തൊടുപുഴ: ആതുര ശുശ്രൂഷാ രംഗത്ത് സേവനത്തിന്റെ മാതൃകയായി മാറിയ മലയാളി നഴ്സ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്. ദുബായ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിനുള്ള ആഗോള മൽസരത്തിൽ 184 രാജ്യങ്ങളിലെ 24,000 അപേക്ഷകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ പത്തുപേരിലാണ് കരിമണ്ണൂർ മുളപ്പുറം സ്വദേശിനി ഡോ. മഞ്ജു ദണ്ഡപാണി നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മറ്റു മൂന്നു മലയാളികളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ഇരിങ്ങാലക്കുട സ്വദേശി ലിൻസി ജോസഫും ഉൾപ്പെടും. മൽസരത്തിൽ ഒന്നാം സ്ഥാനം നേടുന്ന നഴ്സിന് രണ്ടരലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. നഴ്സിംഗ് രംഗത്ത് വിവിധ തലങ്ങളിൽ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. ദീപിക മുൻ ഏജന്റ് മുളപ്പുറം ഉള്ളാട്ടിൽ യു.എം. സെബാസ്റ്റ്യൻ-ആനി ദന്പതികളുടെ മകളാണ് മഞ്ജു. ഏപ്രിൽ 26 മുതൽ മേയ് ആറുവരെ ലഭിക്കുന്ന ഓണ്‍ലൈൻ വോട്ടിംഗിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര നഴ്സിംഗ് ദിനമായ…
Read MoreCategory: Loud Speaker
ക്ലാസില്‍ മൂകയായി ഇരിക്കുന്നതു ശ്രദ്ധിച്ച ക്ലാസ് ടീച്ചര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍..! മകളെ പീഡിപ്പിച്ച ഡപ്യുട്ടി തഹസിൽദാർ കുറ്റക്കാരൻ; ശിക്ഷ ചൊവ്വാഴ്ച
തിരുവനന്തപുരം: പത്തു വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച ഡപ്യുട്ടി തഹസിൽദാർ കുറ്റക്കാരനാണെന്നു തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷ് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2019 ലാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടി ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണു പിതാവിൽനിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാങ്ങോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ വി.ഇ. ഹഷ്മി, വി.സി. ബിന്ദു എന്നിവർ ഹാജരായി.
Read Moreഅന്ന് മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി! വ്യാജമദ്യക്കാർക്കെതിരേ നടപടി എടുത്തതിനു സ്ഥലംമാറ്റി, വേട്ടയാടി; പി. ശശിക്കെതിരേ വെളിപ്പെടുത്തലുമായി ടിക്കാറാം മീണ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി, വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ. തൃശൂർ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിർമാതാക്കൾക്കെതിരേ നടപടിയെടുത്തതിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോൽക്കില്ല ഞാൻ’ എന്ന പുസ്തകത്തിൽ പറയുന്നത്. തൃശൂർ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിർപ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേൽ സമ്മർദം ചെലുത്താനും ശ്രമമുണ്ടായി. തലസ്ഥാനത്തുനിന്ന് ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. പിന്നീട് സ്ഥലംമാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു.…
Read More‘പെരിയ’ കേസുകൾ വേണ്ട; ‘ചിന്ന’ കേസുകൾ മതി! കേസുകൾ കുറയ്ക്കാൻ എസ്എച്ച്ഒമാർക്ക് നിർദേശം; രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ…
