കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചതില്‍ ഗുരുതര സുരക്ഷാവീഴ്ച. പ്രതിയുമായി വന്ന കാർ ഇന്നു പുലർച്ചെ കണ്ണൂര്‍ കാടാച്ചിറയിൽ കേടായതിനെത്തുടർന്ന് ഒരു മണിക്കൂര്‍ നേരം സുരക്ഷയില്ലാതെ റോഡില്‍ കുടുങ്ങി. പിന്നീട് കണ്ണൂര്‍ തീവ്രവാദവിരുദ്ധസ്ക്വാഡിന്റെ ബൊലോറ ജീപ്പിൽ പ്രതിയെ കയറ്റിയെങ്കിലും ഇതിന്റെ എഞ്ചിന് തകരാറായി. തുടർന്ന് സ്വകാര്യ വാഗണർ കാറിലാണ് പ്രതിയുമായി പോലീസ് സഞ്ചരിച്ചത്. ഗൂഗിൾ മാപ്പ് നോക്കി പ്രതിയുമായി സഞ്ചരിച്ച വാഹനം കണ്ണൂരിനും തലശേരിക്കും ഇടയിൽ ഒരുതവണ വഴി തെറ്റുകയുംചെയ്തു. കാറില്‍ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ഡിവൈഎസ്പി അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. അകമ്പടിവാഹനങ്ങളോ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഭീകരപ്രവര്‍ത്തനത്തിനു സമാനമായ ക്രൂരകൃത്യംചെയ്ത പ്രതിക്ക് സുരക്ഷയൊരുക്കുന്നതില്‍ കേരള പോലീസിന്റെ ഭാഗത്ത് പോരായ്മയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന ഇന്റലിജന്‍സ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷഹറൂഖ് സെയ്ഫിയുമായി വരികയായിരുന്ന…
Read MoreCategory: Loud Speaker
പ്രാർഥനയ്ക്കിടയിൽ പുഴയിലെ ആഴത്തിലേക്ക് മുങ്ങിപ്പോയി; പൂജാ ചടങ്ങുകൾക്കിടെ മുങ്ങിമരിച്ചത് അഞ്ച് പൂജാരിമാർ
ചെന്നൈ: പുഴക്കരയിൽ പ്രാർഥനാ ചടങ്ങുകൾ നടത്തുന്നതിനിടെ അഞ്ച് പൂജാരിമാർ മുങ്ങിമരിച്ചു. ദക്ഷിണ ചെന്നൈയിലെ മാടിപ്പാക്കം മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. നാഗനല്ലൂർ സ്വദേശികളായ സൂര്യ(24), വനേഷ്(20), രാഘവൻ(18), മാടിപ്പാക്കം സ്വദേശി രാഘവൻ(22), കീൽക്കട്ടളെ സ്വദേശി യോഗേശ്വരൻ(23) എന്നിവരാണ് മരിച്ചത്. മൂവസരൺപേട്ടിലെ ധർമലിംഗേശ്വർ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾക്കായി എത്തിയ 25 അംഗ പൂജാരി സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പ്രാർഥനയ്ക്കിടയിൽ പുഴയിലേക്ക് ഇറങ്ങിയ വേളയിലാണ് യുവാക്കൾ മുങ്ങിപ്പോയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreകോട്ടയത്ത് മാത്രമല്ല പാര്‍ട്ടിക്ക് പിന്തുണയുള്ളത്..! സീറ്റ് ഒന്നല്ല, മൂന്നെണ്ണം വേണം; അവകാശവാദം ഉന്നയിക്കാൻ കേരള കോൺഗ്രസ്-എം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ്-എം. കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് ജോസ് കെ. മാണി വിഭാഗം ആവശ്യപ്പെടുക. കോട്ടയം മാത്രമല്ല, പാർട്ടിക്ക് പിന്തുണ കൂടുതലുള്ള പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നിൽ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോൺഗ്രസ്-എം.
