ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചഡോ.അനാഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു. അപകടം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസ് എടുക്കുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് അനാഹിത. അപകടത്തില്‍ അനാഹിതയുടെ ഭര്തൃസഹോദരന് ജഹാംഗീര്‍ പാണ്ഡോളയും മരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന്അഹമ്മദാബാദില്നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം. അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അനാഹിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അനാഹിതയുടെ ഭര്‍ത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. മുന്നിലുണ്ടായിരുന്ന കാര്‍ മൂന്നാം ലെയ്നില്‍നിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോള്‍ അനഹിതയും അത് പിന്തുടര്ന്നു എന്നാണ് ഡാരിയസ് പൊലീസിനു നല്കിയ മൊഴിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു. പരുക്കില്‍നിന്ന് മോചിതയാകാത്തതിനാല്‍ അനാഹിതയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല. അപകടനം…
Read MoreCategory: Loud Speaker
ഒരപൂർവ അനുഭവമായിരുന്നു..! ഹൃദയരോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോർജ് തയ്യിൽ ഫേസ്ബുക്കിൽ കുറിച്ചത്…
അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ചത് ജീവിതത്തിലുണ്ടായ ഒരപൂർവ അനുഭവമായിരുന്നു. അസ്തമിച്ച ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഗൃഹാതുരതയല്ല ആ സന്ദർശനവേളയിൽ അനുഭവവേദ്യമായത്. ഈ ലോകം ഇനിയും ശൂന്യവും അർഥരഹിതവുമായിട്ടില്ലെന്ന് അവിടെയുള്ള കാഴ്ചകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. മനുഷ്യനെന്ന അത്ഭുതജീവിയുടെ അതിശയിപ്പിക്കുന്ന കരവിരുതുകളാണ് നാമവിടെ ദർശിക്കുന്നത്. അമൃത്സറിലെ സുവർണക്ഷേത്രം ഒരു മഹാത്ഭുതം തന്നെ. ശിരസ് മറച്ചു ഭവ്യതയോടെയാണ് ഞാനും ഭാര്യ ശുഭയും അവിടെച്ചെന്നത്. ഞങ്ങളെ നയിക്കാൻ സിക്കുകാരനായ ഡ്രൈവർ ജർമൻസിംഗ് കൂടെയുണ്ടായിരുന്നു. ലക്ഷക്കണക്കിന് സന്ദർശകർ ദിനംപ്രതി എവിടെയെത്തുന്നു, പ്രാഥിക്കാനും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാനും. ആവശ്യമുള്ളവർക്ക് എപ്പോഴും സൗജന്യഭക്ഷണം അവിടെ റെഡി. സിക്കുകാർ ഇതരഇന്ത്യാക്കാരിൽനിന്നു വേറിട്ടുനിൽക്കുന്നത് അവരുടെ ശാന്തമായ പെരുമാറ്റശൈലികൊണ്ടും കൃത്യനിഷ്ഠയുള്ള ജീവിതക്രമങ്ങൾകൊണ്ടും ആത്മാർഥമായ സഹവർത്തിത്വം കൊണ്ടുമാണെന്നു തോന്നുന്നു. ആദ്യമായാണ് ഞാൻ അമൃത്സറിൽ പോകുന്നത്. വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗിന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കാൻ. അമൃത്സർ അത്രവലിയ ഭംഗിയുള്ള നഗരമല്ല. എന്നാൽ സന്ദർശകരെ ആകർഷിക്കുന്ന മൂന്ന് പ്രധാന…
Read Moreഎന്ജിന് ഓഫാക്കാതെ കാറിന് പുറത്തിറങ്ങി! ആഡംബര വാഹനം 45 കാരിയായ ഡ്രൈവറുടെ ശരീരത്തിലൂടെ കയറിയിറങ്ങി
എന്ജിന് ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങിയ വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഗല്ലെനിലാണ് സംഭവം. നാല്പ്പത്തിയഞ്ചുകാരിയായ ഡ്രൈവര്‍ക്കാണ് സ്വന്തം കാര്‍ കയറിയിറങ്ങി ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം. ചെറിയൊരു ചരിവില്‍ കാര്‍ നിര്‍ത്തിയിട്ട് ഡിക്കിയില്‍ നിന്ന് എന്തോ എടുക്കാനായാണ് 45കാരി പുറത്തിറങ്ങിയതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ എന്ജിന് ഓഫാക്കാന്‍ ഇവര്‍ മറന്നുപോയിരുന്നു. ഇതോടെ വാഹനം പിന്നലേക്ക് ഉരുളുകയായിരുന്നു. പിന്നിലേക്ക് വാഹനം ഉരുളുന്നത് കണ്ട് തടയാനുള്ള ശ്രമത്തിനിടെ വാഹനം 45കാരിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇതോടെ നിലത്തേക്ക് വീണ സ്ത്രീയുടെ ദേഹത്തൂടെ കാര്‍ പിന്നോട്ട് വന്ന് വീണ്ടും കയറി ഇറങ്ങി. പിന്നോട്ട് നിരങ്ങിയ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതോടെയാണ് വീണ്ടും തിരികെ വന്നത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും കാര്‍ കയറി 45കാരി ബോധം നശിച്ച അവസ്ഥയിലായിരുന്നു. റോഡിന് സൈഡിലുണ്ടായിരുന്ന തടിയിലിടിച്ചാണ് കാര്‍ നിന്നത്. 45…
