കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെതിരെ കണ്ടെത്താന്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊച്ചി സിറ്റി പോലീസ്. ദുബായില്‍ ഒളിവില്‍ കഴിയുന്നുവെന്നു കരുതുന്ന വിജയ്ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി. നിലവിലെ അവസ്ഥയില്‍ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ. ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു…
Read MoreCategory: Loud Speaker
പുന്നോൽ ഹരിദാസ് വധം! ഒളിവിൽ കഴിയുന്ന പ്രതിയുടെ കാമുകി നിരീക്ഷണത്തിൽ; രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതി സ്ഥാനത്ത് അധ്യാപികയും
തലശേരി: സിപിഎം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ.ഹരിദാസനെ (52) സ്വന്തം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വഷണം അവസാന ഘട്ടത്തിലേക്ക്. ഈ മാസം 22 നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് അന്വഷണ സംഘം. ആദ്യ അറസ്റ്റ് നടന്ന് 90 ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതുവരെ നൂറിലേറെ സാക്ഷികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. 35 തൊണ്ടി മുതലുകളും 75 മറ്റ് രേഖകളുമാണ് ശേഖരിച്ചിട്ടുള്ളത്. ആയിരക്കണക്കിന് ഫോൺ കോൾ വിവരങ്ങളാണ് കേസിൽ തെളിവിനായി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക. രാഷ്ട്രീയ കൊലപാതകത്തിൽ അധ്യാപികയായ വനിതാ പ്രതി സ്ഥാനത്തെത്തി എന്ന പ്രത്യേകതയും ഈ കേസിലുണ്ട്. 15 പ്രതികളാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. നിഖിൽ നമ്പ്യാർ, ദീപു എന്നീ പ്രതികളാണ് ഇനി അറസ്റ്റിലാകാനുള്ളത്. അറസ്റ്റിലാകാനുള്ളവരിൽ ഒരാളുടെ കാമുകിയെ കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു…
Read Moreരണ്ടാമത്തെ ഭാര്യയുടെ ആത്മഹത്യ! സുബോധമുള്ള ഒരു ഇന്ത്യൻ സ്ത്രീയും ഭർത്താവിനെ പങ്കുവയ്ക്കാൻ ആഗ്രഹിക്കില്ലെന്ന് കോടതി; യുവാവിന്റെ ഹർജി തള്ളി
അലഹബാദ്: സുബോധമുള്ള ഒരു ഇന്ത്യൻ സ്ത്രീയും തന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. രണ്ടാമത്തെ ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണകുറ്റം നേരിടുന്ന യുവാവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വാരാണസിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവാവ് ഹൈക്കോടതിയിൽ എത്തിയത്. കേസ് ഒഴിവാക്കി തന്നെ വെറുതെ വിടണമെന്നായിരുന്നു വാരാണസി സ്വദേശിയായ സുശീൽ കുമാറിന്റെ ആവശ്യം. എന്നാൽ, ഈ അപേക്ഷ ജസ്റ്റീസ് രാഹുൽ ചതുർവേദി നിരസിച്ചു. ഒരു ഇന്ത്യൻ സ്ത്രീയും തന്റെ ഭർത്താവിനെ പങ്കിടാൻ ആഗ്രഹിക്കുന്നില്ല. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ജീവിതം പങ്കിടുന്നു അല്ലെങ്കിൽ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഏതൊരു സ്ത്രീയെയും ഞെട്ടിക്കും. ഇത്തരം ദുർഘട സാഹചര്യത്തിൽ അവർ വിവേകപൂർവം പ്രവർത്തിക്കണമെന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുശീൽ കുമാർ ആദ്യമൊരു വിവാഹം കഴിച്ചു. അതു മറച്ചുവച്ചുകൊണ്ട് രണ്ടാമതൊരു സ്ത്രീയെക്കൂടി വിവാഹം…
Read Moreതൃക്കാക്കരയിൽ പി.സി. ജോര്‍ജ് എന്‍ഡിഎയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി വന്നേക്കും;ട്വന്റി 20-ആം ആദ്മി സഖ്യ സ്ഥാനാര്‍ഥിയായേക്കും; പി.സി. സിറിയക് പരിഗണനയില്‍
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ട്വന്റി-20 ശക്തമായ സ്വാധീനം അറിയിച്ച മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. ഇക്കുറി ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാണ് നീക്കം. സഖ്യസ്ഥാനാര്ഥിയെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ ധാരണയായെങ്കിലും ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്നു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ട്വന്റി -20 കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ദീപികയോടു പറഞ്ഞു. ഇക്കുറി ട്വന്റി -20 ഒറ്റയ്ക്കു മല്‍സരിക്കാനില്ലെന്നും ദേശീയതലത്തില്‍ മികച്ചുനില്‍ക്കുന്ന ആം ആദ്മിയുമായി യോജിച്ചുനിന്ന് മല്‍സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും മല്‍സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്കിനെ മല്‍സരിപ്പിക്കാനാണ് കേരള ഘടകത്തിനു താല്പര്യം. ആം ആദ്മി നേതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരിട്ട് നിയോഗിച്ച ഒരു സംഘം കഴിഞ്ഞ ഒരാഴ്ചയായി മണ്ഡലത്തില്‍ സാധ്യതാപഠനം നടത്തുന്നുണ്ട്.…
Read Moreഉമ തനിക്ക് മകളും സഹോദരിയുമാണ് പക്ഷേ…! ഉമാ തോമസ് സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് കെ വി തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. സ്ഥാനാർഥിയായി ഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം പറയണമെന്ന് കെ.വി. തോമസ് പറഞ്ഞു. ഉമാ തോമസ് തനിക്ക് മകളും സഹോദരിയുമാണ്, പി.ടി. തോമസുമായും നല്ല ബന്ധമാണ് തനിക്കുണ്ടായിരുന്നത്. എന്നാൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, കെ.ബാബു, ബെന്നി ബെഹന്നാൻ എന്നിവരുമായി ആലോചിച്ചോയെന്നും കെ.വി.തോമസ് ചോദിച്ചു.
