കോട്ടയം: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റ് സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യമാണ്. ഉയര്‍ന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേര്‍തിരിവ് ഇല്ല. നമ്മുടെ പൂര്‍വികർ സ്വീകരിച്ചു പോന്നിരുന്ന മൂല്യങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ടന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സഹകരണ മന്ത്രി വി.എന്‍.വാസവന്, തോമസ് ചാഴിക്കാടന് എംപി, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിയോര്‍ ജനറാള്‍ ഫാ.തോമസ് ചാത്തംപറമ്പില്‍ സിഎംഐ സ്വാഗതവും സിഎംസി സൂപ്പിരിയര്‍ ജനറല്‍ മദര്‍ ഗ്രേസ് തെരേസ് സിഎംസി നന്ദിയും പറഞ്ഞു. രാവിലെ 10ന് മാന്നാനത്ത്…
Read MoreCategory: Loud Speaker
പോലീസിന് സമനില തെറ്റി; കേരളാ പോലീസ് ക്രൂരതയുടെ പര്യായമായി മാറിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവം ക്രൂരമാണെന്നും കേരളാ പോലീസ് ക്രൂരതയുടെ പര്യായമായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പോലീസിന് സമനില തെറ്റിയിരിക്കുന്നു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ക്രൂരതകളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഭരണകക്ഷിയും സിപിഎമ്മും ഇത്തരക്കാരെ സഹായിക്കുകയാണ്. പോലീസിനെ സിപിഎം രാഷ്്ട്രീയവൽക്കരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ റൈറ്റർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ പാർട്ടി അനുഭാവികളായ പോലീസുകാർ സൂക്ഷ്മമായി ജോലി നോക്കണമെന്നും ഇപ്പോൾ പാർട്ടി അനുഭാവികളായ പോലീസുകാർ കറങ്ങി നടക്കുന്നുവെന്നും കോടിയേരി പറഞ്ഞത് പോലീസിലെ രാഷ്്ട്രീയവൽക്കരണത്തിന് ഉദാഹരണമാണ്. പോലീസിനെ ഓരോ രാഷ്്ട്രീയപാർട്ടിയുടെയും അനുഭാവികളായ പോലീസ് എന്ന് തരംതിരിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
Read Moreഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപി സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് ; കോൺഗ്രസും ബിഎസ്പിയ്ക്കും സംഭവിക്കുന്നത് കണ്ടോ…
നിയാസ് മുസ്തഫവരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് ഏറ്റവും പുതിയ സർവേയിലും കണ്ടെത്തിയതോടെ ബിജെപി കേന്ദ്രങ്ങൾ ആഹ്ലാദത്തിൽ. 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമാജ്വാദി പാർട്ടി വലിയൊരു മുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാക്കുമെന്നും സർവേ പറയുന്നുണ്ട്. അതേസമയം, ബിഎസ്പി, കോണ്‍ഗ്രസ് പാർട്ടികൾക്ക് കാര്യമായ പുരോഗതി തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ലായെന്നാണ് കണ്ടെത്തൽ. 2020 ഡിസംബർ 16മുതൽ 30വരെ പ്രമുഖ മാധ്യമസ്ഥാപനം ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേയിലാണ് ഈ വിവരം. 403അംഗ നിയമസഭയിൽ ബിജെപിക്ക് 230നും 249നും സീറ്റുകൾ ലഭിക്കും. സമാജ്വാദി പാർട്ടിക്ക് 137 മുതൽ 152 സീറ്റ് വരെ ലഭിക്കും. ബിഎസ്പിക്ക് ഒന്‍പതു മുതൽ 14 സീറ്റ് വരെ ലഭിക്കാം. കോണ്‍ഗ്രസിന് നാലു മുതൽ ഏഴു വരെ സീറ്റും.2017ൽ ബിജെപി സഖ്യത്തിന് 325, സമാജ്വാദി പാർട്ടിക്ക് 48, ബിഎസ്പിക്ക് 19, കോണ്‍ഗ്രസിന് ഏഴ് എന്നിങ്ങനെ ആയിരുന്നു കക്ഷിനില.…
Read Moreമനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍ ഉണ്ടായോ? ട്രെയിനിൽ യാത്രക്കാരന് ക്രൂരമർദനമേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആർ. ഇളങ്കോ
കണ്ണൂർ: കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരന് പോലീസിന്റെ ക്രൂരമര്ദനമേറ്റത്തില് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ ആണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് സ്പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയെന്നും മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും അച്ചടക്ക നടപടിക്കുള്ള അധികാര പരിധി ആര്‍ക്കെന്ന് പരിശോധിക്കുമെന്നും ആര്. ഇളങ്കോ അറിയിച്ചു. അതേസമയം, സംഭവത്തില്‍ റയില്‍വേ എസ്പി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിർദേശം ലഭിച്ചു. റെയില്‍വേയുടെ ചുമതലയുള്ള ഇന്റലിജൻസ് എഡിജിപിയുടേതാണ് ഉത്തരവ്.
