കൊച്ചി: ചൂടിനെ ചെറുക്കാന്‍ വാഹനങ്ങളുടെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് ഫിലിം (ഗ്ലേസിംഗ് മെറ്റീരിയില്‍) ഒട്ടിക്കാന്‍ അനുമതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020 ലെ ഏഴാം ഭേദഗതി പ്രകാരമാണു സണ്‍ കണ്ട്രോള് ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായി അനുമതിയായത്. ഭേദഗതിയിലെ ചട്ടം 100 പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ള സണ്‍ കണ്ട്രോള് ഫിലിം ഉപയോഗിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ അമ്പത് ശതമാനവും. ഗ്ലാസിനുള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വന്ന നിയമഭേദഗതിയെക്കുറിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്. വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ്…
Read MoreCategory: Loud Speaker
ആഹ്ളാദപൂർവം വിഷു ആഘോഷിക്കാൻ രണ്ടുമാസത്തെ ക്ഷേമപെൻഷനുകൾ ഒന്നിച്ച് നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ചിലെ പെൻഷനൊപ്പം ഏപ്രിലിലെ പെൻഷനും നൽകും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെൻഷൻ മുൻകൂട്ടി നൽകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ക്ഷേമ പെൻഷൻ നൽകുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Read Moreതൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: ഇനിയും അറസ്റ്റിലാവാനുള്ളത് പത്തോളം പ്രതികൾ; അന്വേഷണം തുടർന്ന് പോലീസ്
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇനി പിടിയിലാവാനുള്ളത് പത്തോളം പ്രതികൾ. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പലരുടെയും പേരുകൾ പെണ്‍കുട്ടിക്ക് വ്യക്തമല്ലാത്തതിനാലാണ് ഇവരുടെ അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. കേസിൽ കുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും പങ്കുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുക്കണമെന്നും ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദേശിച്ചെങ്കിലും പോലീസ് ഇവരെ പ്രതി ചേർത്തിട്ടില്ല. കൂടുതൽ അന്വേഷണത്തിനു ശേഷമേ ഇവർക്കെതിരെ കേസെടുക്കണമെന്ന കാര്യം തീരുമാനിക്കൂവെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേർ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിരിക്കുന്നത്.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2020-ൽ അമ്മയുടെ നേതൃത്വത്തിൽ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നൽകിയിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഇവർക്കെതിരേ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് കുട്ടിയുടെ…
Read Moreഒരു കുതിരയും കുറേ ട്രെയിൻ യാത്രക്കാരും! വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റ് ചെയ്തു; സംഭവം വൈറലായി, പണിയും കിട്ടി
ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിൽ കുതിരയ്ക്കെന്താ കാര്യം. ഒരു കാര്യവുമില്ല. മനുഷ്യൻമാർക്ക് യാത്ര ചെയ്യാൻ ലോക്കൽ ട്രെയിനുകളിൽ സ്ഥമില്ല. പിന്നെയാണ് കുതിരയേയും കൊണ്ട് യാത്ര ചെയ്യുന്നത്. അടുത്തിടെ പശ്ചിമബംഗാളിൽ ഒരു സംഭവം നടന്നു. നല്ല തിരക്കുള്ള ലോക്കൽ ട്രെയിനിൽ ഒരൊന്നൊന്നര കുതിരയുമായി ഒരാൾ കയറി. പേരേ പൂരം. യാത്രക്കാരുടെ നല്ലൊരു സ്ഥലം ഈ കുതിര അങ്ങ് അപഹരിച്ച് രാജാവിനെപ്പോലെ യാത്ര ചെയ്യുകയാണ്. ഉടനെ ചില യാത്രക്കാർ കുതിരയെ ട്രെയിനിൽ കയറ്റിയതിനെ ചോദ്യം ചെയ്തു. ആകെ അലന്പായി. വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റ് ചെയ്തു. സംഭവം അങ്ങ് വൈറലായി. ഇതോടെ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉത്തരവിട്ടു. തീർന്നില്ല. കുതിരയുടെ ഉടമയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോക്കൽ ട്രെയിനുകളിൽ ചെറിയ മൃഗങ്ങളുമായി യാത്ര ചെയ്യുന്ന സംഭവങ്ങൾ സാധാര ണ കാണാറുണ്ട്. പക്ഷേ, ഒരു വലിയ…
Read Moreപാലാരിവട്ടത്തെ കൂട്ട ആത്മഹത്യ! സംഭവം നേരില്‍ കണ്ട പ്രശാന്തിന്റെ മക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനൊരുങ്ങി പോലീസ്
കൊച്ചി: കടബാധ്യതയെത്തുടര്‍ന്ന് ഒരുകുടുംബത്തിലെ മൂന്നു പേര് ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് കൊച്ചി സിറ്റി പോലീസ് കൗണ്‍സലിംഗ് നല്‍കും. സംഭവം നേരില്‍ കണ്ട മക്കളായ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആശ്രിത, യുകെജി വിദ്യാര്‍ഥി ആര്‍ജവ് എന്നിവര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കുന്നത്. പാലാരിവട്ടം വെണ്ണല ശ്രീകല റോഡില്‍ വെളിയില്‍ ഗിരിജ (68), മകള്‍ രജിത (36), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ ജീവനൊടുക്കിയത്. കടബാധ്യത സൂചിപ്പിക്കുന്ന രണ്ട് ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. കുട്ടികള്‍ ഉറക്കമുണര്‍ന്നപ്പോഴാണ് മരിച്ചു കിടക്കുന്ന മാതാപിതാക്കളെയും മുത്തശിയെയും കണ്ടത്. ആശ്രിത തന്നെയാണ മരണവിവരം അടുത്ത ബന്ധുവിനെ അറിയിച്ചത്. ആത്മഹത്യ ചെയ്ത മൂന്നു പേരുടെയും സംസ്കാരം ഇന്നലെ നടന്നു. പ്രശാന്തിന്റെ അമ്മയുടെ സംരക്ഷണയിലാണ് കുട്ടികള്‍ ഇപ്പോള്‍.
Read Moreപകൽ മാത്രമല്ല രാത്രിയിലും ഉണ്ട് പിടിച്ചുപറി! കൈക്കൂലി വീഡിയോ പങ്കുവച്ച് ഷോൺ; പിടിച്ചുപറിക്കാരുടെ ഉപകരണം അടിച്ചുമാറ്റിയ ബഹുമാന്യ കള്ളൻമ്മാർക്ക് നമോവാകം
കേരളാ പോലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യമെന്ന പേരിൽ വീഡിയോ പങ്കുവച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് മെന്പർ അഡ്വ. ഷോൺ ജോർജ്. പാലിയേക്കര ടോളിനു സമീപം ടിപ്പർ ലോറികളിൽനിന്നും കൈക്കൂലി വാങ്ങുന്ന പോലീസ് എന്ന തലക്കെട്ടോടെയാണ് ഷോൺ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പകൽ മാത്രമല്ല രാത്രിയിലും ഉണ്ട് പിടിച്ചുപറി എന്നും ഷോൺ കുറിക്കുന്നു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ മോഷണം