Read Moreതോട്ടില്‍ 500 രൂപ നോട്ടിന്റെ ചാകര ! പരിശോധിച്ചപ്പോള്‍ കണ്ടത് ഇഷ്ടംപോലെ കള്ളനോട്ടുകള്‍…
മലപ്പുറം മഞ്ചേരിയില്‍ മേലാകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഒരുകെട്ട് അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചില നോട്ടുകള്‍ കത്തിച്ച നിലയിലാണ്. ഒരേ സീരിയല്‍ നമ്പറാണ് തോട്ടില്‍ നിന്നും ലഭിച്ച നോട്ടില്‍ അടിച്ചിരിക്കുന്നന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മേലാകം നെല്ലിപ്പറമ്പ് റോഡില്‍ കമുക് തോട്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ഒരുകെട്ട് നോട്ടുകള്‍ പകുതി കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കള്ളനോട്ട് മാഫിയയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസഹകരണ ബാങ്കുകൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ; പിടിമുറുക്കാൻ ബിജെപി
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കേന്ദ്ര ധനമന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിൽ കേന്ദ്ര സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണസൊസൈറ്റികൾ കേരളത്തിലും. ഒന്നിലധികം സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ളതാണ് ഇത്തരം സഹകരണ സംഘങ്ങൾ. കേരളത്തിൽ ഇത്തരത്തിൽ നിലവിൽ രണ്ട് സംഘങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അടൂർ ആസ്ഥാനമായി ഒരു സംഘം രൂപീകരിച്ചിരുന്നുവെങ്കിലും അതിന് കേന്ദ്ര സഹകരണ വകുപ്പ് അനുമതി നല്‍കിയില്ല. ചാത്തന്നൂർ ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റിയുടെ രജിസ്ട്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. എസ്.വി. അനിത്ത് ചീഫ് പ്രമോട്ടറായുള്ളസൊസൈറ്റിയുടെ പ്രവർത്തന മേഖല കേരളത്തിലെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളുമാണ്. ഡിസംബറിൽ ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമെന്നറിയുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തനാനുമതിയുള്ളതാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ. നിലവിൽ ഈ നിയമം ഉണ്ടായിരുന്നെങ്കിലും അമിത് ഷാ കേന്ദ്ര സഹകരണ വകുപ്പിന്റെ കൂടി ചുമതല…
Read Moreസഹപാഠിയില്‍ നിന്നു ഗര്‍ഭിണിയായി എംബിഎ വിദ്യാര്‍ഥിനി ! 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 23കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്കി ഹൈക്കോടതി. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് ഉത്തരവ്. ആര്‍ത്തവം കൃത്യമല്ലാത്തതിനാല്‍ ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നില്ല. സഹപാഠി തുടര്‍പഠനത്തിനായി വിദേശത്തേക്കുപോയിരുന്നു. തുടര്‍പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കും എന്നത് കണക്കിലെടുത്താണ് യുവതി ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ ആശുപത്രികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിനിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മാനസികനിലയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ ഘട്ടത്തില്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അമ്മയ്ക്കും കുട്ടിക്കും ക്ലേശകരമായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഗര്‍ഭം തുടരുന്നതില്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ കോടതി അനുമതിനല്‍കിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണഘടന അനുച്ഛേദം-21 യുവതിക്ക്…
