പഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാൻഡിൽ മണൽ മാഫിയയുടെ ആക്രമണത്തിൽ എഎസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്. പോലീസ് വാഹനം തകർത്തു. എഎസ്ഐ ഗോപിനാഥൻ, ഡ്രൈവർ ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച നാലോടെയായിരുന്നു സംഭവം. രാത്രികാല പട്രോളിംഗിനിറങ്ങിയ എഎസ്ഐയും സംഘത്തെയുമാണ് മണൽക്കടത്ത് സംഘം ആക്രമിച്ചത്.പോലീസിനെ കണ്ട സംഘം പോലീസ് വാഹനത്തിൽ ലോറികൊണ്ട് ഇടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ പോലീസുകാർക്ക് സാരമായി പരിക്കേറ്റു. പോലീസ് വാഹനത്തിന്റെ മുൻ ഭാഗവും ഒരു ഭാഗത്തേക്കണ്ണാടിയും വാഹനത്തിന്റെ വലതു വശത്തെ പിറക് വശവും തകർന്ന നിലയിലാണ്. വാഹനത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പഴയങ്ങാടി സ്റ്റേഷൻ ഓഫിസർ ഇ.എൻ. സന്തോഷ് കുമാർ പറഞ്ഞു.
Read MoreCategory: Loud Speaker
‘സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു ‘ ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ കെ. സുധാകരൻ പരാതി നൽകി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി. കക്കറ എന്ന ഉദ്യോഗസ്ഥൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് ആക്ഷേപിച്ചെന്നാണ് പരാതി. രാഷ്ട്രീയ ചായ്വുള്ളതും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്ന് പരാതിയിൽ പറയുന്നു. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ സർവീസ് ചട്ടമെന്നിരിക്കെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരേ കർശനമായ നടപടി ഉണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
Read Moreകത്തിജ്വലിച്ച് സൂര്യൻ…രാജ്യത്ത് അഞ്ചു ദിവസം കടുത്ത ചൂടിന് സാധ്യത; താപനില വർധനവ് ഞെട്ടിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ചു ദിവസം താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താപനിലയിൽ രണ്ടു മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. സാധാരണയായി ഈ മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന താപനിലയേക്കാൾ കൂടുതൽ ഈ വർഷമുണ്ടാവുമെന്നായിരുന്നു പ്രവചനം. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഛത്തീസഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗത്തിനും മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 1901നുശേഷമുള്ള ഏറ്റവും വലിയ താപനിലയാണ് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്.
Read Moreപോസ്റ്റ് ഓഫീസ് വഴി പാഴ്സലായി സ്വര്‍ണം കടത്താന്‍ ശ്രമം ! മലപ്പുറത്ത് ആറു പേര് പിടിയില്‍…
ദുബായില്‍ നിന്ന് പാര്‍സലായി കടത്തിയ സ്വര്‍ണം മലപ്പുറത്ത് പിടികൂടി. മുന്നിയൂരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 6.300 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീല്‍, മൂന്നിയൂര്‍ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിര്‍, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാര്‍സലുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
Read Moreശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്..! നടി ഖുശ്ബു ആശുപത്രിയില്‍
ഹൈദരാബാദ്: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. ട്വിറ്ററിൽ, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. “പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്” – ഖുശ്ബു ട്വീറ്റ് ചെയ്തു. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.
