സ്വന്തം ലേഖകൻതിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കോലിയക്കോട് കൃഷ്ണൻ നായർ പ്രവർത്തിച്ചൂവെന്ന വെളിപ്പെടുത്തലുമായി പിരപ്പൻകോട് മുരളി. താനൊരിക്കലും മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിർദേശപ്രകാരമാണു മത്സരിക്കാൻ തയാറായത്. വാമനപുരം മണ്ഡലത്തിൽ 1996-ൽ താൻ സ്ഥാനാർഥിയായ നിമിഷം മുതൽ കൃഷ്ണൻ നായർ തന്നെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായി നടത്തിയെന്നും എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിജയിപ്പിച്ചൂവെന്നും പിരപ്പൻകോട് മുരളി തന്റെ ആത്മകഥയിൽ പറയുന്നു. വിഎസിന്റെ വിശ്വസ്തനും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന പിരപ്പൻകോട് മുരളിയുടെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ജില്ലയിലെ പാർട്ടിയിൽ പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കും. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ തോൽപിക്കാനായി കോലിയക്കോട് കൃഷ്ണൻനായർ രഹസ്യയോഗങ്ങൾ വിളിച്ചു. സിറ്റിംഗ് എംഎൽഎ ആയിരുന്ന കൃഷ്ണൻ നായർക്കു പാർട്ടി നടപടി മൂലം വാമനപുരത്ത് മത്സരിക്കാനായില്ല. സുശീല ഗോപാലന്റെ പേരാണ് മണ്ഡലത്തിലേക്ക്…
Read MoreCategory: Loud Speaker
അമിത് ഷായ്ക്ക് ഇന്ന് ഗാംഗുലിയുടെ വീട്ടിൽ അത്താഴം; സൗഹൃദ സന്ദർശനത്തെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നതിങ്ങനെ..
കോൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ചത്തെ അത്താഴം ബിസിസിഐ അധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിലായിരിക്കും. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും. പശ്ചിമ ബംഗാളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ബിജെപി ബംഗാളി സ്വത്വവും ജനപ്രീതിയുമുള്ള ഒരു വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. നേരത്തെ, ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തിൽ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം, ബിജെപി നേതൃത്വം ഇതിനെ സൗഹൃദസന്ദർശനം മാത്രമായാണ് വിശേഷിപ്പിക്കുന്നത്.
Read Moreഉമ്മാക്ക് പെരുന്നാൾ മുത്തം നൽകി യാത്ര പുറപ്പെട്ട മകന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ..!നദീറയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ; കണ്ണീർമഴയത്ത് ഒരു നാട്…
അമ്പലപ്പുഴ: ഉമ്മാക്ക് പെരുന്നാൾ മുത്തം നൽകി യാത്ര പുറപ്പെട്ട മകന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ തളർന്നു വീണ നദീറയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലായി. കാക്കാഴം വേലിക്കകത്ത് അബ്ദുൽ വഹാബ് നദീറ ദമ്പതികളുടെ മകൻ അബ്ദുൽഖാദറാ (നവാബ് 20 )ണ് സുഹൃത്തുക്കളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചങ്ങനാശേരി മാന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം മാതാപിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും മക്കളെയും, അവരവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും പതിവിനെക്കാൾ കൂടുതൽ സന്തോഷത്തിൽ ഇടപെടുകയും സമ്മാനങ്ങൾ നൽകി യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അവരാരും വിചാരിച്ചിരുന്നില്ല അന്ത്യയാത്ര യിലേക്കാണ് പൊന്നുമോൻ പോകുന്നതെന്ന്. വിദേശത്തുള്ള പിതാവിനെ വീഡിയോകോൾ വിളിച്ചു കാണുകയും മാതാവിന് പുതുവസ്ത്രവും സഹോദരങ്ങൾക്ക് പെരുന്നാൾ സമ്മാനങ്ങളും നൽകിയിരുന്നു. പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും വളഞ്ഞവഴിയിലെ സൂപ്പർ മാർക്കറ്റിൽ ജോലിയും ചെയ്തിരുന്നു. കൂട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്നു.…
Read Moreവിദ്വേഷ പരാമര്‍ശം! പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷൻ
തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നൽകുന്നത്. അതേസമയം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ. പി.സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം അനുവദിച്ചപ്പോൾ പ്രോസിക്യൂഷന്റെ വാദം കേട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. തിരുവനന്തപുരത്ത് ് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിവാദ പ്രസംഗത്തെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി പി.സി.ജോർജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. ഇതിനിടെ കേസിന്റെ അന്വേഷണം തിരുവനന്തപുരം ഫോര്‍ട്ട് എസിപിക്ക് കൈമാറി. നേരത്തെ ഫോര്‍ട്ട് സ്റ്റേഷന് എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്.
