ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരുടെയും കർഷകരുടെയും ആത്മഹത്യ പെരുകുന്നതായി കേന്ദ്രസർക്കാർ. 1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. 2021ൽ മാത്രം പ്രതിദിനം 115 ദിവസക്കൂലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തു എന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 42,004 ദിവസവേതനക്കാരും 23,179 വീട്ടമ്മമാരും കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ 20,231, ശന്പളക്കാർ 15,870, തൊഴിൽ രഹിതർ 13,714, വിദ്യാർഥികൾ 13,089, ബിസിനസ് ചെയ്യുന്നവർ 12,055, സ്വകാര്യസംരംഭങ്ങളിൽ ഏർപ്പെട്ടവർ 11,431 എന്നിങ്ങനെയാണ് കണക്കുകൾ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് അതിജീവനം നടത്തുന്ന 10,881 പേരും കർഷകരായ 5,563 പേരും കർഷകത്തൊഴിലാളികളായ 5,318 പേരും ആത്മഹത്യ ചെയ്തു. കർഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ കൃഷി ചെയ്തിരുന്ന…
Read MoreCategory: Loud Speaker
ക്രിസ്മസ്-പുതുവത്സര പാർട്ടി; കൊച്ചിയിൽ പങ്കെടുക്കണമെങ്കിൽ തിരിച്ചറിയൽ കാർഡ് നിർബന്ധം
കൊച്ചി: ആഘോഷങ്ങൾ അതിരുവിട്ടു പോകാതിരിക്കാൻ കർശന നിയന്ത്രണവുമായി കൊച്ചി. ക്രിസ്മസ് പുതുവത്സര ആഘോഷപാർട്ടികളിൽ ലഹരി നിയന്ത്രണം കൊണ്ടുവരാൻ പ്രൊട്ടോക്കോൾ കർശനമാക്കി. കൊച്ചിയിൽ പാർട്ടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് തിരിച്ചറിയൽ കാർഡും ദേഹപരിശോധനയും നിർബന്ധമാക്കി. കൊച്ചിയിലെ പാർട്ടികളിൽ ലഹരിയുടെ ഉപയോഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അസോസിയേഷൻ ഓഫ് ഓർഗനൈസേഷൻ ആൻഡ് പെർഫോമേഴ്സ് എന്ന സംഘടനയും ലഹരി വിരുദ്ധ പാർട്ടിയ്ക്കായി മുന്നിട്ടിറങ്ങുന്നു. എൻഡിപിഎസ് വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാർട്ടികളുടെ സംഘാടകർക്കെതിരെയും ഇത് നടത്തുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും കേസ് എടുക്കാം. തിരിച്ചറിയൽ രേഖയുമായി പാർട്ടിയിൽ പ്രവേശിക്കുന്നവർ പിന്നീട് ലഹരി ഉപയോഗിക്കുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താൽ മറ്റു ഹോട്ടലുകളിലെ പാർട്ടികളിൽ പ്രവേശനം നിഷേധിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
Read Moreഎട്ടിൽ വാസ്തുദോഷം, ഒൻപതിൽ തീരുമോ? ഇലക്ഷനിൽ ജയിക്കാന്‍ ഓഫീസിലേക്കുള്ള പടികളുടെ എണ്ണം കൂട്ടി കന്നഡ ഡിസിസി!
