ഇത്തവണത്തെ കേരള സ്കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്ന് നോണ്‍ വെജ് ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന് നമ്പൂതിരി പ്രതികരിച്ചത്. പഴയിടം മോഹനന് നമ്പൂതിരി പിന്മാറിയ സാഹചര്യത്തില്‍ ഇനി ആര് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പേരാണ് സോഷ്യല്‍ ഉയര്‍ത്തി കാട്ടുന്നത്. ഫിറോസ് ചുട്ടിപ്പാറയും സഹായി രതീഷും വരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. പുതുമയാര്‍ന്ന പാചക വീഡിയോകള്‍ക്കായി ഏതറ്റം വരെയും പോകുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുക്കളയില്‍ നിന്നും പുറത്ത് അടുപ്പ് കൂട്ടിയുള്ള ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഒട്ടകത്തെ…
Read MoreCategory: Loud Speaker
പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദനമറിയിച്ചു ! സംഘപരിവാര്‍ ബന്ധമെന്ന ആരോപണം ശുദ്ധ അസംബന്ധമെന്ന് മാത…
61-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗതഗാനം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്ത്. ഒരു രാഷ്ട്രീയവും പരിപാടിയില്‍ കലര്‍ത്തിയിട്ടില്ലെന്നും ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണെന്നും മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു. മാതായ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്നായിരുന്നു പലരുടെയും ആരോപണം. പരിപാടി കഴിഞ്ഞ ഉടന്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചെന്നും വിവാദമായപ്പോള്‍ മാത്രമാണ് ആരോപണം ഉയര്‍ന്നതെന്നും കനകദാസ് പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലും പരിപാടി അവതരിപ്പിച്ചതായി മാതാ ഡയറക്ടര്‍ പറഞ്ഞു. അതേസമയം, കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനവിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ദൃശ്യാവിഷ്ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി…
Read Moreകോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന എൻഎസ്എസ്; അതൃപ്തി അറിയിച്ച് ലീഗ്; അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരെ മാറ്റി നിർത്തണമെന്നും ആവശ്യം
കണ്ണൂർ: കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന എൻഎസ്എസ് നേതൃത്വത്തിനെതിരേ നിലപാട് സ്വീകരിക്കാത്തതിൽ കോൺഗ്രസിനെതിരേ യുഡിഎഫിൽ അതൃപ്തി. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗാണ് രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമർശനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ മിതമായ രീതിയിലുമാണ് എൻഎസ്എസ് വിമർശനം നടത്തിയത്. ശശി തരൂരിനെ പുകഴ്ത്തിയ എൻഎസ്എസ് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി യോഗ്യതയുള്ളത് ശശി തരൂരാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനെതിരേ കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനെ നേരിടുവാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയത്ത് കോൺഗ്രസിനുള്ളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരെ മാറ്റി നിർത്തണമെന്നാണ് ലീഗിന്റെ ആവശ്യം. എൻഎസ്എസിന്റെ വിമർശനങ്ങൾ കോൺഗ്രസിന്റെ മതേതരത്വ കാഴ്ചപ്പാടുകൾക്ക് എതിരാകുമെന്നും ലീഗ് പറയുന്നു. ഇക്കാര്യങ്ങൾ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാനുള്ള തയാറെടുപ്പിലാണ് ലീഗ്.
