ആലപ്പുഴ, പാലക്കാട് കൊലപാതകം! കൊ​ല​പാ​ത​കി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല; പി​ന്നി​ൽ സം​സ്ഥാ​ന​ന്ത​ര ഗൂ​ഢാ​ലോ​ച​ന; എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ടും ആ​ല​പ്പു​ഴ​യി​ലും എ​സ്ഡി​പി​ഐ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സം​സ്ഥാ​ന​ന്ത​ര ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ.

കൊ​ല​പാ​ത​ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും കൊ​ല​പാ​തി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ പൊ​ലീ​സി​ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ത​ട​യാ​മാ​യി​രു​ന്നു​വെ​ന്നും വി​ജ​യ് സാ​ഖ​റെ പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​രാ​തി​രി​ക്കാ​ൻ പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ കി​ഴ​ക്ക​ന്പ​ല​ത്ത് പോ​ലീ​സി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം പ്ര​ത്യേ​ക സം​ഭ​വ​മാ​ണെ​ന്നും വി​ജ​യ് സാ​ഖ​റേ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ട് സ​ഞ്ജി​ത്ത് വ​ധ​ത്തി​ലും ആ​ല​പ്പു​ഴ​യി​ലെ ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ വ​ധ​ത്തി​ലും ഉ​ൾ​പ്പെ​ട്ട എ​ല്ലാ പ്ര​തി​ക​ളേ​യും പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment