തിരുവനന്തപുരം: താൽകാലിക ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ പേരിലുള്ള കത്തിനെചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡി.ആർ.അനിലിന്റെയും മൊഴി ഇനിയും രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ ഉടൻ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും.അതേസമയം തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. മേയറുടെ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. റിപ്പോർട്ട് ഉടൻ നൽകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല. മാധ്യമ പ്രവർത്തകരോട് പറഞ്ഞതിൽ കൂടുതലായി ഒന്നും തനിക്ക് പറയാനില്ലെന്ന് അദ്ദേഹം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി…
Read MoreCategory: Loud Speaker
സ്വവര്‍ഗാനുരാഗികള്‍ എന്നാരോപിച്ച് യുവതികളുടെ സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു ! ബന്ധുക്കള്‍ ഒളിവില്‍…
സ്വവര്‍ഗാനുരാഗം ആരോപിച്ച് പശ്ചിമബംഗാളില്‍ രണ്ടു യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്വകാര്യഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് പൊള്ളലേല്പ്പിപ്പിക്കുയും ചെയ്തതായി പരാതി. ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. മൂര്‍ഷിദാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതികളില്‍ രണ്ടുപേര്‍ യുവതികളുടെ ബന്ധുക്കളാണ്. മറ്റൊരാളുടെ സഹായത്തോടെ ഇവര്‍ മൂന്ന് പേര് ചേര്‍ന്ന് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നതായി പോലീസ് പറയുന്നു. യുവതികള്‍ ചെറുപ്പം മുതല്‍ ഒരുമിച്ചാണ് കളിച്ച് വളര്‍ന്നതെന്ന് യുവതികളില്‍ ഒരാളുടെ അമ്മ പറയുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ ഗ്രാമവാസികളില്‍ ചിലര്‍ അസ്വസ്ഥരായിരുന്നുവെന്നും അമ്മ പറയുന്നു. ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തലേന്ന് രാത്രി കൂട്ടുകാരിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് ഉറങ്ങിയത്. സംഭവ ദിവസം രാവിലെ എന്തിനാണ് നിങ്ങള്‍ കിടക്ക പങ്കിടുന്നത് എന്ന്…
Read Moreരണ്ടും കൽപിച്ച്… ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിലും രാഷ്ട്രപതിക്കയച്ചാലും കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയിലേക്കു നീങ്ങാനും തയാറായി സർക്കാർ. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലും കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങിയേക്കും. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അതേസമയം ഓർഡിനൻസ് ഇന്നു തന്നെ രാജ് ഭവന് അയക്കും.രണ്ട് ദിവസം മുൻപാണ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രപതിക്ക് വിടാൻ തക്ക കാരണം ഓർഡിനൻസിൽ ഇല്ലെന്നാണ് സർക്കാർ നിലപാട്. കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ…
Read Moreഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവന് ! ഇതര സംസ്ഥാനക്കാരുടെ പണവും മൊബൈലും കവര്‍ന്ന് ജീവിക്കുന്ന യുവാവ് പിടിയില്‍…
ഇതരസംസ്ഥാനത്തൊഴിലാളികളുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന് ജീവിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. പൂനൂര് പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന് (23) ആണ് താമരശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. കവര്‍ച്ച നടത്താനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്. സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷന് എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, വി.കെ. റസാഖ്, എ. ശ്രീകുമാര്‍, എസ്.സി.പി.ഒ.മാരായ പി.പി. ഷിനോജ്, പി.കെ. ലിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി, കൊടുവള്ളി, പൂനൂര്, ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഇതരസംസ്ഥാനത്തൊഴിലാളികളെ മുഹമ്മദ് കവര്‍ച്ചയ്ക്കിരയാക്കിയതായി പോലീസ് പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി പത്തോളം ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡിലായിരുന്ന മുഹമ്മദ് ജാമ്യത്തിലിറങ്ങിയതിനു ശേഷമായിരുന്നു പുതിയ ബിസിനസ് ആരംഭിച്ചത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂടുന്ന ബസ് സ്റ്റാന്‍ഡ്…
Read Moreപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് യുക്രെയ്നിൽ നിന്നു മടങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ക്ഷണിച്ച് റഷ്യ
ചെന്നൈ: യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ യുക്രെയ്നിലുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. പഠനം പുനരാരംഭിക്കാനുള്ള അവസരം നല്‍കാമെന്ന് റഷ്യ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും മെഡിക്കല്‍ സിലബസ് ഒന്നാണ്. ഈ സാഹചര്യത്തിലാണ് സഹായം വാഗ്ദാനം ചെയ്ത് റഷ്യ രംഗത്തെത്തിയത്. യുക്രെയ്നിലെ ഭൂരിഭാഗം ആളുകളും റഷ്യന്‍ ഭാഷയാണ് സംസാരിക്കുന്നത്. റഷ്യന്‍ ഭാഷ അറിയാവുന്നവരെ രാജ്യത്തേക്ക് ഏറ്റവും സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലെഗ് അവ്ദേവ് ചെന്നൈയില്‍ അറിയിച്ചു. റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവനുമായി ഇന്ത്യയിലേക്ക് മടങ്ങി വന്നത്.
