ന്യൂഡൽഹി: റഷ്യന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യുക്രെയ്നിലെ റഷ്യയുടെ സൈനിക ഇടപെടലിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തിന് പിന്നാലെയാണ് ഈ നടപടി. ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ നിര്‍ത്തി. നടപടിയുമായി ബന്ധപ്പെട്ട് എസ്ബിഐ ഇതുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. റഷ്യയുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. വിഷയത്തിൽ ആരുടെ പക്ഷത്താണെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Read MoreCategory: Loud Speaker
വിഎസ് പങ്കെടുക്കാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനം; ആരോഗ്യ പ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാനാവില്ലെന്നു മകൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി രൂപീകരണത്തിനു ശേഷം വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യത്തെ സിപിഎം സംസ്ഥാന സമ്മേളനമാണ് ഇന്നു തുടങ്ങിയ കൊച്ചിയിലെ സമ്മേളനം. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് വിഎസ് ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കാത്തത്. തിരുവനന്തപുരത്ത് വീട്ടിൽ തന്നെ തുടരുകയാണെന്നും എല്ലാം കണ്ടും കേട്ടുമിരിക്കുകയാണെന്നും മകൻ വി.എ. അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം രൂപീകരണത്തിനു മുന്നോടിയായി 1964ൽ സിപി നാഷണൽ കൗൺസിലിൽ നിന്നു ഇറങ്ങിപ്പോന്ന നേതാക്കളിൽ അവശേഷിക്കുന്ന ആളാണ് വിഎസ്. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകൾ നിലനിൽക്കേ 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കാൻ അനുവദിച്ചിരുന്നെങ്കിലും സമ്മേളനത്തിന്റെ പതാക ഉയർത്താൻ സംസ്ഥാന നേതൃത്വം അനുവദിച്ചിരുന്നു. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കാരണം കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. അച്ഛനു പങ്കെടുക്കാനാകാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേതെന്നു മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ ഇട്ട…
Read Moreപാചകവാതകത്തിൽ വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലകൂടുമോയെന്ന ആശങ്കയിൽ വീട്ടമ്മാർ
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ച് 2095 രൂപയായിരുന്നു. നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 266 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 1994 രൂപ എത്തിയിരുന്നു. ഒക്ടോബര്‍ മാസം 36 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. വില വര്‍ധിച്ചത് നിലവിലെ സാഹചര്യത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധിയില്‍നിന്നു കരകയറുന്ന ഹോട്ടലുകളടക്കമുള്ളവയെയാണ് വില വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. യുക്രൈന്…
Read Moreയുദ്ധമല്ല, പ്രത്യേക സൈനിക നടപടി; റഷ്യയുടെ വൻ സൈനിക വ്യൂഹം കീവിനെ സമീപിക്കുന്നു; കൊല്ലപ്പെട്ടവരിൽ 350 സാധാരണക്കാരെന്ന് യുക്രെയിൻ
ന്യൂഡൽഹി: റഷ്യയുടെ വൻ സൈനിക വ്യൂഹം കീവിനെ സമീപിച്ചുകൊണ്ടിരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ. ഇന്നലെ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് റഷ്യയുടെ കൂടുതൽ സേന യുക്രെനിയൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തമാകുന്നത്. കീവിൽ യുക്രെയിൻ സേന നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പാണ് റഷ്യൻ സേനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വേഗം കുറച്ചിരിക്കുന്നത്. കീവിനു വടക്ക് റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളുമടങ്ങിയ സൈനിക വ്യൂഹം 64 കിലോമീറ്റർ ദൂരത്തിൽ പ്രധാന വീഥിയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ കാണുന്നത്. നേരത്തെ 27 കിലോമീറ്റർ ദൂരത്തിൽ സേന നിരന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാക്സർ ടെക്നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യൻ വാഹനവ്യൂഹം അന്റോനോവ് വിമാനത്താവളത്തിനു സമീപംനിന്നു പ്രൈബിർസ്ക് പട്ടണത്തിലേക്കുള്ള റോഡിന്റെ നീളം മുഴുവൻ നീളുന്നതായി കാണാം. ഇവാൻകിവിന്റെ വടക്കും വടക്കുപടിഞ്ഞാറും വാഹനവ്യൂഹം സഞ്ചരിക്കുന്ന റോഡുകൾക്കു സമീപം നിരവധി വീടുകളും കെട്ടിടങ്ങളും കത്തുന്നതായി കാണുന്നുണ്ടെന്നും മാക്സർ പറയുന്നു.…
Read Moreഅതൃപ്തി ഉള്ളിലൊതുക്കി ഒഴിവാക്കപ്പെടുന്ന നേതാക്കള്‍; സിപിഎം സമ്മേളനം നടക്കുമ്പോൾ പാര്‍ട്ടിക്കുള്ളിലെ അടക്കംപറച്ചില്‍ ഇങ്ങനെയൊക്കെ…
കൊച്ചി: സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും പുതിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. മുമ്പ് മന്ത്രിസഭയില്‍നിന്നു പ്രമുഖരെയെല്ലാം ഒഴിവാക്കിയതിനു പിന്നാലെ പാര്‍ട്ടി കമ്മിറ്റിയില്‍നിന്നു മുതിര്‍ന്ന നേതാക്കളെ പുറംതള്ളുന്നതിലൂടെ പാര്‍ട്ടിയിലും ഭരണത്തിലും പിണറായി വിജയന്റെ സമ്പൂര്‍ണ ആധിപത്യത്തിനാകും ഈ സമ്മേളനത്തോടെ കളമൊരുങ്ങുക. കേന്ദ്ര നേതൃത്വത്തിനു പോലും കേരളഘടകത്തിനു മേലുള്ള സ്വാധീനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. വിഭാഗീയത ഇല്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും താഴെത്തട്ടില്‍ അസംതൃപ്തിയുടെ കനലുകള്‍ എരിയുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്നു തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിന്റെ നാലു ദിവസവും കൊച്ചിയിലുള്ള ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ സമാപനദിനമായ വെള്ളിയാഴ്ചത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നത് ഇതിനകം ഏറെ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈകിട്ട് ആറിനുള്ള വിമാനത്തില്‍ പോകേണ്ടതിനാലാണെന്ന് സംസ്ഥാനനേതൃത്വം…
Read Moreസിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറുമ്പോൾ..! തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്.
