ഇസ്ലാമാബാദ്: പ്രധാനമന്ത്രി പദത്തിലിരിക്കെ ഉപഹാരമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് മറിച്ചുവിറ്റെന്ന ആരോപണത്തിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അന്വേഷണം. നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാൽ ഈ നെക്ലേസ് ഇമ്രാന് ഖാന് സ്പെഷല്‍ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്കു സ്വന്തമാക്കാം. എന്നാല്‍, ഇമ്രാന് ഖാന് ഇത്തരത്തില്‍ പകുതി പണം അടയ്ക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Read MoreCategory: Loud Speaker
കന്നിയോട്ടത്തിലെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ല; ഡ്രൈവർമാരെ മാറ്റി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരേ മാനേജ്മെന്റ് നടപടിയെടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ സിഫ്റ്റ് ബസുകൾ ഓടിക്കുന്നതിൽനിന്നു നീക്കം ചെയ്തു. സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിനകമാണ് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
Read Moreപരാതി നല്കിയ കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു ! പോക്സോ കേസില്‍ അറസ്റ്റു ചെയ്ത യുവാവ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് കുറിപ്പെഴുതിയ ശേഷം തൂങ്ങിമരിച്ചു…
പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ചു. ചാമക്കാല മതിലകം കൊടുങ്ങൂക്കാരന്‍ സഹദ് (26) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നിരപരാധിയാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനു ശേഷമാണ് ഫഹദ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടോടെ സഹദിനെ മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറില്‍ പോക്സോ കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സഹദ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്… പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല് പിടിച്ചു. വീട്ടില്‍ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹുഡ്…
Read Moreവിവാദ കല്യാണം; ലൗജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ജോർജ് എം. തോമസിനു നാക്കു പിഴ സംഭവിച്ചതെന്ന് പി. മോഹനൻ
തിരുവനന്തപുരം: ലൗജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഈ വിഷയം എടുത്തു പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽ ജനങ്ങൾ വീഴില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്ത സംഭവം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, ലൗ ജിഹാദ് യാഥാർഥ്യമാണെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളെ വലയിലാക്കാൻ ചില സംഘടനകളുടെ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം പാർട്ടി രേഖകളിൽ തന്നെ പറയുന്നുണ്ടെന്നും സിപിഎം നേതാവ് ജോർജ് എം. തോമസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും രംഗത്തുവന്നു. ജോർജ് എം. തോമസിനു നാക്കു പിഴ സംഭവിച്ചെന്നാണ് പി. മോഹനൻ പറഞ്ഞത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട പ്രായപൂർത്തിയായവർ വിവാഹം ചെയ്യുന്നതിൽ അസ്വാഭാവികത…
Read Moreപാലക്കാട്ട് മൂന്നുവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കോ ? കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണം; നിഷേധിച്ച് മാതൃസഹോദരി
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മയെ കൂടാതെ അമ്മയുടെ സഹോദരിക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ. ഇതെ തുടർന്ന് സഹോദരിയെ ചോദ്യം ചെയ്തെങ്കിലും അവർ കുറ്റം നിഷേധിച്ചു. എലപ്പുള്ളി ചുട്ടിപ്പാറ മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവിനെയാണ് മാതാവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ അമ്മ ആസിയയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക വിവരമനുസരിച്ച് ഷാനുവിന്റെ മരണം കൊലപാതകം തന്നെയാണെന്നാണ്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കാമുകൻ അറിയാതിരിക്കാൻ കൊലപാതകം തനിക്ക് കുട്ടിയുണ്ടെന്ന് കാമുകൻ അറിയാതിരിക്കാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ആസിയ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്.…
Read Moreപണിവരുന്നുണ്ട്..! കെ റെയിലിന്റെ പേരിൽ വീടിന് രണ്ടാംനില പണിയാൻ അനുമതിയില്ല; കെ റെയിൽ അനുമതി വേണമെന്ന് പഞ്ചാ. സെക്രട്ടറി
കോട്ടയം: കെ റെയിലിന്റെ പേരിൽ വീടിന് രണ്ടാംനില പണിയാൻ അനുമതിയില്ല. കോട്ടയം പനച്ചിക്കാടാണ് സംഭവം. കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വീട് ബഫർ സോൺ പരിധിയിലാണെങ്കിൽ എൻഒസി നൽകണമെന്നും സെക്രട്ടറി അറിയിച്ചു. കെ റെയിലിനായി തഹസിൽദാർക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക.
