കൊച്ചി: ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഎം സമ്മേളന പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. വികസനരേഖയുടെ ചര്‍ച്ചയിലായിരുന്നു വിമര്‍ശനങ്ങള്‍. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു, ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം പോലീസ് മറികടക്കുന്നു, പോലീസിന്റെ വീഴ്ച സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പോലീസ് നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കാഴ്ചപ്പാട് സേനയിലെ ചില മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ദുര്‍വിനിയോഗം ചെയ്യുന്നു. പാര്‍ട്ടിക്കാര്‍ക്കു പോലീസില്‍നിന്നു നീതി കിട്ടുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിച്ചു.നേരത്തേ പ്രവര്ത്തനറിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലും പോലീസിനെതിരേ പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. പോലീസിനെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ചര്‍ച്ചയില്‍ ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി. പറയാന്‍ പേടിയാണോയെന്നു ചോദിച്ചപ്പോള്‍ ഈ പാര്‍ട്ടിയില്‍ ആര്‍ക്കും ആരെയും പേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് ഒറ്റപ്പെട്ട വീഴ്ചകള്‍ ഉണ്ടായെങ്കില്തന്നെ പാര്‍ട്ടി അത ു തിരുത്തുമെന്നും കോടിയേരി…
Read MoreCategory: Loud Speaker
പരശുറാം എക്സ്പ്രസിന്റെ സമയമാറ്റം; റെയില്‍വേ ലക്ഷ്യമിടുന്നത് വരുമാനത്തിലേക്കുള്ള ചൂളംവിളി
സ്വന്തം ലേഖകന്‍കോഴിക്കോട്: ഇന്നു മുതല്‍ നടപ്പാക്കുന്ന നാഗർകോവില്‍ മംഗളുരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസിന്റെ സമയമാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക്. നൂറു കണക്കിന് സീസണ് ടിക്കറ്റ് യാത്രക്കാരാണ് വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ മംഗലാപരും ഭാഗത്തേക്ക് പോകാനുള്ളത്. ചെന്നൈ എഗ്മോര്‍ മംഗളുരു സെന്‍ട്രല്‍ എക്സപ്രസ് ട്രെയിന്‍ രണ്ടു മണിക്കൂര്‍ നേരത്തെയാക്കിയതോടെ അതില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് പരുശുവിന്റെ സമയമാറ്റം ആശ്വാസമാകും. എന്നാല്‍, ഫറോക്കിനപ്പുറത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പൊള്ളുന്ന ചൂടില്‍ മണിക്കൂറുകളോളം ട്രെയിനില്‍ വെറുതെ കുത്തിയിരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക. ചെന്നൈ എക്സ്പ്രസ് വൈകുന്നേരം 4.55ന് കോഴിക്കോട്ടെത്തി അഞ്ചുമണിക്ക് പോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. അത് ഇന്നുമുതല്‍ മാറും. 2.55ന് കോഴിക്കോട്ടെത്തി മൂന്നിന് പുറപ്പെടും. ഇതോടെ കണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിനില്ലാത്ത അവസ്ഥ ഒഴിവാക്കുന്നതിനാണ് പരശുവിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ചെന്നൈ എക്സ്പ്രസിനെ അപേക്ഷിച്ച് പരശുറാം എക്സ്പ്രസില്‍ ജനറല്‍ സീറ്റുകള്‍…
Read Moreവ്ളോഗര്‍ നേഹയുടെ മരണം; സിദ്ധാർഥ് നായരുമൊത്ത് താമസം തുടങ്ങിയത് ദമ്പതികൾ എന്ന പേരിൽ; മയക്കുമരുന്ന് എത്തിച്ചത് സുഹൃത്ത് അബ്ദുള്‍ സലാം
കൊച്ചി: ആത്മഹത്യ ചെയ്ത യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്ന് ലഭിച്ച മയക്കുമരുന്ന് എത്തിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യൽ തുടരുംഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നേഹയുടെ പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്. ദന്പതികളെന്ന പേരിൽ…
Read Moreഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയെന്ന് റഷ്യ; വാദം തള്ളി ഇന്ത്യ
