മലപ്പുറം: ബില്ലടയ്ക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. മലപ്പുറം പറപ്പൂര് പഞ്ചായത്തില്‍ മുണ്ടോത്തുപറമ്പിലെ സ്കൂളിലാണ് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായത്. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് അധികൃതര്‍ നല്‍കിയില്ലെന്നാണ് സ്കൂള്‍ പിടിഎയുടെ വിശദീകരണം. നേരത്തെ വൈദ്യുതി ബില്ലടച്ച വകയില്‍ 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ട്. ഇത്തവണ പണമില്ലാത്തതിനാലാണ് ബില്ലടയ്ക്കാത്തതെന്നും പിടിഎ അറിയിച്ചു. അതേസമയം നേരത്തെ ബില്ലടച്ച തുക സ്കൂളിന് കൈമാറിയിരുന്നെന്നും വൈദ്യുതി വിച്ഛേദിച്ച സാഹചര്യം അറിയിച്ചിരുന്നില്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം. ആറുവര്‍ഷം മുമ്പ് സ്കൂളില്‍ അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ടുണ്ടായ പ്രശ്നത്തെ തുടർന്നാണ് സ്കൂള്‍ അധികൃതരും പഞ്ചായത്തും തമ്മിലുള്ള ബന്ധം വഷളായത്. വര്‍ഷങ്ങളായി ഈ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പക പോക്കുകയാണെന്ന് പിടിഎ ആരോപിച്ചു.
Read MoreCategory: Loud Speaker
സർക്കാർ ജീവനക്കാർക്ക് പഞ്ചിംഗ് ! പാലരുവി എക്സ്പ്രസിൽ പകൽപ്പൂരം…
കോട്ടയം: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിൽ വൻ തിരക്ക്. പാലരുവിക്കുശേഷമുള്ള വേണാട് എക്പ്രസിൽ പോകാമെന്ന് കരുതിയാൽ ഓഫീസ് സമയം പാലിക്കാമെന്ന ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിൽ ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസിലേക്ക് മാറിയതാണ് തിരക്ക് വർധിക്കാൻ കാരണമായത്. പുലർച്ചെ 6.25 ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ നന്പർ 06444 കൊല്ലം -എറണാകുളം മെമുവും, 7.05 ന് കോട്ടയം എത്തിച്ചേരുന്ന ട്രെയിൻ നന്പർ 16791 തിരുനെൽവേലി -പാലക്കാട് പാലരുവിയും മാത്രമാണ് നിലവിൽ ഓഫീസ് സമയം പാലിക്കാൻ യാത്രക്കാർ ആശ്രയിക്കുന്നത്. പാലരുവി കടന്നുപോയശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് കോട്ടയം പാതയിലുള്ള അടുത്ത ട്രെയിനായ വേണാട് എത്തുന്നത്. ഇതോടെ പാലരുവിക്കും വേണാടിനും ഇടയിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് ഒരു മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്. പാലരുവി വളരെ നേരത്തെയും…
Read Moreരാഷ്ട്രീയക്കാരെ കുടുക്കാനായി പാക്കിസ്ഥാനിലെ സിനിമാ നടിമാർ! ‘പെൺകെണി’ വിവാദം നിഷേധിച്ച് നടിമാർ
ന്യൂഡൽഹി: രാഷ്ട്രീയക്കാരെ കുടുക്കാനായി പാക്കിസ്ഥാനിലെ സിനിമാ നടിമാരെ പെൺകെണിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് നടിമാർ. പാക്ക് സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ ആദിൽ രാജയാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ഈ ആരോപണം ഉന്നയിച്ചത്. പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച ആളാണ് സാജൽ അലി. വ്യക്തിഹത്യ നടത്തുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. രാജ്യം ധാർമികമായി അവഹേളിക്കപ്പെട്ട്, മ്ലേച്ഛമായ അവസ്ഥയിൽ ആയത് സങ്കടകരമാണെന്നും അവർ കുറിച്ചു. രാജ്യത്തെ നടിമാരെ ഉപയോഗിച്ചാണ് സൈന്യം രാഷ്ട്രീയക്കാരെ കുടുക്കുന്നതെന്നായിരുന്നു ആദിൽ രാജയുടെ അവകാശവാദം. നടിമാരുടെ പേര് പുറത്തുവിട്ടില്ലെങ്കിലും ചില സൂചനകൾ നൽകിയിരുന്നു.
