സെ​യ്ഫിയെ (25) കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ചു.​ മ​ഹാ​രാ​ഷ്ട്ര​യി​ലെ രത്നഗിരിയിൽ ഇന്നലെ പിടിയിലായ പ്രതിയുമായി ഇ​ന്നു രാ​വി​ലെ ആറോടെ​യാ​ണ് പോ​ലീ​സ് സം​ഘം എത്തി​യ​ത്. കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിൽ വി​ശ​ദ​മാ​യ വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കു പ്രതിയെ വി​ധേ​യ​നാ​ക്കി. അ​ന്വേ​ഷ​ണച്ചുമ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ര്‍. അ​ജിത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രതിയെ മാ​ലൂ​ര്‍​കു​ന്ന് എ​ആ​ര്‍ ക്യാ​മ്പിൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി നീ​ര​ജ്കു​മാ​ര്‍ ഗു​പ്ത, സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍ രാ​ജ്പാ​ല്‍ മീ​ണ, അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി​മാ​ർ, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ർ എന്നിവർ ക്യാ​മ്പി​ല്‍ ഉ​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍നി​ന്ന് ട്രാ​ന്‍​സി​റ്റ് വാ​റ​ണ്ടു​മാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി​യാ​യ​തി​നാ​ല്‍ ഉ​ച്ച​യോ​ടെ ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കും. തീ​യി​ട്ട​തി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യം, കൂ​ട്ടാ​ളി​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യ​ങ്ങ​ള്‍.​ എ​ന്നാ​ല്‍ പരസ്പരവിരു ദ്ധമാ​യ മ​റു​പ​ടി​യാ​ണ് ഇ​യാ​ള്‍ ന​ല്‍​കു​ന്ന​ത്. ഒ​ന്നി​ല്‍ കു​ടു​ത​ല്‍ ആ​ളു​ക​ള്‍…

Read More