റെനീഷ് മാത്യു കണ്ണൂർ: പോലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചാലും കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നീക്കം നടക്കുന്നത്. കവർച്ച, മോഷണം തുടങ്ങി വലിയ അന്വേഷണം വേണ്ട കേസുകളാണ് പരാതികളായി രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാത്തത്. പകരം പെട്ടന്ന് പ്രതികളെ പിടികൂടുന്ന മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്തെ മദ്യപാനം, മാസ്ക് ധരിക്കാത്ത സംഭവം തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും. കൂടാതെ, അപകട കേസുകളും രജിസ്റ്റർ ചെയ്യും. അപകട കേസുകൾ മൂന്നുമാസത്തിനുള്ളിലും പോക്സോ കേസുകളിൽ രണ്ടുമാസത്തിനുള്ളിലും തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വേഗത്തിൽ അന്വേഷണം നടത്തി തീർപ്പാക്കണമെന്നാണ് മേലുദ്യോഗസ്ഥർ സ്റ്റേഷനുകളിൽ നല്കുന്ന നിർദേശം. കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ദിവസവും കേസിന്റെ അവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായി. അന്വേഷണം വൈകുന്പോൾ മേലുദ്യോഗസ്ഥരുടെ ശകാരവും താക്കീതും കൂടും. ഇതാണ്, പല കേസുകളും രജിസ്റ്റർ ചെയ്യാത്തത്.…
Read More“പെരിയ’ കേസുകൾ വേണ്ട; “ചിന്ന’ കേസുകൾ മതി; കേസുകൾ കുറയ്ക്കാൻ എസ്എച്ച്ഒമാർക്ക് നിർദേശം; രജിസ്റ്റർ ചെയ്യുന്ന കേസുകൾ വേഗത്തിൽ അന്വേഷണം നടത്തി തീർപ്പാക്കണം
റെനീഷ് മാത്യു കണ്ണൂർ: പോലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചാലും കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നീക്കം നടക്കുന്നത്. കവർച്ച, മോഷണം തുടങ്ങി വലിയ അന്വേഷണം വേണ്ട കേസുകളാണ് പരാതികളായി രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാത്തത്. പകരം പെട്ടന്ന് പ്രതികളെ പിടികൂടുന്ന മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്തെ മദ്യപാനം, മാസ്ക് ധരിക്കാത്ത സംഭവം തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും. കൂടാതെ, അപകട കേസുകളും രജിസ്റ്റർ ചെയ്യും. അപകട കേസുകൾ മൂന്നുമാസത്തിനുള്ളിലും പോക്സോ കേസുകളിൽ രണ്ടുമാസത്തിനുള്ളിലും തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വേഗത്തിൽ അന്വേഷണം നടത്തി തീർപ്പാക്കണമെന്നാണ് മേലുദ്യോഗസ്ഥർ സ്റ്റേഷനുകളിൽ നല്കുന്ന നിർദേശം. കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ദിവസവും കേസിന്റെ അവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായി. അന്വേഷണം വൈകുന്പോൾ മേലുദ്യോഗസ്ഥരുടെ ശകാരവും താക്കീതും കൂടും. ഇതാണ്, പല കേസുകളും രജിസ്റ്റർ ചെയ്യാത്തത്.…
Read Moreബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന നാളെ മുതൽ; ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോ ചാര്‍ജ് 30 രൂപയായും കൂടും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വർധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകൾ, ലക്ഷ്വറി / ഹൈടെക് ആൻഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്സില്‍…
Read Moreവിജയ്ബാബുവിനെ പൂട്ടും..! യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഗോവയിലെത്തിയ പോലീസ് വെറുംകയ്യോടെ മടങ്ങി
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു യുവനടിയെ പീഡിപ്പിച്ചെന്ന പരാതി പോലീസിന് ലഭിക്കും മുമ്പ് നടന് നാടുവിട്ടിരുന്നതായി പോലീസ്. 22ന് ആണ് നടി പീഡന പരാതി പോലീസിന് കൈമാറുന്നത്. ഇതിന് ഒരാഴ്ച മുമ്പ് നടന് നാടുവിട്ടിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. നാട്ടില്‍ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് കണ്ടായിരുന്നു നടന്റെ നീക്കം. ആദ്യം ഗോവയിലെത്തി തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്നു. ഗോവയിലെത്തിയെങ്കിലുംപരാതി ലഭിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്നുളള പോലീസ് സംഘം ഗോവയിലെത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഇായാള്‍ മുങ്ങുകയായിരുന്നുവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചിരിക്കുന്ന