ആലപ്പുഴ: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ നേവി ഉദ്യോഗസ്ഥനായ ഒരാള്‍ ഉള്‍പ്പെടെ ആലപ്പുഴ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ഇവരിൽ രണ്ടു പേർ സഹോദരങ്ങളാണ്. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയന്റെ മക്കളായ വിഷ്ണു (25), കണ്ണൻ (22), വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ്-മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ് (25) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത് അഖിൽ (24) പുത്തൻപറമ്പിൽ വിനോദ് കുമാർ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാർ ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേർ വിനോദ സഞ്ചാരത്തിനെത്തിയവരും മരിച്ച നിതിൻദാസും വിഷ്ണുവും ഗോവയിൽ ജോലി ചെയ്യുന്നവരുമാണ്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ഗോവ എംഇഎസ് ജംഗ്ഷനിലായിരുന്നു അപകടം. നേവിയില്‍ ഉദ്യോഗസ്ഥനായ വിഷ്ണുവിനെ ഗോവയിലെ ഓഫീസില്‍ എത്തിക്കാനായാണ്…
Read MoreCategory: Loud Speaker
അടുപ്പക്കാരൻ എപ്സ്റ്റെയിന് പെൺകുട്ടികളെ ലൈംഗീക ചൂഷണത്തിനായി എത്തിച്ചു: ഗിസ്ലെയ്ൻ മാക്സ്വെൽ കുറ്റക്കാരി
ന്യൂയോർക്ക്: അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ധൻ ജഫ്രി എപ്സ്റ്റെയിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ലൈംഗീക ചൂഷണത്തിനായി എത്തിച്ചുകൊടുത്തുവെന്ന കേസിൽ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ൻ മാക്സ്വെൽ കുറ്റക്കാരിയാണെന്നു ന്യൂയോർക്ക് കോടതി ജൂറി കണ്ടെത്തി. ലോകം മുഴുവൻ ശ്രദ്ധിച്ച കേസിൽ ശിക്ഷ പിന്നീട് വിധിക്കും. ജീവപര്യന്തം തടവു ലഭിക്കാനാണു സാധ്യത. സമൂഹത്തിലെ ഉന്നതരുടെ കൂട്ടങ്ങളിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന മാക്സ്വെൽ 2020ലാണ് അറസ്റ്റിലായത്. 1994നും 2004നും ഇടയ്ക്ക് എപ്സ്റ്റെയിന്റെ പീഡനത്തിനിരയായ നാലു പേർ മാക്സ്വെല്ലിനെതിരെ മൊഴികൊടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളിൽ വിചാരണ കാത്തുകഴിയുകയായിരുന്ന എപ്സ്റ്റെയിൻ 2019ൽ ജയിലിൽ ജീവനൊടുക്കി. കുപ്രസിദ്ധ ബ്രിട്ടീഷ് മാധ്യമ മുതലാളി റോബർട്ട് മാക്സ്വെല്ലിന്റെ മകളായ ഗിസ്ലെയ്ൻ 1991ൽ പിതാവിന്റെ മരണശേഷമാണ് അമേരിക്കയിലെത്തി എപ്സ്റ്റെയിനുമായി അടുപ്പത്തിലായത്.
Read Moreപുതുവർഷത്തലേന്നും സ്വർണം മിന്നിച്ചു..! 2022 നെ സ്വാഗതം ചെയ്യുന്ന വിലകേട്ടാൽ മലയാളികൾ ഞെട്ടും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് കൂടിയത്.