Read Moreഇരുട്ടിന്റെ മറവിൽ മാഹിയിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ പെട്രോൾ-ഡീസൽ ; കടത്തുന്ന വിധം ഇങ്ങനെ…
നവാസ് മേത്തർ തലശേരി: മാഹി മേഖലയിൽനിന്ന് കോടിക്കണക്കിനു രൂപയുടെ പെട്രോളും ഡീസലും കേരളത്തിലേക്ക് ഒഴുകുന്നു. മാഹി, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലെ ചില പമ്പുകളിൽ നിന്നാണ് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വൻ നികുതി വെട്ടിപ്പിലൂടെ പെട്രോൾ, ഡീസൽ കടത്ത് നടക്കുന്നത്. വൻ നികുതി ഇളവിലൂടെ ടാങ്കറുകളിൽ മാഹിയിലേക്ക് എത്തുന്ന സീസലും പെട്രോളും മൊത്തമായി കേരളത്തിലേക്ക് മറിച്ചു വിൽക്കുന്ന സംഘവും പ്രവർത്തിച്ചു വരുന്നുണ്ട്. മാഹി മേഖലയിലെ പല പെട്രോൾ പമ്പുകളിലും നോ സ്റ്റോക്ക് ബോർഡ് പതിവായതോടെ രാഷ്ട്രദീപിക നടത്തിയ രഹസ്യാന്വേഷണത്തിലാണ് അന്തർ സംസ്ഥാന പെട്രോൾ-ഡീസൽ മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. പെട്രോളിന് മാഹിയിൽ കേരളത്തേക്കാൾ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവായ സാഹചര്യത്തിലാണ് ഇന്ധനക്കടത്ത് നടക്കുന്നത്. ടാങ്കർ ലോറി ഉപയോഗിച്ചാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചില പമ്പുകൾ കേന്ദ്രീകരിച്ചാണ് എണ്ണ…
Read Moreകോച്ചിംഗ് ക്ലാസില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കൃത്യം ചെയ്തത് വനത്തില്‍ കൊണ്ടുപോയി…
ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്ഥികള്ക്കെതിരേ മുമ്പ് നല്കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല് പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍…
Read Moreവിജയ് ബാബുവിനെതിരായ പീഡന പരാതി; ഫേസ്ബുക്ക് കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല; 50 പേരുടെ മൊഴി രേഖപ്പെടുത്തി പോലീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ്. വിജയ്ബാബുനിനെതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെയാണ് തനിക്ക് ഇയാളില്‍നിന്ന് ദുരനുഭവമുണ്ടായി എന്നാരോപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. യുവതിയുടെ ആരോപണം പ്രസിദ്ധീകരിച്ച പേജിന്റെ അഡ്മിനോട് പരാതി നല്കാന് യുവതിയോട് ആവശ്യപ്പെടാന്‍ പോലീസ് അറിയിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ടില്ല. അതേസമയം വിജയ്ബാബുവിന്റെ സാമ്പത്തിക സ്രോതസുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ദുബായില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. അതേസമയം യുവനടിയുടെ പീഡന പരാതിയില്‍ 50 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
Read Moreജനങ്ങൾ ഷവർമയോട് മുഖം തിരിച്ചു; കടകളിൽ ആളൊഴിഞ്ഞു; വേവിക്കാത്ത ഇറച്ചിയും മയോണൈസും വില്ലൻ
കോട്ടയം: വാർത്തയിലും വിവാദത്തിലും ഇടംപിടിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഷവർമ വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ഒരിടവേളയ്ക്കുശേഷമാണ് ഷവർമയോട് ജനങ്ങൾ മുഖം തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പു വരെ വൈകുന്നേരങ്ങളിൽ ഷവർമ കടകളിലുണ്ടായിരുന്ന വൻതിരക്ക് കാണാനില്ല. ഓണ്‍ലൈനിലുടെയുള്ള ഷവർമ കച്ചവടവും കുത്തനെ കുറഞ്ഞു.