Read Moreതെളിവില്ലെന്ന്..! ഇന്നലെ ഡിജിപിയ്ക്ക് വിശദീകരണം നൽകാതിരുന്ന സിഐ സുനുവിന് ഇന്ന് ബലാത്സംഗ കേസിൽ പൊലീസിന്റെ ക്ലീൻചിറ്റ്
തൃക്കാക്കര ബലാത്സംഗ കേസിൽ സി ഐ പി ആർ സുനുവിന് ക്ലീൻചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. സുനുവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഭർത്താവിന്റെ സമ്മർദം കാരണമാണ് സിഐ ക്കെതിരെയുള്ള പരാതിയെന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഡിജിപിയെ നേരില്‍ കണ്ട് വിശദീകരണം നല്കാന് സുനുവിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് ഡിജിപിയുടെ നോട്ടീസിന് സുനു മറുപടി നൽകി. ഇതിന് പിന്നാലെയാണ് കേസില്‍ സിഐക്ക് എതിരെ തെളിവില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് സുനുവിനെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും വച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെയാണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍…
Read Moreശരീരത്തിൽ മാരക പരിക്കുകൾ! അഞ്ജലി സിംഗിന്റേത് ദാരുണ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അഞ്ജലി സിംഗിന്റെ ശരീരത്തില്‍ പലയിടത്തും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടി പൊട്ടി തലച്ചോറിന്റെ ചില ഭാഗങ്ങള്‍ ശരീരത്തില്‍നിന്ന് വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നതായും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ ശരീരത്തെ തൊലി പൂര്‍ണമായും അടര്‍ന്നു. ശരീരത്തില്‍ നാല്പതോളം ഇടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡൽഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. കാഞ്ചവാലയിൽ ഞായറാഴ്ച രാവിലെയാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി കാറില്‍ കുടുങ്ങിയതായി കണ്ടെത്തിയിട്ടും യുവാക്കള്‍ വാഹനം നിര്‍ത്താന്‍ തയാറായില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read Moreസര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. മലപ്പുറം പറപ്പൂര് പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം പറപ്പൂര് പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. വര്‍ഷങ്ങളായി പഞ്ചായത്തും സ്കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം. ആറ് വര്‍ഷം മുന്‍പ് സ്കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക്…
Read Moreസജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രതിപക്ഷം ബഹിഷ്കരിക്കും, കരിദിനം ആചരിക്കാൻ കോൺഗ്രസ്; തിരിച്ചു വരവ് 182 ദിവസത്തെ ഇടവേളക്ക് ശേഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയെ തുടർന്നു രാജിവച്ച സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നു നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അനുമതി നല്‍കിയത്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത് ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ടു കോടതിയിൽ നിലവിലുള്ള കേസിലോ ഭാവിയിൽ വരാൻ സാധ്യതയുള്ള കേസുകളിലോ തിരിച്ചടിയുണ്ടായാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന മുന്നറിയിപ്പോടെയാണ് സത്യപ്രതിജ്ഞയ്ക്കു ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. നേരത്തെ ചുമതല വഹിച്ചിരുന്ന ഫിഷറീസ് ,സാംസ്കാരികം ,സിനിമ , യുവജനക്ഷേമ വകുപ്പുകളായിരിക്കും സജി ചെറിയാന് ലഭിക്കുകയെന്നാണ് സൂചന. ഇതിൽ ഫിഷറീസ് വി. അബ്ദുറഹ്മാനും സാംസ്കാരികം വി.എൻ. വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസിനുമാണു നൽകിയിരുന്നത്. നേരത്തെയുണ്ടായിരുന്ന…
Read Moreവിമാനത്തില്‍ വയോധികയ്ക്കുനേരേ പീഡനശ്രമവും നഗ്നതാപ്രദർശനവും; ചോദ്യം ചെയ്തപ്പോൾ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും പരാതി; സംഭവം എയർ ഇന്ത്യ വിമാനത്തിൽ
ന്യൂഡൽഹി: വിമാനത്തിൽ വയോധികയ്ക്കുനേരെ അതിക്രമം. എഴുപതുകാരിയായ യാത്രക്കാരിയെ സഹയാത്രികൻ പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ദേഹത്തേക്കു മൂത്രമൊഴിക്കുകയും ചെയ്തു. ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനു പരാതി നൽകി. പരാതി ഡൽഹി പോലീസിനു കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.നവംബർ 26നാണ് സംഭവം നടന്നത്. ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരി. ഭക്ഷണശേഷം ലൈറ്റ് അണച്ച് വിശ്രമിക്കാൻ തുടങ്ങുന്പോൾ ബിസിനസ് ക്ലാസിലെ മറ്റൊരു യാത്രക്കാരൻ അവരുടെ അടുത്തുവരികയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. അതിൽ പ്രതിഷേധിച്ച വയോധികയുടെ ദേഹത്തേക്കും ബാഗിലേക്കും അയാൾ മൂത്രമൊഴിക്കുകയും ചെയ്തു. തുടർന്ന്, വയോധികയെ മർദിക്കാൻ തുടങ്ങിയ അക്രമിയെ സഹയാത്രികർ പിടിച്ചുമാറ്റുകയായിരുന്നു. അക്രമി മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. അതിക്രമങ്ങൾ നടക്കുന്പോൾ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടില്ലെന്നും പരാതിയിലുണ്ട്.…
Read Moreസജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകി; നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാൻ സർക്കാർ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്
Read Moreമലപ്പുറം കുഴിമന്തി ഹോട്ടലിന്റെ അടുക്കള തൊളിലാളികൾ താമസിക്കുന്ന വീട്ടുമുറ്റത്ത്; വൃത്തിഹീനമായി പ്രവർത്തിക്കുന്ന അടുക്കളെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് പരാതി മാത്രം
ഗാന്ധിനഗര്‍: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടല്‍ മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ അടുക്കള നഗരസഭയുടെ അനുമതിയില്ലാതെ ഒരു കിലോമീറ്റര്‍ അകലയെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനംപടിക്കു സമീപം വാടകവീട്ടിലാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്.വീടിന്റെ മുറ്റത്ത് ഷീറ്റിട്ടാണ് അടുക്കള നിര്‍മിച്ചിരിക്കുന്നത്. ഇവിടെ കുഴിമന്തിയുണ്ടാക്കാനുള്ള വലിയ അടുപ്പമുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പല സമയത്തും രൂക്ഷമായ ദുര്‍ഗന്ധം ഇവിടെനിന്ന് ഉണ്ടാകാറുണ്ടെന്നും പരാതിപ്പെടുമ്പോള്‍ കുറച്ച് മാലിന്യം നീക്കം ചെയ്യുന്നതു കാണാമെന്നും സമീപവാസികള്‍ പറഞ്ഞു. അടുക്കളയോടു ചേര്‍ന്ന് ഇന്നലെയും മാലിന്യം കുന്നുകുടി കിടക്കുകയാണ്. കുഴിമന്തിക്കു ചേര്‍ക്കേണ്ട മസാലകള്‍ ഉപയോഗശൂന്യമായ രീതിയില്‍ അടുക്കളയിലുണ്ട്. ഹോട്ടലിനോടനുബന്ധിച്ചു തന്നെ അടുക്കളയും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് നഗരസഭ അനുമതിയും നൽകിയിട്ടില്ല. അടുക്കള വേറെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഹോട്ടല്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു മാത്രമെന്ന ലൈസന്‍സാണ് നൽകേണ്ടത്. നഗരസഭ ഹോട്ടലിനുള്ള ലൈസന്‍സാണ് നൽകിയത്. ഇക്കാര്യത്തിലും വന്‍ അഴിമതിയാണു നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.
Read More