തൊടുപുഴ: പുതുവത്സര രാത്രിയില്‍ അക്രമി സംഘം വീടിനു തീയിട്ടു. വീട്ടിനുള്ളിലെ ഉപകരണങ്ങളും പണവും ഉള്‍പ്പെടെ കത്തി നശിച്ചു. ഇവിടെ താമസിച്ചിരുന്ന രണ്ടു പേര് തീ പടരുന്നതിനു മുമ്പു തന്നെ വീടിനു പുറത്തിറങ്ങി ഓടി രക്ഷപെട്ടു. മുതലക്കോടം കാക്കനാട്ട് ഫ്രാന്‍സീസിന്റെ ഉടമസ്ഥതയിലുള്ള പഴക്കാക്കുളത്തെ വീടിനാണ് അക്രമി സംഘം തീയിട്ടത്. ഫ്രാന്‍സീസും കുടുംബവും മുതലക്കോടത്താണ് താമസിക്കുന്നത്. രണ്ടു ജോലിക്കാരാണ് പഴുക്കാക്കുളത്തെ വീട്ടില്‍ താമസിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ തുറന്നു കിടന്ന ജനലിലൂടെ വീട്ടിലെ കിടക്കയ്ക്ക് തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നു പിടിച്ച് മുറിയ്ക്കുള്ളിലുണ്ടായിരുന്ന അലമാര, വാഷിംഗ് മെഷീന്, തുണികള്‍ വച്ചിരുന്ന ബാഗ് എന്നിവ കത്തി നശിച്ചു. ബാഗിനുള്ളിലുണ്ടായിരുന്ന 20000 രൂപയും അഗ്നിക്കിരയായി. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ന്യൂ ഇയര്‍ പ്രമാണിച്ചുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ പോലീസ് കഞ്ചാവ് പിടികൂടിയപ്പോള്‍ മഹസര്‍ സാക്ഷിയായി ഇവിടെ താമസിച്ചിരുന്ന യുവാവ് ഒപ്പിട്ടു നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ്…
Read MoreCategory: Loud Speaker
24 മണിക്കൂറും ദേവിയെ ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടും തർക്കം ഉണ്ടായത് എന്തിന്; മാതാ വൈഷ്ണോ ദേവിക്ഷേത്രത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേർ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നും ജമ്മുകാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. കത്രയിൽ ഇന്നു പുലർച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. 12 പേരാണ് ദുരന്തത്തിൽ മരിച്ചത്. പതിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നരെയ്ൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആളുകൾ തമ്മിൽ തർക്കം പൊട്ടിപ്പുറപ്പെടുകയും ഇത് തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ജമ്മു കാഷ്മീരിൽ നിന്നുള്ള ഒരാളുമാണ് മരിച്ചതെന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്റർ…
Read Moreപാസ്പോര്ട്ടില് കുടുങ്ങി പ്രവാസികള്‍; പുതുക്കുന്നതിലെ കാലതാമസം വലിയ പ്രശ്നമാകുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാസ്പോര്‍ട്ട് പുതുക്കാന്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്ന് ആശങ്കയിലായി പ്രവാസികള്‍. നേരത്തെ അപേക്ഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് അവസരം ലഭിക്കുന്നത്. ഒരു മാസത്തെ അവധിക്കാണ് പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്. സംസ്ഥാനത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിന് 2000 രൂപയില്‍ താഴെയാണ് ഫീസ്. വിദേശത്ത് ഇത് 12,000 രൂപക്ക് മുകളിലും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശങ്ങളില്‍ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡ് തീവ്രവ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവെച്ച