കീവ്: ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുന്നുവെന്ന് റഷ്യ. ഖാർക്കീവിൽ ഇന്ത്യൻ വിദ്യാർഥികളുടെ വലിയ സംഘത്തെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം ആണ് അറിയിച്ചത്. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സായുധ സേന തയാറാണ്. ഇന്ത്യ നിർദേശിക്കുകയാണെങ്കിൽ റഷ്യൻ മേഖലയിലൂടെ സൈന്യത്തിന്റെ വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് അയക്കാം. അല്ലെങ്കിൽ ഇന്ത്യയുടെ വിമാനത്തിൽ അവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകാമെന്നും റഷ്യ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഖാർകീവിലെ സ്ഥിതിഗതികളെ കുറിച്ച് ഇന്നലെ ചർച്ച ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് റഷ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഖാർകീവ് റഷ്യയുടെ നിയന്ത്രണത്തിലാണ്. അതേസമയം, റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം തടഞ്ഞിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ കീവ്: യുക്രെയ്ൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ…
Read Moreവിശന്ന് തളർന്ന് സൈനികർ; ഇന്ധനവും ഭക്ഷണവും റഷ്യൻ സൈന്യം കൊള്ള നടത്തുന്നുവെന്ന് അമേരിക്ക
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ പോകുന്ന റഷ്യൻ സൈനികർ വ്യാപക കൊള്ള നടത്തുന്നതായി യുഎസ് ആരോപിച്ചു. ഇന്ധനവും ഭക്ഷണവും തീർന്നതിനെ തുടർന്ന് റഷ്യൻ സൈനികർ സാധനങ്ങൾക്കായി സൂപ്പർമാർക്കറ്റുകൾ കൊള്ളയടിക്കുകയാണെന്നും യുഎസ് പ്രതിരോധവകുപ്പ് വക്താവ് ജോൺ കിർബി പറഞ്ഞു. കീവ് പിടിച്ചെടുക്കാൻ പുറപ്പെട്ട നൂറുകണക്കിന് റഷ്യൻ കവചിത വാഹനങ്ങൾ നിലവിൽ നിശ്ചലമായി തുടരുകയാണ്. അവർക്ക് നിലവിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാൻ സാധിച്ചിട്ടില്ല. യുക്രെയ്ൻ സൈനികരിൽ നിന്നുള്ള പ്രതിരോധവും ഇന്ധന, ഭക്ഷണ ക്ഷാമവും റഷ്യൻ സൈനികരെ തളർത്തിയിട്ടുണ്ടെന്നും ജോൺ കിർബി പറഞ്ഞു.
Read Moreമുളയിലേ നുള്ളിക്കളയും…! വ്യക്തിപൂജ വച്ചുപൊറുപ്പിക്കില്ല, നാലു ജില്ലകളിൽ വിഭാഗീയത, പോലീസിനു കടിഞ്ഞാണിടും; സിപിഎം സംസ്ഥാനസമ്മേളന റിപ്പോർട്ടിലെ കാര്യങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകന്‍കൊച്ചി: പാര്‍ട്ടിയിലെ വ്യക്തി പൂജവച്ചു പൊറുപ്പിക്കില്ലെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പ്രാദേശികമായി ചില സിപിഎം നേതാക്കള്‍ തങ്ങള്‍ക്കു ചുറ്റും അണികളെ നിരത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അത് മുളയിലേ നുള്ളിക്കളയും. സ്തുതിപാഠകര്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് ഇത്തരം നേതാക്കള്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ തന്നെ അവരെ പിന്തിരിപ്പിക്കണമെന്നും സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നേതാവും പാര്‍ട്ടിക്കു മുകളിലല്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവരെ ഉന്നം വച്ചാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നു വ്യക്തം. പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ വിഭാഗീയത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ചര്‍ച്ചകളില്‍ പോലീസിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസിനു കടിഞ്ഞാണിടാന്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ കാലങ്ങളില്‍ പോലീസിന്റെ വീഴ്ച തുടര്‍ഭരണത്തിന്റെ ശോഭ കെടുത്തിയതായി ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി ക്ഷേമ സമിതി ഗുണംചെയ്തില്ലെന്ന് വിമര്ശനംപട്ടികജാതി വിഭാഗങ്ങള്‍…
Read Moreയുദ്ധത്തിൽ കുതിച്ച് സ്വർണവില; പവന് 800 രൂപ വർധിച്ചപ്പോൾ, പവന്റെ വിലകേട്ട് ഞെട്ടി മലയാളികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1940 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. അതേസമയം സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,920 ഡോളറെത്തിയാല്‍ വില കുറയുമെന്നാണ് വിപണി നല്കുന്ന സൂചന.