Read Moreസോളാർ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസിൽ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിന്മേലാണ് അന്വേഷണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സിബി സംഘം മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിന്മേലാണ് അന്വേഷണം. പരാതിക്കാരിക്കൊപ്പമാണ് സിബിഐ സംഘമെത്തിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012ൽ ക്ലിഫ് ഹൗസിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽ കുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ പീഡിപ്പിച്ചെന്ന പരാതിയിലുള്ള അന്വേഷണം കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ സിബിഐക്കു കൈമാറിയത്. ഇതേ തുടർന്ന് അടുത്തിടെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ സംഘമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
Read Moreബ്ല്യൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു; വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടി പോലീസ്
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി കൊച്ചി സിറ്റി പോലീസ്. ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്യൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അവിടത്തെ പോലീസിന്റെ സഹായത്തോടെ വിജയ്ബാബുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സാവകാശം വേണമെന്ന നടന് വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി. നിലവിലെ അവസ്ഥയില്‍ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി…
Read Moreപി.സി ജോര്‍ജിന് ചൊവ്വാഴ്ച കോട്ടയത്ത് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം…
കോട്ടയം: മത വിദ്വേഷം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് കോട്ടയത്ത് ചൊവ്വാഴ്ച്ച സ്വീകരണം. വിവിധ ക്രൈസ്തവ സംഘടനകളുടെയും പൗര സമിതിയുടെയും നേതൃത്വത്തില്‍ കോട്ടയം ടൗണില്‍ വച്ചാണ് സ്വീകരണം നല്‍കുന്നത്. ചൊവ്വാഴ്ച്ച നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. മത വിദ്വേഷം പ്രസംഗങ്ങള്‍ നടത്തിയ ഇസ്ലാമിക നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലും തയാറാകാതിരുന്ന പോലീസ് പി.സി ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു പിണറായി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ജാമ്യം കിട്ടിയ ജോര്‍ജിന്റെ ആദ്യ പ്രതികരണം.
Read Moreതൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കളമൊരുങ്ങുന്നത് ചതുഷ്കോണ മത്സരത്തിന്; ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍
ഷാജിമോന്‍ ജോസഫ്കൊച്ചി: കാത്തിരുന്ന പ്രഖ്യാപനമെത്തി; തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക്. കത്തിയമരുന്ന വേനല്‍ച്ചൂടിനെ വെല്ലുന്ന ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് മണ്ഡലം നീങ്ങുമ്പോള്‍ പ്രിസ്റ്റീജ് പോരാട്ടത്തിനു തീപിടിപ്പിക്കാനുള്ള തന്ത്രങ്ങളും അസ്ത്രങ്ങളുമാകും വരും ദിനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവനാഴിയില്‍ രൂപംകൊള്ളുക. വോട്ടെടുപ്പിലേക്കുള്ള അകലം ഒരു മാസം പോലും ഇല്ലായെന്നിരിക്കെ, ഇടതു, വലതു മുന്നണികളും ബിജെപിയും ട്വന്റി-20യും ആം ആദ്മി പാര്‍ട്ടിയുമൊക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകള്‍ സജീവമാക്കി കഴിഞ്ഞു. ഈയാഴ്ചതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. വാദപ്രതിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമെല്ലാം ഉപതെരഞ്ഞെടുപ്പ് വേദിയാകുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുക എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തൃക്കാക്കര തന്നെയാകും. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിന്റെ പിന്‍ഗാമിയെ തേടിയുള്ള ആ പോരാട്ടത്തില്‍ ഏറ്റവും ചര്‍ച്ചയാവുക കെ-റെയില്‍ സില്‍വര്‍ പദ്ധതി തന്നെയാകുമെന്ന് ഉറപ്പ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ നിയമസഭാ…
Read Moreനാടിന്റെ ഒരുമയെ തകർക്കാൻ ആർക്കും കഴിയില്ല; പി.സി.ജോർജ് മാപ്പ് പറയണമെന്നു പാളയം ഇമാം
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ പ്രസ്താവന നടത്തിയ പി.സി.ജോർജ് മാപ്പ് പറയണമെന്നു പാളയം ഇമാം വി.പി.സുഹൈബ് മൗലവി. നാടിന്റെ ഒരുമയെ തകർക്കാൻ ആർക്കും കഴിയില്ല. വർഗീയ പ്രസ്താവനകൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണം. മതേതരത്വം തകർത്തു കലാപത്തിനു ശ്രമിച്ചാൽ അതിനെ നേരിടണം. ആറ്റുകാൽ പൊങ്കാലക്കാലത്തു പാളയം മോസ്കിന്റെ പരിസരം വിട്ടുകൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ അദ്വൈതാശ്രമത്തിൽ ഈദ്ഗാഹ് നടത്താറുണ്ട്. ഇതൊക്കെ മതേതരത്വത്തിന്റെ സുന്ദര കാഴ്ചകളാണ്. മതേതരത്വത്തെ തകർക്കുന്ന പ്രസ്താവനക ളാണ് ജോർജ് നടത്തിയതെന്നും ഇമാം ആരോപിച്ചു.
Read More