തിരുവവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാൻ രൂപമെടുത്ത ഗ്രൂപ്പിൽ വളരെ പ്രമുഖരായിട്ടുള്ള നേതാക്കളും വിശ്വസ്തരായ പ്രവർത്തകരും മാത്രമാണുള്ളത്. ഈ ഗ്രൂപ്പിൽ നിന്നും ആര് – ആരുവഴി സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് മാധ്യമങ്ങളിൽ എത്തിച്ചുവെന്നുള്ളതാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ചോദ്യം. യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും ഗ്രൂപ്പ് പോരാണ് കെ.എസ്.ശബരിനാഥന്റെ പ്രതിഷേധ ആഹ്വാനം പുറത്തെത്തിക്കാൻ കാരണമായിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ശബരിനാഥനെ പ്രതിസന്ധിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യൂത്ത് കോൺഗ്രസിലെ ചിലർ ഈ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വച്ച് വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥനെ ഇന്നും പോലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസം പോലീസിന്…
Read MoreCategory: Loud Speaker
മണ്‍സൂണ്‍ വിനോദയാത്ര..! ‘കേരളത്തിലെ സ്കോട്ട്ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ‘ഇനി സഞ്ചാരികൾ ഒഴുകിയെത്തും’
വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്രയിൽ പങ്കെടുക്കാനെത്തിയവർ ഉളുപ്പൂണിയിലേക്ക് ജീപ്പിൽ ട്രക്കിംഗ് നടത്തിയപ്പോൾ. – അനൂപ് ടോം ജിബിൻ കുര്യൻകോട്ടയം: ‘കേരളത്തിലെ സ്കോട്ട്ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ഇനി സഞ്ചാരികൾ ഒഴുകിയെത്തും. മൊട്ടക്കുന്നും പൈൻവാലിയും തേയിലത്തോട്ടവും ആത്മഹത്യ മുനന്പും പാരഗ്ലൈഡിംഗുമെല്ലാം ഇനി ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാകും. വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂർ പാക്കേജിൽ മൂന്നാറിനും തേക്കടിക്കും ആലപ്പുഴയ്ക്കുമൊപ്പം വാഗമണ്ണും ഉൾപ്പെടുത്താൻ വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്ര ടൂർ മീറ്റിൽ തീരുമാനമായി. രണ്ടു ദിവസം വാഗമണിൽ താമസിച്ചുള്ള പാക്കേജ്, ഹണിമൂണ്‍ പാക്കേജ് എന്നിവയാണു പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇതു കൂടാതെ വാഗമണ്‍ പ്രദേശവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനു മുൻഗണന നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള വാഗമണ്ണിൽ ഇപ്പോൾ താമസിക്കുന്നതിനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളുമാണുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസ ഭക്ഷണ…
Read Moreതനിച്ചുതാമസിക്കുന്ന വയോധികയുടെ കാതുപറിച്ചെടുത്ത് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു ! ഒരു ചെവി അറ്റു പോയി
തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ സ്വര്‍ണ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യാണ് അക്രമത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ പ്രവേശിച്ച മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. വയോധിക ബഹളം വച്ചതിനെത്തുടര്‍ന്ന് മോഷ്ടാവ് തൊട്ടടുത്ത മതില് ചാടി ഓടി രക്ഷപ്പെട്ടു. അവശയായ വയോധിക രക്തമൊലിപ്പിച്ച് തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Read Moreപ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും? ഓര്‍ഡര്‍ ചെയ്തത് പനീര്‍, കിട്ടിയത് ചിക്കന്‍ കറി; റസ്റ്റോറന്റിന് പിഴ 20,000 രൂപ
