കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ സി​ഐ അ​റ​സ്റ്റി​ൽ! യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജയിലിലും; വീ​ട്ട​മ്മ​ പ​രാ​തിയില്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് സി​ഐ സു​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ സി​ഐ സു​നു ഉ​ൾ​പ്പെ​ടു​ന്ന സം​ഘം തൃ​ക്കാ​ക്ക​ര​യി​ൽ വ​ച്ച് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ഈ ​പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് കോ​ഴി​ക്കോ​ടെ​ത്തി സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ഫ​റോക്ക് ഡി​വൈ​എ‍​പി​യെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു കേ​സി​ൽ അ​ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​ത് മു​ത​ലെ​ടു​ത്ത് സി​ഐ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. കേ​സി​ൽ സി​ഐ സു​നു മൂ​ന്നാം പ്ര​തി​യാ​ണ്. സി​ഐ​ക്ക് പു​റ​മേ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

Read More

പ്രായംചെന്ന ദമ്പതിമാരെ തേടിച്ചെന്നപ്പോള്‍ കണ്ടത് കരളലിയിക്കുന്ന ജീവിതം! ഏറ്റെടുത്ത് ബസ് ജീവനക്കാർ

തൊടുപുഴ: ബസിലെന്നും കാണുന്ന വയോധിക ദമ്പതിമാരെ തുടർച്ചയായി രണ്ട് ദിവസം കാണാതായതോടെയാണ് തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ ജീവനക്കാർ കാരണം തിരക്കിപ്പോയത്. അപ്പോഴാണ് ദമ്പതിമാരുടെ ദൈന്യത നിറഞ്ഞ ജീവിതം സഹയാത്രികർപോലും അറിയുന്നത്. ഇരുവരും അർബുദരോഗ ബാധിതരാണ്. വയോധികന് രോഗം മൂർച്ഛിച്ചതോടെയാണ് സ്ഥിരം യാത്ര മുടങ്ങിയത്. ഇതോടെ ദമ്പതിമാരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് ബസിലെ ഡ്രൈവറായ ജയൻ തോമസും കണ്ടക്ടർ റിൻസ് ജോണും. ദമ്പതിമാരെ സഹായിക്കണമെന്ന ആവശ്യം ഇവർ ബസ്സുടമയെ അറിയിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി. അടുത്ത ദിവസം ബസിലെ സ്ഥിരം യാത്രക്കാരോട് കാര്യം പറഞ്ഞപ്പോൾ അവരും സഹായിക്കാൻ തയ്യാറായി. ബസിൽ കയറുന്ന എല്ലാ യാത്രക്കാരേയും ഇതിൽ പങ്കാളികളാക്കാനും തീരുമാനിച്ചു. സഹായിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ ദമ്പതിമാർ ആദ്യമത് നിഷേധിച്ചു. എന്നാൽ ഇരുവരുടേയും പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്താതെ തന്നെ ബസ്…

Read More

അ​ഫ്ഗാ​ൻ പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് “നോ ​എ​ൻ​ട്രി’; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി താ​ലി​ബാ​ൻ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​ൽ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി താ​ലി​ബാ​ൻ. താ​ലി​ബാ​ന്‍റെ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ബൂ​ളി​ലെ പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. സ്ത്രീ​ക​ളെ പാ​ർ​ക്കു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​റ്റേ​ഴ്‌​സി​നോ​ട് പ​റ​ഞ്ഞു.  കാ​ബൂ​ളി​ലെ ഒ​രു അ​മ്യൂ​സ്‌​മെ​ന്‍റ് പ​ർ​ക്കി​ലെ​ത്തി​യ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ താ​ലി​ബാ​ൻ തി​രി​ച്ച​യ​ച്ചു. കു​ട്ടി​ക​ളോ​ടൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ ന​ല്ല​തൊ​ന്നും കാ​ണാ​ത്ത​വ​രാ​ണെ​ന്നും അ​വ​ർ​ക്കു വി​നോ​ദ​വും ക​ളി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടു കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന അ​മ്മ​മാ​രെ​യെ​ങ്കി​ലും പാ​ർ​ക്കി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മെ​ന്നും സ്ത്രീ​ക​ൾ റോ​യി​റ്റേ​ഴ്‌​സി​നോ​ട് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു പാ​ർ​ക്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് താ​ലി​ബാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ന്ന് പാ​ർ​ക്ക് ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​റ​ഞ്ഞ​താ​യും റോ​യി​റ്റേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. താ​ലി​ബാ​ൻ അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത ശേ​ഷം മു​ഖം മ​റ​യ്‌​ക്കാ​തെ സ്ത്രീ​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​ത് എ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ താ​ലി​ബാ​ൻ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

