അടൂര്‍: വീട്ടിൽനിന്നു മോഷ്ടിച്ച ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ചു. മോഷണവിവരം ഉടമ പോലീസില്‍ അറിയിച്ചു. ഉപേക്ഷിച്ചനിലയിൽ കണ്ട ബൈക്ക് ഉടമ തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് അവിടെനിന്നു വീണ്ടും മോഷണം പോയി. പിന്നീട്, ബൈക്ക് സഹിതം യുവാവിനെ കസ്റ്റഡിയിലെടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ, മോഷ്ടാവ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയി. അടൂര്‍ പോലീസ് സ്റ്റേഷനിലാണ് ഒരുപാട് ട്വിസ്റ്റുകളുള്ള ഒരു ബൈക്ക് മോഷണക്കഥയുള്ളത്. ബൈക്കുമായി പിടിയിലായ പന്നിവിഴ കൈമലപ്പാറ പുത്തന്‍ വീട്ടില്‍ അഖിലിനെ (22) ഇന്നലെ രാത്രി മുതല്‍ പോലീസ് അന്വേഷിക്കുകയാണ്. സ്റ്റേഷില്‍ നിന്ന് രാത്രി എട്ടോടെ ഇയാളെ കാണാതാകുകയായിരുന്നു. അടൂര്‍ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കില്‍ നിന്നുമാണ് മോഷണം പോയ ബൈക്ക് സഹിതം ഇന്നലെ രാത്രി ഏഴിന് അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസമാണ് ഇളമണ്ണൂര്‍ വടക്കേതോപ്പില്‍ സാംകുട്ടിയുടെ ഉടമസ്ഥതയിലുള്ള…
Read MoreCategory: Loud Speaker
കോഴിക്കോട് നഗരസഭയിൽ കരാര്‍ സ്വന്തക്കാര്‍ക്ക്; ഇഷ്ടക്കാർക്ക് നൽകിയപ്പോൾ കോർഷപ്പറേഷന് വൻനഷ്ടം; കരാര്‍ നല്‍കിയത് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന്
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ എസ്കലേറ്ററും നഗരത്തിലെ 32 ബസ് ഷെല്‍ട്ടറുകളും നടത്തിപ്പിനു കരാര്‍ നല്കിയ ഇനത്തില്‍ കോര്പറേഷന് വന്‍ നഷ്ടം. സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ളവര്‍ക്കാണ് കരാര്‍ നല്‍കിയതെങ്കിലും കരാര്‍ തുക അവര്‍ തിരിച്ചടയ്ക്കാത്തതാണ് കോര്‍പറേഷനെ വെട്ടിലാക്കിയിരിക്കുന്നത്. തുക തിരിച്ചുകിട്ടാന്‍ നിയമ നടപടികളിലേക്കും കടന്നിട്ടില്ല. പുതിയ സ്റ്റാന്‍ഡിനു സമീപത്തെ എസ്കലേറ്റര്‍ നടത്തിപ്പിനു നല്കി പകരം പരസ്യം സ്ഥാപിക്കാനുള്ള കരാര്‍ ആര്.പി. അമര്‍ എന്നയാള്‍ക്കാണ് നല്‍കിയിരുന്നത്. പത്തു ലക്ഷത്തിലധികം രൂപ കുടിശിക വന്നപ്പോള്‍ എസ്കലേറ്റര്‍ നടത്തിപ്പ് കോര്പറേഷന് തിരിച്ചെടുത്തു. എന്നാല്‍ കരാറുകാരന് ഡെപ്പോസിറ്റ് തുക നല്‍കിയിരുന്നില്ല. കുടിശിക തുക കിട്ടാന്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടക്കാനാണ് കോര്പറേഷന് തീരുമാനം.32 ബസ് ഷെല്‍ട്ടറുകളുടെ നടത്തിപ്പ് കരാര്‍ നല്‍കിയിരുന്നത് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് എ.എന്‍. ഷാഹിദിനായിരുന്നു. ഷാഹിദിന്റെ പവര്‍ ഓഫ് അറ്റോണി പ്രകാരം അമര്‍ തന്നെയാണ് ഇതുംനടത്തിയിരുന്നത്. പത്തു…
Read Moreഗവര്‍ണറുടേത് സമനില തെറ്റിയ പെരുമാറ്റം; 15ന് രാജ്ഭവന് മുമ്പിലേക്ക് ഒരു ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്ന് എം.വി.ഗോവിന്ദന്
തൃശൂര്‍: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ജനങ്ങളെ അണിനിരത്തി ഗവര്‍ണറുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യാൻ പാര്‍ട്ടി തീരുമാനിച്ചെന്നും ഗോവിന്ദൻ അറിയിച്ചു. കോളജുകളിലും കാമ്പസുകളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 15ന് രാജ്ഭവന് മുമ്പിലേയ്ക്ക് ഒരു ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. 15ന് എല്ലാ ജില്ലകളിലും പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മയും സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നിലപാടുകള്‍ ഭരണഘടനാപരമല്ലാത്തതും നിയമവിരുദ്ധവുമാണ്. ഭരണഘടനാപരമായ നിലപാടുകള്‍ ഗവര്‍ണര്‍ സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ഏക ആവശ്യം. സമനില തെറ്റിയ രീതിയിലുള്ള പെരുമാറ്റമാണ് ഗവര്‍ണറുടേത്. ഇതിനു തെളിവാണ് ഒരു വിഭാഗം പത്രക്കാരോട് മാത്രം സംസാരിക്കാനുള്ള തീരുമാനമെന്നും ഗോവിന്ദന് പ്രതികരിച്ചു.
