ഭൂകമ്പത്തിന്റെ ദുരിതമനുഭവിക്കുന്ന തുര്‍ക്കിയ്ക്കു പിന്നാലെ സിറിയയെയും ചേര്‍ത്തു പിടിച്ച് ഇന്ത്യ. അവശ്യ മരുന്നുകള്‍ അടക്കമുള്ള ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ സിറിയയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സിറിയയിലെത്തി. തുര്‍ക്കിയില്‍ ഇതിനോടകം നാല് സൈനിക വിമാനങ്ങളില്‍ ഇന്ത്യ സഹായം എത്തിച്ചിട്ടുണ്ട്. മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്. ഇതില്‍ ഇന്ത്യന്‍ സൈന്യത്തിലെ 54 മെഡിക്കല്‍ ടീം അംഗങ്ങളുമുണ്ട്. തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാനുള്ള ദൗത്യത്തിന് ഇന്ത്യ ‘ഓപ്പറേഷന് ദോസ്ത്’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് വ്യക്തമാക്കി. ഇന്ത്യ നല്കുന്ന സഹായത്തിന് തുര്‍ക്കി കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍,…
Read MoreCategory: Loud Speaker
കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം ഉരുക്കൽ കേന്ദ്രം; സ്ഥിരംസന്ദര്ശകർക്കായി തെരച്ചിൽ; ജ്വല്ലറി ഉടമ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) നടത്തിയ റെയ്ഡില്‍ പിടികൂടിയത് 7.2 കിലോ സ്വര്‍ണവും 13.50 ലക്ഷം രൂപയും. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 4.11 കോടി രൂപ വില വരും. വിവിധ രൂപത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വര്‍ണം ഇവിടെ എത്തിച്ച് സ്വര്‍ണമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി സ്വദേശികളായ ജയഫര്‍, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്‍ഡിലാണ്. കൊടുവള്ളി കിഴക്കോത്തെ ജയഫറിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെയാണ് കൊച്ചി,കോഴിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള ഡിആര്‍ഐ സംഘം റെയ്ഡ് നടത്തിയത്. സ്വര്‍ണം ഉരുപ്പടികള്‍…
Read Moreറോഡുകളുടെ ശോചനീയാവസ്ഥ: ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമെന്ന് ഹൈക്കോടതി
കൊച്ചി: റോഡുകളുടെ ശോചാനീയാവസ്ഥ തുടരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത് പരിഹരിക്കാന്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു. എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കൊച്ചി കങ്ങരപടിയില് വാട്ടര്‍ അതോറിറ്റിക്കായി എടുത്ത കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശനം ഉന്നയിച്ചത്. പത്ത് ദിവസത്തോളം കുഴി മൂടാതിരുന്ന സംഭവം ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണുണ്ടായതെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരവും നല്‍കണം. മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നു ഇത് നടന്നതെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്ത് മുടിയുമായിരുന്നു എന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇവിടെ പത്ര വാര്‍ത്തകള്‍ മാത്രമായി ഇത്തരം റോഡപകടങ്ങൾ ചുരുങ്ങിപോവുകയാണെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് കോടതി പറഞ്ഞു. കൊച്ചി എംജി…
Read Moreഉമ്മൻ ചാണ്ടിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു; ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ
തിരുവനന്തപുരം: നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തിയത്. ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞു. ന്യുമോണിയ ബാധയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreവെള്ളക്കരം വർധന; ആരാച്ചാർക്കുള്ള ദയപോലും സർക്കാരിനില്ലെന്നു പ്രതിപക്ഷം; മന്ത്രിയുടെ മറുപടിയിങ്ങനെ…
തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിനെതിരേ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് എം.വിൻസന്റ് എംഎൽഎ അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണ് കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരാച്ചാർക്കുള്ള ദയപോലും ജനങ്ങളോട് സർക്കാരിനില്ലെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.ജല ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ബ്ലീച്ചിംഗ് പൗഡർ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടർ അഥോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിക്ക് മാത്രം 1263 കോടി രൂപ ജലവിഭവ വകുപ്പ് നൽകാനുണ്ട്. 4912.42 കോടി രൂപ വാട്ടർ അഥോാറിറ്റിക്ക് സഞ്ചിത നഷ്ടമുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. വെള്ളം കുറച്ച്…
