കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍. അനില്‍കുമാര്‍ രാജിവച്ചതായി സൂചന. വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്. വിചാരണക്കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശന് നേരത്തെ രാജിവച്ചിരുന്നു. വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. അതേ സമയം തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യം കോടതി ഇന്നു പരിഗണിക്കും. ദിലീപിന് എതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്നാരോപിച്ച് സംവിധായകന് ബാലചന്ദ്രകുമാറാണ് രംഗത്തെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
Read MoreCategory: Loud Speaker
ജിത്തു ഒളിവില്‍ പോയത് വിസ്മയയുടെ മൊബൈല്‍ ഫോണുമായി ! ജിത്തുവിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: വടക്കൻ പറവൂരിൽ പൊള്ളലേറ്റു മരിച്ച വിസ്മയയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്. ഒളിവിൽ പോയ ജിത്തുവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണുമായാണ് ജിത്തു ഒളിവില്‍ പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കൂടാതെ വീട്ടുകാരെയും ജിത്തു ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അതേസമയം, വിസ്മയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് പ്രാഥമിക നിഗമനം. വടക്കൻ പറവൂർ പെരുവാരം പ്രസാദത്തിൽ ശിവാനന്ദന്റെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ ഉയരുന്നത് അയൽവാസികൾ കണ്ടത്. മുൻഭാഗത്തെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. അതിനുള്ളിലാണ് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ മൃതദേഹം കണ്ടത്. മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ ആണെന്ന നിഗമനത്തിൽ…
Read Moreഗോഡ്സെയെ പ്രകീര്‍ത്തിച്ച് മഹാത്മാഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശം; സന്യാസി അറസ്റ്റിൽ
റായ്പുർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സന്ന്യാസിയെ അറസ്റ്റ് ചെയ്തു. കാളിചരണ്‍ മഹാരാജ് എന്നയാളെ ഛത്തീസ്ഗഡ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണ്‍ മഹാരാജിനെതിരെ റായ്പൂരിലെ ടിക്രാപര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം നടന്നത്. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.കോണ്‍ഗ്രസ് നേതാവായ പ്രമോദ് ദുബെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreധൃതിപിടിച്ചു കുറ്റപത്രം നൽകിയതിൽ ദുരൂഹത; സിബിഐ ധാർമിക ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന് കാട്ടി സിബിഐക്കു വാളയാർ പെണ്‍കുട്ടികളുടെ അമ്മയുടെ കത്ത്
പാലക്കാട്: സിബിഐ ധാർമിക ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നു കുറ്റപ്പെടുത്തി വാളയാർ പെണ്‍കുട്ടികളുടെ അമ്മ സിബിഐക്കു കത്തയച്ചു. കുട്ടികളുടേതു കൊലപാതകമാണെന്നു മൊഴിനൽകിയിട്ടും മുഖവിലയ്ക്കെടുത്തില്ല. ധൃതിപിടിച്ചു കുറ്റപത്രം നൽകിയതിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും കത്തിൽ പറയുന്നു.കൊലപാതകമെന്നു വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു. തന്റെയും ഭർത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്നു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമകുറ്റപത്രത്തിനു മുമ്പ് തന്നെയും ഭർത്താവിനെയും കേൾക്കാൻ സിബിഐക്കു ധാർമിക ബാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്തയച്ചിരിക്കുന്നത്. അതേസമയം സിബിഐ കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. കുറ്റപത്രത്തിന്റെ പകർപ്പ് ലഭ്യമായാൽ തുടർനടപടി സ്വീകരിക്കുമെന്നു സമരസമിതി അറിയിച്ചു.
Read Moreകൂടുതൽ സുരക്ഷയ്ക്ക് കറുത്ത കാർ വേണം; മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി കറുത്ത ഇന്നോവ കാറുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാൻ ഇനി മുതൽ കറുത്ത ഇന്നോവ കാറുകൾ. മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് കാറുകൾ വാങ്ങാൻ പോലീസിന് സ്പെഷൽ ഫണ്ട് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോർട്ടുമായി പോകാൻ കറുപ്പു നിറത്തിലുള്ള മൂന്ന് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറും 62.46 ലക്ഷം രൂപ ചെലവിട്ടാണ് വാങ്ങിയത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.പുതിയ കാറുകൾ വരുന്പോൾ നിലവിൽ ഉപയോഗിച്ചുവരുന്ന കാലപ്പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റും. കെഎൽ 01 സിഡി 4764, കെഎൽ 01 4857 എന്നീ രജിസ്ട്രേഷൻ നന്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കുന്നത്.