Read Moreവിദ്യാർഥികളെ വീഴ്ത്താൻ ലഹരിമിഠായി, പെണ്‍കുട്ടികളെയും വലവീശുന്നു! ചങ്ങനാശേരിയിൽ മയക്കുമരുന്നു മാഫിയ; ലഭിക്കുന്ന സൂചനകള്‍ ഇങ്ങനെ…
ചങ്ങനാശേരി: വിദ്യാർഥികളെയും യുവാക്കളെയും വലവീശി ചങ്ങനാശേരി കേന്ദ്രമാക്കി ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചന. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ഇടവഴികളിലുമാണ് സംഘങ്ങളുടെ പ്രവർത്തനമെന്നാണ് വിവരം. യുവാക്കളടങ്ങുന്ന സംഘങ്ങളാണ് വിദ്യാർഥികളെ വലയിൽ വീഴ്ത്താനെത്തുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. എംഡിഎംഎയും കഞ്ചാവും മിഠായി രൂപത്തിലുള്ള ലഹരിമരുന്നുകളുമാണ് ഇത്തരക്കാർ വിതരണം ചെയ്യുന്നതെന്നാണ് പോലീസിനും എക്സൈസിനും ലഭിച്ചിരിക്കുന്ന വവരം. പെണ്‍കുട്ടികളെയും ലഹരിസംഘങ്ങൾ ടാർജറ്റ് ചെയ്യുന്നതായി സൂചനകളുണ്ട്. 22ഗ്രാം കഞ്ചാവുമായി ചങ്ങനാശേരി നഗരമധ്യത്തിൽനിന്നു കഴിഞ്ഞയാഴ്ച രണ്ടു യുവാക്കളെ ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിന് രഹസ്യമായി എത്തിച്ച കഞ്ചാവാണ് ഇവരിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ടുമാസം മുന്‍പ് തുരുത്തി ഭാഗത്തുള്ള വർക്ക്ഷോപ്പിനടുത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടറിൽനിന്നു കഞ്ചാവടക്കം ലഹരിമരുന്നുകൾ ചങ്ങനാശേരി പോലീസ് പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ പിടികൂടിക്കഴിയുന്പോൾ കേസൊതുക്കാൻ വൻസമ്മർദമാണ് എകസൈസിന്റെയും പോലീസിന്റെയും മേലുണ്ടാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ചങ്ങനാശേരി…
Read Moreതടവിലായവരിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരനും! നൈജീരിയയ്ക്ക് കൈമാറില്ല; നാവികരെ മലാബോയിലെത്തിച്ചു
ന്യൂഡൽഹി: ഗിനിയില്‍ തടവിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയയ്ക്കു കൈമാറില്ല. 15 പേരെയും തിരികെ മലാബോയിലെത്തിച്ചു. നയതന്ത്ര ഇടപെടലുകളാണ് നാവികരെ നൈജീരിയയ്ക്കു കൈമാറുന്നതു തടഞ്ഞത്. കപ്പലിന്റെ ഫസ്റ്റ് ഓഫിസർ സനു ജോസ്, കൊച്ചി സ്വദേശി മിൽട്ടൻ, കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നിവരാണു തടവിലായ മലയാളികൾ. സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റം ആരോപിച്ച് ഗിനി നാവികസേന കപ്പൽ വളഞ്ഞ് അവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നൈജീരിയൻ സേനയുടെ നിർദേശത്തെത്തുടർന്നാണ് നാവികരെ കസ്റ്റഡിയിൽ എടുത്തത്. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെയാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനി തടവിലാക്കിയിരിക്കുന്നത്. നോർവെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് അവർ. നാവികരെ വിട്ടുകിട്ടാൻ കപ്പൽ കമ്പനി മോചനദ്രവ്യം നൽകിയിരുന്നു. എന്നിട്ടും അവരെ മോചിപ്പിക്കാൻ ഗിനി തയാറായില്ല. നാവികരെ നൈജീരിയയ്ക്കു കൈമാറാനായിരുന്നു നീക്കം.