Read More‘പ്രതാപേട്ടാ, ആ സ്ഥാനാർഥി ഞാനല്ലേ…’ ടി.എൻ. പ്രതാപൻ എംപിയുടെ മനസിലെ എംപി സ്ഥാനാർഥി ആരെന്നറിയാൻ ആകാംക്ഷയോടെ കോൺഗ്രസുകാര്‍
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എംപി സ്ഥാനാർഥിയായി വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തന്റെ മനസിൽ ഒരാളുടെ പേരുണ്ടെന്ന ടി.എൻ. പ്രതാപൻ എംപിയുടെ വാക്കുകളെച്ചൊല്ലി തൃശൂരിൽ കോൺഗ്രസുകാർക്കിടയിൽ സജീവ ചർച്ച. ആരാണ് പ്രതാപന്റെ മനസിലെ വിജയപ്രതീക്ഷയുള്ള സ്ഥാനാർഥി എന്ന ചർച്ചയാണ് കോൺഗ്രസുകാർക്കിടയിൽ ചൂടുപിടിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ടി.എൻ. പ്രതാപൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തൃശൂരിൽ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ടെന്ന് പറഞ്ഞത്. എന്നാൽ അത് ആരുടെ പേരാണെന്ന് വെളിപ്പെടുത്താൻ നിലവിലെ തൃശൂർ ലോക്സഭാ എംപി തയാറായില്ല.തൃശൂരിൽ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ടെന്നും പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ലെന്നും ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള “വിന്നിംഗ് കാൻഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നുമാണ് പ്രതാപൻ പറഞ്ഞിരിക്കുന്നത്. ഇതോടെയാണ് തൃശൂരിലെ കോൺഗ്രസുകാർക്കിടയിൽ ആരാണ് അദ്ദേഹത്തിന്റെ മനസിലുള്ള സ്ഥാനാർഥി എന്ന…
Read Moreകാറും… ബാറും… സിനിമയ്ക്കുമായി തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം ചിലവിട്ടു; റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ്; കൊച്ചിയിൽ നിന്ന് മുങ്ങിയ പ്രതിയെ കണ്ണൂരിൽ തപ്പി പോലീസ്
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങി. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. നിക്ഷേപത്തട്ടിപ്പു കേസ് പ്രതി കെ.പി. പ്രവീൺ എന്ന പ്രപൃ്രവീൺ റാണ (36) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു വിവരം. പുനെയിൽ നാല് ഡാൻസ് ബാറുകളിലും മുംബൈയിലും ബംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സൂചനകളുണ്ട്. റാണയുടെ തട്ടിപ്പിനിരയായ മുഴുവൻ പേരുടെയും പരാതി ലഭിക്കുകയാണെങ്കിൽ അത് 150 കോടിയോളം രൂപയുടെ വൻതട്ടിപ്പായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരിൽ തെരച്ചിൽ ഊർജിതം കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പോലീസിന്റെ കണ്ണു വെട്ടിച്ചു…
Read Moreസിനിമാ മേഖല താത്പര്യം; നമ്മുടെ സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടാതെ കാലത്തിനനുസരിച്ചു മുന്നോട്ടു പോകാനിഷ്ടപ്പെടുന്ന മിസ് കേരള
കോട്ടയം: ഉയരം അപകര്ഷതയായിരുന്നെങ്കിലും ഉയരത്തിലെത്താന്‍ സഹായിച്ചത് തന്റെ പൊക്കമാണെന്നു കേരളത്തിന്റെ സൗന്ദര്യറാണി കോട്ടയം സ്വദേശി ലിസ് ജെയ്മോന് ജേക്കബ്. കൊച്ചിയില്‍ നടന്ന മിസ് കേരള 2022 മത്സരത്തില്‍ കിരീടം നേടിയ ലിസ് കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മിസ് കേരള ആകാന്‍ തനിക്ക് വലിയ ആഗ്രഹമായിരുന്നു. മുന്‍ മിസ് ഇന്ത്യ പ്രിയങ്ക ഷായാണു ഗ്രൂമിംഗ് പരിശീലനം നല്‍കിയത്. പഠനം പൂര്‍ത്തീകരിക്കും. സിനിമാ മേഖലയിലേക്കും താത്പര്യം ഉണ്ട്. നമ്മുടെ സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടാതെ കാലത്തിനനുസരിച്ചു മുന്നോട്ടു പോകാനാണിഷ്ടം, പുറമെ കാണുന്നതല്ല സൗന്ദര്യം, അകമേ നമ്മള് എന്താണോ അതാണ് സൗന്ദര്യമെന്നും ലിസ് പറഞ്ഞു. കൈപ്പുഴ ജെയ്മോന് ജേക്കബിന്റെയും സിമ്മിയുടെയും മകളാണ്.