മംഗളൂരു: പാര്‍ട്ടി ജില്ലാ ആസ്ഥാനത്തേക്കുള്ള പടികളുടെ എണ്ണവും തെരഞ്ഞെടുപ്പ് വിജയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..? ഉ ണ്ടെന്നാണ് കര്‍ണാടകയിലെ ഒരു വാസ്തുജ്യോതിഷിയുടെ പക്ഷം. എന്നാല്‍, പിന്നെ ഇനി വാസ്തുദോഷം കൊണ്ടുകൂടി തെരഞ്ഞെടുപ്പ് തോല്ക്കേണ്ടെന്നു കരുതി ഓഫീസ് കെട്ടിടത്തിന് പുതുതായി ഒരു പടികൂടി നിര്‍മിച്ചിരിക്കുകയാണ് ദക്ഷിണ കന്നഡ ഡിസിസി. ഡിസിസി ഓഫീസിലേക്ക് കയറിച്ചെല്ലാന്‍ എട്ട് പടികളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് വാസ്തുശാസ്ത്രപരമായി ദോഷമാണെന്നും പടികളുടെ എണ്ണം ഒറ്റ സംഖ്യയാകുന്നതാണ് ശുഭകരമെന്നുമായിരുന്നു ജ്യോതിഷിയുടെ നിര്‍ദേശം. ഇതോടെ ഏറ്റവും താഴെയായി ഒരു പടി കൂടി നിര്‍മിച്ച് എണ്ണം ഒന്പതാക്കുകയായിരുന്നു.ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും എട്ടാണെന്നതാണ് രസകരമായ കാര്യം. അത് മാറ്റണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ വിചാരിക്കണമല്ലോ. കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉറച്ച കോട്ടയായ മംഗളൂരു മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് ജയിച്ചത്. ബാക്കിയുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.…
Read Moreലോകത്ത് കോവിഡ് വ്യാപിക്കുന്നു; വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്; ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം കൂടിയതോടെ വിദേശത്തുനിന്ന് എത്തുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍നിന്ന് ആളുകളെത്തുന്നത് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു അതേസമയം അമേരിക്ക, ജപ്പാന്, ചൈന, ബ്രസീല്‍ അടക്കമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11ന് ഡല്‍ഹിയിലാണ് യോഗം. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ നിലവിലെ സ്ഥിതി, വാക്സിനേഷന് പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ആരോഗ്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
Read Moreസ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പ്ലസ്ടു വിദ്യാർഥി പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്വർണമാലയടക്കം അറസ്റ്റിലായ കുട്ടി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്‍റെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുമാസം പീഡിപ്പിച്ചു! മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ അറസ്റ്റില്‍
കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഏകദേശം ആറു മാസത്തോളം കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കരൂര്‍ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനിലാണ് പീഡനം സംബന്ധിച്ച പരാതിയെത്തിയത്. പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പുരുഷന്‍മാരെയും ബ്രോക്കര്‍മാരായി ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെയും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ശിശു സംരക്ഷണ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാന്തി (42), മേഘല (42), മായ (45), കാര്‍ത്തി (28), കാര്‍ത്തികേയന്‍ (27), സന്തോഷ് (30), സമുദ്രപാണ്ടി (27), ഗൗതം (30) എന്നിവരാണ് പിടിയിലായത്. ഇതില്‍ കാര്‍ത്തികേയന്‍,കാര്‍ത്തി, സന്തോഷ്, സമുദ്രപാണ്ടി, ഗൗതം എന്നിവര്‍ മാസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read Moreരണ്ട് വയസുകാരിക്ക് വാങ്ങിയ ഓംലെറ്റില്‍ പാറ്റ! രാജധാനി എക്സ്പ്രസിലെ കുക്കിനെതിരെ നടപടി