Read Moreഭീതിയോടെ രാജ്യം; കോവിഡ് രോഗികൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 33,750 കോവിഡ് സ്ഥിരീകരണം
ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 33,750 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 10,846 പേര് രോഗമുക്തരായി. നിലവില്‍ 1,45,582 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 123 പേര് കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയര്‍ന്നു. ആകെ രോഗമുക്തരുടെ എണ്ണം 3,42,95,407 ആയി.
Read Moreചന്ദ്രകളഭം കേട്ട് പിടി തോമസ് ഉപ്പുതോട്ടിലെ അമ്മയ്ക്കരികിലേക്ക്; പി.ടി.തോമസിന്റെ സ്മൃതിയാത്ര തുടങ്ങി
കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎൽഎയും കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസ് എംഎൽഎയുടെ ചിതാഭസ്മം ഇന്ന് മാതാവിന്റെ കല്ലറയിൽ അടക്കം ചെയ്യും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണ് ചടങ്ങ്. ചിതാഭസ്മം വഹിച്ചുള്ള സ്മൃതി യാത്ര രാവിലെ എറണാകുളം പാലാരിവട്ടത്തെ വസതിയിൽ നിന്നും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ മുൻ എംഎൽഎ വി.പി.സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെയാകും യാത്ര പുരോഗമിക്കുക. നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസി ചിതാഭസ്മം ഏറ്റുവാങ്ങും. വൈകിട്ട് നാലിന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലെ മാതാവിന്റെ കല്ലറയിലാണ് ചിതാഭസ്മം അടക്കം ചെയ്യുന്നത്. പള്ളിയിലെ ചടങ്ങുകളിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങുകൾക്ക് ഇടുക്കി രൂപത മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന നടപടികളൊന്നും…
Read Moreഎന്റെ വിളി ഉയർന്ന ശമ്പളവും ജീവിതത്തിലെ നേട്ടങ്ങളും സ്വന്തമാക്കുകയല്ല..! ഉന്നത ജോലിയും ശമ്പളവും ഉപേക്ഷിച്ചു; ജോണ്‍സ് പൗരോഹിത്യത്തിന്റെ മഹിതവീഥിയിൽ
സിജോ പൈനാടത്ത് കൊച്ചി: 2010 ജനുവരി ഒന്ന്; ജർമനിയിലെ പ്രസിദ്ധമായ ഫ്രോണ്‍ഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതപഠനത്തിനൊപ്പം ഉന്നതജോലിയും ചെയ്യുന്നതിനിടെയാണ് ജോണ്‍സ് നിർണായകമായ “യെസ്’ എന്ന ഉത്തരം പറഞ്ഞത്. “എന്റെ വിളി ഉയർന്ന ശന്പളവും ജീവിതത്തിലെ നേട്ടങ്ങളും സ്വന്തമാക്കുകയല്ല, ദൈവത്തെ പങ്കുവയ്ക്കലാണ്’ എന്നതായിരുന്നു ആ ഉത്തരത്തിന്റെ ഉള്ളടക്കം. ഇലക്ട്രോണിക്സ് എൻജിനിയറുടെയും റിസർച്ചറുടെയുമെല്ലാം ആരെയും കൊതിപ്പിക്കുന്ന തിളക്കങ്ങളും ഉയരങ്ങളും ഉപേക്ഷിച്ചു, 12 വർഷങ്ങൾക്കിപ്പുറം മറ്റൊരു പുതുവത്സരപ്പിറവിദിനത്തിൽ ജോണ്‍സ് എളിമയോടെ, നിറഞ്ഞ സന്തോഷത്തോടെ പൗരോഹിത്യ മഹത്വത്തെ പുണർന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക്, പഠനം തീരും മുന്‍പേ ഉയർന്ന ശന്പളത്തിൽ ലോകോത്തര കന്പനിയിലേക്കു കാന്പസ് സെലക്ഷൻ, ബംഗളൂരുവിലും ചൈനയിലുമായി ഹുവാവേയിൽ മൂന്നു വർഷം ലക്ഷങ്ങൾ ശന്പളമുള്ള ജോലി, ജർമനിയിലെ ബോണ്‍ യൂണിവേഴ്സിറ്റിയിൽ എംഎസ് (എംടെക്) പഠനം, ശേഷം അവിടെ ലക്ഷങ്ങൾ ശന്പളമുള്ള ജോലി. തൊടുപുഴ കദളിക്കാട് മഞ്ഞപ്പിള്ളിൽ ജോർജിന്റെയും ക്രിസ്റ്റ്യാനയുടെയും മകൻ…