Read Moreനയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസ്; അറസ്റ്റിലായ മുഖ്യസൂത്രധാരൻ റമീസിനെ ഇഡി കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കള്ളക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരൻ കെ.ടി. റമീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് റമീസിനെ ഇഡി അറസ്റ്റ് ചെയ്തത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 12 തവണ ഇയാൾ സ്വർണകള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ സന്ദീപിന്റെ അടുത്ത സുഹൃത്തായ റമീസ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരായ സ്വപ്നയെയും സരിത്തിനെയും പരിചയപ്പെടുന്നത് സന്ദീപ് വഴിയാണ്. സ്വർണം കടത്തിന് സുരക്ഷിത മാർഗമായി നയതന്ത്ര ചാനലിനെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ച റമീസ് കടത്തുന്ന ഓരോ കിലോ സ്വർണത്തിനും 1000 യുഎസ് ഡോളർ കോണ്‍സുലേറ്റ് ജനറലിനും സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവർക്ക് 50000 രൂപയും റമീസ് കോഴ വാഗ്ദാനം ചെയ്തു. നയതന്ത്ര ബാഗിന്റെ മറവിൽ 12 തവണ സ്വർണം…
Read Moreകോഴിക്കോട്ട് ദമ്പതികളെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോകൽ; ഭാര്യയെ നടുറോഡില്‍ ഇറക്കി വിട്ടു; വ്യവസായി ഗുണ്ടാസംഘങ്ങളുടെ കസ്റ്റഡിയില്‍
താമരശേരി (കോഴിക്കോട് ): താമരശേരിയില്‍ രാത്രി ദമ്പതികളെ വീട്ടില്‍ നിന്നു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു.സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സിനിമാസ്റ്റൈല്സംഭവം അരങ്ങേറിയത്. പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയില്‍ ഷാഫി എന്ന വ്യവസായിയെയും ഭാര്യ സെനിയയെയുമാണ് വീട്ടിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയത്. തുടർന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു.അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നൽകിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശേരി പോലീസിൽ നേരത്തേ ഷാഫി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാൻ സംഭവത്തിന് ഇയാളുമായി ബന്ധമുണ്ടോയെന്ന് പോലീസ്…
Read Moreഇങ്ങോട്ട് പോരൂ…വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്
തിരുവനന്തപുരം : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്ത കർക്ക് സിപിഎമ്മിലേക്ക് വാതിൽ തുറന്നിട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഫേസ് ബുക്കിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള കുറിപ്പ് മന്ത്രി പുറത്തുവിട്ടത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ മുഖ്യമന്ത്രിമാരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് റിയാസിന്റെ കുറിപ്പ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്നും റിയാസ് കുറിപ്പിൽ പറയുന്നു. 1.എസ്.എം. കൃഷ്ണ (കര്‍ണാടക),2.ദിഗംബര്‍ കാമത്ത് (ഗോവ),3.വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്),4.എന്‍.ഡി.തിവാരി (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്),5.പ്രേമ ഖണ്ഡു (അരുണാചല്‍ പ്രദേശ് ),6.ബിരേന്‍ സിംഗ് ( മണിപ്പൂര്‍),7.ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (പഞ്ചാബ്)8. എന്‍.കിരണ്‍ കുമാര്‍ റെഡഡ്ഡി(ആന്ധ്രാ പ്രദേശ്)കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്പോയ മുന്‍ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്. അവിഭക്ത…
Read Moreരാജ്യത്തിന്റെ സര്‍വസൈന്യാധിപ ദ്രൗപതി മുര്‍മു യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു
ഗുവാഹത്തി: യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പൂര് വ്യോമകേന്ദ്രത്തില്‍നിന്ന് സുഖോയ്-30 യുദ്ധവിമാനത്തിലാണ് രാഷ്ട്രപതി പറന്നുയര്‍ന്നത്. മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിനെത്തിയതാണ് രാഷ്ട്രപതി. രാവിലെ 10.30ഓടെ രാഷ്ട്രപതി വ്യോമകേന്ദ്രത്തിലെത്തി. പ്രത്യേക ആന്റി ഗ്രാവിറ്റി സ്യൂട്ടുള്പ്പെടെ അണിഞ്ഞാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പ്രവേശിച്ചത്. പിന്നീട് സുരക്ഷാപരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയശേഷം വിമാനം പറന്നുയര്‍ന്നു.രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തില്‍ രാഷ്ട്രപതിയും പൈലറ്റും മാത്രമാണുള്ളത്. രാജ്യത്തിന്റെ സര്‍വസൈന്യാധിപ കൂടിയായ രാഷ്ട്രപതിയുടെ യാത്രയോടനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതിമാരായ അബ്ദുൾ കലാം, പ്രതിഭാ പാട്ടില്‍ അടക്കമുള്ളവരും സമാനരീതിയില്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചിരുന്നു.
Read Moreകരള്‍ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങള്‍, പരിശോധിച്ചപ്പോള്‍..! ഷാറൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഷാറൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷാറൂഖിന്റെ കരൾ പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. എക്സ് റേ, സിടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. കേസില്‍ പരസ്പരവിരുദ്ധമായിട്ടാണ് പ്രതി ഷാറൂഖ് സെയ്ഫി മൊഴികൾ നൽകിയിരിക്കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്.
Read More