പോയിരുന്നു. പിടിച്ചുപറിക്കാരുടെ ഉപകരണം അടിച്ചുമാറ്റിയ ബഹുമാന്യ കള്ളൻമ്മാർക്ക് നമോവാകമെന്ന് അന്ന് ഷോൺ കമന്റിട്ടിരുന്നു. ഫലത്തിൽ രണ്ടുപേരും ചെയുന്നത് ഒരേ ജോലി ആണ്. ഒന്ന് പകൽ, മറ്റേത് രാത്രി അത്രയേയുള്ളൂവെന്നും ഷോൺ കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂർണരൂപം<\b> ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് പിൻവലിക്കുന്നു , പകൽ മാത്രമല്ല രാത്രിയിലും ഉണ്ട് പിടിച്ചുപറി …… പിണറായി വിജയന്റെ പോലീസ് ഒരു ഉളുപ്പും ഇല്ലാതെ ടിപ്പർ ലോറികളിൽനിന്നും നിന്നും കൈക്കൂലി…
Read Moreസുജാത, സതീദേവി… സിസി പ്രവേശനം: സിപിഎമ്മിന്റെ ഉൾപാർട്ടി “കോംപ്രമൈസ് തന്ത്രം’
നിശാന്ത് ഘോഷ് കണ്ണൂർ: കണ്ണൂർ പാർട്ടി കോൺഗ്രസ് സി.എസ്. സുജാതയെയെയും പി. സതീദേവിയെയും കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു പിന്നിലുള്ളത് പിണറായി വിഭാഗത്തിന്റെ ഉൾപാർട്ടി ഒത്തു തീർപ്പ് തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകർ. പാർട്ടിക്കുള്ളിൽ ഒരു തരത്തിലുള്ള ചേരി തിരിവുമില്ലെന്ന് നേതൃത്വം പറയുന്പോഴും വി.എസ്, പിണറായി വിഭാഗമെന്ന അന്തർധാന സജീവമാണ്. ആലപ്പുഴ ഉൾപ്പെടെയുള്ള ചില തെക്കൻ ജില്ലകളിൽ ഇപ്പോഴും വി.എസിനോട് അടുപ്പമുള്ളമർക്കാണ് മേൽക്കെ. സി.എസ്. സുജാത സി.എസ്. സുജാത ഉൾപ്പെടെയുള്ളവർ വി.എസ്. നിലപാട് പുലർത്തിയവരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സി.എസ്. സുജാതയെ കേന്ദ്രകമ്മിറ്റിയിലെത്തിച്ച് അവരിലൂടെ ആലപ്പുഴയിൽ സ്വാധീനമുറപ്പിക്കുക എന്ന തന്ത്രമാണ് പിണറായി വിഭാഗം നടപ്പാക്കിയത്. പി. സതീദേവി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന പി. ജയരാജനെ പാർട്ടി തഴയുന്നതായി അണികൾ ആരോപിക്കുന്നുണ്ട്. ജയരാജന്റെ സഹോദരിയായ പി. സതീദേവിയെ കേന്ദ്ര കമ്മിറ്റിയിലെത്തിച്ച് ജയരാജന്റെയും അണികളുടെയും പ്രതിഷേധത്തിന്റെ തോത് കുറയ്ക്കുക എന്ന…
Read Moreഞാനാണ് ഇഞ്ചക്കുണ്ട് ഇരട്ടക്കൊലക്കേസിലെ പ്രതി; മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതി കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങി പറഞ്ഞതിങ്ങനെ
സ്വന്തം ലേഖകൻപുതുക്കാട്(തൃശൂർ): ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ നടുറോഡിലിട്ടു വെട്ടിക്കൊന്ന മകനെ അറസ്റ്റു ചെയ്തു. ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രഹ്മണ്യൻ എന്ന കുട്ടൻ(68), ഭാര്യ ചന്ദ്രിക(62) എന്നിവരെ കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷ് ഇന്നു പുലർ ച്ചെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട അനീഷ് കൊടുങ്ങല്ലൂരിലെത്തി ബൈക്ക് അവിടെ വെച്ച ശേഷം കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയും പിന്നീട് അവിടെ നിന്ന് ട്രെയിനിൽ തിരിച്ച് തൃശൂർക്ക് ഇന്നു പുലർച്ചെ എത്തുകയുമായിരുന്നു. കീഴടങ്ങിയ പ്രതിയെ ഈസ്റ്റ ്പോലീസ് അറസ്റ്റു ചെയ്ത് പിന്നീട് വെള്ളിക്കുളങ്ങര പോലീസിന് കൈമാറി. കുടുംബകലഹം പതിവ്ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇവരുടെ വീട്ടിൽ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ മുറ്റത്തു മാവിൻതൈ നടുന്നതിനെച്ചൊല്ലിയാണു സുബ്രഹ്മണ്യനും അനീഷുമായി വഴക്കുണ്ടായത്. ചോദ്യം ചെയ്യാനെത്തിയ ചന്ദ്രികയെ ആദ്യം…