ഗ​വ​ര്‍​ണ​റെ ഒഴിവാക്കാൻ പതിനെട്ടടവും പയറ്റി സർക്കാർ; ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം ജനുവരിയിലേക്ക് നീക്കാൻ ആലോചന

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ – സ​ര്‍​ക്കാ​ര്‍ പോ​ര് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം നീ​ട്ടി​വ​യ്ക്കാ​ന്‍ നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. ഡി​സം​ബ​റി​ല്‍ ചേ​രു​ന്ന നി​യ​മ​സ​ഭാ ​സ​മ്മേ​ള​നം ജ​നു​വ​രി​യി​ലേ​ക്ക് നീ​ട്ടാ​നാ​ണ് ആ​ലോ​ച​ന. പു​തി​യ വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ ത​ലേ വ​ര്‍​ഷ​ത്തെ സ​മ്മേ​ള​നം പു​തി​യ വ​ര്‍​ഷ​ത്തി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ത​ത്ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും. ഡി​സം​ബ​ര്‍ അ​ഞ്ചി​നു ചേ​രു​ന്ന സ​മ്മേ​ള​നം പ​തി​ന​ഞ്ചോ​ടെ ത​ത്ക്കാ​ല​ത്തേ​ക്ക് പി​രി​യാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. ക്രി​സ്​മ​സി​ന് ശേ​ഷം വീ​ണ്ടും ചേ​ര്‍​ന്ന് ജ​നു​വ​രി വ​രെ തു​ട​രാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍​നി​ന്ന് ഗ​വ​ര്‍​ണ​റെ ഒ​ഴി​വാ​ക്കി​യു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ന്‍ തീരു​മാ​നി​ച്ച​ത്.

Read More

അ​ങ്ങ​നെ അ​തും തീ​രു​മാ​ന​മാ​യി ! സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ​യു​ള്ള ര​ണ്ടാ​മ​ത്തെ ജോ​ലി ത​ട്ടി​പ്പ് പ​രാ​തി​യും ഒ​ത്തു തീ​ര്‍​പ്പി​ലേ​ക്ക്…

ദേ​വ​സ്വം​ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് സി.​പി.​എം. കൗ​ണ്‍​സി​ല​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണം ത​ട്ടി​യെ​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യും അ​ങ്ങ​നെ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം. കൗ​ണ്‍​സി​ല​ര്‍ കെ.​പി.​സ​തീ​ശ​നും വെ​ച്ചൂ​ര്‍ സ്വ​ദേ​ശി ബി​നീ​ഷും കോ​ട്ട​യം സ്വ​ദേ​ശി അ​ക്ഷ​യും ചേ​ര്‍​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് 1.50 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തു​ന്ന​ത്. വൈ​ക്കം ഉ​ദ​യ​നാ​പു​രം പു​ത്ത​ന്‍​ത​റ​യി​ല്‍ റാ​ണി​ഷ് മോ​ളും ഭ​ര്‍​ത്താ​വ് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര്‍. കെ.​പി.​സ​തീ​ശ​ന്‍ ഒ​രു​ല​ക്ഷം രൂ​പ​യും ബാ​ക്കി​തു​ക​യ്ക്കു​ള്ള ചെ​ക്കും ത​നി​ക്ക് കൈ​മാ​റി​യെ​ന്ന് റാ​ണി​ഷ് മോ​ള്‍ പ​റ​ഞ്ഞു. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെ​ന്ന് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റും അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ റി​ട്ട. എ​സ്.​ഐ. വൈ​ക്കം കാ​ര​യി​ല്‍ മാ​ന​ശ്ശേ​രി​ല്‍ എം.​കെ. സു​രേ​ന്ദ്ര​നാ​ണ്. ഈ ​പ​രാ​തി​യും ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ മ​ക​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സു​രേ​ന്ദ്ര​ന്റെ കൈ​യ്യി​ല്‍ നി​ന്ന് 4.75 ല​ക്ഷം രൂ​പ​യാ​ണ്…