ബേക്കറികളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരങ്ങളിൽ പതിവായി ഷവർമ്മ കഴിക്കാനുള്ള തിരക്കും അപ്രത്യക്ഷമായ കാഴ്ചയാണ്. ചില ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉച്ചകഴിയുന്നതോടെ ഷവർമ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. രാവിലെ തയാറാക്കി വയ്ക്കുന്ന മയോണൈസ് വൈകുന്നേരമാകുന്നതോടെ പഴകാനുള്ള സാധ്യതയേറെയാണ്. ചില സ്ഥലങ്ങളിൽ ഇറച്ചി കൃത്യമായി വേവിക്കാതെ നൽകുന്നതും പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. ആവശ്യക്കാർ കൂടുതനുസരിച്ചു ചില കടകളിൽ പാകമാവാത്ത ഷവർമ നൽകുന്നതായി മിക്കപ്പോഴും പരാതിയുയരാറുണ്ട്. കാസർഗോട്ട് ഷവർമ കഴിച്ച വിദ്യാർഥി നി മരിച്ചതോടെയാണ് വിവിധ സ്ഥലങ്ങളിൽ ഷവർമയുണ്ടാക്കിയ പൊല്ലാപ്പുകൾ പുറത്തെത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷ ബാധയേറ്റ കോട്ടയം…
Read Moreആരുവന്നാലും ഒട്ടും ഭയപ്പെടുന്നില്ല; തൃക്കാക്കരയിലേത് സഹതാപമല്ല, രാഷ്ട്രീയ മത്സരമെന്ന് വി.ഡി. സതീശന്
കൊച്ചി: സ്ഥാനാര്‍ഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്നം എല്‍ഡിഎഫിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിലവിലെ പേരുകളില്‍ ആശങ്കയില്ല. കാരണം യുഡിഎഫ് വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ നടത്തി. കോണ്‍ഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ, ആളുകള്‍ വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് ലഭിച്ചു. പിന്നെന്തിന് ഞങ്ങള്‍ ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലേത് സഹതാപമല്ലെന്നും രാഷ്ട്രീയ മത്സരമാണെന്നും സതീശന് പറഞ്ഞു. എ. വിജയരാഘവന്റെ ഭാര്യ എങ്ങനെയാണ് തൃശൂര്‍ മേയര്‍ ആയത്? ആദ്യമായി ജയിച്ചുവന്ന എംഎല്‍എ ഈ സര്‍ക്കാരില്‍ മന്ത്രിയായത് എങ്ങനെയാണ്? മലബാറിലേക്കൊക്കെ പോയാല്‍ മുഴുവന്‍ നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ബന്ധുക്കളും കസിന്സുമൊക്കെയാണ്. ഇത്തരം വിഷയങ്ങളൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. അതിന് യാതൊരു താല്പര്യവുമില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യം ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം…
Read More12 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 85 കാരനായ പ്രതിക്കു തടവും പിഴയും
മതിലകം: 12 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 85 കാരനായ പ്രതിക്കു കോടതി അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മതിലകം മുള്ളൻബസാർ പന്തളത്ത് ചെറുങ്ങോരനെയാണു തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പോക്സോ വകുപ്പു പ്രകാരം ശിക്ഷിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ അമ്മയും സഹോദരിമാരും ചികിത്സ തേടുന്നതിനാൽ ഇവർക്കു കോടതിയിൽ എത്തി മൊഴി കൊടുക്കാൻ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്റെയും അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ കേസ് അവതരിപ്പിച്ചത്. ഇരയായ കുട്ടിയുടെ ദാരുണാവസ്ഥ മുതലെടുത്ത പ്രതി വയസിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ലെന്നു പോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു കോടതിയിൽ വാദിച്ചത് അംഗീകരിച്ചാണു വിധി പ്രസ്താവിച്ചത്.
Read More