Read Moreഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോല്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത് ! പൊട്ടിത്തെറിച്ച് ഹൈക്കോടതി…
ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ളക്സുകളും കൊടികളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കാണരുതെന്നും പ്രതികരിച്ചു. എന്തുംചെയ്യാമെന്ന് കരുതരുത്. സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ളക്സാണ് ഏറെയും. നിയമം സര്‍ക്കാര്‍ തന്നെ ലംഘിക്കുമ്പോള്‍ ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. അനധികൃത ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബോര്‍ഡുകളും കൊടികളും നീക്കംചെയ്യാന്‍ ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതും വിമര്‍ശനത്തിന് കാരണമായി. കൊച്ചിയില്‍ വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോര്‍ഡുകള്‍വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നിലപാട് അറിയിക്കണം. കൊച്ചിയില്‍ മാലിന്യനിര്‍മാര്‍ജന കോണ്‍ഫറന്‍സിന്റെ പേരിലും റോഡാകെ ബോര്‍ഡുകളാണെന്ന് കോടതി പറഞ്ഞു. ഉത്തരവ്…
Read Moreഭാര്യയും സഹോദരപുത്രനും തമ്മില്‍ അരുതാത്ത ബന്ധം ! എതിര്‍ത്ത യുവാവിന് ദാരുണാന്ത്യം…
ഭാര്യയുടെ അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്ത യുവാവിനെ ഭാര്യയും സഹോദരപുത്രനും ചേര്‍ന്ന് വെടിവെച്ചു കൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന് ജോണി (20) എന്നിവരെ പിടികൂടി. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി. റിതാലി വനമേഖലയില്‍ വച്ച് പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെയാണ് ഇവര്‍ സന്ദീപിനെ വകവരുത്താന്‍ തീരുമാനിച്ചത്. വെടിയുണ്ടകള്‍ ഏറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്തു കണ്ടെത്തിയത്. നാട്ടില്‍ സന്ദീപിന്…
Read Moreജഡ്ജിമാർക്കായി കൈക്കൂലി വാങ്ങിയെന്നാരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ അഡ്വ. സൈബിയുടെ അറസ്റ്റിനു തടസങ്ങളില്ല. ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അന്വേഷണം മുന്നോട്ടു പോകട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് അറിയിച്ചു. അന്വേഷണത്തെ സൈബി എന്തിനു ഭയക്കുന്നുവെന്നാണ് ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചത്. തനിക്കെതിരേ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് അഡ്വ.സൈബി ഹർജിയിൽ ഉന്നയിച്ചിരുന്നത്. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ…
Read Moreപ്രതിസന്ധികളിൽ നിന്നും കരകയറാൻ കെഎസ്ആർടിസിക്ക് ആശ്വാസമായി ബജറ്റ് ടൂറിസം സെൽ; ഇനി കായൽയാത്രയ്ക്ക് അവസരം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : പ്രതിസന്ധികളിൽ നിന്നും കരകയറാത്ത കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസം സെൽ ആശ്വാസം പകരുന്ന സംരംഭമായി മാറുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ബജറ്റ് ടൂറിസത്തിലൂടെ 10 കോടിയെങ്കിലും നേടണമെന്നായിരുന്നു മാനേജ്മെന്റിന്റെ ലക്ഷ്യം. റിസം സെൽ അഭിമാനാർഹമായ പ്രവർത്തനം നടത്തി. വിനോദ സഞ്ചാര കേ ന്ദ്രങ്ങളിലേയ്ക്കുള്ള ബജറ്റ് ടൂറിസം പാക്കേജായിരുന്നു നടത്തിയിരുന്നത്. ഇനി ജല വിനോദ സഞ്ചാരത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്രയ്ക്ക് അവസരമൊരുക്കുകയാണ്. ഇതിന് വേണ്ടി ബോട്ടുടമകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മണിക്കൂറുകൾ കണക്കാക്കിയോ ദിവസവാടകയടിസ്ഥാനത്തിലോ കമ്മീഷൻ വ്യവസ്ഥയിലോ ബോട്ടുടമകൾക്ക് ഇതിൽ പങ്കാളികളാകാം. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലായിരിക്കും കായൽ വിനോദയാത്ര സംഘടിപ്പിക്കുന്നത്. കായൽ യാത്ര, ഭക്ഷണം, ബോട്ടിലെ താമസം…
Read Moreപാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നു; ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം; മകന്റെ ഫേസ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വേദനയുളവാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും മുൻമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്കിൽ ലൈവിലാണ് ഉമ്മൻചാണ്ടി പ്രതികരണവുമായെത്തിയത്. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മകന് ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.…
Read More