16കാ​രി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. 30 വ​ര്‍​ഷ​മാ​യി മ​യ്യ​നാ​ട്ട് ഡി​ജെ​എം. എ​ന്ന ക്ലി​നി​ക് ന​ട​ത്തു​ന്ന മ​യ്യ​നാ​ട് ജാ​നു​വി​ലാ​സ​ത്തി​ല്‍ ഡോ. ​ജ​യ​പ്ര​കാ​ശി​നെ(71)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ് ഡോ. ​ജ​യ​പ്ര​കാ​ശ്. പ​തി​നാ​റു വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ച പെ​രി​നാ​ട് ഇ​ട​വ​ട്ടം ചൂ​ഴം​ചി​റ​വ​യ​ലി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​മൂ​ട് സ്വ​ദേ​ശി അ​ന​ന്ദു നാ​യ​രെ (22) മൂ​ന്നു​ദി​വ​സം​മു​മ്പ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഡോ​ക്ട​റെ ഉ​ട​ന്‍​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ വേ​ര്‍​പി​രി​ഞ്ഞ പെ​ണ്‍​കു​ട്ടി പി​താ​വി​ന്റെ ര​ണ്ടാം​ഭാ​ര്യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.

അ​ന​ന്ദു നാ​യ​ര്‍ ഇ​വ​രു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ്രേ​മ​ത്തി​ലാ​കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം​ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് മ​യ്യ​നാ​ട്ടെ ക്ലി​നി​ക്കി​ലെ​ത്തി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ചു. പെ​ണ്‍​കു​ട്ടി മാ​താ​വി​ന്റെ വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

അ​ന​ന്ദു നാ​യ​ര്‍ മ​റ്റൊ​രു പ​തി​നാ​റു​കാ​രി​യെ പ്രേ​മം​ന​ടി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ​തി​ന് കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തി​ല്‍ ര​ണ്ടു​മാ​സ​ത്തോ​ളം റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment