കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു. കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ കരസേന ഹെലികോപ്റ്റർ കൂനൂരിലാണ് തകർന്നു വീണത്. രണ്ടു സൈനിക ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണമുണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് 21 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 21 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധന നടപ്പാക്കാത്ത സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാലാണ് നിരത്തിൽ നിന്നും വാഹനങ്ങൾ പിൻവലിക്കുന്നതെന്നും ബസുടമകളുടെ സംഘടനാ നേതാക്കൾ പറഞ്ഞു. ഒന്നര വർഷം മുൻപ് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ നിരക്ക് വർധന സംബന്ധിച്ച ശിപാർശ സർക്കാരിന് നൽകിയതാണ്. എന്നാൽ നടപടി എടുക്കാൻ സർക്കാർ തയാറാകുന്നില്ല. ഡീസൽ ലിറ്ററിന് 60 രൂപയായിരുന്ന കാലത്തെ നിരക്കിൽ തന്നെയാണ് ബസ് സർവീസുകൾ നിലവിൽ നടക്കുന്നത്. ഇന്ന് ഡീസലിന്റെ വില ലിറ്ററിന് 92 രൂപയാണ്. സ്പെയർ പാട്സ്, ഇൻഷുറൻസ്, തൊഴിലാളി വേതനം എന്നിവയെല്ലാം ഉയർന്നപ്പോഴും നിരക്ക് വർധന മാത്രം ഉണ്ടായില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെയുള്ള നിരക്ക് വർധനവ് അംഗീകരിക്കില്ലെന്നും ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടന; നികുതി കടമയാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്ന് ധനമന്ത്രി
കണ്ണൂർ: നികുതി എന്റെ കടമയാണെന്ന ബോധ്യം ഓരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചരക്കു സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. നികുതിയാണ് അതില്‍ മുഖ്യം. യഥാർഥത്തില്‍ നികുതിനിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. ജിഎസ്ടി നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നികുതി വെട്ടിപ്പ് തടയാന്‍ പരമ്പരാഗതരീതികള്‍ മതിയാകാതെ വന്നിരിക്കുന്നു. ഈ രംഗത്ത് ശാസ്ത്രീയവും സാങ്കേതിക അടിത്തറയുള്ളതുമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Read Moreമുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ വീണ്ടും തുറന്നു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. മൂന്നടിയോളമാണ് ജലനിരപ്പ് ഉയർന്നത്. വണ്ടിപ്പെരിയാർ കടശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുമുണ്ടായി. ഇതേ തുടർന്ന് മുല്ലപ്പെരിയാറിൽ മൂന്നു ഷട്ടറുകൾ അടച്ചു. നിലവിൽ തുറന്നു വിടുന്ന വെള്ളത്തിന്റെ ആളവ് 4800 ഘനയടിയായാണ് കുറച്ചത്. നേരത്തേ, ചൊവ്വാഴ്ച രാത്രിയിൽ നാലും രാവിലെ നാലുമായി എട്ടു ഷട്ടറുകളാണ് തുറന്നത്.ഷട്ടറുകൾ 60 സെന്റിമീറ്റര്‍ വീതമാണ് രാത്രിയിൽ ഉയര്‍ത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി കവിഞ്ഞതോടെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. നിലവിൽ 141.90 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 7,141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
Read Moreധനു ഒന്നിന് മുമ്പു കാനനപാത തുറന്നില്ലെങ്കിൽ…! പരമ്പരാഗത കാനനപാതയില്‍ ഭക്തര്‍ക്കൊപ്പം ശബരിമലയാത്ര നടത്തുമെന്ന് വിഎച്ച്പി
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ഉടന്‍ തുറന്നുെകാടുക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എരുമേലിയില്‍ നിന്ന് പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാളകെട്ടി, അഴുത വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിച്ച് ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ധാരാളം ഭക്തരുണ്ട്. ധനു ഒന്നിന് മുമ്പായി പാത തുറക്കാത്ത പക്ഷം അയ്യപ്പഭക്തര്‍ക്കൊപ്പം പാതയിലൂടെ സഞ്ചരിച്ച് പമ്പയിലെത്താന്‍ വിഎച്ച്പി മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പമ്പാ സ്നാനം നടത്തി ബലി തര്‍പ്പണം ചെയ്തു ദര്‍ശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. പമ്പയില്‍ നിന്നും ശബരിമല വരെയുള്ള പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങളും ഒരുക്കി നല്‍കണം. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിരിവെച്ച് രാത്രി വിശ്രമ്രിക്കാനും അവസരം ഒരുക്കണം. നിയ്ക്കലില്നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ബസില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം. ശബരിമലയില്‍ തുടര്‍ന്നുവന്ന ആചാരങ്ങള്‍ പലതും…
