തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു റിട്ടയേര്‍ഡ് എസ്ഐയില് നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ വൈക്കം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെപി സതീശന് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. റിട്ടയേഡ് എസ്ഐ വൈക്കം കാരയില്‍ മാനശേരില്‍ എംകെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. കെപി സതീശന്, ഭാര്യ രേണുക, വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. ആറു ലക്ഷം രൂപ നല്കിയാല് ദേവസ്വം ബോര്‍ഡില്‍ ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു സതീശന് നല്കിയ വാഗ്ദാനം. മകനു വേണ്ടിയാണു സുരേന്ദ്രന് പണം നല്‍കിയത്. 50,000 രൂപ 2019 ഡിസംബറില്‍ സതീശന്റെ വീട്ടില്‍ എത്തിച്ചു കൊടുത്തെന്നു സുരേന്ദ്രന് പറയുന്നു. 2020 ജനുവരിയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി…
Read MoreCategory: Loud Speaker
മദ്യലഹരിയില്‍ പേരക്കുട്ടികൾക്കും മുത്തച്ഛനും ക്രൂരമർദനം; സ്വയരക്ഷയ്ക്ക് കത്തി വീശുന്നതിനിടെ മകന് വെട്ടേറ്റു; ആശുപത്രിയിലെത്തിച്ചെങ്കിലും…
ഇടുക്കി: കുടുംബ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലിയില്‍ ജെനിഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യലഹരിയില്‍ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു.പേരക്കുട്ടികളെ ജനീഷ് മര്‍ദിക്കുന്നതിനിടയില്‍ ഇവരെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്റെ വലതു കൈക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്8കേറ്റ ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയിലെടുത്തു. ജനീഷ് സ്ഥിരം മദ്യപാനിയായിരുന്നെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreസ്വർണക്കടത്തിന്റെ പുതിയ വെർഷൻ…23 ലക്ഷത്തിന്റെ സ്വർണം കടത്താനുള്ള യുവാവിന്റെ പുതിയ തന്ത്രം കണ്ട് ഞെട്ടി എക്സൈസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മദ്യകുപ്പിയോട് ചേർത്ത് ഒളിപ്പിച്ച് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബൈയിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ യാത്രക്കാരനാണ് ബ്ലാക്ക് ലേബൽ എന്ന മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒട്ടിച്ചു ചേർത്ത് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ പരിശോധന നടത്തുന്നതിവിടെ മദ്യ പായ്ക്കറ്റ് തുറക്കുമ്പോൾ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നുന്ന വിധം ഗ്രേ കളർ ടേപ്പ് ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു. വിവിധ രൂപങ്ങളിൽ സ്വർണകടത്ത് നടക്കുന്നതിനാൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതിനാലാണ് മദ്യ കുപ്പിയുടെ പായ്ക്കറ്റിൽ സ്വർണം ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ചത്.
Read Moreഇഡ്ഡലിയും മട്ടൻകറിയും ആയാൽ എന്താ കുഴപ്പം? സർക്കാർ ഉദ്യോഗസ്ഥനും നടനുമായ സതീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്…
പുട്ടും കടലയും…, പൂരി മസാല…, ഇഡ്ഡലി സാമ്പാർ…, ബട്ടൂറ ചന്നമസാല… മലയാളികളുടെ ഭക്ഷണ കോമ്പിനേഷനുകൾ ഇങ്ങനെയാണ്. ഇവ തമ്മിലേ ചേരൂ എന്ന മട്ടിലാണ് നമ്മുടെ നാട്ടുനടപ്പ്. ആരുണ്ടാക്കിയതാവും ഈ ചേർച്ചപ്പട്ടിക? എന്നു മുതലാവും ഇത് നടപ്പിൽ വന്നിട്ടുണ്ടാകുക? എന്ത് ബോധ്യത്തിലാവും നമ്മളും ഇത് പറഞ്ഞ് തുടങ്ങിയിട്ടുണ്ടാവുക? ബട്ടൂറ നിങ്ങൾ നല്ല ചിക്കൻ കറി കൂട്ടി കഴിച്ച് നോക്കിയിട്ടുണ്ടോ സർ? പുട്ട് നല്ല കുടമ്പുളിയിട്ട മീൻ കറിയുടെ കൂടെ…, എന്തിന് നല്ല പൂരി കറിയൊന്നുമില്ലാതെ നല്ല ചായയിൽ മുക്കി തിന്ന് നോക്കിയിട്ടുണ്ടോ? പാലക്കാട് വിജയലക്ഷ്മി വിലാസം ഹോട്ടലിലെ മെയിൻ മെനു തന്നെ ഇഡ്ഡലിയും മട്ടൻ കറിയുമാണ് എന്ന് നിങ്ങൾക്കറിയാമോ? അത് അത്രയേ ഉള്ളൂ, നാട്ടുനടപ്പ് എന്നാൽ ശരിയായ/സത്യമായ ഒന്നാവണം എന്നില്ല സർ. എല്ലാവരും പോകുന്നു എന്നതിനാൽ അതാണ് ഏകവഴി എന്ന് നാം തെറ്റിദ്ധരിച്ച് പോകുന്നതാണ്. സംശയാലുക്കളോ അത്യുത്സാഹികളോ ആയ…
Read Moreസ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി! യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടർന്ന് യുവതി ആത്മഹത്യചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിനു മുന്‍പ് യുവതി എല്ലാ വിവരങ്ങളും വീഡിയോയില്‍ രേഖപ്പെടുത്തി. ബംഗളൂരുവിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ആറു മാസം മുന്‍പാണ് ആന്ധ്ര സ്വദേശിയായ മല്ലികാർജുനനുമായി യുവതി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ യുവതി അറിയാതെ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ മല്ലികാർജുൻ ചിത്രീകരിച്ചു. തുടർന്ന് പണം ആവശ്യപ്പെട്ട് മല്ലികാർജുൻ യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. രണ്ടു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.