Read Moreവിവാഹമോചനക്കേസിന്റെ നടപടികള്‍ക്കായി എത്തിയ യുവതിയെ വെട്ടിവീഴ്ത്തി മുന്‍ ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…
വിവാഹമോചന നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബക്കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം. കൈകളില്‍ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
Read Moreപോലീസിനെ സിസിടിവി ചതിച്ചില്ല; കാണാതായ പയ്യാവൂർ സ്വദേശിയുടെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ
ശ്രീകണ്ഠപുരം: പയ്യാവൂരിൽനിന്ന് കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പയ്യാവൂരിലെ പിണക്കാട്ട് തോമസി (68) ന്റെ മൃതദേഹമാണ് കർണാടക കുടകിലെ കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്. ഇവിടെ കാപ്പിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കേരള പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പയ്യാവൂരിൽനിന്ന് കാണാതായ തോമസിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ഡിസംബർ 19 നാണ് തോമസിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി യുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 19 ന് രാവിലെ 11.35 ന് തോമസ് ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിലെത്തിയതായി ഇവിടത്തെ സിസിടിവി യിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പയ്യാവൂർ എസ്ഐ എം.ജെ. ബെന്നിയുടെ നേതൃത്വത്തിൽ കുട്ടിയിലെത്തി നടത്തിയ അന്വേഷണത്തിൽ കുട്ടയിലെ പെട്രോൾ…
Read Moreസുന്നി-മുജാഹിദ് തർക്കം; നേർക്കുനേരുള്ള പോര് രൂക്ഷമാകുന്നു; മുതലെടുക്കാൻ ഇടതുപക്ഷം; ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന്റെ കാരണം…
സ്വന്തം ലേഖകൻകോഴിക്കോട്: മലബാറിലെ പ്രബല വിഭാഗം മുസ്ലിം സംഘടനകൾ നേർക്കുനേരുള്ള പോര് രൂക്ഷമാകുന്നു. കഴിഞ്ഞ ആഴ്ച്ച കോഴിക്കോട്ട് ചേർന്ന മുജാഹിദ് സമ്മേളനത്തിന് ശേഷമാണ് ഇരു സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായി മാറിയത്. മുജാഹിദ് വിഭാഗവും സുന്നി വിഭാഗവും പരസ്പരം വിരുദ്ധ കാന്പയിനുമായി മുന്നോട്ടുപോകാനാണ് തീരുമാനം.മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ബിജെപി നേതാവു കൂടിയായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ ക്ഷണിച്ചതു മുതലാണ് ഇരുകൂട്ടരും തമ്മിലുള്ള തർക്കം മുറുകിയത്. നേരത്തെതന്നെ ആശയപരമായി ഇരുകൂട്ടരും യാതൊരുതരത്തിലും യോജിക്കാത്ത നിലപാടായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. അതിനിടെയാണ് വിയോജിപ്പിന്റെ ആക്കം കൂട്ടുന്ന തരത്തിലുള്ള സംഭവവികാസങ്ങൾ ഉടലെടുത്തത്. മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി ബിജെപി നേതാക്കളെ ക്ഷണിച്ചതു മുതൽ തന്നെ സമസ്ത അണികൾ വിഷയം സമൂഹ മാധ്യമങ്ങളിൽ ഉയർത്തി മുജാഹിദ് വിരുദ്ധ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു. അതിനിടെ മുജാഹിദ് സമ്മേളന വേദിയിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുത്തു…
Read Moreആലപ്പുഴയിൽ വാഹനാപകടത്തിൽ ഐഎഎസ് ദമ്പതികൾക്ക് പരിക്ക്; വേണുവിനും കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കുമുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്
ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും ഭാര്യ തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. കായംകുളം കൊറ്റുകുളങ്ങര ദേശീയ പാതയിൽ ഇന്നു പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. വേണുവിനും കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കുമുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ സാരമായി പരിക്കേറ്റ വേണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്. തെങ്കാശിയില്‍നിന്ന് കൊച്ചിയിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറി വേണുവും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.വേണുവിന്റെ ഭാര്യ ശാരദ മുരളീധരൻ, മകന് ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരഭ് എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്ക്. ഇവരുടെ കൈയ്ക്കും കാലിനും ഒടിവും ചതവുകളും മുറിവുകളുമുണ്ട്.…
Read More