Read More

അ​ന്ന് വ​ന്ന് ജ​യി​പ്പി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു ! എ​ന്നാ​ല്‍ ജ​യി​ച്ചു വ​ന്ന​പ്പോ​ള്‍ പ​റ​യു​ന്നു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ തി​ണ്ണ നി​ര​ങ്ങാ​റി​ല്ലെ​ന്ന്…

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. ‘ഒ​രു നാ​യ​ര​ല്ലേ, ജ​യി​ച്ചോ​ട്ടെ​യെ​ന്നേ ക​രു​തി​യു​ള്ളൂ. എ​ന്നാ​ല്‍, ജ​യി​ച്ചു​വ​ന്ന​ശേ​ഷം ആ​ദ്യം പ​റ​ഞ്ഞ​ത് ഒ​രു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും തി​ണ്ണ​നി​ര​ങ്ങു​ന്ന സ​മ്പ്ര​ദാ​യ​മി​ല്ലെ​ന്നാ​ണ്’.​എ​ന്‍.​എ​സ്.​എ​സ്. പ​റ​വൂ​ര്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രം സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ഭാ​ര​വാ​ഹി​ക​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സു​കു​മാ​ര​ന്‍ നാ​യ​ര്‍ വി.​ഡി സ​തീ​ശ​നെ പ​രാ​മ​ര്‍​ശി​ച്ച് ഇ​ങ്ങ​നെ​യൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. തി​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് വി.​ഡി. സ​തീ​ശ​ന്‍ ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍​വ​ന്ന് ത​ന്റെ​യ​ടു​ത്തി​രു​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചി​രു​ന്നു. ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അ​പ്പോ​ള്‍​ത​ന്നെ താ​ന്‍ പ​റ​വൂ​ര്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും പോ​യി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു നാ​യ​ര​ല്ലേ, ജ​യി​ച്ചോ​ട്ടെ​യെ​ന്നേ ക​രു​തി​യു​ള്ളൂ. എ​ന്നാ​ല്‍, ജ​യി​ച്ച​ശേ​ഷം ആ​ദ്യം പ​റ​ഞ്ഞ​ത് ഒ​രു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും തി​ണ്ണ​നി​ര​ങ്ങാ​റി​ല്ലെ​ന്നാ​ണ്. അ​യാ​ളു​ടെ ഭാ​വി​ക്കു വേ​ണ്ടി​യെ​ങ്കി​ലും ഈ ​നി​ല​പാ​ട് ഇ​നി തി​രു​ത്ത​ണം. അ​ല്ലെ​ങ്കി​ല്‍ ര​ക്ഷ​പ്പെ​ടി​ല്ല. ജ​നി​ച്ച സ​മു​ദാ​യ​ത്തെ സ്നേ​ഹി​ക്കാ​ത്ത​വ​ര്‍ ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍…

Read More

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ത്തെ ക​രു​തി​യാ​ണ് നി​ശ​ബ്ദ​രാ​യി​രു​ന്ന​ത്..! ലി​ജു കൃ​ഷ്ണ​യ്ക്കെ​തി​രെ ലി​ജു കൃ​ഷ്ണ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ബ്ല്യു​സി​സി

സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് വീ​ണ്ടും രം​ഗ​ത്ത്. ന​ടി ഗീ​തു മോ​ഹ​ൻ​ദാ​സി​നെ​തി​രെ ലി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച​തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് പ​ട​വെ​ട്ട് എ​ന്ന സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തേ​യു​ള്ളു എ​ന്ന​ത് കൊ​ണ്ടും അ​തി​ൽ പ്ര​വ​ർ​ത്തി​ച്ച നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​തു കൊ​ണ്ടു​മാ​ണെ​ന്ന് ഡ​ബ്ല്യു​സി​സി പ​റ​ഞ്ഞു. ത​ങ്ങ​ളെ സ​മീ​പി​ച്ച സ്ത്രീ​ക​ൾ​ക്കൊ​പ്പം എ​ന്നും നി​ല​കൊ​ള്ളു​മെ​ന്നും പ്ര​തി​രോ​ധ​വും പോ​രാ​ട്ട​വും എ​ത്ര ക​ഠി​ന​മാ​ണെ​ങ്കി​ലും അ​തു തു​ട​രു​മെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​വ​ർ പ​റ‍​യു​ന്നു. കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം വി​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്റ്റീ​വ് നേ​രി​ട്ടോ, ക​ള​ക്റ്റീ​വി​ലെ അം​ഗ​ങ്ങ​ളോ, കു​റ്റാ​രോ​പി​ത​നും പ​ട​വെ​ട്ട് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നു​മാ​യ ലി​ജു കൃ​ഷ്ണ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​നോ​ട് ഇ​തു​വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള​ള പ്ര​തി​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നി​ല്ല. കാ​ര​ണം സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തേ​യു​ള്ളു എ​ന്ന​ത് കൊ​ണ്ടും, അ​തി​ൽ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ത്തെ…

Read More

ചില ജീവനക്കാരുടെയോ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ട് ഇനി ഞാന്‍ കെഎസ്ആര്‍ടിസിയെ അടച്ചാക്ഷേപിക്കില്ല! ബിഗ് സല്യൂട്ട്

പാ​തി​യു​റ​ക്ക​ത്തി​ൽ ക​ണ്ണു തു​റ​ന്ന​പ്പോ​ൾ ബ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ര​ണ്ടു വ​ർ​ഷം പ​ഠി​ച്ച​തു​കൊ​ണ്ട് സ്ഥ​ലം പെ​ട്ടെ​ന്നു മ​ന​സി​ലാ​യി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​ക്കും രാ​മ​നാ​ട്ടു​ക​ര​യ്ക്കും ഇ​ട​യി​ലു​ള്ളൊ​രി​ട​മാ​ണ്. സ​മ​യം പു​ല​ർ​ച്ചെ 2.15. വ​ണ്ടി​യു​ടെ വെ​ട്ട​മൊ​ഴി​ച്ചാ​ൽ കു​റ്റാ​ക്കൂ​രി​രു​ട്ട്. താ​നി​രി​ക്കു​ന്ന ബ​സി​ൽ​നി​ന്ന് അ​ൽ​പം മു​ൻ​പി​റ​ങ്ങി​യ ഒ​രു പെ​ൺ​കു​ട്ടി വ​ഴി​വ​ക്കി​ൽ അ​വ​ളോ​ള​മു​ള്ളൊ​രു ബാ​ഗും തൂ​ക്കി നി​ൽ​ക്കു​ന്നു. കൂ​ട്ടാ​നു​ള്ള​യാ​ളെ കാ​ണാ​ത്ത​തി​നാ​ൽ ഫോ​ണി​ൽ തു​രു​തു​രെ വി​ളി​ക്കു​ന്ന പെ​ൺ​കു​ട്ടി താ​നി​റ​ങ്ങി​യ ബ​സ് പോ​യി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധി​ക്കു​ന്നേ​യി​ല്ല. ര​ണ്ട് മി​നി​റ്റ് ഇ​ര​മ്പി​യ ബ​സ് ഓ​ഫാ​ക്കി. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും പു​റ​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു; ഒ​പ്പം ഞാ​നും ഉ​റ​ങ്ങാ​ത്ത മ​റ്റു ചി​ല​രും. വ​ണ്ടി ഓ​ഫാ​യ​തു​കൊ​ണ്ടാ​കാം ഉ​റ​ക്കം​പോ​യ ചി​ല​ർ കോ​ഴി​ക്കോ​ട് എ​ത്തി​യോ എ​ന്നു ചോ​ദി​ക്കു​ന്നു​ണ്ട്. “ഇ​ല്ല. ഒ​രു പെ​ൺ​കു​ട്ടി ഇ​റ​ങ്ങി​യ​താ, കൂ​ട്ടാ​നു​ള്ള ആ​ൾ വ​രാ​ൻ വെ​യ്റ്റ് ചെ​യ്യു​ന്നു.’ ബ​ത്തേ​രി വ​രെ​യു​ള്ള യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​പോ​ലും അ​ലോ​സ​രം പ്ര​ക​ടി​പ്പി​ച്ചി​ല്ല. അ​ക്ഷ​മ കാ​ട്ടി​യി​ല്ല. ഏ​ഴെ​ട്ടു മി​നി​റ്റ് ക​ഴി​ഞ്ഞു​കാ​ണും. അ​വ​ൾ​ക്കു​ള്ള വ​ണ്ടി​യെ​ത്തി. ബ​സി​നെ​യോ…