Read Moreഅത് അയാളല്ല ! തൊടുപുഴയിലെ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസിലെ പ്രതി സന്തോഷല്ലെന്ന് സൂചന…
തൊടുപുഴയിലെ വനിതാ ഡോക്ടറെ അക്രമിച്ചത് മ്യൂസിയം കേസ് പ്രതി സന്തോഷല്ലെന്ന സൂചനയുമായി പോലീസ്. മ്യൂസിയം പോലീസ് നല്കിയ സന്തോഷിന്റെ ഫോട്ടോ പോലീസ് ഡോക്ടര്‍ക്ക് അയച്ചുകോടുത്തു.ഡോക്ടര്‍ക്ക് ആളെ തിരിച്ചറിയാനായില്ല. ഡിസംബര്‍ 6ലെ സന്തോഷിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.സന്തോഷല്ലെന്ന് സ്ഥിരീകരിക്കാനാണിത്.മൊബൈല്‍ വിവരം ലഭിക്കാനായി തൊടുപുഴ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ 2021 ഡിസംബര്‍ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈഎസ്പി മധുബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതി മുഖം ഭാഗികമായി മറച്ചത്…
Read Moreതെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദം ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബുധനാഴ്ച തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുലാവർഷത്തിനൊപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമായതിന് കാരണം.
Read Moreകഞ്ചാവെന്ന് പറഞ്ഞ് നല്‍കിയത് ഉണക്കപ്പുല്ല് ! തട്ടിപ്പുകാരന് സഞ്ചരിച്ച ഓട്ടോ തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍…
കഞ്ചാവെന്നു പറഞ്ഞ് ഉണക്കപ്പുല്ല് നല്കി പറ്റിച്ച ആളെ പിന്തുടര്ന്ന് അയാള്‍ വന്ന ഓട്ടോ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. എആര്‍ നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് എന്‍ വിനോദ് കുമാര്‍(38), വാല്‍പ്പറമ്പില്‍ സന്തോഷ് (42), മണ്ണില്‍തൊടി ഗോപിനാഥന് (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശന് (47) എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടിയില്‍ ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനില്‍നിന്ന് റഷീദ് എന്നയാള്‍ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോവുകയായിരുന്നു. അവിടെവച്ച് പ്രതികള്‍ക്ക് കഞ്ചാവെന്നു പറഞ്ഞ് ഉണക്കപ്പുല്ല് നല്കി 20,000 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ പോയ ശേഷം പറ്റിക്കപ്പെട്ടെന്നു മനസ്സിലായ സംഘം ഇയാള്‍ വന്ന ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെത്തിയെങ്കിലും റഷീദ് അതിനോടകം സ്ഥലം കാലിയാക്കിയിരുന്നു. റഷീദിനെ കിട്ടാത്തതിനാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പ്രതികള്‍ ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍…
Read Moreക്ഷണിച്ച് വരുത്തി ആക്രോശിച്ചു “ഗെറ്റ് ഔട്ട് ഫ്രം ഹിയർ”; ചാനൽ പ്രതിനിധികളെ ഗസ്റ്റ് ഹൗസിൽനിന്ന് പുറത്താക്കി ഗവർണർ; അപലപിച്ച് കെയുഡബ്ല്യുജെ
കൊച്ചി: മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളെന്ന് മുദ്രകുത്തി കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവർണർ പുറത്താക്കി. ഗവർണറുടെ ഓഫീസിൽനിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് പ്രതികരണം തേടി മാധ്യമപ്രവർത്തകർ എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷണിച്ചു വിളിച്ചുവരുത്തിയ ശേഷം അപമാനിച്ച് അയച്ച ഗവർണറുടെ നടപടിക്കെതിരെ മാധ്യമ മേഖലയിൽ നിന്നടക്കം രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഗവർണറുടെ പ്രതികരണം തേടുന്നതിനായി ഇന്നലെ തന്നെ കൊച്ചിയിലെ മാധ്യമങ്ങൾ ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഗവർണറുമായി സംസാരിക്കാൻ താൽപര്യപ്പെടുന്ന മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പേര് വിവരങ്ങൾ ആവശ്യപ്പെട്ടു. ഇതു പ്രകാരം മാധ്യമങ്ങൾ പേരുവിവരങ്ങൾ നൽകി. ഇതിൽ കൈരളിയുടെയും മീഡിയ വണിന്റെയും മാധ്യമ പ്രവർത്തകരുടെ പേരുകളും ഉണ്ടായിരുന്നു. ഇവ പരിശോധിച്ച ശേഷം ഇന്ന് രാവിലെ ഏഴോടെ അതാത് മാധ്യമങ്ങൾക്ക് ഗവർണറുടെ ഓഫീസ് ഇ മെയിൽ വഴി അനുമതിയും നൽകി. തുടർന്നാണ് മാധ്യമ പ്രവർത്തകർ…