Read Moreമോഡൽ നേഹയുടെ മരണം; സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഭർത്താവുമായി അകന്നു കഴിയുന്ന യുവതി യുവാവുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു
കൊച്ചി: യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്ത് താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഓപ്പറേഷൻ ഗംഗ; യുക്രെയ്നിൽനിന്ന് ഒറ്റദിവസം 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചു വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിൽനിന്ന് 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. പോളണ്ടിൽനിന്നുള്ള ആദ്യ വിമാനം ഉൾപ്പെടെ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. യുക്രെയ്ൻ ദൗത്യത്തിന്റെ ഭാഗമായ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുക്രെയ്ൻ വ്യോമാതിർത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെയാണ് രക്ഷാദൗത്യം നടക്കുന്നത്.
Read Moreഎന്തു സംഭവിക്കുമെന്നറിയാതെ ഭീതിയുടെ നിലവറകളിൽ..! വെടിയൊച്ചകൾ അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കുന്നില്ല; ഖാർകീവിലെ ദുരിത ജീവിതം വിവരിച്ച് മലയാളി വിദ്യാർഥിനി
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: ഒരാഴ്ചയായി ഇരുണ്ട നിലവറ പോലെയുള്ള സ്ഥലത്ത് ജീവനടക്കിപ്പിടിച്ചു കഴിയുന്നു. കൈവശമുള്ള മൊബൈൽ ഫോണ്‍ മാത്രമാണ് പുറംലോകവുമായുള്ള ഏക ബന്ധം. കാതടപ്പിക്കുന്ന വെടിയൊച്ചകൾ അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കുന്നില്ല. പുറത്തേക്കൊരു വാതിൽ എപ്പോൾ, എന്നു തുറക്കുമെന്നറിയാതെ നാടും വീടും കനവിലടക്കിപ്പിടിച്ചു കാത്തിരിക്കുകയാണ് റഷ്യയുടെ ആമക്രണം അതിരൂക്ഷമായ ഖാർകീവിൽ ഹോസ്റ്റൽ ബേസ്മെന്റിൽ ഭീതിയോടെ കഴിയുന്ന അപർണ ലക്ഷ്മി ഉൾപ്പടെയുള്ള മലയാളി വിദ്യാർഥികൾ. ഇവിടെനിന്നു പുറത്തുകടക്കാനുള്ള ഒരു മാർഗവും തങ്ങളുടെ മുന്നിൽ ഇല്ലെന്നാണ് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5.45ന് ഫോണിൽ സംസാരിച്ചപ്പോൾ അപർണ ദീപികയോട് പറഞ്ഞത്. ഹോസ്റ്റൽ ബേസ്മെന്റിലെ ഇവരുടെ ദുരിതജീവിതം ഇന്ന് ഏഴാം ദിവസത്തിലേക്കു കടക്കുകയാണ്. കായംകുളം സ്വദേശിയായ അപർണ ഖാർകീവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. ബേസ്മെന്റിൽ അപർണയ്ക്കൊപ്പം പതിനഞ്ചോളം വിദ്യാർഥിനികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. റഷ്യൻ…
Read More