Read Moreമറ്റൊരു പാര്‍ട്ടിയിലേക്കും താനില്ല; തന്നെ പുറത്താക്കാൻ സിപിഎമ്മിന് അവകാശമുണ്ടെന്ന് എസ്. രാജേന്ദ്രൻ
ഇടുക്കി: തന്നെ പുറത്താക്കാൻ സിപിഎമ്മിന് അവകാശമുണ്ടെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. എന്നാൽ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്കി. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനെഹ്റു റോഡ് ഇനി “നരേന്ദ്ര മോദി മാർഗ്’; സൗജന്യ വാക്സിനും റേഷനും ജനങ്ങൾക്ക് നൽകിയ പ്രധാനമന്ത്രിക്കുള്ള നന്ദി സൂചകമെന്ന് സിക്കിം
ഗാംഗ്ടോക്: സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്കി സിക്കിം. ‘ജവഹര്‍ലാല്‍ നെഹ്റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇനിമുതല്‍ “നരേന്ദ്ര മോദി മാര്‍ഗ്’ എന്നാവും അറിയപ്പെടുക. സിക്കിം ഗവർണർ ഗംഗാ പ്രസാദ് ബുധനാഴ്ച പുതുക്കിപ്പണിത റോഡ് നാടിന് സമർപ്പിച്ചു. റോഡ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും റോഡിന്റെ പേര് മാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി.ബി. ചൗഹാന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ക്യോംഗസാല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് 19.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സൗജന്യ വാക്സിനും റേഷനും ജനങ്ങൾക്ക് നൽകിയ പ്രധാനമന്ത്രിക്കുള്ള നന്ദി സൂചകമായിട്ടാണ് പേരു മാറ്റം എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഐ.കെ റസൈലി പറയുന്നത്.
Read Moreസംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു;അർബുദത്തിന് ചികിത്സയിലായിരുന്നു
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു. തിളക്കം, കണ്ണകി, ദൈവനാമത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു. കണ്ണകിയിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നുമാണ് ഗാനഭൂഷണം നേടിയത്.
Read Moreമകരവിളക്ക് മഹോത്സവത്തിന് ശബരിമല നട നാളെ തുറക്കും; എരുമേലിയില്‍ നിന്നുള്ള കാനനപാത 31 മുതല്‍ തുറക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരിയാണ് നട തുറക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് 31നു പുലര്‍ച്ചെ മുതല്‍ ദര്‍ശനം അനുവദിക്കും. എരുമേലിയില്‍ നിന്നുള്ള കാനനപാത 31 മുതല്‍ അയ്യപ്പഭക്തര്‍ക്കായി തുറന്നു നല്‍കും. പാതയില്‍ നാളെ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. മകരവിളക്ക് മഹോത്സവം ജനുവരി 14നാണ്. ഇതിനു മുന്നോടിയായി 11ന് എരുമേലി പേട്ട തുള്ളലും 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും.പമ്പ സദ്യയും പമ്പവിളക്കും 13നാണ്. 19 വരെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകും. 20നു രാവിലെ നട അടയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മകരവിളക്കു കാലത്തും ദര്‍ശനാനുമതി ലഭിക്കുക. വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് ബുക്കിംഗിലും…
Read Moreതൊഴില്‍പരമായ ബന്ധം മാത്രം! മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കായി പോയി; ഇഡിക്ക് മുന്നിൽ ശ്രുതി ലക്ഷ്മി പറഞ്ഞതെന്തൊക്കെ?
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി തനിക്ക് തൊഴില്‍പരമായ ബന്ധം മാത്രമേ ഉള്ളുവെന്ന് നടി ശ്രുതി ലക്ഷ്മി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നല്‍കിയതായി സൂചന. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മോന്സന് സംഘടിപ്പിച്ച ചടങ്ങുകളില്‍ പങ്കെടുത്തതിന് നടിക്കു ലഭിച്ച പ്രതിഫലം സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത നടി നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സനുമായി നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇഡി ചോദിച്ചത്. മോന്‍സന്റെ ശിപാര്‍ശ പ്രകാരം മറ്റു ചില ചടങ്ങുകളിലും നടി പങ്കെടുത്തിട്ടുണ്ട്. മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കായി പോയിരുന്നതായി ശ്രുതി ല്ക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
Read More