ജോയിന്റ്(കഞ്ചാവ്) ലഹരിയില്‍ നടുറോഡില്‍ അരാജകത്വം സൃഷ്ടിച്ച് യുവാക്കള്‍. വാഹനം ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയത് സ്റ്റേഷനിലോട്ടു കൊണ്ടുപോവുകയായിരുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൊഴിച്ചും സ്റ്റേഷനിലെ ഫര്‍ണിച്ചര്‍ തകര്‍ത്തും അക്രമം കാട്ടി. തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയന്തിയില്‍ വീട്ടില്‍ സൂരജ് (ഉണ്ണി23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളി മഠത്തില്‍ ശരത് (23) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജിമോള്‍ (49), തൃക്കരുവ സ്വദേശി ഉല്ലാസ് (40) അഞ്ചാലുംമൂട്ടില്‍ പുഷ്പ വ്യാപാരം നടത്തുന്ന അജി എന്നിവരെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ചൊവ്വ രാത്രിയോടെ അഞ്ചാലുംമൂട് പ്രധാന ജംക്ഷനിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. അജിയുടെ…
Read MoreCategory: Loud Speaker
ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവം! ഗൂഢാലോചനയില്‍ കൂടുതല്‍ പേരെന്ന് സൂചന; സന്ദീപിനെ വെട്ടാനുപയോഗിച്ച വടിവാള്‍ തോട്ടടിയില്‍ നിന്നു കണ്ടെടുത്തു
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് ഗൂഢാലോചനയില്‍ പങ്കാളികളെന്ന് സൂചന. കേസന്വേഷണം നടത്തുന്ന പോലീസ് സംഘം ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രതികളില്‍ നിന്നു ചോദിച്ചറിഞ്ഞു വരികയാണ്. ഒന്നാം പ്രതി ജിഷ്ണുവാണ് ഗൂഡാലോചനയിലും മുഖ്യപങ്ക് വഹിച്ചത്. നാലാംപ്രതി മുഹമ്മദ് മന്സൂറിനു പരിചയമുള്ള സ്ഥലത്ത് ഇവര്‍ കൂടിക്കണ്ടിരുന്നതായും പറയുന്നു. പ്രതികള്‍ തമ്മിലുള്ള മുന്‍ പരിചയം അടക്കം പരിശോധിച്ചുവരികയാണ്. വേറെയും കേസുകൾ കേസന്വേഷണത്തിന്റെ ഭാഗമായി നാലാം പ്രതി മന്‍സൂറിനെ കാസര്‍ഗോഡേക്കു കൊണ്ടുപോയിരിക്കുകയാണ്. ഈ സംഘം തിരികെ എത്തിയാലുടന്‍ ഗൂഢാലോചനയെ സംബന്ധിച്ച തെളിവെടുപ്പുണ്ടാകും. പിടിയിലാകുമ്പോള്‍ മന്‍സൂര്‍ നല്‍കിയത് കണ്ണൂര്‍ ജില്ലയിലെ വിലാസമാണ്. ഇതു വ്യാജമാണെന്നു കണ്ടതോടെയാണ് കാസര്‍ഗോഡെത്തിച്ച് വിലാസം ഉറപ്പിച്ചത്. കാസര്‍ഗോഡ് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാളന്‍ വളപ്പില്‍ മുഹമ്മദ് മന്‍സൂര്‍ എന്ന വിലാസമാണ് ശരിയായിട്ടുള്ളതെന്ന് തെളിഞ്ഞു. 2019ല്‍ കാസര്‍ഗോഡ് കുമ്പള പോലീസ് സ്റ്റേഷനിലും…
Read Moreതുപ്പല്ലേ… പണികിട്ടും! “സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിംഗ്’ കാമ്പയിന് സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നു
കോഴിക്കോട്: റോഡില്‍ തുപ്പിയാല്‍ ഇനി പണികിട്ടും. കോവിഡ് മൂന്നാംതരംഗം മുന്‍നിര്‍ത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ “സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിംഗ്’ കാമ്പയിന് സംസ്ഥാനത്തും വ്യാപിപ്പിക്കുന്നു. വിവിധ സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍എസ്എസ്, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് “ബ്യൂട്ടിഫുള്‍ ഭാരത്’ എന്ന പേരിൽ ബോധവത്കരണം നടത്തും. ആദ്യം ബോധവത്കരണം പിന്നെ ശക്തമായ നടപടി എന്ന രീതിയിലാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാത്രമല്ല മറ്റുരോഗങ്ങള്‍ക്കും പൊതുസ്ഥലങ്ങളിലെ തുപ്പല് കാരണമാകുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ചുമത്താം. കേന്ദ്രമാര്‍ഗനിര്‍ദേശം വരും മുമ്പേ സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട്ടും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സംസ്ഥാനത്തുടനീളം ശക്തമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Moreസോറി സാറന്മാരെ… ഹോണടി തുടരും…! ഹോണടിച്ച് പേടിപ്പിക്കുന്നവരെ പൂട്ടാന്‍ മേട്ടോര്‍ വാഹന വകുപ്പ്; മറുതന്ത്രവുമായി സ്വകാര്യ വാഹനങ്ങള്‍; ശബ്ദ പരിധി ഇങ്ങനെ…