Read Moreകെ.എം. ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 47.35 ലക്ഷം സർക്കാരിലേക്ക്; പണം തിരികെ കിട്ടാന്‍ ഹൈക്കോടതിലേക്ക് ഷാജിയും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ് ലിംലീഗ് നേതാവ് കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിച്ചു. ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജിലന്‍സ് സ്പെഷല്‍ സെല്‍ കോഴിക്കോട് ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ഇതിന്റെ ചുമതല. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത തുക കണക്കില്‍പെടാത്തതാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടന്നത് . പണം തിരികെ കിട്ടണമെന്നുള്ള ഷാജിയുടെ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.അനധികൃത സ്വത്ത് സമ്പാദന കേസിനു തൊട്ടുപിന്നാലെ രജിസ്റ്റര്‍ ചെയ്ത േകസാണിതെന്നും പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നായിരുന്നു കെ.എം.ഷാജിയുടെ…
Read Moreകെജിഎഫിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ് നൽകി എംആര്‍ടി മ്യൂസിക്
ബംഗളൂരു: ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിനായാണ് കെജിഎഫ് 2വിലെ ഗാനം ഉപയോഗിച്ചത്. സംഭവത്തില്‍ പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് പരാതി നല്‍കിയത്. അനുമതി ഇല്ലാതെയാണ് ഗാനം ഉപയോഗിച്ചതെന്ന് എംആര്‍ടി മ്യൂസിക്ക് ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമെ എ ഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേഷ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. http://<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>आओ, तुम्हें 'सपनों के भारत' की ओर लेकर चलें…<a href=”https://twitter.com/hashtag/BharatJodoYatra?src=hash&ref_src=twsrc%5Etfw”>#BharatJodoYatra</a> <a href=”https://t.co/4sZinLl8sS”>pic.twitter.com/4sZinLl8sS</a></p>— Congress (@INCIndia) <a href=”https://twitter.com/INCIndia/status/1579838167217188865?ref_src=twsrc%5Etfw”>October 11, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Read Moreമന്ത്രിയേക്കാൾ പ്രവർത്തിക്കുന്നത് സിസിടിവി; പിണറായിയെ മാറ്റി സിസിടിവി കാമറയെ ആഭ്യന്തരമന്ത്രിയാക്കണ മെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: തലശേരിയില്‍ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന പിണറായി വിജയനെ ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്ത് നിന്ന് മാറ്റി പകരം സിസിടിവി കാമറ സ്ഥാപിക്കണമെന്ന് ഷാഫി പറഞ്ഞു. തലശേരി സംഭവത്തിലെ ഭീകരത കാണിച്ചുതന്ന സിസിടിവിക്ക് ആഭ്യന്തര മന്ത്രിയെക്കാള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, കേസിലെ പ്രതിയായ മുഹമ്മദ് ഷഹ്ഷാദിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് തലശേരി കോടതിയാണ് ഷഹ്ഷാദിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശിയായ ആറുവയസുകാരന് ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ഷഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു. കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ്…
Read Moreപിഎഫ് പെൻഷൻ: കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു; 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി
ന്യൂഡൽഹി: ഉയർന്ന പിഎഫ് പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.
Read More