Read More

കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ… ഭഗല്‍പൂര്‍: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ ഭഗല്‍പൂറിലെ സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളാണ് അസുഖബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ട്യൂഷന്‍ ക്ലാസിലെത്തിയ ഒരു വിദ്യാര്‍ഥിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് രോഗബാധിതരായ വിദ്യാര്‍ത്ഥികളെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തു. നൗഗച്ചിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും ആശുപത്രിയിലെത്തിയിട്ടുണ്ട്. അതേസമയം, സ്‌കൂള്‍ അധികൃതര്‍ തങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്ലേറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍…

Read More

എണ്ണിയാല്‍ തീരില്ല, മലഞ്ചെരിവില്‍ നിന്നും പുല്‍മേട്ടിലൂടെ ഒരു ഘോഷയാത്ര! ഗവി വനത്തിലെ അപൂർവ കാഴ്ച; അതിശയത്തോടെ സഞ്ചാരികൾ

വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. സഞ്ചാരികളുടെ പ്രിയയിടമായ ഗവി യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ഗവി യാത്രയ്ക്കിടയില്‍ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആനക്കൂട്ടങ്ങളെയും, കാട്ടു പോത്തിന്റെ കുട്ടങ്ങളെയും സ്ഥിരം കാണാറുണ്ടെങ്കിലും പരമാവധി അഞ്ചിൽ അധികം ഉണ്ടാകാറില്ല. ഏറിയാൽ 10 വരെ, പക്ഷേ ഈ കാഴ്ച ശരിയ്ക്കും ഞെട്ടിക്കുന്നതായിരുന്നു. എണ്ണിയാൽ തീരാത്തതു പോലെ മലഞ്ചെരിവിൽ നിന്നും പുൽമേട്ടിലൂടെ കാട്ടുപോത്തുകളുടെ ഒരു ഘോഷയാത്ര.  ആദ്യത്തെ പന്ത്രണ്ട് എണ്ണത്തിനെ എണ്ണിയപ്പോഴെക്കും, അടുത്ത ഗ്രൂപ്പ് ചാടി കയറി വരുന്നു. തൊട്ടുപിന്നാലെ നിരനിരയായി കാട്ടുപോത്തിന്റെ കൂട്ടങ്ങൾ. കക്കി ഡാം കഴിഞ്ഞ് കൊച്ചു പമ്പയ്ക്കു സമീപത്തെ പുൽമേട്ടിലായിരുന്നു ഈ കാഴ്ച, കൂടെ ഉണ്ടായിരുന്നവർ മുപ്പത്തിയഞ്ചോളം എണ്ണി. ഇത്രയും കാട്ടുപോത്തുകൾ ഒരുമിച്ച് നടക്കുന്ന പതിവില്ല. പത്തനംതിട്ടയിൽ നിന്ന് ഞങ്ങൾ സ്ഥിരമായി ഗവിയാത്ര നടത്തുമ്പോൾ കാണുന്നത് പരമാവധി 5 – 6 എണ്ണം മാത്രമാണ്.…

Read More