തെന്നിന്ത്യന്‍ നടി ഷക്കീലയെക്കുറിച്ച് നടനും എഴുത്തുകാരനമായ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ സൗഭാഗ്യം എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. സത്യത്തിൽ ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്കു ക്യൂ നിൽകുന്പോൾ പിന്നിൽനിന്ന് എന്നെ തോണ്ടി വിളിച്ച് “എനക്കൊരു ഫോട്ടോ വേണം, ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്, ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊന്പ പുടിക്കും’ എന്നു കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ ശ്വാസംമുട്ടി വായപിളർന്ന് അന്തിച്ചു നിന്നുപോയി. പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു ഞാനും പറഞ്ഞു, “എനക്കും ഉങ്കളുടെ ഒരു ഫോട്ടോ വേണം മേം’ എന്ന്. വീണ്ടും ആ പെങ്ങൾ എന്നോടു ചോദിച്ചു “ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമാ’ എന്ന്.…
Read MoreCategory: Movies
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. രാജേഷ് കേശവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്ഷോര് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രാജേഷ് ഐസിയുവില്‍ തുടരുകയാണ്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ ആങ്കറിംഗിനു ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.
Read Moreഅവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
കൊച്ചി: പ്രമുഖ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ഞായറാഴ്ച എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം തളര്‍ന്ന് വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ മീഡിയകളുടെ കടന്ന് വരവിന് മുമ്പേ ടെലിവിഷനിലൂടെ ജനമനസില്‍ ഇടം നേടിയ ആങ്കറാണ് രാജേഷ് കേശവ്. പ്രശസ്തരായ നിരവധിപ്പേര്‍ക്കൊപ്പം അദ്ദേഹം വേദികള്‍ പങ്കിട്ടിട്ടുണ്ട്.
Read Moreഇനി മുതല്‍ സിനിമകളുടെ കളക്ഷന്‍ പുറത്തുവിടില്ലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: ഇനി മുതല്‍ സിനിമകളുടെ കളക്ഷന്‍ പുറത്തുവിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയിലെ നഷ്ടക്കണക്ക് പുറത്തുവിടുന്നത് ചില നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് നല്കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചെന്നും പ്രശ്നം കൂട്ടായി പരിഹരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു. മലയാളത്തില്‍ നിന്ന് ഇറങ്ങുന്ന സിനിമകളുടെ ബജറ്റും കളക്ഷനും സംബന്ധിച്ച പ്രതിമാസ ലിസ്റ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍പ് ഏതാനും മാസങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയും നേടിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. അസോസിയേഷന് പുറത്തുവിടുന്ന കണക്ക് അപൂര്‍ണമാണെന്നും ആക്ഷേപം ഉയര്‍ന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന്…
Read Moreഎംജി 24 നിഗൂഢതകളുടെ അദ്ഭുതലോകവുമായി ഒരു ചിത്രം
നിഗൂഢതകളുടെ അദ്ഭുതലോകം കാഴ്ചവയ്ക്കുകയാണ് എംജി24 എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമിക്കുന്ന ഈ ചിത്രം തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉടൻ റിലീസ് ചെയ്യും. പ്രണവ് മോഹനൻ, ജസ്റ്റീൻ വിജയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെ.ആർ.സിനി വേർസിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രൻ അവതരിപ്പിക്കുന്ന എം.ജി. 24 എന്ന ചിത്രം, ജയപാൽ സ്വാമിനാഥൻ നിർമിക്കുന്നു. രചന, സംവിധാനം -ഫയർ കാർത്തിക്, കാമറ – ബി.ബാലാജി, നവീൻകുമാർ, എഡിറ്റർ -നവീൻകുമാർ, ഗാനരചന – പ്രീയൻ, പിതാൻ വെങ്കിട്ടരാജ്, ശിവൻ, സംഗീതം – സദാശിവ ജയരാമൻ, ആലാപനം – ശെന്തിൽ ദാസ് വേലായുധൻ, വള്ളവൻ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാർ, മോഹിത ബാലമുരുകൻ, ആർട്ട് – നട രാജ്,…
Read More‘ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്, 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്’ എന്ന് പ്രകാശ് വർമ
അഭിനയം ഒരിക്കലും ആഗ്രഹിച്ച ഒന്നായിരുന്നില്ല. സംവിധാനം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പ്രകാശ് വർമ. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. ഉടൻതന്നെ ഞാൻ അവിടെ എത്തും. 2026 ൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയുണ്ട്. പക്ഷെ സിനിമയുടെ കാര്യമാണ് എന്തും സംഭവിക്കാം. എന്റെ പരിമിതികളെ, അതിരുകളെ മറികടക്കാൻ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. റിസ്ക് എടുക്കുന്ന ഒരാളാണു ഞാൻ. ഇപ്പോൾ ഒരു സിനിമ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണു ചെയ്യുക. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ചിലപ്പോൾ കാര്യങ്ങൾ വർക്ക് ഔട്ട് ആയില്ലെങ്കിലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം എന്ന് പ്രകാശ് വർമ പറഞ്ഞു.