Read Moreപൂജാ ചടങ്ങുകൾക്കിടെ അഞ്ച് പൂജാരിമാർ മുങ്ങിമരിച്ചു! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെന്നൈ: പുഴക്കരയിൽ പ്രാർഥനാ ചടങ്ങുകൾ നടത്തുന്നതിനിടെ അഞ്ച് പൂജാരിമാർ മുങ്ങിമരിച്ചു. ദക്ഷിണ ചെന്നൈയിലെ മാടിപ്പാക്കം മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. നാഗനല്ലൂർ സ്വദേശികളായ സൂര്യ(24), വനേഷ്(20), രാഘവൻ(18), മാടിപ്പാക്കം സ്വദേശി രാഘവൻ(22), കീൽക്കട്ടളെ സ്വദേശി യോഗേശ്വരൻ(23) എന്നിവരാണ് മരിച്ചത്. മൂവസരൺപേട്ടിലെ ധർമലിംഗേശ്വർ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾക്കായി എത്തിയ 25 അംഗ പൂജാരി സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പ്രാർഥനയ്ക്കിടയിൽ പുഴയിലേക്ക് ഇറങ്ങിയ വേളയിലാണ് യുവാക്കൾ മുങ്ങിപ്പോയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreസ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചു! ഉത്തരവില്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സ്വത്ത കണ്ടുകെട്ടല്‍ നിയമത്തിലെ സെഷ്ന്‍ 6(1) പ്രകാരമായിരുന്നു സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്. കേന്ദ്രത്തിന്റെ മറുപടി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, സ്വപ്നയുടെ അപേക്ഷ തീര്‍പ്പാക്കി. തിരുവനന്തപുരം തൈക്കാടുള്ള സ്വപ്നയുടെ 3.60 ഏക്കര്‍ സ്ഥലമാണ് അനധികൃത സ്വത്തായി കണ്ട് കണ്ടുകെട്ടാതിരിക്കാന്‍ കാരണം തേടി കേന്ദ്ര ഏജന്‍സി നോട്ടീസ് നല്‍കിയത്. കോമഫപോസ തടവുകാരിയായിരിക്കേയാണ് സ്വത്ത കണ്ടുകെട്ടാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയതെന്നും അത് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു സ്വപ്നയുടെ ആവശ്യം. കണ്ടുകെട്ടല്‍ നടപടി റദ്ദാക്കിയ വിവരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കണമെന്നും ഇതിനകം നടത്തിയ ഏറ്റെടുക്കല്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട സ്ഥലത്ത് സ്ഥാപിച്ചിരുന്ന എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ്…
Read Moreഎല്ലാം ശരിയാക്കുന്നുണ്ട്..! പത്തിരട്ടി ഫീസ് വർധന; ഇനി വീടുപണി പൊള്ളും
പെർമിറ്റ് അപേക്ഷ ഫീസുകൾ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് വീടു നിർമാണത്തിനുള്ള ഫീസ് ഇനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധന. നിർമാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വർധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെ ബാധിക്കും. പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടി) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ 555 രൂപയിൽ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാകും. കോർപറേഷനുകളിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാണു വർധിക്കുക. 250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും നഗരസഭകളിൽ 1780 രൂപയിൽ നിന്ന് 31,000 രൂപയായും ഫീസ് ഉയരും. കോർപറേഷനുകളിൽ ഇതു 2550…
Read Moreഉറങ്ങാൻ കട്ടിൽ നിറയെ റോസാപ്പൂക്കൾ, കുളിക്കാൻ 25 ലിറ്റർ പാൽ! സിനിമയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് നടനും ബി.ജെ.പി നേതാവുമായ രവി കിഷൻ
അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വിസ്സീപൂർ സിനിമ നഷ്ടപ്പെട്ടതിനെ കുറിച്ച് നടനും ബി.ജെ.പി നേതാവുമായ രവി കിഷൻ. കൂടാതെ സിനിമയിൽ താരമൂല്യം കൂടിയതോടെ അഹങ്കാരം വർധിച്ചുവെന്നും പഴയ കാലത്തെ സിനിമ ഓർമ പങ്കുവെച്ചു കൊണ്ട് പറഞ്ഞു. ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രവി കിഷനോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നു അദ്ദേഹം കുളിക്കാൻ പാലു കിടിക്കാൻ റോസപ്പൂവ് മെത്തയുമൊക്കെ ചോദിക്കും’ എന്ന നിർമാതാവിന്റെ വാക്കുകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ആ സമയത്ത് എന്നെ വലിയ താരമായിട്ടായിരുന്നു ഞാൻ കണ്ടിരുന്നത്. പാലിൽ കുളിക്കുകയും റോസപ്പൂവിന്റെ ഇതളിൽ കിടന്ന് ഉറങ്ങുകയും ചെയ്യുമായിരുന്നു. ഇതൊക്കെ വലിയ കാര്യമാണെന്നാണ് ഞാൻ വിചാരിച്ചത്. പാലിൽ കുളിച്ചാൽ ആളുകൾ അതിനെ കുറിച്ച് സംസാരിക്കുമെന്നാണ് ഞാൻ കരുതിയത്. ഈ കാരണം കൊണ്ട് തനിക്ക് അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വിസ്സീപൂർ നഷ്ടമായി.…
Read Moreജയിലുകളില്‍ വിശുദ്ധ കുർബാന ഉള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സര്‍ക്കാര്‍; ജയില്‍ ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധകുർബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ലഭിച്ചു. ജയിലുകളില്‍ വിശ്വാസപരമായ ആവശ്യങ്ങള്‍ക്കു പുറമേ, ധാര്‍മികബോധനം, കൗണ്‍സലിംഗ്, പ്രചോദനാത്മകമായ ക്ലാസുകള്‍ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള എല്ലാ എന്‍ജിഒകളുടെയും പ്രവേശനവും തടവുപുള്ളികള്‍ക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു ഡിജിപിയുടെ നിര്‍ദേശം. വര്‍ഷങ്ങളായി ജയിലുകളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കിവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ജയിലുകളില്‍ പ്രവേശനം നിഷേധിച്ചു. 2024 ജൂലൈ നാലുവരെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകള്‍ക്ക് ജീസസ് ഫ്രട്ടേണിറ്റിക്കു സര്‍ക്കാര്‍ അനുവാദം ഉണ്ടെന്നിരിക്കെയാണു മാര്‍ച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്. ജയിലുകളിലെ ശുശ്രൂഷകള്‍ക്കുള്ള അനുമതി ഓരോ വര്‍ഷവും പുതുക്കി നല്കുകയാണു പതിവ്. വിശുദ്ധവാരത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പതിവുപോലെ ദിവ്യബലിയും പെസഹാ ആചരണവും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍. വിശുദ്ധ…
Read Moreലോകത്തെ ശതകോടീശ്വരന്മാർ; ആദ്യ പത്തില്‍ മുകേഷ് അംബാനി, മലയാളികളില്‍ യൂസഫ് അലി
ന്യൂഡൽഹി: ലോകത്തെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തില്‍ ഇന്ത്യക്കാരനായ മുകേഷ് അംബാനി ഇടം നേടി. 8,340 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹം ലോക റാങ്കിംഗിൽ ഒന്‍പതാം സ്ഥാനത്താണ്. ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ. യൂസഫലി ( 530 കോടി ഡോളർ) ആണ്. ലോക റാങ്കിംഗില്‍ 497ാമതാണ് യൂസഫലിയുടെ സ്ഥാനം. 24ാം സ്ഥാനത്താണ് ദൗതം അദാനിയുളളത്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ബെര്‍ണാഡ് അര്‍ണോള്‍ഡാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ലൂയി വിറ്റൻ-സെഫോറ ഫാഷൻ ആഢംബര ബ്രാൻഡുകളുടെ ഉടമയാണ് ബെര്‍ണാഡ്. 21,100 കോടി ഡോളറാണ് ആസ്തി. ടെസ് ല സഹസ്ഥാപകനായ ഇലോണ്‍ മസ്ക് രണ്ടാംതും (18,000 കോടി) ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11,400കോടി ) മൂന്നാമതുമെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നില്‍…
Read Moreഅടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴ; സംസ്ഥാനത്തെ വേനൽമഴയിൽ കുറവെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: അടുത്ത നാലു ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ തെക്കന്‍ കേരളത്തിൽ കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്. പലയിടത്തും വ്യാപക നാശ നഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേര് മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. അതേസമയം മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read More