Read Moreമഹാരാഷ്ട്രയിൽ മൂന്നാം തരംഗം? 10 മന്ത്രിമാരും 20 എംഎൽഎമാരും പോസിറ്റീവ്; കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്. സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കും 20 എംഎൽഎമാർക്കും ഉൾപ്പെടെ ഒന്പതിനായിരത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാംതരംഗം പടിവാതിക്കലാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ മുന്നറിയിപ്പു നല്കി. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗമാണു പടരുന്നതെന്നും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ രാത്രി കർഫ്യു ഉണ്ട്. വരുംദിവസങ്ങളിൽ ശക്തമായ നടപടികളുണ്ടാകും. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുംബൈയിലാണ്. ഇന്നലെ 9,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. മുംബൈയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട 22,334 പേരിൽ പകുതിയും ഒമിക്രോൺ വകഭേദമാണെന്നും അജിത് പവാർ പറഞ്ഞു. അതേസമയം, ലോക്ഡൗണിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ആവശ്യമായ മെഡിക്കൽ ഓക്സിജന്റെ അളവ് 700 മെട്രിക് ടണ്ണിൽ കൂടിയാൽ സംസ്ഥാനം…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു പീഡനം; രണ്ടാനച്ഛന് ആജീവനാന്തം തടവ്; 2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്തു വന്നത്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷയോടു ചേർന്ന് അനുഭവിച്ചാൽ മതി. ഇതു കൂടാതെ ഒരു ലക്ഷം രൂപ പിഴയുണ്ട്. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്തു വന്നത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ പെണ്‍കുട്ടി നിലവിളിയോടെ എഴുന്നേൽക്കുകയായിരുന്നു. മാതാവ് ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്നുപിടിച്ചതായി പുറത്തറിഞ്ഞത്. തുടർന്ന് മാതാവിന്റെ മൊഴിയിൽ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി കൂടുതൽ തവണ പീഡനത്തിനിരയായതായി കണ്ടെത്തി. 2017ൽ ഏഴാം വയസ് മുതൽ കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും റാന്നിയിൽ വാടകയ്ക്കു താമസിച്ചിരുന്ന സമയത്ത് മാതാവ് ജോലിക്കു പുറത്തുപോയ സാഹചര്യത്തിലാണ് രണ്ടാനച്ഛൻ കുട്ടിയെ പീഡിപ്പിച്ചതെന്നും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ…
Read Moreകമ്മീഷൻ, മോഹന വാഗ്ദാനങ്ങൾ! ക്രിമിനൽ കേസുകളിലെ പ്രതിയും സുഹൃത്തുക്കളും അറസ്റ്റിൽ; തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ…
റാന്നി: രണ്ടു വധശ്രമ കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെയും സുഹൃത്തുക്കളേയും റാന്നി പൊലീസ് പിടികൂടി.റാന്നി പഴവങ്ങാടി മുക്കാലുമണ്‍ തുണ്ടിയില്‍ വിജയന്റെ മകന് വിശാഖ് (27) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം മുക്കാലുമണ്‍ സ്വദേശികളായ മോടിയില്‍ രാജന്റെ മകന് അജു എം.രാജന്, ആറ്റുകുഴിതടത്തില്‍ ബിജുവിന്റെ മകന് അരുണ്‍ ബിജു എന്നിവരാണ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞു നിർത്തി ആക്രമിക്കല്‍, മയക്കു മരുന്നു കടത്തല്‍ തുടങ്ങിയ കേസിലും പ്രതിയാണ് വിശാഖ്. തമിഴ്നാട്ടിലെ എരുമപെട്ടിയില്‍ ഒളിവില്‍ കഴിയവെ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് സംഘത്തിന്റെ സഹായത്താലാണ് അറസ്റ്റ്. കമ്മീഷൻ, മോഹന വാഗ്ദാനങ്ങൾ മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞ മാസം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍. വിശാഖ് അന്യസംസ്ഥാനങ്ങളിലെ പ്രഫഷണൽ കോളേജുകളിൽ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തു…
Read More