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ പാർട്ടി സംസ്ഥാന സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പാര്‍ട്ടിക്ക് കത്ത് നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് അദ്ദേഹം കത്ത് നല്‍കിയത്. കത്ത് നല്‍കിയതായി സുധാകരന് സ്ഥിരീകരിച്ചു. കത്ത് കൊടുത്ത കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ സുധാകരനെ സംസ്ഥാനസമിതിയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്ണന്.
Read Moreവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരേ കേസെടുത്തു ! ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങി…
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുത്തു. സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ എസ്.സുനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷവും അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്ത് പുറത്താക്കുന്നത് വരെ പഠിപ്പ് മുടക്കുമെന്ന് അവര്‍ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അധ്യാപകന് പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്. മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകന് വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി സുനില്‍ കുമാര്‍ എത്തിയിരുന്നു. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.…
Read Moreപാർട്ടിയിൽ വ്യക്തിപൂജയും പാട്ടും അനുവദിക്കില്ല; മന്ത്രിയാകാനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
Read Moreഎരിതീയില്‍ നിന്നും വറചട്ടിയിലേക്ക്! യുക്രെയ്നിലെത്തിയ അഫ്ഗാന് പൗരന്മാര് വീണ്ടും പ്രതിസന്ധിയില്‍; റഷ്യൻ സേനയെ സഹായിക്കാൻ ബെലാറൂസ് സൈന്യവും എത്തുന്നു; ആശങ്ക
കീവ്: അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്ത് യുക്രെയ്നിലെത്തിയ അഫ്ഗാന് പൗരന്മാര് പ്രതിസന്ധിയില്‍. അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതോടെ പ്രാണരക്ഷാർഥം രാജ്യം വിട്ട് യുക്രെയ്നിലെത്തിയ നിരവധി അഫ്ഗാൻ പൗരന്മാരാണ് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ നിസഹായരായി നിൽക്കുന്നത്. മനസ് തകർന്ന് വീണ്ടുമൊരു പലായനത്തിന് തയാറെടുക്കുകയാണ് ഇവർ. പോളണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് പലരും ഇപ്പോൾ. ഒരു യുദ്ധത്തില്‍ നിന്നും രക്ഷപെട്ട് വന്നതാണ് ഞാന്‍. എന്നാല്‍ ഇവിടെയും ഇപ്പോള്‍ യുദ്ധമാണ്. അജ്മല്‍ റഹ്മാനി എന്നയാള്‍ പോളണ്ട് അതിര്‍ത്തി കടക്കുന്നതിനിടെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ഭാര്യ മിന ഏഴ് വയസുകാരിയായ മകള്‍ മര്‍വ, 11 കാരനായ മകന് ഒമര്‍ എന്നിവര്‍ക്കൊപ്പമാണ് അജ്മല്‍ പ്രാണരക്ഷാര്‍ഥം പോളണ്ടിലേക്ക് പോയത്. അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിൽ 18 വർഷത്തോളം നാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തയാളാണ് 40കാരനായ അജ്മൽ. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിൻവാങ്ങുന്നതിന് നാല് മാസം മുൻപേ അജ്മലും കുടുംബവും…
Read Moreസിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം! പ്രവർത്തന റിപ്പോർട്ടിനു പുറമേ മുഖ്യമന്ത്രിയുടെ നവകേരള നയരേഖയും; തലസ്ഥാനത്ത് തലയെടുപ്പിൽ പുതിയ എകെജി സെന്റർ
ജിബിൻ കുര്യൻ കോട്ടയം: തുടർഭരണ ശോഭയിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന് അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ നാളെ ചെങ്കൊടി ഉയരും. കൊച്ചിയുടെ ഹൃദയമനോഹരമായ മറൈൻഡ്രൈവിൽ തയാറാക്കിയ പ്രത്യേക നഗറിൽ നാളെ മുതൽ നാലുവരെയാണ് സമ്മേളനം. ബി. രാഘവൻ നഗറിൽ പ്രതിനിധി സമ്മേളനവും ഇ.ബാലനന്ദൻ നഗറിൽ പൊതുസമ്മേളനവും നടക്കും. പ്രതിനിധികള്‍ എത്തിത്തുടങ്ങി. നാനൂറു പ്രതിനിധികളും 23നിരീക്ഷകരും 86 സംസ്ഥാനസമിതിയംഗങ്ങളുമുള്പ്പടെ അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്കാരികസംഗമം തുടങ്ങിയവ നാലുനാൾ അഭിമന്യു നഗറിനെ സന്പന്നമാക്കും. നാളെ രാവിലെ ഒന്‍പതിന് സമ്മേളനപതാക ഉയരും. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിനു വൈകുന്നേരം അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.…
Read More