Read Moreഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ! ലൈംഗിക പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മൂന്നു പേര് പിടിയില്‍…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല ഇപ്പോള്‍ മൃഗങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടില്‍. മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും വന്ന അത്തരം ഒരു വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനു മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിയെയും പശുവിനെയും ലൈംഗികമായി പീഡിപ്പിച്ച ആളുകളെ മുമ്പ് പിടികൂടിയിട്ടുണ്ടെങ്കിലും. ഉടുമ്പിനെ ലൈംഗികമായി ഉപയോഗിച്ച ആളുകളെ ആദ്യമായാണ് പിടികൂടുന്നത്. ലൈംഗികപീഡനത്തിനിരയായ ഉടുമ്പ് കൊല്ലപ്പെടുകയും ചെയ്തു എന്നതാണ് ഏറെ വേദനാജനകം.നിര്‍ഭയ കേസില്‍ മനുഷ്യനോടു ചെയ്തത് ഇവിടെ മൃഗത്തോടായി എന്നു മാത്രം. മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. ഈ മൂന്നു പ്രതികള്‍ നാടന്‍ തോക്കുകളുമായി ഉള് വനത്തില്‍ പ്രവേശിച്ചത്തിനു ശേഷം ഉടുമ്പിനെ പിടിക്കുകയായിരുന്നു. മാര്‍ച്ച് 31 ന് തോക്കുമായി…
Read Moreകമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക്! ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി; കയ്യടിച്ച് സോഷ്യൽ മീഡിയ; ചെലവാക്കിയത് 15 കോടി രൂപ
ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിച്ച് ഐടി കന്പനി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 100 ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്. 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് സമ്മാനം നൽകുന്നത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. എസ് ക്രോസ് മുതൽ ബലേനോ വരെയുള്ള കാറുകളാണ് നൽകുന്നത്. കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് നൽകുമെന്ന് ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ് വാഗ്ദാനം ചെയ്തിരുന്നു. കാർ സമ്മാനമായി നൽകിയത് ആദ്യ പടി മാത്രമാണെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും വിവേകാനന്ദൻ പറഞ്ഞു. ഐഫോൺ, സ്വർണ കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ മുൻപും കമ്പനി നൽകിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. 15 കോടി രൂപയാണ് കാറുകൾ വാങ്ങുന്നതിനായി കന്പനി…
Read Moreകെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായി! താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുന്നു
താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുകയാണ്. കേരള സര്‍ക്കാറിന്റെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ വൈകാരികമായി യാത്ര പറഞ്ഞത്. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്റെ ( സന്തോഷ് കെ. കെ) ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായ പൊന്നുംകുട്ടന്‍. വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ ഇവിടെ നിന്ന് മാറ്റേണ്ടിവന്ന ബസിനെ ചാരി തേങ്ങുകയാണ് പൊന്നുംകുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി…
Read Moreഎല്ലാം അമ്മയുടെ അറിവോടെ..! പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ; എട്ട് പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു
തൊടുപുഴ: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അമ്മ ഉൾപ്പെടെ രണ്ടു പേർകൂടി അറസ്റ്റിൽ. അമ്മയുടെ അറിവോടെയാണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നാൽപ്പത്തിരണ്ടുരിയായ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം രോഗാവസ്ഥയിലായതിനാൽ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ ഒളമറ്റം വെള്ളാംതടത്തിൽ പ്രിയേഷ് എന്നു വിളിക്കുന്ന മാത്യു ജോണാ(39)ണു തൊടുപുഴ സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാൾ ഒന്നിലേറെ തവണ കുട്ടിയെ സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി തൊടുപുഴ, ഒളമറ്റം എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതോടെ അമ്മയുൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എട്ട് പ്രതികളെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളായ മാത്യു ഒളിവിലായിരുന്നു. പോലീസ് തെരഞ്ഞുകൊണ്ടിരിക്കെ ഇന്നലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോലീസ് എടുത്തിട്ടുണ്ട്. മൊഴിപ്രകാരം കൂടുതൽ പേർക്കു പീഡനത്തിൽ പങ്കുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണു പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു…
Read More