Read Moreബംഗാളിൽ അവർ ‘ഭായി ഭായി’..! ബിജെപി-സിപിഎം സഖ്യത്തിന് വൻവിജയം
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരേ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ സഖ്യത്തിന് വൻവിജയം. മിഡ്നാപുരിൽ സഹകരണ സ്ഥാപനത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 63 സീറ്റുകളിൽ 52 ലും സിപിഎമ്മും ബിജെപിയും ചേർന്നു രൂപീകരിച്ച ബംഗാൾ കോ ഓപ്പറേറ്റിവ് ബച്ചാവോ സമിതി എതിരില്ലാതെ വിജയിച്ചു. നന്ദകുമാർ ബ്ലോക്കിലെ ബഹ്രാംപുർ കോ-ഓപ്പറേറ്റീവ് അഗ്രികൾചറൽ ക്രെഡിറ്റ് സൊസൈറ്റിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 46 സീറ്റുകളിലേക്കു പത്രിക നൽകിയ തൃണമൂൽ 35 പത്രികകളും പിൻവലിച്ചിരുന്നു. പുതിയ സഖ്യം സംസ്ഥാനത്തും ദേശീയ തലത്തിലും ചർച്ചാവിഷയമായി.
Read Moreആദിവാസികളുടെ മദ്യം തലയ്ക്കുപിടിച്ചു! 24 കാട്ടാനകൾ ബോധംകെട്ടുറങ്ങി
ക്യോംഝർ: ആദിവാസികൾ പരമ്പരാഗതമായി തയാറാക്കുന്ന മദ്യം “തലയ്ക്കുപിടിച്ച്” 24 കാട്ടാനകൾ ബോധംകെട്ടുറങ്ങി. വനംവകുപ്പ് അധികൃതരും നാട്ടുകാരും നാലു മണിക്കൂറോളം തുടർച്ചയായി ബഹളം വച്ചപ്പോൾ ഉണർന്ന ആനക്കൂട്ടം ആടിയാടി കാട്ടിലേക്കു മടങ്ങി. ഒഡീഷയിലെ ക്യോംഝർ ജില്ലയിലുള്ള ശിലിപാദ കശുമാവ് തോട്ടത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മദ്യം തയാറാക്കുന്നതിന്റെ ആദ്യ ഘട്ടമായി വലിയ പാത്രങ്ങളിൽ നിറച്ച വെള്ളത്തിൽ മഹുവ എന്ന മരത്തിന്റെ പൂക്കൾ ഇട്ടുവച്ചിരുന്നു പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ. ഇന്നലെ രാവിലെ ഇതു നോക്കാനെത്തിയപ്പോഴാണ് ഒമ്പതു കൊമ്പനാനകളും ആറു പിടിയാനകളും ഒമ്പതു കുട്ടിയാനകളും സമീപത്ത് ഉറങ്ങുന്നതു കണ്ടത്. ശബ്ദമുണ്ടാക്കിയിട്ടും ആനകൾ അനങ്ങിയില്ല. പാത്രങ്ങളെല്ലാം തകർന്നു കിടക്കുന്നതു കൂടി കണ്ടതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ സമയം ബഹളം വച്ചിട്ടും ആനകൾ അനങ്ങിയില്ല. പത്തു മണിയോടെയാണ് ആനകൾ കാട്ടിലേക്കു മടങ്ങിയതെന്നു വനംവകുപ്പ് റെയ്ഞ്ചർ ഘാസിറാം പാത്ര. ആനകൾ…
Read Moreകൈമലർത്തി കെഎസ്ആർടിസി; സൂക്ഷിച്ചാൽ കൈയിലെ പണം പോകില്ല; സിഗ്നൽ സ്ഥലത്ത് അപകടമുണ്ടായാൽ ജീവനക്കാർ ഉത്തരവാദികൾ
ചാത്തന്നൂർ : ട്രാഫിക് സിഗ്നൽ സ്ഥലങ്ങളിൽ അപകടമുണ്ടായാൽ ജീവനക്കാർ ഉത്തരവാദികളായിരിക്കുമെന്ന് കെ എസ് ആർ ടി സി. ട്രാഫിക് സിഗ്നൽ കേന്ദ്രങ്ങളിൽ സിഗ്നൽ കാത്ത് ബസുകൾ കിടക്കുമ്പോൾ യാത്രക്കാർ ചാടിയിറങ്ങാറുണ്ട്. ഇതറിയാതെ ബസ് മുന്നോട്ടെടുക്കുകയും ചാടിയിറങ്ങിയ യാത്രക്കാർക്ക് അപകടമുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇത്തരം അപകടങ്ങൾ വർദ്ധിച്ചുവരികയാണെന്ന് കെ എസ് ആർ ടി സി വിലയിരുത്തുന്നു. സിഗ്നൽ കേന്ദ്രങ്ങളിൽ വച്ച് യാതൊരു കാരണവശാലും വാതിലുകൾ തുറന്ന് കൊടുക്കരുത്. ഏതെങ്കിലും യാത്രക്കാരൻ നിർബന്ധമായി ഇറങ്ങാൻ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തണം. ഇത്തരത്തിൽ അപകടമുണ്ടായാൽ സർവീസ് നടത്തുന്ന കണ്ടക്ടറും ഡ്രൈവറും മാത്രമായിരിക്കും ഉത്തരവാദികൾ. ഇതു മൂലമുണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് കെ എസ് ആർ ടി സി യ്ക്ക് ഉത്തരവാദിത്വമില്ലെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Read More