ഓണ്‍ലൈനില്‍ പലര്‍ക്കും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റൊന്ന് ലഭിച്ച ധാരാളം സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണിത്. ഭക്ഷണ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ചില ഇഷ്ടാനിഷ്ടങ്ങെളാക്കെ ഉണ്ടാകുമല്ലൊ.എന്നാല്‍ പ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും. മധ്യപ്രദേശിലെ ഗ്വാളയാറിലുള്ള ജിവജി ക്ലബ് എന്ന റസ്റ്റോറന്റിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊന്നുണ്ടായത്. അവിടെ നിന്നും സിദ്ധാര്‍ത്ഥ് ശ്രീവാസ്തവ എന്നയാള്‍ സൊമാറ്റൊ ആപ്പ് വഴി മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ചതോ ചിക്കന്‍ കറിയും. വക്കീല്‍ കൂടിയായ സിദ്ധാര്‍ത്ഥ് ഉടനടി ഉപഭോക്തൃ കോടതിയെ സമീപിച്ചു. സസ്യാഹാരം മാത്രം കഴിക്കുന്ന തനിക്കും കുടുംബത്തിനും സംഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടിന് റസ്റ്റോറന്റുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഭാഗം അംഗീകരിച്ച കോടതി റസ്റ്റോറന്റിന് 20,000 രൂപാ പിഴ വിധിച്ചു. പോരാഞ്ഞിട്ട് എതിര് കക്ഷിക്ക് കോടതി ചെലവും റസ്റ്റോറന്റ് നടത്തിപ്പുകാര്‍…
Read Moreമാനസികനിലയാകെ താളം തെറ്റി പൾസർ സുനി; മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ജയിൽ അധികൃതർ; പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ
തൃശൂര്‍: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മാനസിക നില തകരാറിൽ. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ജയിൽ അധികൃതർ . എറണാകുളം സബ് ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവിടെയെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ് സുനി ചികിത്സയിലുള്ളത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച് അപേക്ഷ തള്ളിയിരുന്നു. ഇതോടെ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ അറിയിച്ചതായി പോലീസ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23 നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സുനിയും കോടതിയെ സമീപിച്ചത്.…
Read Moreയൂത്ത് കോൺഗ്രസുകാർ അട്ടഹാസത്തോടെ പാഞ്ഞടുത്തത് ഭീകരപ്രവർത്തനം തന്നെ; പിന്നിൽ മുൻ എംഎൽഎയുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഭീകരപ്രവർത്തനം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിമാനത്തിനുള്ളിൽ സീറ്റിൽ നിന്ന് എഴുന്നേൽക്കും മുൻപ് യൂത്ത് കോൺഗ്രസുകാർ അട്ടഹാസത്തോടെ പാഞ്ഞടുത്തു. അത് ഭീകരപ്രവർത്തനം തന്നെയായിരുന്നു. ഒരു മുൻ എംഎൽഎ ഉൾപ്പെടെ നടത്തിയ ഗൂഢാലോചനയാണ് യൂത്ത് കോൺഗ്രസ് ആക്രമണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വന്നവരെ തടഞ്ഞ ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല. ജയരാജന് തനിക്കുനേരെ പാഞ്ഞടുത്ത അക്രമികളെ തടയാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. ജയരാജനും ഗണ്‍മാനും അക്രമികളെ തടഞ്ഞതുകൊണ്ടു മാത്രമാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ഇന്‍ഡിഗോ യാത്രാവിമാന കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്കുന്നതില് പരാജയപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇ.പിക്കെതിരായ ഇൻഡിഗോയുടെ നടപടിയിൽ അദ്ദേഹത്തിനെതിരേ കേസെടുക്കാൻ സർക്കാർ തയാറാകണമെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
Read Moreസ്വൈൻ ഫീവർ: ജാഗ്രതാ നിർദേശം; പന്നികളെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമെത്തിക്കുന്നതിന് നിരോധനം