Read Moreഅന്‍പഴകനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും തലയ്ക്ക് അടിച്ചും! ഫൈസലിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തത് പതിനയ്യായിരം രൂപയ്ക്ക്
തെന്മല: തമിഴ്നാട് സ്വദേശി അന്പഴകന് എന്ന യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിച്ചുമെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ടു പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തമിഴ്നാട് കരൂർ റെഡ്ഢിയാർപട്ടി സ്വദേശി കുമാർ (29) നെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള ഒന്നാം പ്രതി പാലക്കാട് സ്വദേശി ഫൈസലിന് വേണ്ടി അന്‍പഴകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇന്നലെ പിടിയിലായ കുമാര്‍ ആണെന്ന് പോലീസ് പറഞ്ഞു. പുനലൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിൽ തെന്മല പോലീസ് മധുരയിലെ ലോഡ്ജിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി സാഹിസകമായാണ് പ്രതിയെ പിടികൂടുന്നത്. അന്‍പഴകനെ കൊലപ്പെടുത്താനുള്ള ഫൈസലിന്റെ ക്വട്ടേഷന്‍ കുമാര്‍ അടക്കമുള്ളവര്‍ കേവലം പതിനയ്യായിരം രൂപയ്ക്കു ഏറ്റെടുത്തുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ അളഗർസാമി അടയ്ക്കളം പറഞ്ഞ മൊഴിയില്‍ നിന്നു വ്യത്യസ്ത മൊഴിയാണ് കുമാര്‍ നല്‍കുന്നത്. മുഖ്യ…
Read Moreവേറിട്ട പ്രണയബന്ധം! വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക
പ്രണയവും അതേ തുടര്‍ന്നുള്ള വിവാഹങ്ങളും വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. എന്നിരുന്നാലും ചില വേറിട്ട പ്രണയബന്ധങ്ങള്‍ ഇപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിലൊരു വിവാഹത്തിന്റെ കാര്യമാണ് രാജസ്ഥാനിലെ ഭരത് പൂരില്‍ സംഭവിച്ചത്. ഭരത്പൂരിലെ ഒരു സ്കൂളില്‍ കായികാധ്യാപികയാണ് മീര. അവരുടെ വിദ്യാര്‍ഥിനിയായിരുന്നു കല്പന ഫൗസ്ദാര്‍. കബഡി ഇനത്തില്‍ മിടുക്കിയായ കല്പന അധികം വൈകാതെതന്നെ മീരയുമായി അടുക്കുകയായിരുന്നു. പിന്നീട് മീര ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറി. ഇപ്പോള്‍ ആരവ് കുന്തല് എന്ന് പേര് മാറ്റിയ മീര താനെപ്പോഴും ഒരു ആണ് മനസിന്റെ ഉടമയായിരുന്നെ് പറയുന്നു. ലിംഗഭേദം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായും ആരവ് പറയുന്നു. ഏതായാലും കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം നടന്നു. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം. താന്‍ ആരവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും മീരയെ വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കല്പന പറയുന്നു. ഏതായാലും…
Read Moreഎപ്പടി കോളനിക്കുള്ളെ വന്തത് സർ..! മോഷ്ടാവിന് വരെ അമ്പരപ്പ്; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാവിനെ പിടികൂടി കേരളാ പോലീസ്
പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പോലീസ്. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനി ദയാലൻ മകൻ ഷൺമുഖം (വയസ്സ് 35 ) എന്നയാളെ പാലക്കാട് കസബ പോലീസും ടൌൺ നോർത്ത് പോലീസും സംയുക്തമായി ചേർന്ന് പിടികൂടിയത്. ഒക്ടോബർ 1 ആം തിയ്യതി വൈകീട്ട് 6.30 മണിക്കാണ് കേസ്സിനാസ്പദമായ സoഭവം നടന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷൺമുഖം. എടിഎം കവർച്ച, ബാങ്ക് കവർച്ച, ജുവല്ലറി കവർച്ച തുടങ്ങി പല രീതിയിലും ഇവർ മോഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ജനങ്ങൾ തിങ്ങി…
Read Moreഅശ്ലീല ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം! പരാതി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ
തൃശൂർ മാള പുത്തൻചിറയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിദ്യാർഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊരുമ്പക്കുന്നു സ്വദേശി സരിതിനെതിരെ ആണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. നിർമാണത്തിലിരിക്കന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചത് . പേടിച്ച കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സരിത്ത്. പോലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. നേരത്തെ നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗക്കേസ് എടുത്തിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നഗ്ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി…
Read Moreഷാരോൺ വധം: തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാകും ഉചിതമെന്ന് എജിയുടെ നിയമോപദേശം; ഷാരോണും ഗ്രീഷ്മയും താമസിച്ച റിസോർട്ടിൽ തെളിവെടുപ്പ്
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാകും ഉചിതമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി. ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാൻ സാധ്യതയേറി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ വിലയിരുത്തൽ. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് എജിയുടെ നിയമോപദേശം. കുറ്റകൃത്യം തമിഴ്നാട്ടിൽ നടക്കുകയും ഷാരോണിന്റെ മരണം കേരളത്തിൽ സംഭവിക്കുകയുമാണുണ്ടായത്. കേരള പൊലീസിന്റെ അന്വേഷണത്തിന് നിയമതടസമില്ലെങ്കിലും ഒരേ സമയം കേരളാ തമിഴ്നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നും എജിയുടെ നിയമോപദേശത്തിൽ പറയുന്നു. തമിഴിനാട്ടിൽ തെളിവെടുപ്പ്ഷാരോണ് കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.…
Read More