Read Moreചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകര്‍! അതിസമ്പന്നരായ 12 പേരെ തിരിച്ചറിഞ്ഞു; ചൂതാട്ടകേന്ദ്രത്തിലെ റെയ്ഡ്; ലഹരി വില്പന സംബന്ധിച്ച് അന്വേഷണം
കൊച്ചി: ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായ വടക്കന്‍ പറവൂര്‍ എളന്തിക്കര സ്വദേശി ടിപ്സന് ഫ്രാന്‍സിസിന് ലഹരി വില്പന ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ സമയത്ത് ടിപ്സനില് നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇതുമൂലമാണ് ഇയാള്‍ക്ക് ലഹരി വില്പന ഉണ്ടായിരുന്നോ എന്ന സംശയം പോലീസിനുള്ളത്. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനുമായി ടിപ്സനു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. 12 പേരെ തിരിച്ചറിഞ്ഞു ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായ 12 പേരെ തിരിച്ചറിഞ്ഞു. അതിസമ്പന്നരായ ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. സ്ഥിരം സന്ദര്‍ശകരില്‍ ഏറെപ്പേരും…
Read Moreകാര്യക്ഷമതയില്ല; 104 സിഐമാർക്ക് സ്റ്റേഷൻ ഭരണം നഷ്ടമാകും; ഏറെ താമസിയാതെ സ്റ്റേഷൻ ചുമതല സിഐമാരിൽ നിന്നും എസ്ഐമാർക്ക് നൽകും
എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്എച്ച്ഒ മാർക്ക് ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സിഐമാരെ എസ്എച്ച്ഒ മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇതേ കുറിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ നിർബന്ധിതമായിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ചുള്ള ശിപാർശ ഡിജിപി ഉൾപ്പെടെ പരിഗണിച്ചിരുന്നില്ല. എന്നാൽ പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നത് ആഭ്യന്തരവകുപ്പിന്റെ പ്രതിഛായയെ ബാധിക്കുന്ന സ്ഥിതിയായതോടെയാണ് ഇന്റലിജൻസിന്റെ ശിപാർശ നടപ്പിലാക്കാൻ കാരണമായിരിക്കുന്നത്. സംസ്ഥാനത്തെ 540 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽ നിന്നും സിഐമാർക്ക് നൽകിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഭൂരിഭാഗം സിഐമാരും സ്റ്റേഷൻ ഭരണത്തിന്റെ കാര്യത്തിൽ ഉദാസീനത കാട്ടുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. 104 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കാത്തതെന്നാണ് കണ്ടെത്തൽ. ഈ സ്റ്റേഷനുകളുടെ ചുമതല…
Read Moreഒമിക്രോൺ! വിദേശരാജ്യങ്ങളിൽ നിന്നും മുംബൈയിലെത്തിയ 109 പേർ കാണാമറയത്ത്; ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ്
മുംബൈ: ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം ജാഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെത്തിയ 295 പേരില്‍ 109 പേരെ കാണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. മറ്റ് ചിലര്‍ നല്‍കിയിരിക്കുന്ന വിലാസം തെറ്റാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേധാവി വിജയ് സൂര്യവാന്‍ഷി അറിയിച്ചു. അറ്റ് റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിണറായി വിജയൻ താമസിക്കുന്ന ഔദ്യോഗിക ഹൗസിന്റെ സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ക്ലിഫ് ഹൗസ് സുരക്ഷക്കായി ഡിഐജി (സെക്യൂരിറ്റി) യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പോലീസ് മേധാവി നിർദേശം നൽകിയിരുന്നത്. ഈ നിർദേശം അംഗീകരിച്ചതിനാൽ ഡിഐജി (സെക്യൂരിറ്റി ) ആയിരിക്കും ഇനി മുതൽ ക്ളിഫ് ഹൗസ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കുന്നതിനായി പൊതുഭരണ വകുപ്പ് (എഐഎസ്-സി) വിഭാഗവുമായി ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു. 2020-ൽ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തിയപ്പോൾ പ്രവർത്തകർ അകത്തു കടന്നിരുന്നു. ഇതോടെ സുരക്ഷ വർധിപ്പിച്ചു തുടങ്ങിയിരുന്നു. ഇന്റലിജൻസ്…
Read Moreരാത്രിയിലെ ഷട്ടർ തുറക്കൽ; മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം
തൊടുപുഴ: മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വലിയ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിക്കു നേരെയാണ് പ്രതിഷേധം ഉയർന്നത്. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി. അതേസമയം രാത്രി പത്തിനുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറച്ചിരുന്നു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് നിലവിൽ തമിഴ്നാട് തുറന്നുവിടുന്നത്.
Read More