കോട്ടയം: പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ സ്വൈൻ ഫീവർ ബീഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദേശം. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ, പന്നി മാംസം-മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്, റെയിൽ, വ്യോമ, കടൽമാർഗം കൊണ്ടുപോകുന്നതിനും വരുന്നതിനും ഒരു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദി പ്രിവൻഷൻ ആൻഡ് കണ്ട്രോൾ ഓഫ് ഇൻഫെക്ഷിയസ് ആൻഡ് കണ്ടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1), 10 (1) എന്നിവ പ്രകാരമാണ് നടപടി. ചെക്പോസ്റ്റുകളിൽ ഇതു സംബന്ധിച്ച് നിർദേശം നൽകി. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ലയായതിനാൽ അതീവ ആശങ്കയ്ക്ക് സാഹചര്യമില്ലെങ്കിലും ജില്ലയിലെ മുഴുവൻ പന്നിഫാമുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. കേരളത്തിനകത്ത് ജില്ലയിൽനിന്ന് മറ്റു ജില്ലകളിലേക്ക് പന്നി, പന്നി മാംസോത്പന്നങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
Read Moreകോവിഡിനെ ആദ്യം പരാജയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവന്ന റാന്നിയിലെ മറിയാമ്മ യാത്രയായി
റാന്നി: കേരളത്തില്‍ കോവിഡിനെ ആദ്യം പരാജയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവന്ന വയോധിക ദമ്പതികളില്‍ മറിയാമ്മയും വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു മരിച്ചു. റാന്നി ഐത്തല പട്ടയില്‍ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ മറിയാമ്മ തോമസാണ് (91) മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍. തോട്ടമണ്‍ കുന്നത്തേത്ത് മേപ്പാരത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, വത്സമ്മ, മോനച്ചന് (ഇറ്റലി), പരേതനായ കുഞ്ഞുമോന്. മരുമക്കള്‍: ഓമന, ജയിംസ്, രമണി. 2020 മാര്‍ച്ച് എട്ടിന് മറിയാമ്മയുടെ മകന് ഇറ്റലിയില്‍നിന്നെത്തിയ മോനച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിക്കുകയും പിന്നാലെ കുടുംബത്തിലെ മറ്റുള്ളവരും കോവിഡ് പോസിറ്റീവാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കോവിഡ് വ്യാപനം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തത്. അന്ന് 92 വയസുണ്ടായിരുന്ന ഏബ്രഹാം തോമസിനും ഭാര്യക്കും കോവിഡ് ബാധിച്ചത് ഏറെ ആശങ്കയോടെ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു. എന്നാ ൽ, കോട്ടയം മെഡിക്കല്‍…
Read Moreസുരക്ഷാ പരിശോധന കൈമറിഞ്ഞതിലെ കുഴപ്പം; നീറ്റ് പരീക്ഷയ്ക്കിടയിലെ ദുരനുഭവം;കുട്ടികളെ പരിശോധിച്ചത് മുന്‍പരിചയം ഇല്ലാത്തവര്‍
കൊല്ലം: നീറ്റ് പരീക്ഷ എഴുതിയവരെകൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളെ പരിശോധിച്ചത് മുന്‍പരിചയം ഇല്ലാത്തവരെന്നു പോലീസ്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതല ഏല്‍പ്പിച്ച തിരുവനന്തപുരത്തെ ഏജന്‍സി ജോലി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധനാ ചുമതല ഏല്‍പ്പിച്ചത് സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെയാണ്. സ്ഥാപനം കരുനാഗപള്ളി സ്വദേശിക്ക് ജോലി കൈമാറി. ഇയാള്‍ ഈ ചുമതല സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. പത്ത് പേരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ഇവരാരും തന്നെ ഇതില്‍ മുന്‍ പരിചയം ഇല്ലാത്തവരായിരുന്നു. മുന്‍പരിചയം ഇല്ലാത്തവര്‍ പരിശോധന നടത്തിയതാണ് വിഷയം കൈകാര്യം ചെയ്തതില്‍ പിഴവ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
Read Moreകിഫ്ബിയിലേക്ക് വിദേശ നിക്ഷേപം ചട്ടംലംഘിച്ച് ; ചോദ്യം ചെയ്യലിന് ഹാജരാകാൻ തോമസ് ഐസക്കിന് ഇഡി നോട്ടീസ്
കൊച്ചി: കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ (ഇഡി) നോട്ടീസ്. നാളെ രാവിലെ പത്തിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി ) വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.…
Read More