Read Moreസഹോദരിയെ താൻ കൊലപ്പെടുത്തിയതാ..! ജിത്തു കുറ്റസമ്മതം നടത്തി; അലഞ്ഞുതിരിഞ്ഞുനടന്ന യുവതിയെ അനാഥാലയത്തിൽ എത്തിച്ചത് പിങ്ക് പോലീസ്
പറവൂർ: തീപിടിച്ച വീടിനുള്ളിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ കാണാതായ സഹോദരി പോലീസ് പിടിയിൽ. പറവൂർ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ ഇളയ മകൾ ജിത്തു (22) ആണു പിടിയിലായത്. സഹോദരി വിസ്മയ (ഷിഞ്ചു-25) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് പൊള്ളലേറ്റു മരിച്ചശേഷം ജിത്തു അപ്രത്യക്ഷയാകുകയായിരുന്നു. ഇന്നലെ വൈകിട്ട് കാക്കനാടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തിൽനിന്നാണു ജിത്തുവിനെ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരിയെ താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവും വിസ്മയയും തമ്മിൽ വഴക്കിടുക പതിവായിരുന്നെന്നും ഇതിനിടയിലാകാം കൊലപാതകം നടന്നതെന്നുമാണു നിഗമനം. ബുധനാഴ്ച പുലർച്ചെ 1.30ന് കൊച്ചി എംജി റോഡിനു സമീപം അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ജിത്തുവിനെ പിങ്ക് പോലീസാണ് കാക്കനാട്ടെ തെരുവോരം അനാഥാലയത്തിൽ എത്തിച്ചത്. പോലീസ് ഇവരെ ചോദ്യംചെയ്തെങ്കിലും ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ജിത്തുവിനായി പറവൂർ പോലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ്…
Read Moreപെരുവാരത്ത് യുവതി മരിച്ച സംഭവം! സഹോദരി ജിത്തു പിടിയിൽ; സഹോദരിമാർ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചോ ? ആളൊഴിഞ്ഞ പറമ്പിലൂടെ റോഡിലേക്ക്…
പറവൂർ: പെരുവാരത്ത് തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഇളയ സഹോദരി പിടിയിൽ. പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ ജിത്തു (22) വിനെയാണ് പോലീസ് പിടികൂടിയത്. കാക്കനാട് നിന്നാണ് ജിത്തു പിടിയിലായത്. ജിത്തുവിന്റെ മൂത്ത സഹോദരി വിസ്മയ (ഷിഞ്ചു-25) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ജിത്തുവിനെ രണ്ടു ദിവസത്തിനു ശേഷമാണ് പിടികൂടാനായത്. ജിത്തുവിനെ കാണാതായതോടെ മരിച്ചത് ആരെന്ന കാര്യത്തിൽ ആദ്യം പോലീസും ആശയകുഴപ്പത്തിലായിരുന്നു. തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണ മായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയയാണെന്ന് മാതാപിതാക്കൾ സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു. പെൺകുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ ഇവരുടെ വീട്ടിനു സമീപമുള്ള പള്ളിത്താഴം സി. മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിനു ല ഭിച്ചിരുന്നു. ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന്…
Read Moreപുറത്താക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ പുറത്താകട്ടെ! നടപടി വരട്ടെ, അപ്പോള്‍ കാണാം; എസ്. രാജേന്ദ്രന്
മൂന്നാര്‍: തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാനക്കമ്മറ്റിക്ക് നല്കിയ ശുപാര്‍ശയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നടപടി വരട്ടെ അപ്പോള്‍ കാണാമെന്നും സി.പി.എം നേതാവും മുന്‍ ദേവികുളം എം.എ.യുമായ എസ്. രാജേന്ദ്രന്. തന്നെയും ഒപ്പം നില്‍ക്കുന്നവരെയും ചില നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും മാനസികമായി തളര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്. പുറത്താക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ പുറത്താകട്ടെ. നടപടി വരുമ്പോള്‍ അതിന് അനുസൃതമായ നിലപാടുകള്‍ സ്വീകരിക്കും. മറ്റു പാര്‍ട്ടികളില്‍ ചേക്കെറുമെന്ന അഭ്യൂഹങ്ങളില്‍ ഇപ്പോള്‍ അതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നും അത് ഇപ്പോള്‍ പറയേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടികള്‍ വരുന്നതിനു മുമ്പു തന്നെ നേതാക്കള്‍ പരസ്യമായി ആരോപണമുയര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചത്. തന്റെ ഭാഗം വിശദീകരിക്കുവാനുള്ള അവസരങ്ങള്‍ പോലും ഇല്ലായിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെ ഏകപക്ഷീയ ശിക്ഷണനടപടികളിലേക്കാണ് ചിലര്‍ നീങ്ങിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാജേന്ദ്രനെ പാര്‍ട്ടിയില്‍…
Read Moreആലപ്പുഴ, പാലക്കാട് കൊലപാതകം! കൊലപാതകികളുടെ നീക്കങ്ങൾ തിരിച്ചറിയാൻ പോലീസിനു കഴിഞ്ഞില്ല; പിന്നിൽ സംസ്ഥാനന്തര ഗൂഢാലോചന; എഡിജിപി
തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകങ്ങളെ സംബന്ധിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചില്ലെന്നും കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ തടയാമായിരുന്നുവെന്നും വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നു. കൊലപാതകങ്ങളും തുടരാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ കിഴക്കന്പലത്ത് പോലീസിനു നേരെ നടന്ന ആക്രമണം പ്രത്യേക സംഭവമാണെന്നും വിജയ് സാഖറേ പറഞ്ഞു. പാലക്കാട്ട് സഞ്ജിത്ത് വധത്തിലും ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്റെ വധത്തിലും ഉൾപ്പെട്ട എല്ലാ പ്രതികളേയും പിടികൂടാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
Read Moreബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സ്ക്രീനിംഗ് പരിശോധന അൽപ്പനേരം സ്തംഭിച്ചു! കാരണം ഒരു റോളക്സ് വാച്ച്
ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സ്ക്രീനിംഗ് പരിശോധന അൽപ്പനേരം സ്തംഭിച്ചു. കാരണം എന്താണന്നല്ലേ, ഒരു റോളക്സ് വാച്ചു തന്നെ.. സ്ക്രീനിംഗ് പരിശോധനയ്ക്കായി തന്റെ വിലകൂടിയ വാച്ച് നൽകില്ലെന്ന് ഡൽഹിക്ക് പോകേണ്ട ഒരു യാത്രക്കാരൻ നിർബന്ധം പിടിച്ചതോടെയാണ് ആകെ കുഴപ്പമായത്. തന്റെ റോളക്സ് വാച്ചിന് 40 ലക്ഷം രൂപ വിലവരുന്നതാണെന്നും ഇതൊരിക്കലും പരിശോധനയ്ക്കായി ട്രേയിൽ വയ്ക്കാൻ സാധിക്കില്ലെന്നും യാത്രക്കാരൻ പറഞ്ഞു. സ്ക്രീനിംഗ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതോടെ സ്ക്രീനിംഗ് പരിശോധന നിർത്തിവയ്ക്കുകയും അരമണിക്കൂറോളം തടസപ്പെടുകയും ചെയ്തു. ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ താക്കീത് ചെയ്തതോടെയാണ് നടപടിക്രമങ്ങൾ പാലിക്കാൻ യാത്രക്കാരൻ തയാറായത്. ഇയാൾക്കെതിരേ കേസ് എടുത്തിട്ടില്ല.
Read Moreരാത്രികാല നിയന്ത്രണം ഇന്നു മുതൽ! രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ നിയന്ത്രണം; ശബരിമല, ശിവഗിരി തീര്‍ഥാടകരെ ഒഴിവാക്കി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്നു മുതൽ. ജനുവരി രണ്ട് വരെ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പുതുവത്സര പരിപാടികൾക്കും സാമൂഹ്യ- രാഷ്ട്രീയ- മതപരമായ ആൾക്കൂട്ട പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങളിലും കൂടിച്ചേരലുകൾ അനുവദിക്കില്ല. രാത്രി പത്ത് വരെ കടകൾക്ക് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. രാത്രിയിൽ അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും യാത്രകൾ നടത്തുന്നവരും സ്വയം സാക്ഷ്യപത്രം കരുതണം. വാഹനപരിശോധന ശക്തമാക്കും. തിയറ്ററുകളിലെ സെക്കൻഡ് ഷോകൾക്കും വിലക്കുണ്ട്. ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. രാത്രി പത്തിനു ശേഷം പുതുവത്സര ആഘോഷങ്ങളൊന്നും പാടില്ല. പുതുവത്സരത്തോട് അനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക്…
Read Moreവിദ്യാർഥികളുടെ ഉച്ചഭക്ഷണം സമൂഹ അടുക്കളയിലേക്ക്! സ്കൂളുകളിലെ പാചകക്കാർക്ക് പണി നഷ്ടപ്പെടും
കണ്ണൂര്‍: സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ സമൂഹ അടുക്കളകൾ തുറന്ന് സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് നിർത്തലാക്കാൻ നീക്കം. സമൂഹ അടുക്കളകളിൽനിന്ന് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണം തയാറാക്കി വിതരണം നടത്തുന്ന രീതിയിൽ ക്രമീകരണമേർപ്പെടുത്താനാണ് ധാരണ. പുതിയ പദ്ധതി സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂൾ പാചകതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തും. സമൂഹ അടുക്കള നടത്തിപ്പ് കുടുംബശ്രീക്കോ ഗ്രൂപ്പുകൾക്കോ നൽകാമെന്നാണ് പ്രാഥമിക ധാരണ. ഒരു പഞ്ചായത്തിലെ വിദ്യാലയങ്ങളിലേക്കുതന്നെ വലിയതോതിൽ ഭക്ഷണം പാചകം ചെയ്ത് എത്തിക്കേണ്ടതിനാൽ ഇത്എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. നിലവിൽ ഓരോ വിദ്യാലയത്തിലും അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ടത്തിലാണ് ഗുണമേൻമയോടു കൂടിയ ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ദിവസം ഒന്നോ രണ്ടോ രക്ഷിതാക്കൾ സ്കൂളിലെത്തി ഭക്ഷണം രുചിച്ചു നോക്കിയും കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്. ഇതുസംബന്ധിച്ച് രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം…
Read More