കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചുവെന്നു സംശയിക്കുന്നവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. വിവോ ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം കോൾ ഡീറ്റെയിൽസ് റിക്കാർഡ്(സിഡിആർ) പരിശോധിച്ചു തുടങ്ങി. ഇതിനുശേഷമായിരിക്കും സംശയത്തിന്റെ നിഴലിലുള്ള ഏതാനും പേരെ ചോദ്യം ചെയ്യുക. മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏതാനുംപേർ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണപരിധിയിലുണ്ടെന്നാണ് സൂചന. ഫോണിൽ നിഖിൽ എന്ന പേരിൽ ഓണ്‍ലൈൻ ഗെയിം ഉപയോഗിച്ചിരുന്നു. ഈ പേര് ഫോണിന്റെ ഉടമയുടേതാണോ എന്നും പരിശോധിക്കുന്നുണ്ട്. 2021 ജൂലൈ 19നാണ് മെമ്മറികാർഡ് അവസാനം തുറന്നത്. പകൽ 12.19നും 12.54നും ഇടയിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുള്ളത്. ഈ സമയം ഫോണിൽ ജിയോ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് ഫോറൻസിക് പരിശോധന ഫലം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ഹർജിനടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെകൂടി സാവകാശം…
Read MoreCategory: Loud Speaker
ഇൻഡിഗോയോട് പിണങ്ങി ഇപി; നടന്നു പോയാലും ആ കമ്പനിയുടെ വിമാനത്തില്‍ കയറില്ല, ഇൻഡിഗോ വൃത്തികെട്ട കമ്പനി; തനിക്ക് അവാർഡാണ് നൽകേണ്ടതെന്ന് ജയരാജൻ
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായ സംഭവത്തെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ ഒരു സൗജന്യമൊന്നും തനിക്ക് വേണ്ട. നടന്നു പോയാലും ആ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ല. നിലവാരമില്ലാത്ത ഈ കമ്പനിയുമായി ഇനി ഒരു ബന്ധമില്ല. താന്‍ ആരാണെന്ന് പോലും അവര്‍ക്ക് ധാരണയില്ലെന്നാണ് മനസിലാക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി. അവര്‍ ക്രിമിനലുകളാണെന്ന് വിമാന കമ്പനിക്ക് അറിയാമായിരുന്നു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. ഇൻഡിഗോയ്ക്ക് ചീത്തപേര് ഉണ്ടാക്കാനിടയായ സംഭവം ഒഴിവാക്കിയതിന് തനിക്ക് കമ്പനി പുരസ്കാരം തരേണ്ടതാണെന്ന് ഇപി. മാന്യമായ കമ്പനികള്‍ വേറെയുണ്ട്. അവരുടെ വിമാനത്തിൽ മാത്രമേ താൻ ഇനി യാത്ര ചെയ്യു . തന്നെ വിലക്കിയ നടപടി ഏവിയേഷന്‍ നിയമത്തിന്…
Read Moreതട്ടുകടയിൽനിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ പുഴു; ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ; തട്ടുകടക്കാരൻ മുതലാളിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി രസകരം…
ബീഫ് ഫ്രൈയിൽ പുഴു; ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ; തട്ടുകടക്കാരൻ മുതലാളിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി രസകരം…അമ്പലപ്പുഴ: തട്ടുകടയിൽനിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ പുഴു. ഇതു കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടിൽ ബാബുവിന്റെ മകൻ അമൽ ബാബു (18) വിനാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്ത് ഫെഡറൽ ബാങ്ക് എടിഎമ്മിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നാണ് വെള്ളിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്. ഇതു കഴിച്ച അമൽ ബാബുവിന് ശനിയാഴ്ച്ച പുലർച്ചെ മുതൽ വയറിളക്കം തുടങ്ങി. നീറ്റ് പരീക്ഷയെഴുതാനിരിക്കേയാണ് അമലിന് ഭക്ഷ്യവിഷബാധയേറ്റത്. ഫ്രൈയിൽ പുഴുവിനെ കണ്ടെത്തിയ വിവരമറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടമയെ ഫോൺ ചെയ്തപ്പോൾ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഈ കടയിൽ നിന്ന് നേരത്തെയും ഭക്ഷണം വാങ്ങിക്കഴിച്ച പലർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
Read Moreമങ്കിപോക്സ്, കേരളത്തിന് ആശങ്കയേറുന്നു ! വിദേശത്തു നിന്നു വന്ന കണ്ണൂര്‍ സ്വദേശിയില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍…
മങ്കിപോക്സ് ഭീതി സംസ്ഥാനത്ത് വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കു പിന്നാലെ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരത്തുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസുള്ള കൊല്ലം സ്വദേശി ആയിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്.…
Read More16കാരിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍ ! സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. 30 വര്‍ഷമായി മയ്യനാട്ട് ഡിജെഎം. എന്ന ക്ലിനിക് നടത്തുന്ന മയ്യനാട് ജാനുവിലാസത്തില്‍ ഡോ. ജയപ്രകാശിനെ(71)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയാണ് ഡോ. ജയപ്രകാശ്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില്‍ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസംമുമ്പ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറെ റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായര്‍ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയുമായിരുന്നു. പിന്നീട് മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു. പെണ്‍കുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ്…