രാജധാനി എക്സ്പ്രസില്‍ നിന്ന് രണ്ട് വയസുകാരിയായ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്‍. റെയില്‍വേ ഭക്ഷണം മെച്ചപ്പെട്ടതായി മന്ത്രിമാരടക്കം അഭിപ്രായപ്പെടുമ്പോഴാണ് തെളിവടക്കം നിരത്തി യാത്രക്കാരന്‍റെ ഗുരുതര ആരോപണം. റെയില്‍വേ, റെയില്‍വേ മന്ത്രി, പിയൂഷ് ഗോയല്‍ എന്നിവരെ അടക്കം ടാഗ് ചെയ്താണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്. ഡിസംബര്‍ 16 ന് ദില്ലിയില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത യോഗേശ് എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രണ്ടര വയസുകാരിയായ മകള്‍ക്കായി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയെന്നും മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും യോഗേശ് ചോദിക്കുന്നു. യാത്രക്കാരന്‍റെ പിഎന്‍ആറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട റെയില്‍വേ യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദവും പ്രകടപ്പിച്ചിട്ടുണ്ട്. പാറ്റയെ കണ്ട ഓംലൈറ്റുണ്ടാക്കിയ കുക്കിന്‍റെ ലൈസന്‍സ് മരവിപ്പിച്ചതായും സര്‍വ്വീസ് പ്രൊവഡര്‍ക്ക് 11 ലക്ഷം രൂപ പിഴയിട്ടതായും റെയില്‍വേ വ്യക്തമാക്കി.…
Read Moreഅവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്, ഈ കളിയൊക്കെ മാറിക്കോളും..! മെസി മലയാളിയാകാഞ്ഞത് ഭാഗ്യം
ലോകം മുഴുവന്‍ അര്‍ജന്റീനയുടെ കിരീട നേടത്തില്‍ അര്‍ത്തിരമ്പുകയാണ്. മെസിയെ വാഴ്ത്തിയുള്ള പുകഴ്ത്തുലുകള്‍ സോഷ്യല്‍ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുകയാണ്. ഇതിനിടെ ഒരു രസകരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മെസി മലയാളിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചാ കാലത്ത് നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് പറയുകയാണ് എഴുത്തുകാരനായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. കുറിപ്പ് ഇങ്ങനെ.. മെസ്സി മലയാളിയായിരുന്നെങ്കില്‍ നാലു വയസില്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ക്കുമ്പൊ :‘ ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാന്‍ വിട്ടിരിക്കുന്നു ‘പിന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു. ‘ എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാന്‍ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന് ‘ എന്നിട്ടും കളി തുടരുന്നു. ‘ ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാന്‍ ആവതില്ലാത്ത അതിനെ കളിക്കാന്‍ വിട്ടേക്കുന്നു ‘ സ്‌കൂളില്‍ ചേര്‍ക്കാറാവുമ്പൊ ‘ നാലക്ഷരം പഠിക്കാന്‍…
Read Moreഎസ്എഫ്ഐ പട്ടിക നൽകി, പരീക്ഷ ജയിക്കാത്തവർ പോലും ഡോക്ടറായി!ആയുർവേദ ഡോക്ടറായ ഏഴുപേർ പരീക്ഷ ജയിക്കാത്തവർ
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ഡോക്ടർ ബിരുദ സമർപ്പണ ചടങ്ങിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ടുകൾ. ആയുർവേദ കോളജിൽ ഈ മാസം 15ന് ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്- BAMS) സ്വീകരിച്ചവരിൽ പലരും പരീക്ഷ പോലും പാസ്സാകാത്തവർ. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ബിരുദ സമർപ്പണത്തിലെ ക്രമക്കേടിന് എതിരെ ചില വിദ്യാർഥികൾ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തായത്. ഇതോടെ ഭാരവാഹികൾ സമ്മർദ്ദത്തിലാകുകയും ചെയ്തു. ബിരുദ സമർപ്പണച്ചടങ്ങിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ബിരുദ സമർപ്പണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്. വൻ ക്രമക്കേടാണ് ബിരുദ സമർപ്പണത്തിൽ നടന്നിരിക്കുന്നത്. പഠിച്ച്…
Read Moreശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം!യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്ര പരിസരത്തെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. 30 വയസ്സുകാരനായ ഗംഡി എന്ന വസിമിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിശ്വേശർ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാൾ അശ്ലീല പ്രകടനം നടത്തിയത്. ടയർ കട നടത്തുന്ന ഇയാളെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിയുന്നത്. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എത്തിയിരുന്നു. യുവാവിന്റെ പെരുമാറ്റം അങ്ങേയറ്റം ഹീനവും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദു സംഘടനകളും മേയർ-ഇൻ കൗൺസിൽ അംഗങ്ങളും ക്ഷേത്രത്തിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കുകയും ചെയ്തു. ഇയാൾ ഏറെ നേരം ഈ പ്രദേശത്തും ക്ഷേത്രത്തിലും കറങ്ങിനടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യുവാവ് സ്ത്രീയെയും കുട്ടികളെയും ഉപദ്രവിച്ചതായി…
Read More