കോഴിക്കോട്: ഹോണടിച്ച് പേടിപ്പിക്കുന്നവരെ പൂട്ടാന്‍ മേട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ മറുതന്ത്രം പയറ്റി സ്വകാര്യവാഹനങ്ങള്‍. ഒന്നും രണ്ടും ഹോണുകള്‍ ഒരേസമയം ഘടിപ്പിച്ചു ‘ആവശ്യം’ വരുമ്പോള്‍ ഉപയോഗിച്ച് കബളിപ്പിക്കാന്‍ നിഷ്പ്രയാസം ഇവര്‍ക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. വേഗപ്പൂട്ടിന്റെ പേരില്‍ പൂട്ടാന്‍ നോക്കിയ ഉദ്യോഗസ്ഥരെ കണക്ഷന് ഒഴിവാക്കി ‘പറ്റിച്ച’ വര്ക്കിടയിലേക്കാണ് ഓപ്പറേഷന് ഡെസിബെല്ലുമായി മേട്ടോര്‍ വാഹനവകുപ്പ് എത്തുന്നത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലെ ജീവനക്കാര്‍ ഹോണിന്റെ പ്രവര്‍ത്തനത്തില്‍ എക്സ്പേര്ട്ടുകളുമാണ്. വാഹനങ്ങളിലെ നിര്‍മിത ഹോണുകള്‍മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇത് പലപ്പോഴും അഴിച്ചുവയ്ക്കാന്‍ കഴിയുന്നവയാണ് താനും. അതാണ് പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. ഹോണടി വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. എന്നാല്‍ പരിശോധന നടക്കുന്ന സമയത്ത് ഈ ഹോണുകളുടെയെല്ലാം ശബ്ദം ‘കുറയുകയും’ പിന്നെ പൂര്‍വ സ്ഥിതിയിലാകുകയും ചെയ്യും. ഡെസിബെല്‍ ഓപ്പറേഷന്…
Read Moreനിയമവിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സിഐക്കെതിരേ മോഫിയയുടെ പിതാവ് കോടതിയിലേക്ക്
ആലുവ: മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ അന്നത്തെ ആലുവ ഈസ്റ്റ് സിഐ സി.എൽ. സുധീറിനെതിരേ കോടതിയെ സമീപിക്കുമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ നവംമ്പർ 22നാണ് മോഫിയ ആലുവ എയപ്പുറത്തുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്നു കോതമംഗലം സ്വദേശികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് അറസ്റ്റു ചെയ്ത്. ഇവരുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ തള്ളി. എട്ടു മാസം മുമ്പു പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ പീഡിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സുഹൈലിന്റെ…
Read Moreഎമിഗ്രേഷൻ അധികൃതർ എയർപോർട്ടിൽ തടഞ്ഞു! നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ; കാരണം…
ഡൽഹി: നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. നാളെയും ചോദ്യം ചെയ്യൽ തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ഇഡിയുടെ ഡൽഹി ഓഫീസിലെത്തിയ ജാക്വലിൻ രാത്രി 9.30നാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുൻപ് രണ്ട് തവണ അറിയിച്ചെങ്കിലും നടി എത്തിയിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് ജാക്വലിനെ എമിഗ്രേഷൻ അധികൃതർ ഇഡി നിർദേശപ്രകാരം മുംബൈ എയർപോർട്ടിൽ തടഞ്ഞു. എട്ടിന് ചോദ്യം ചെയ്യലിനായി ഡൽഹിയിൽ എത്തണമെന്ന് ഇഡി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ…
Read Moreസിപിഎമ്മിലും പോഷക സംഘടനകളിലും മലബാർ മേൽക്കോയ്മ
ജോണ്സണ് വേങ്ങത്തടം കോട്ടയം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയി കണ്ണൂർ സ്വദേശി വി.കെ സനോജിനെ തീരുമാനിച്ചതോടെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും മേൽക്കോയ്മ മലബാർ ലോബിക്കായി. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ചാർജെടുത്തതിനു തൊട്ടുപിന്നാലെയാണ് കണ്ണൂരിൽ നിന്നുള്ള സനോജിനെ പാർട്ടിയുടെ ഏറ്റവും ശക്തമായ പോഷക സംഘടനയുടെ തലപ്പത്തേക്കും എത്തിച്ചത്. സിഐടിയു, കെഎസ്കെടിയു, കർഷക സംഘം, എസ്എഫ്ഐ എന്നീ സംഘടനകൾക്കു പിന്നാലെയാണ് ഡിവൈഎഫ്ഐയും മലബാർ ലോബി കൈപ്പിടിയിലാക്കിയത്. സിഐടിയു നേതൃസ്ഥാനത്തേക്ക് കോഴിക്കോടുകാരനായ എളമരം കരീമും കെഎസ്കെടിയു നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ കെ.