പ്രവാസികളില്‍ പലരും ഇപ്പോള്‍ മടങ്ങി എത്തുന്നുമുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ നല്‍കേണ്ട തത്ക്കാല്‍ പാസ്പോര്‍ട്ട് വൈകുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. പുതിയ പാസ്പോര്‍ട്ടിനും പുതുക്കുന്നതിനും ഓണ്‍ലൈനായി നല്കുന്ന അപേക്ഷകളില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി വൈകിക്കുന്നത് വിദേശരാജ്യങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്ക്…
Read Moreഎത്രയും പെട്ടെന്ന് കിട്ടണം; കോവളത്തു വിദേശിയെ പോലീസ് തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവളത്തു വിദേശിയെ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം ഡിജിപി അനിൽകാന്തിനു നിർദേശം നൽകി. ഇതേത്തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിസിപി നിർദേശം നൽകി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. അതേസമയം, സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടു. മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ചു നടപടി സ്വീകരിക്കും. ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്കു തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്. ബില്ലില്ലാത്തതിനാൽ മദ്യം…
Read Moreഎല്ലാ വിശ്വാസത്തിനും മീതെയാണ് ശ്വാസമെന്നതു മറക്കരുത്; കോവിഡിൽ മരുന്നുകമ്പനികൾ തടിച്ചുകൊഴുത്തെന്ന് മന്ത്രി രാധാകൃഷ്ണൻ
തൃശൂർ: കോവിഡ് വന്നതിലൂടെ നേട്ടം കൊയ്ത ചില മരുന്നുകന്പനികൾ സാന്പത്തികമായി തടിച്ചുകൊഴുത്തുവെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. ദയ മാധ്യമ ഫെലോഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എച്ച് വണ്‍ എൻ വണ്‍ രോഗം പടർന്ന വേളയിൽ തകർച്ചമൂലം അടച്ചുപൂട്ടാൻ തയാറായിനിന്ന ഒരു മരുന്നുകന്പനി വലിയ സാന്പത്തിക നേട്ടമുണ്ടാക്കി. ഏതുവിധേനയും സന്പത്തു കൂട്ടുക എന്ന നയമുള്ള മരുന്നുകന്പനികൾ സാമൂഹ്യപ്രതിബദ്ധത മറക്കുന്നതു കാണാതെ പോകരുത്. സ്വകാര്യ ആശുപത്രികൾ നല്ല സേവനം നൽകുന്നുണ്ട്. സാമാന്യം നല്ല ശന്പളം ലഭിക്കുന്ന ഡോക്ടർമാർ ഇനിയും ആനുകൂല്യവർധന വേണമെന്നാവശ്യപ്പെട്ടു സമരത്തിനിറങ്ങുന്നതു ശരിയാണോ എന്ന് അവർ ആലോചിക്കണം. സർവീസിൽ കയറുന്പോൾതന്നെ നാലും അഞ്ചും ഇൻക്രിമെന്റ് കിട്ടുന്ന ഏക വിഭാഗമാണ് ഡോക്ടർമാർ. കോവിഡിനു ജാതിയും മതവുമൊന്നുമില്ല. എല്ലാ വിശ്വാസത്തിനും മീതെയാണ് ശ്വാസമെന്നതു മറക്കരുതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ ഓർമിപ്പിച്ചു.സ്വകാര്യ ആശുപത്രികളിലെ അധാർമികപ്രവണതകൾ എന്ന വിഷയത്തിലൂന്നി മാധ്യമപ്രവർത്തകരായ…
Read Moreകുതിച്ചുയർന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 20,000ലധികം കേസുകൾ; ഒമിക്രോൺ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8,949 പേർ കൂടി രോഗമുക്തരാകുകയും 406 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. നിലവിൽ 1,04,781 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,431 ആയി ഉയർന്നു.
