ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ(ഹാന്‍സ്) പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.…
Read MoreCategory: Loud Speaker
അയ്യോ ഞാനങ്ങനെ പറയുവോ! പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതിന്റെ കുഴപ്പം; വിവാദ പ്രസ്താവന മാറ്റിപ്പിടിച്ച് മന്ത്രി
തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. അല്ലാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. അസോസിയേഷന്റേത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Moreഇന്ത്യയില്‍ അണക്കെട്ടുകളുടെ സംഭരണശേഷി കുറയുന്നു! ആശങ്കപ്പെടുത്തുന്ന പഠനവുമായി യുഎന്‍
ഇന്ത്യയില്‍ നിര്‍മിച്ച അണക്കെട്ടുകളില്‍ ചെളി അടിഞ്ഞുകൂടുന്നത് മൂലം വെള്ളം സംഭരിക്കാനുള്ള ശേഷി തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്ന് പഠനം. ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനത്തില്‍ ഇത് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 3,700 അണക്കെട്ടുകളില്‍ വന്‍തോതില്‍ ചെളി അടിഞ്ഞുകൂടുന്നതായി യുഎന്‍ പഠനം മുന്നറിയിപ്പ് നല്കി. ഇതുമൂലം 2050 ആകുമ്പോഴേക്കും അണക്കെട്ടുകളില്‍ വെള്ളം സംഭരിക്കാനുള്ള മൊത്തം ശേഷിയുടെ 26 ശതമാനം കുറയും. ഡാമുകളുടെ ജലസംഭരണ ശേഷി കുറയുന്നത് ഭാവിയില്‍ ജലസുരക്ഷ, ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയെ സാരമായി ബാധിക്കും. വന്‍കിട ജലസംഭരണികളെ സംബന്ധിച്ച് 2015ല്‍ കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നതാണ് പ്രത്യേകത. 50 വര്‍ഷത്തിലേറെ പഴക്കമുള്ള 141 വലിയ ജലസംഭരണികളില്‍ നാലിലൊന്നിലും അവയുടെ പ്രാരംഭ സംഭരണത്തിന്റെ 30 ശതമാനമെങ്കിലും നഷ്ടപ്പെട്ടുവെന്ന് അതില്‍ പറയുന്നു. ലോകത്തെമ്പാടുമുള്ള 50,000 ത്തോളം വരുന്ന വലിയ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 13 മുതല്‍ 19 ശതമാനം വരെ…
Read Moreഞാന്‍ അവിവാഹിതയാ… സമൂഹം കളിയാക്കും..! നവജാത ശിശുവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് അമ്മ എറിഞ്ഞുകൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ അമ്മ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു. 20 കാരിയായ യുവതിയാണ് ജയ് ആംബെ അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്ന് ആണ്‍കുഞ്ഞിനെ എറിഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ അവിവാഹിതയാണെന്നും സമൂഹം കളിയാക്കുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വീടുകളില്‍ പരിശോധന നടത്തി. ഇതിനിടെ താമസക്കാരെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയെന്നും എന്നാല്‍ ശുചിമുറിയുടെ ജനാലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായും യുവതി പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹ വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല! ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഒഡീഷ ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെ…
വിവാഹ വാഗ്ദാനം നല്കി സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. ഒരു ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ഒരു സ്ത്രീയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, പ്രതികള്‍ക്കെതിരെ ബലാത്സംഗം എന്ന ക്രിമിനല്‍ നിയമം ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജിബ് പാനിഗ്രാഹിയുടെ അധ്യക്ഷനായ ബെഞ്ചാണ് കേസിന്റെ വാദം കേട്ടത്. ഐപിസി 375 പ്രകാരം ക്രോഡീകരിച്ചിട്ടുള്ള ബലാത്സംഗത്തിന്റെ വിഭാഗത്തില്‍ പെടാത്തതിനാല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നത് തെറ്റാണെന്ന് തോന്നുന്നുവെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. കേസില്‍ പ്രതിക്ക് കീഴ്ക്കോടതിയില്‍ സോപാധിക ജാമ്യം നല്‍കാനും ഉത്തരവായി. ഇതോടൊപ്പം പ്രതികള്‍ അന്വേഷണ നടപടികളില്‍ സഹകരിക്കുമെന്നും ഇരയെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി…
Read Moreജനുവരി 15ന് മകന്റെ വിവാഹം! ചന്ദ കൊച്ചാറും ഭർത്താവും ജയിൽ മോചിതരായി
മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ജയിൽ മോചിതരായി. വായ്പ തട്ടിപ്പ് കേസിൽ ഇരുവർക്കും ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതരായത്. ചന്ദ കൊച്ചാ മുംബൈയിലെ ബൈക്കുള വനിതാ ജയിലിലായിരുന്നു, ഭർത്താവ് ദീപക് ആർതർ റോഡ് ജയിലിലും. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിൽ ഡിസംബർ 23നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ജനുവരി 15ന് ഇവരുടെ മകന്റെ വിവാഹമാണ്. അതിനു മുന്നോടിയായാണ് ജാമ്യം ലഭിച്ചത്. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ അറസ്റ്റ് നടന്നതിന് കാരണം ബോധിപ്പിക്കേണ്ടതുണ്ടെന്നും അത് വ്യക്താക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Moreഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ സൗജന്യ ടിക്കറ്റ്! യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന സംഭവത്തിൽ ക്ഷമാപണവുമായി ഗോ ഫസ്റ്റ്
ബംഗളൂരു: യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന സംഭവത്തിൽ ഗോ ഫസ്റ്റിന് നോട്ടീസയച്ച് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഗോ ഫസ്റ്റിന് മാപ്പ് പറഞ്ഞു. അശ്രദ്ധകൊണ്ടുണ്ടായ പിഴവിന് ക്ഷമചോദിക്കുന്നതായി ഗോ ഫസ്റ്റ് എയർ പ്രസ്താവനയിൽ പറഞ്ഞു. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ സൗജന്യ ടിക്കറ്റ് നൽകും. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ഒഴിവാക്കിയതായും ഗോ ഫസ്റ്റ് എയർ പ്രസ്താവനയിൽ അറിയിച്ചു. ടിക്കറ്റെടുത്ത 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് മറന്നത്. തിങ്കളാഴ്ച രാവിലെ 6.20നു ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലായിരുന്നു സംഭവം. ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനം 55 യാത്രക്കാരെ കയറ്റാൻ മറന്നുപോയി. വിമാനത്തിൽ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടവന്നത്. എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ…
Read Moreസംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച നടപടി റദ്ദാക്കി ഹൈക്കോടതി !
സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപത് ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാനത്തെ നിയമത്തിന് പ്രസക്തിയില്ലന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഒറ്റതവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനം തുടരും സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അറുപത് ജിഎസ്എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന റീയൂസബിള്‍ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജിഎസ്എമ്മിന് മുകളില്‍ വരിക. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരേ വിഷയത്തില്‍ നിയമം കൊണ്ടുവന്നാല്‍ കേന്ദ്ര നിയമമേ ചട്ട പ്രകാരം നിലനില്‍ക്കൂ. എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിയിലെ പ്രധാന വാദം. ക്യാരി…
Read Moreപിന്നെ ഉള്ളത് നാട് വിടുക എന്നതാണ്, അതാണ് കുട്ടികൾ ചെയ്യുന്നത്..! മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറലാകുന്നു
തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് പോകുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ജി20 പദ്ധതിയുടെ ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ ഡോ. മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂർണരൂപം: ഞാൻ വളരെ താത്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളാണ് സന്തോഷ് ജോർജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെയും സഞ്ചരിക്കുന്ന സമയത്ത് കണ്ണും കാമറയും മാത്രമല്ല മനസും തുറന്നിരുന്നതിന്റെയും പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിലെ പുതിയ തലമുറ നാട് വിട്ടു പോകുന്നതിനെപ്പറ്റി അദ്ദേഹം പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. “നാട്ടിൽ വിജയം കണ്ടവർക്കാർക്കും വിദേശത്തേക്കു പോകണമെന്നില്ല. മമ്മൂട്ടിയോട് ന്യൂസിലൻഡിൽ ജോലി തരാമെന്നു പറഞ്ഞാൽ അദ്ദേഹം പോകുമോ? പിണറായി വിജയൻ പോകുമോ’. പതിവുപോലെ അദ്ദേഹത്തിന്റെ കൃത്യമായ നിരീക്ഷണമാണ് ഇതും. അപ്പോൾ പിന്നെ നാം ശ്രദ്ധിക്കേണ്ടത് ആരാണ് കേരളത്തിൽ ‘വിജയിക്കുന്നത്’ എന്നാണ്. വിജയത്തിന്റെ…
Read Moreവരനൊപ്പം ടാങ്കർ ലോറി ഓടിച്ചു ഹാളിലെത്തി നവവധു! വൈറലായി വീണ്ടും ഡലീഷ; അകന്പടിയായി നാസിക് ഡോളുമായി മേളക്കാരും
നവവധു ടാങ്കർ ലോറി ഓടിച്ചു വരനുമായി ഹാളിലേക്കെത്തിയത് ചടങ്ങിനെത്തിയവർക്ക് കൗതുകമായി. നവവധു ഡലീഷയാണ് മനസമ്മതം കഴിഞ്ഞ് വരൻ ഹേൻസനുമായി ടാങ്കർ ലോറി ഓടിച്ച് ഹാളിലെത്തിയത്. കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് – ട്രീസാ ദന്പതികളുടെ മകളാണ് ഡലീഷ. കാഞ്ഞിരപ്പിള്ളി ആനയ്ക്കൽ മേലോത്ത് പരേതരായ മാത്യു – ഏത്തമ്മ ദന്പതികളുടെ മകൻ ഹേൻസനാണ് വരൻ. ഇരുവരും വിദേശത്ത് ടാങ്കർ ലോറി ഡ്രൈവർമാരാണ്. ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവു സമയങ്ങളിൽ ഡലീഷ കൂടെ സഞ്ചരിക്കുന്നത് പതിവായിരുന്നു. ഇതോടെ ഡലീഷയ്ക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ഉണ്ടായി. ഇതോടെ ഡ്രൈവിംഗ് പഠിക്കുകയും ലൈസൻസ് എടുക്കുകയും ചെയ്തു. ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പന്പിൽ എത്തിക്കുക പതിവായി. ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡലീഷയ്ക്ക്…
Read More