Read Moreമുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു! തുറക്കുന്നതിന്റെ ആദ്യ മുന്നറിയിപ്പു നൽകി തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു. ഇന്നലെ ജലനിരപ്പ് 135.45 അടിയിലെത്തിയതോടെ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് തമിഴ്നാട് നൽകി. ജലനിരപ്പ് 136.03 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കും. തേക്കടിയിലെ തമിഴ്നാട് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് എൻജിനിയറാണ് ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലൈ മധ്യത്തോടെ ജലനിരപ്പ് ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത് അപൂർവമാണ്. ഈ മാസം അണക്കെട്ട് തുറന്നാൽ അതും അപൂർവമായി മാറും. പദ്ധതി പ്രദേശത്ത് സാമാന്യം ഭേദപ്പെട്ട മഴ ഇന്നലെയും ലഭിച്ചു. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 133.2 അടിയായിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്. സെക്കൻഡിൽ 3,967 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 1,867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം നിരവധി തവണയാണ് തമിഴ്നാട് കൃത്യമായ മുന്നറിയിപ്പില്ലാതെ അർധരാത്രിയിലടക്കം…
Read Moreരണ്ടു ദിവസവും 12 മണിക്കൂറും! ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ്ആപ്പ്
ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ്ആപ്പ്. നിലവിലെ സമയപരിധിയായ ഒരു മണിക്കൂറും എട്ടു മിനിറ്റും 16 സെക്കൻഡുമെന്നത് രണ്ടു ദിവസവും 12 മണിക്കൂറുമായി വർധിപ്പിക്കാനാണ് കന്പനിയുടെ പദ്ധതി. എെഒഎസ് ബീറ്റവേർഷനിൽ പുതിയ സമയപരിധി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതു വിജയമായാൽ വൈകാതെതന്നെ ആൻഡ്രോയിഡ്- എെഒഎസ് വേർഷനുകളിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സാവകാശം ലഭിക്കും.
Read Moreഅറ്റകുറ്റപ്പണി അവകാശമാകും! പണം നല്കി വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശം; മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ
അലക്സ് ചാക്കോ മുംബൈ: പണം നല്കി വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ അവ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശമാക്കി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. വില്പനാനന്തര സേവന മേഖലയിൽ നിർമാണ കന്പനികൾക്കുള്ള കുത്തക മനോഭാവത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ‘റൈറ്റ് ടു റിപെയർ’ എന്ന പേരിൽ അവതരിപ്പിക്കുന്ന പുതിയ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും തയാറാക്കാൻ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചുകഴിഞ്ഞു. അഡീഷണൽ സെക്രട്ടറി നിധി കരെയാണ് ഈ സമിതിയുടെ അധ്യക്ഷൻ. കാർഷിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഫ്രിഡ്ജ്, എസി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ സാമഗ്രികൾ തുടങ്ങിയ വിപുലമായ ഉത്പന്നശേഖരത്തെ പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾക്കു കേടുപാടു സംഭവിച്ചാൽ ഒറിജിനൽ ബ്രാൻഡിന്റെ സർവീസ് വിഭാഗത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിനു പുതിയ നിയമത്തിന്റെ വരവോടെ മാറ്റമുണ്ടാകും. അറ്റകുറ്റപ്പണി നടത്താൻ ഏതു…
Read Moreവിവാദം തണുപ്പിക്കാന്‍ സിപിഎം, ടിപി ചര്‍ച്ചയാകുന്നതില്‍ ‘അതൃപ്തി’! വീണ്ടും പുകഞ്ഞുകത്തി ടി.പി.ചന്ദ്രശേഖരന് വധക്കേസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും പുകഞ്ഞുകത്തി ടി.പി.ചന്ദ്രശേഖരന് വധക്കേസ്. കെ.കെ.രമയും സിപിഎം നേതാക്കളും തമ്മിലുള്ള പ്രസ്താവനയുദ്ധമാണ് ടി.പി.ചന്ദ്രശേഖരന് വധകേസ് വീണ്ടും വലിയ രീതിയില്‍ ചര്ച്ചയാകാനിടയാക്കിയത്. കെ.കെ.രമയിലൂടെ സിപിഎം അക്രമരാഷ്ട്രീയം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പ്രസ്താവനകളുമായി രംഗത്തെത്തത്തിയതോടെ വിവാദം കത്തുകയാണ്. തിരിച്ചറിവ് ടിപി കേസ് വീണ്ടുംചര്ച്ചയാകുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിയാക്കുമെന്ന തിരിച്ചറിവിലാണ് സിപിഎം. കോഴിക്കോട്, കണ്ണൂർ മേഖലകളിൽ പാർട്ടിക്ക് ഇത് ഗുണകരമാകില്ലെന്നും കരുതുന്നു. എം. എം. മണിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ കെ.കെ.രമയ്ക്കെതിരായ പാര്‍ട്ടി നിലപാടും ഒഞ്ചിയത്തെ രാഷ്ട്രീയ കാലാവസ്ഥയും വീണ്ടും സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് രമയ്ക്കെതിരേ സിപിഎം രംഗത്തെത്തിയത്. തത്കാലം മണി മാപ്പുപറയേണ്ടെന്നാണ് സിപിഎം തീരുമാനം. പ്രതിപക്ഷ സമരത്തെ രാഷ്്ട്രീയമായി തന്നെ നേരിടും. വന്പൻ…
Read Moreഇനി അന്വേഷണം ജിയോ സിമ്മുള്ള വിവോ ഫോണിനു പിന്നാലെ ! ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന നിര്‍ദേശിച്ച് വിചാരണക്കോടതി. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. ‘പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താത്പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി. അതേസമയം, കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത്…
Read More