Read Moreസൊമാറ്റോയിലും സ്വിഗ്ഗിയിലും ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി ചെലവേറും; പുതുവർഷത്തിൽ പണം പോകുന്ന വഴിയിങ്ങനെ…
ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖലയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബില്ലില്‍ മാറ്റം വരും. റസ്റ്ററന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി ((സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഭക്ഷണം വാങ്ങുമ്പോള്‍ അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നത് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 2021 ഡിസംബർ 31 വരെ ജിഎസ്ടി ചുമത്തേണ്ട ബാധ്യത അതത് ഹോട്ടൽ, റസ്റ്ററന്റുകൾക്കായിരുന്നു. എന്നാൽ 2022 ജനുവരി ഒന്നുമുതൽ ഓണ്‍ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്കു മാത്രമായിരിക്കും. പുതിയ ഭേദഗതി പ്രകാരം ഹോട്ടൽ, റസ്റ്ററന്റ് എന്നിവയിൽ പാകം ചെയ്ത ഭക്ഷണപദാർഥങ്ങൾക്കു മാത്രമേ ഇ-കൊമേഴ്സ് സംവിധാനങ്ങൾക്ക് നികുതി ചുമത്താൻ ബാധ്യതയുള്ളൂ. റസ്റ്ററന്റുകളിൽ വിൽക്കുന്ന (അവിടെ പാകം ചെയ്യാത്ത) പാക്കറ്റ് ഭക്ഷണങ്ങൾക്കു നികുതി ചുമത്തേണ്ട ബാധ്യത അതത് റസ്റ്ററന്റുകൾക്കു മാത്രമായിരിക്കും. ചെറുകിട ഹോട്ടൽ, റസ്റ്ററന്റ് രംഗത്തുള്ളവർക്ക് ഇത്തരത്തിൽ ബില്ലുകൾ…
Read Moreരാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാതിരിക്കാൻ സർക്കാർ ഇടപെട്ടോ? രാജ്യത്തിനു നാണക്കേടുണ്ടാക്കിയ വിഷയമേതാണെന്ന് രമേശ് ചെന്നിത്തല
ജിജി ലൂക്കോസ് തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച പുതിയ വിവാദങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം. രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള എന്താണ് നടന്നതെന്നു ചോദ്യവുമായി രംഗത്തെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണോ സർക്കാർ ഇടപെട്ടതെന്നു ഗവർണർ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഗവർണർ വെളിപ്പെടുത്തിയ രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സർക്കാരിന്റെ ഇടപെടൽ രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ശിപാർശ വിഷയം തന്നെയാണെന്നു രമേശ് ചെന്നിത്തല പറയുന്നു. ഇക്കാര്യത്തിൽ ഗവർണർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു കൂടാതെ സർക്കാരിന്റെ ഇടപെടലുമായ ബന്ധപ്പെട്ട കാര്യത്തിൽ നാല് ചോദ്യങ്ങൾ കൂടി ചെന്നിത്തല ഉന്നയിച്ചു.രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകുന്നതിനായി ചാൻസലർ കൂടിയായ ഗവർണർ കേരള വിസിക്ക് ശിപാർശ ചെയ്തിരുന്നോ? സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇത് മരവിപ്പിച്ചോ? വിസി എന്തിനാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം…
Read Moreചോദിച്ച പണം കൊടുത്തില്ല ! ഹൃദ്രോഗിയായ യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവിന്റെ പ്രതികാരം…
ചോദിച്ച പണം കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്.ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന് നേതാവ് തല്ലിത്തകര്‍ത്തത്. മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരന് ശ്രീകുമാര്‍ പറയുന്നു. കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ കാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്. സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്. നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്കി. ഇനി ജീവിതത്തിന്…
Read Moreഅയ്യേ എന്ന് ഇനിയാരും പറയരുത്! കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കിയില്ലെങ്കിൽ കർശന നടപടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ബസുകൾ വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മാനേജ്മെന്റ്. ദീർഘദൂര സർവീസുകൾ മുതൽ ഓർഡിനറി സർവീസുകൾ വരെയുള്ള ബസുകളിലെ അപര്യാപ്തതകളും വൃത്തിഹീനമായ അവസ്ഥയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. യാത്രക്കാരുടെ പരാതികളും ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.ബസുകളുടെ ഡ്രൈവർ ക്യാബിൻ, ഡ്രൈവർ ഡാഷ് ബോർഡ്, ബസിന്റെ ജനൽ ഷട്ടർ അകവും പുറവും,യാത്രക്കാരുടെ സീറ്റ്,ബസ് പ്ലാറ്റ് ഫോം, ബസിന്റെ ടോപ്, പിറകിലെ എമർജൻസി ഗ്ലാസ്, മുതലായവ എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇവ വൃത്തിയാക്കാതെ ബസുകൾ സർവീസിന് കൊടുക്കുന്നത് മൂലം യാത്രക്കാർക്കും, ഡ്രൈവർക്കുംകണ്ടക്ടർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള നിരവധി പരാധികൾ ലഭിച്ചിരിക്കുന്നു എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. അതിനാൽ ദീർഘദൂര സർവീസ്, ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും കഴുകി വൃത്തിയാക്കി മാത്രമേ സർവീസിന് അയയ്ക്കാവു എന്നാണ് മാനേജിംഗ്…
Read More