Read Moreഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചു ! ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടി…
ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ പിടിയില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ്.ജോണ്‍ പീറ്റര്‍ (25), ജെ.തോമസ് (31), ആര്.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയില്‍ ആര്.മണികണ്ഠന് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇക്കാനഗറിലെ ‘സാഗര്‍’ ഹോട്ടല്‍ ഉടമ എല്‍.പ്രശാന്ത് (54), ഭാര്യ വിനില (44), മകന് സാഗര്‍ (27) എന്നിവര്‍ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠന് ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം കിട്ടാന്‍ വൈകിയപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തര്‍ക്കമുണ്ടായി. ഈ സമയം ഹോട്ടലില്‍ മുപ്പതോളം വിനോദസഞ്ചാരികള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികള്‍ക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ കുപിതനായി…
Read Moreഷാഡോ പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! കൊലക്കേസ് പ്രതിയും ലോഡ്ജുടമയും പിടിയില്‍…
നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പിടികൂടുകയും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തയാള്‍ പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളുമായെത്തിയ ഇയാള്‍ക്ക് ലോഡ്ജില്‍ മുറി നല്‍കിയതിന് ലോഡ്ജുടമയായ ബിനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നിര്‍ഭയ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തി. ഒരു യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പോലീസ് ചമഞ്ഞ് വിഷ്ണു സ്ഥലത്തെത്തിയത്. ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്ണു, പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മരപ്പാലത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്തു. നിര്‍ഭയ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍നിന്നാണ് പൂജപ്പുര പോലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.…
Read Moreസൈറസ് മിസ്ത്രിയുടെ മരണം ! കാര്‍ ഓടിച്ചിരുന്ന വനിതാ ഡോക്ടര്‍ക്കെതിരേ രണ്ടു മാസത്തിനു ശേഷം കേസെടുത്തു…
ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചഡോ.അനാഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു. അപകടം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസ് എടുക്കുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് അനാഹിത. അപകടത്തില്‍ അനാഹിതയുടെ ഭര്തൃസഹോദരന് ജഹാംഗീര്‍ പാണ്ഡോളയും മരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന്അഹമ്മദാബാദില്നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം. അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അനാഹിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അനാഹിതയുടെ ഭര്‍ത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. മുന്നിലുണ്ടായിരുന്ന കാര്‍ മൂന്നാം ലെയ്നില്‍നിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോള്‍ അനഹിതയും അത് പിന്തുടര്ന്നു എന്നാണ് ഡാരിയസ് പൊലീസിനു നല്കിയ മൊഴിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു. പരുക്കില്‍നിന്ന് മോചിതയാകാത്തതിനാല്‍ അനാഹിതയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല. അപകടനം…
Read More