തെളിവുകളെല്ലാം വിജയ് ബാബുവിനെ കേസുമായി ബന്ധിപ്പിക്കുന്നവയാണ്. ഡിജിറ്റൽ തെളിവുകൾ സാഹചര്യ തെളിവുകള്‍ക്ക് പുറമേ ഡിജിറ്റല്‍ തെളുകളും ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇയാള്‍ക്ക് നാട്ടിലെത്താതെ വേറെ വഴിയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതിനായുള്ള നടപടികള്‍…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 3,688 പേർക്ക് രോഗം; 50 മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പേർക്ക് രോഗം സ്ഥിരീകരിച്ചു. 50 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 18,684 ആയി ഉയർന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 1,88,89,90,935 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികളുണ്ട്. ഡൽഹിയിൽ ഇന്നലെ 1,607 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
Read Moreകഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം കാഴ്ച വെച്ച നേതാവ്! സുമലത ബിജെപിയിലേക്ക് ? കോണ്‍ഗ്രസില്‍ ചേരുന്നതിനോട് താത്പര്യമില്ലെന്ന് സൂചന
മലയാളികളുടെ പ്രിയപ്പെട്ട ക്ലാര ബിജെപിയിൽ ചേർന്നേക്കുമെന്നു റിപ്പോർട്ടുകൾ. കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പു സുമലത അടക്കമുള്ള ചില പ്രമുഖർ ഉൾപ്പെടെയുള്ള എതിർകക്ഷി നേതാക്കൾ ബി ജെ പിയിലേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞിരുന്നു. മാണ്ഡ്യ എം പിയാണ് നടിയുമായ സുമലത അംബരീഷ്. ജെ ഡി എസ് കോട്ടയായ മാണ്ഡ്യയിൽ നിന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം കാഴ്ച വെച്ച നേതാവാണ് സുമലത. കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്. 1, 25, 876 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സുമലത നേടിയത്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു സുമലത മത്സരിച്ചത്. സുമലതയുടെ ഭർത്താവായിരുന്ന അംബരീഷിന്റെ മണ്ഡലമായിരുന്നു മാണ്ഡ്യ. ഇവിടെ മത്സരിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചപ്പോൽ അന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി മകനുവേണ്ടി കോൺഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ബിജെപിയുടെ…
Read More46 ലക്ഷം ! ഹണിട്രാപ്പിലൂടെ തട്ടിയെടുത്ത പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങി; ഒരു ആഡംബര കാറും സ്വര്‍ണാഭരണങ്ങളും വാങ്ങി; പ്രതികള്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: ഹണി ട്രാപ്പിലൂടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുടെ പക്കല്‍നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ സഹോദരങ്ങൾ കൈക്കലാക്കിയ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങി. കൊട്ടാരക്കരയില്‍ വണ്ടികളുടെ സ്പെയര്‍ പാര്‍ട്സിന്റെ സ്ഥാപനമാണ് ഇവര്‍ തുടങ്ങിയത്. ഒരു ആഡംബര കാറും സ്വര്‍ണാഭരണങ്ങളും വാങ്ങിയതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച അപേക്ഷ നല്‍കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചേക്കുമെന്നാണ് പോലീസ് നിഗമനം. ഹണിട്രാപ്പു കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടില്‍ ഹരികൃഷ്ണന് (28), സഹോദരന് ഗിരികൃഷ്ണന്‍ (25) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. മരട് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ 48 കാരനായ പരാതിക്കാരനെ പ്രതികള്‍ വ്യാജപേരുകളില്‍ സ്ത്രീകളാണെന്ന വ്യാജേന വലയിലാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ചാറ്റ് ചെയ്തും സ്ത്രീകളുടെ ശബ്ദത്തില്‍ വോയ്സ് മെസേജുകള്‍ അയച്ചും…
Read More