തൃശൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. ദിവസ വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വേതനവര്‍ധന ആവശ്യപ്പെട്ട് രണ്ട് തവണയായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്. വ്യാഴാഴ്ച തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്സുമാരുടെ സംഘനയായ യുഎന്‍എയുടെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്മെന്റുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്‍. വ്യാഴാഴ്ച തൃശൂര്‍ കളക്ട്രേറ്റിലേക്ക് നഴ്സുമാരുടെ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട വേതന വര്‍ധനയുടെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎന്‍എ അറിയിച്ചു.
Read MoreCategory: Loud Speaker
മക്കളെ കാണുമ്പോള്‍ കണ്ണ് നിറയുന്നു…! നന്ദി അറിയിച്ച് വിഘ്നേഷിന്റെ കുറിപ്പ്…
ചെന്നൈ: പുതുവത്സരത്തിൽ മക്കൾക്കും ഭാര്യയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയ്ക്കുമൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു തെന്നിന്ത്യൻ സംവിധായകനും നടനുമായ വിഘ്നേഷ് ശിവൻ. 2022 സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പുമുണ്ട്. കുറപ്പിൽനിന്ന് – ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷമായിരുന്നു 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും കഴിഞ്ഞ വർഷം മുതലുള്ളതാകും. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയൻതാര… ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ സാധിച്ചു. എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷമായിരുന്നു ഇത്. ഞങ്ങൾ രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം… ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്. എന്റെ കണ്ണുകളിൽനിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ തൊടുന്നു. ഒരുപാട് അനുഗ്രഹീതനായി എന്ന്…
Read Moreഒഡീഷയിൽ വീണ്ടും റഷ്യൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി! ദുരൂഹത…
ഭൂവനേശ്വർ: ഒഡീഷയില്‍ വീണ്ടും റഷ്യന്‍ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന മൂന്നാമത്തെ സംഭവമാണിത്. ജഗത്സിംഗ്പൂർ ജില്ലയിലെ പാരദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ മില്യകോവ് സെർജിയെന്ന 51കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്ത് നിന്ന് പാരദീപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എംബി അൽദ്ന എന്ന കപ്പലിന്റെ ചീഫ് എഞ്ചിനീയറായിരുന്നു ഇയാൾ. പുലർച്ചെ 4.30ഓടെയാണ് കപ്പൽ മുറിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. പാരാദീപ് പോർട്ട് ട്രസ്റ്റ് ചെയർമാൻ പി.എൽ. ഹരാനന്ദ് റഷ്യൻ എൻജിനീയറുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ അവസാന പകുതിയോടെ തെക്കൻ ഒഡീഷയിലെ രായഗഡ പട്ടണത്തിൽ ഒരു നിയമസഭാംഗം ഉൾപ്പെടെ രണ്ട് റഷ്യൻ വിനോദസഞ്ചാരികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പവൽ ആന്റോവ് (65) ഡിസംബർ 24ന്…
Read Moreഡൽഹിയിലെ യുവതിയുടെ മരണം! അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടു; ഹോട്ടലിന്റെ മാനേജരുടെ മൊഴി ഇങ്ങനെ…
ന്യൂഡൽഹി: ഡല്‍ഹിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതി സംഭവത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടിരുന്നുവെന്ന് കണ്ടെത്തൽ. ഇരുവരും എത്തിയ ഹോട്ടലിന്റെ മാനേജരുടേതാണ് മൊഴി. പുതുവത്സരാഘോഷത്തിനായി സുഹൃത്ത് നിധിക്കൊപ്പം മരിച്ച അഞ്ജലി സിംഗ് ഹോട്ടലിലെത്തിയിരുന്നു. എന്നാൽ ഇവിടെവച്ച് ഇരുവരും വഴക്കിട്ടു. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ നിധി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. അപകടം നടന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ മാപ്പ് തയാറാക്കുന്നതിനിടെയാണ് മരിച്ച യുവതിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് അപകടം നടന്നത്. അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിലെ കാഞ്ചവാലയിലാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം…
Read Moreഞാന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ? മയക്കുമരുന്നിനെ മഹത്വവല്ക്കരിക്കാന് ശ്രമിച്ചിട്ടില്ല; ഒമര്‍ ലുലു പറയുന്നു…
നല്ല സമയം’ സിനിമയിലൂടെ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളെ മഹത്വവല്ക്കരിക്കാന് ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയ്ലര് എത്തിയതോടെയാണ് നല്ല സമയം എംഡിഎംഎ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസ് കേസ് വരുന്നത്. ഇതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്രെയ്ലര് മാത്രം നോക്കാതെ സിനിമ കൂടി കണ്ടാല്‍ അഭിപ്രായം മാറും എന്നാണ് ഒമര്‍ ലുലു പ്രതികരിക്കുന്നത്. യൂട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ അതിന്റേതായ പോളിസികളുണ്ട്. മയക്കുമരുന്നിനെ മഹത്വവല്ക്കരിക്കാന് ശ്രമിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബോധമുണ്ട്, താന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ. നല്ല സമയം പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരെ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് അറിയിച്ചു എന്നാണ് ഒമര്‍ ലുലു വ്യക്തമാക്കുന്നത്. അതേസമയം, ചിത്രത്തിന്റെ…
Read Moreചായയില്‍ മധുരമില്ല! ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിവീഴ്ത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
മലപ്പുറം: മലപ്പുറം താനൂരില്‍ ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. താനൂര്‍ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. പ്രതിയായ സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പുലര്‍ച്ചെ ടി.എ റെസ്റ്റോറന്റിലെത്തിയ സുബൈര്‍ ചായ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് മനാഫിനോട് തര്‍ക്കിച്ചു. കുറച്ചുനേരത്തിന് ശേഷം ഇയാള്‍ കത്തിയുമായി തിരിച്ചെത്തി. വീണ്ടും മനാഫിനോട് കയര്‍ത്ത പ്രതി പല തവണ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താനൂരില്‍ ഉച്ചയ്ക്ക് ഒരു മണിവരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ച് പ്രതിഷേധിച്ചു.