Read Moreവേനൽ മഴകനിഞ്ഞപ്പോൾ വെള്ളവും പുല്ലും ലഭ്യമായി; പക്ഷേ, കാലിത്തീറ്റ വിലവർധനയിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്ന് ക്ഷീരകർഷകർ
കോട്ടയം: രണ്ടു മാസത്തിനിടെ ഒരു ചാക്ക് കാലിത്തീറ്റയുടെ വിലയിൽ 200 രൂപ വർധിച്ചതോടെ ക്ഷീരകർഷകർ ദുരിതത്തിലായി. മഴയെത്തുടർന്നു തീറ്റപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം മാറിയെങ്കിലും കാലിത്തീറ്റ വിലവർധന പ്രതിസന്ധിയാകുകയാണെന്നു കർഷകർ പറയുന്നു. ചെറിയ തോതിലുള്ള പാൽവില വർധനയിൽപോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണു കർഷകർ പറയുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റവില സമീപകാലത്തു വർധിപ്പിച്ചിട്ടില്ല. എന്നാൽ, കർഷകർ കൂടുതലായി ഉപയോഗിക്കുന്ന സ്വകാര്യ കന്പനിയുടെ കാലിത്തീറ്റവില ക്രമാതീതമായി വർധിച്ചു.കേരള ഫീഡ്സിന്റെ 50 കിലോ ചാക്കിന് 1230 രൂപയാണു വിലയെങ്കിൽ സ്വകാര്യ കന്പനിയുടേതിനു 1400 -1450 രൂപയാണു വില. മറ്റു സ്വകാര്യ കന്പനികളും വില വർധിപ്പിച്ചിട്ടുണ്ട്. മുന്‍പ് 55 രൂപയ്ക്കു ലഭിച്ചിരുന്ന കടലപ്പിണ്ണാക്കിന്റെ വില 70 രൂപയും ചോളത്തവിടിന്റെ വില 600 രൂപയിൽ നിന്ന് 830 രൂപയായും ഉയർന്നു. 20 രൂപയിൽ താഴെയായിരുന്ന ഗോതന്പ് തവിടിന്റെ വില 25 രൂപ വരെയെത്തിയതു സമീപകാലത്താണ്. ഭൂരിഭാഗം…
Read Moreആ നിലവിളി മക്കൾ കേട്ടില്ലായിരുന്നെങ്കിൽ; പന്ത്രണ്ടിലും പത്തിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ടെങ്കിലും ബിനോയ്ക്ക് ഭാര്യയ സംശയം; സംഭവത്തിൽ ഞെട്ടി നാട്ടുകാർ
പൊൻകുന്നം: എലിക്കുളം മല്ലികശേരിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസഫിനെ (48)യാണ് അറസ്റ്റ് ചെയ്തത്.ഭാര്യ സിനി (44)യെ കിടപ്പുമുറിയിൽ വച്ച് കറിക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സിനിയെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലാണിവർ. രാത്രി 11.30നാണ് സംഭവം. പന്ത്രണ്ടിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്മക്കൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ ഇവർ അയൽവാസികളെ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം പോലീസ് എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐ ടി.ജി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിതന്നെ ബിനോയിയെ കസ്റ്റഡിയിലെടുത്തു. പ്രതി സംശയരോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇതേപ്രശ്നത്തിൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പ്രതിയെ പിന്നീട് വീട്ടിലെത്തിച്ച് തെളിവെടുപ്പ്…
Read More