എൻ ചന്ദ്രനും കർഷക സംഘത്തിന്റെ നേതാവായി കണ്ണൂർക്കാരനായ വൽസനും എസ്എഫ്ഐ നേതാവായി കോഴിക്കോടുകാരനായ സച്ചിൻ ദേവും എത്തിയതിനു പിന്നാലെയാണ് ഡിഫിയുടെ നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ വി.കെ സനോജും എത്തുന്നത്. ഇതോടെയാണ് പോഷക സംഘടനകളുടെ നേതൃസ്ഥാനം മുഴുവൻ മലബാർ മേഖലയിലേക്കെത്തിയത്.കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ്…
Read Moreവീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്ഹൈക്കോടതി തടഞ്ഞു
തിരുവല്ല: സിപിഎം വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 13 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യം കോടതി ഫയലയില് സ്വീകരിച്ചു. 13ന് ഇനി വാദം കേള്‍ക്കും. തുടര്‍ന്ന് നടപടിയിലേക്ക് കടക്കും. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും പ്രതികളായ കേസിലെ പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയെ മാത്രമാണ് തിരുവല്ല പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തത്. സിപിഎം മുന്‍ വനിതാ നേതാവു കൂടിയായ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച് ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12…
Read Moreഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ! ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍…
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇതിന്റെ ഭാഗമായി എസ്ഡിപിഐ നേതാവ് ഷെഫീഖിന്റെ കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി. നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മൂവാറ്റുപുഴയിലും ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാവിലെ 8.30 യോടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൗഫ് ഷെരീഫിന് പണമെത്തിച്ചെന്ന കേസിലായിരുന്നു പരിശോധന. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇഡി സംഘത്തിനെതിരെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പ്രദേശത്ത് എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം പെരുമ്പടപ്പില്‍ നാക്കോല കുറ്റിക്കാടന്‍…
Read Moreസ്പിരിറ്റ് -മയക്കുമരുന്ന് കടത്തിന് കാരിയര്‍മാര്‍ സജ്ജം? മുന്നറിയിപ്പുമായി എക്സൈസ് കമ്മീഷണര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തേക്ക് ഇതരദേശങ്ങളില്‍ നിന്ന് സ്പിരിറ്റും മയക്കുമരുന്നും വ്യാജ മദ്യവും കടത്താന്‍ കാരിയര്‍മാര്‍ സജ്ജരായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. ക്രിസ്മസ്, പുതുവത്സാരഘോഷം ലക്ഷ്യമിട്ടാണ് ഇതരസംസ്ഥാനത്തു നിന്നും കാരിയര്‍മാര്‍ വഴി കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുള്ളത്. അതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താന്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ റഷി ഉത്തരവിട്ടു. ജനുവരി മൂന്നുവരെയാണ് പരിശോധന നടത്താന്‍ എല്ലാ എക്സൈസ് ജോയിന്റ് കമ്മീഷണര്‍മാര്‍ക്കും ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അസി.കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്കുള്ള ഇതരദേശതൊഴിലാളികള് മുഖേന മയക്കുമരുന്നുകളും മദ്യവും എത്തിക്കാനാണ് സാധ്യതയുള്ളതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ടൂറിസ്റ്റ് ബസുകളിലും പാസഞ്ചര്‍ ബസുകളിലും ട്രയിനിലും ഇവ എത്തിച്ചേക്കാം. ഇതിന് പുറമേ മറ്റു ഗുഡ്സ് വാഹനങ്ങള്‍ വഴിയും എത്തിക്കും. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി അതിര്‍ത്തി…
Read More