Read Moreബീഫും മദ്യവും കഴിക്കാൻ വിസമ്മതിച്ചു! യുവാവിന് ക്രൂര മർദ്ദനം; സംഭവം നടക്കുന്നത് ശനിയാഴ്ച രാത്രി
ന്യൂഡൽഹി: മദ്യവും ബീഫും കഴിക്കാൻ വിസമ്മതിച്ചതിന് യുവാവിന് മർദ്ദനം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലെ രാധാനഗർ ഗ്രാമത്തിലാണ് സംഭവം. ചന്ദൻ രവിദാസ് എന്നയാളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. തന്നെ അഞ്ച് പേർ ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് മർദ്ദിച്ചതായി ചന്ദൻ പറയുന്നു. പുതുവത്സര ദിനത്തിൽ ബീഫ് കഴിക്കാനും മദ്യം കുടിക്കാനും വിസമ്മതിച്ചതാണ് മർദ്ദനത്തിന് കാരണം. ചന്ദന്റെ പരാതിയിൽ മിഥുൻ ഷെയ്ഖിനും മറ്റ് നാല് പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. പക്കിഞ്ഞ മോറിലെ ഒരു കടയിൽ പോകുന്നതിനിടെയാണ് ചന്ദനെ യുവാക്കൾ മർദ്ദിച്ചത്. അഞ്ച് പേർ ചേർന്ന് പശുവിന്റെ മാസം കഴിക്കുന്നതും മദ്യം കുടിക്കുന്നും ചന്ദൻ കണ്ടു. ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ ബീഫ് നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചു. പ്രതികൾ രവിദാസിന്റെ മൊബൈൽ കൈവശപ്പെടുത്തിയതായും വിവരമുണ്ട്. 8,000 രൂപ തട്ടിയെടുത്തതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന്…
Read Moreലക്ഷങ്ങള്‍ തരാനുണ്ട്..! സജ്ന ഫോണെടുത്ത് മോശമായി സംസാരിച്ചു; ഫിറോസ് ദ്രോഹിച്ചു; കരാറുകാരന് പറയുന്നു…
ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്-സജ്ന ദമ്പതികളുടെ വീടിന് നേരെ കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. വീടുപണി കരാറെടുത്ത ഷഹീർ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷഹീർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്-സജ്ന ദമ്പതികളുടെ വീടിന് നേരെ കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. വീടുപണി കരാറെടുത്ത ഷഹീർ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷഹീർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് രാത്രിയിലാണ് ഫിറോസും സജ്നയും സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നാണ് ഷഹീർ പറയുന്നത്. 1500 ചതുരശ്ര അടിയുള്ള വീട് 1300 വെക്കാമെന്ന ധാരണയുണ്ടാവുന്നത്…
Read Moreപ്രണയത്തെക്കുറിച്ച് സംസാരിക്കാനുണ്ട്, വാ..! പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, നഗ്നനാക്കി വീഡിയോ പകർത്തി
മലപ്പുറം: എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയത്. പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി. വിദേശത്ത് നിന്ന് ലീവിന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്. രാത്രി കോലളമ്പിലെ വയലിൽ വെച്ച് നേരം പുലരുവോളം മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിലെത്തിച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന…
Read Moreഇലന്തൂർ നരബലിക്കേസ്;ഷാഫിയെ ചോദ്യം ചെയ്തത് 200 മണിക്കൂർ; ദൃക്സാക്ഷികളില്ലാത്ത കേസിലെ ആദ്യ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും;
കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ ആദ്യകുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രമാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക. ആലുവ സ്വദേശിനി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാലിൽ അടുത്തയാഴ്ച കാലടി പോലീസും സമർപ്പിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. 150 സാക്ഷികളുള്ള കേസിൽ മൂന്ന് പ്രതികളാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഒന്നാംപ്രതി എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52) സമാനരീതിയിൽ വേറെ കൊലപാതകം നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഷാഫിയുടെ പഴയകാല…
Read More