Read Moreമകനോ മകളോ വലിയ നടീനടൻമാരാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് മോഹൻലാൽ
നാളെ മോഹന്‍ലാലിന്റെ മകളാണ് എന്ന് പറഞ്ഞിട്ടൊരു സിനിമയൊന്നും കിട്ടില്ല. അത് പ്രൂവ് ചെയ്യണം. അവള്‍ക്ക് പറ്റുന്നൊരു കഥ കിട്ടിയപ്പോള്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നി. ജൂഡുമായി സംസാരിച്ചു, ചെയ്യാമെന്ന് പറഞ്ഞു. വിസ്മയ എക്സൈറ്റഡാണോ എന്ന് അറിയില്ല. കുടുംബം മുഴുവന്‍ സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്. എന്റെ ഫാദര്‍ ഇന്‍ ലോ, ഭാര്യയുടെ കുടുംബം ഒക്കെ സിനിമയുമായി ബന്ധപ്പെട്ടവരാണ്. എനിക്ക് അങ്ങനെ ഒരു എക്സൈറ്റ്മെന്റ് ഒന്നും ഇല്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ ഞാന്‍ വളരെ അധികം ആഗ്രഹിക്കണം, എന്റെ മകന് ഒരു വലിയ നടനായി മാറണം എന്നോ മകള്‍ വലിയ നടി ആകണം എന്നൊക്കെ. പക്ഷേ, അങ്ങനെയൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ചു തന്നെ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. ഇതു നന്നായി അധ്വാനിക്കേണ്ട ഒരു ഏരിയ ആണ്, അത്ര ഈസിയല്ല. നമ്മള് ചെയ്യുന്ന കാര്യം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ട് അവരിലേക്ക് എത്തുക എന്നത്…
Read Moreഅമ്മയാണ് എന്റെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്
പ്രേമത്തിനുശേഷം കഴിഞ്ഞ 10 വർഷമായി കാത്തിരിക്കുന്ന ശക്തമായ വേഷമാണു തെലുങ്ക്- മലയാളം ചിത്രം പർദയിലേതെന്ന് മലയാളിയായ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്. പർദയ്ക്കുള്ളിൽ മറയ്ക്കപ്പെട്ട സ്ത്രീ സ്വാതന്ത്ര്യത്തെയും തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിര്ണയിച്ചുവരുന്ന ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെയും വിമർശിക്കുന്ന ചിത്രമാണ് പ്രവീണ്‍ കാണ്ട്രെഗുല ഒരുക്കുന്ന പർദ. വ്യത്യസ്ത ചുറ്റുപാടിലുള്ള മൂന്ന് സ്ത്രീകളുടെ സൗഹൃദമാണ് സിനിമ സംസാരിക്കുന്നത്. അനുപമയ്ക്കും ദർശനയ്ക്കുമൊപ്പം സംഗീതയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തനിക്ക് സ്ത്രീ സൗഹൃദങ്ങൾ കുറവാണെന്നും ദർശനയുടെ സ്ത്രീ സൗഹൃദങ്ങൾ കണ്ട് അസൂയ തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അനുപമ പരമേശ്വരന്. ഒരഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറയുഞ്ഞത്. “18 വയസിൽ സിനിമയിലെത്തിയ ഒരാളാണു ഞാൻ. അന്നുണ്ടായ പെൺ സുഹൃത്തുക്കളെല്ലാം മറ്റ് രാജ്യങ്ങളിലാണ്. എനിക്ക് സൗഹൃദങ്ങൾ കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ സിനിമ കഴിഞ്ഞ് ഞാൻ പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്കാണു പോയത്.…
Read More‘ഇത്തവണ നായകൻ ഞാൻ തന്നെ’:100-ാമത്തെ ചിത്രത്തെക്കുറിച്ച് നാഗാർജുന
അടുത്ത പ്രൊജക്ട് കിംഗ് 100 ആണ്. കഴിഞ്ഞ 6-7 മാസമായി ഇതിന്റെ പണിപ്പുരയിലെന്ന് നാഗാർജുന. ഒരു വർഷം മുൻപ് തമിഴ് സംവിധായകനായ കാർത്തിക് എന്റെ അടുത്തുവന്ന് കഥ പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്. ആക്ഷൻ പാക്ക്ഡ് ഫാമിലി ഡ്രാമയായിട്ടാണ് ചിത്രമെത്തുക. ഇത്തവണ, സിനിമയിലെ നായകൻ ഞാൻ തന്നെയാണെന്ന് നാഗാർജുന പറഞ്ഞു.
Read Moreകണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക! കുറിപ്പുമായി ജി. വേണുഗോപാൽ
ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല എന്ന് ജി. വേണുഗോപാൽ. എന്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവനത്തിലും മധ്യവയസിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമന്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണാരോഗ്യത്തോടെ അഭിനയലോകത്തേക്കു തിരിച്ചെത്തിയിരിക്കുന്നു. കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്കു മതിയായിട്ടില്ല എന്ന് ജി. വേണുഗോപാൽ പറഞ്ഞു.
Read More