ശ്വേത മേനോനെതിരേ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്. ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ആ സിനിമകള്‍ ഇറങ്ങിയത്. കേസില്‍ പറയുന്നതു പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ്. മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിത്. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്നു പറഞ്ഞത്. -ദേവൻ
Read MoreCategory: Movies
ധനുഷുമായി പ്രണയത്തിലെന്ന ഗോസിപ്പ്; അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ
തമിഴ് നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൃണാൽ ഠാക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായിരുന്നു, ഇതിനു പിന്നാലെയാണു നടന്റെ സഹോദരിമാരെ മൃണാൽ ഠാക്കൂർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷും മൃണാളും അടുപ്പത്തിലാണെന്നു സംശയിക്കുന്നതായി ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പരിപാടിയിൽ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാൽ ഠാക്കൂറിന്റെ…
Read Moreനിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: ഓഹരിയോ അതിൽക്കൂടുതലോ വാങ്ങി ‘ഫ്രൈഡേ’യിൽനിന്ന് 10 കൊല്ലം മുമ്പേ രാജി വച്ചയാളാണ് ഇവർ; സാന്ദ്രാ തോമസിനെതിരേ വിജയ് ബാബു
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് അര്‍ഹതയില്ലാത്ത തസ്തികയിലേക്ക് സാന്ദ്രാ തോമസിനു മത്സരിക്കാനാകില്ലെന്നു വ്യക്തമാക്കി നിര്‍മാതാവ് വിജയ് ബാബു രംഗത്തെത്തിയത് വീണ്ടും വാക് പോരിനിടയാക്കി. ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍ എന്നുപറഞ്ഞാണ് വിജയ് ബാബു കുറിപ്പ് ആരംഭിച്ചിട്ടുള്ളത്. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ചു മാത്രമേ സാന്ദ്രയ്ക്കു മത്സരിക്കാനാകൂ. അതിനെ ആരും എതിര്‍ക്കുന്നില്ല. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ അറിവില്‍ സെന്‍സര്‍ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവര്‍ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ തന്റെ ഓഹരിയോ അതില്‍ കൂടുതലോ വാങ്ങിയശേഷം 2016 ല്‍ നിയമപരമായി രാജിവച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി അവര്‍ക്കു ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കില്‍ ഒരുപക്ഷേ അത് നമുക്കെല്ലാവര്‍ക്കും ഒരു പുതിയ അറിവായേക്കാമെന്നും കുറിപ്പില്‍ പറയുന്നു.…
Read Moreധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തില്‍?
കഴിഞ്ഞ വര്‍ഷമാണു നടൻ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചിതരായത്. 2022 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇരുവര്‍ക്കും കഴിഞ്ഞ നവംബറിലാണ് ചെന്നൈയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ ധനുഷിന്റെ പുതിയ പ്രണയവാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നടി മൃണാള്‍ ഠാക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന മൃണാളിന്റെ പിറന്നാളാഘോഷത്തിൽ ധനുഷ് പങ്കെടുത്തിരുന്നു. മൃണാളും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലെത്തിയിരുന്നു. ചടങ്ങില്‍ ധനുഷും മൃണാളും സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ധനുഷിന്റെ അടുത്തേക്കു ചാഞ്ഞുനിന്നു മൃണാള്‍ സ്വകാര്യമായി എന്തോ സംസാരിക്കുന്നതു വീഡിയോയില്‍ കാണാം. ഇതിനു താഴെ ഒട്ടേറെപ്പേരാണ് പ്രണയത്തിലാണെന്ന തരത്തില്‍ പ്രതികരിച്ചത്. സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ, ചില സൂചനകളുണ്ട്, അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നു തോന്നുന്നു,…
Read More‘സിനിമയിൽ തുടക്കം കുറിച്ചതു മുതൽക്കുള്ള സൗഹൃദമാണ് ഷാനവാസുമായുള്ളത്, നാൽപത് വർഷമായി വളരെ അടുത്തറിയാം’: ജോസ്
സിനിമയിൽ തുടക്കം കുറിച്ചതു മുതൽക്കുള്ള സൗഹൃദമാണ് ഷാനവാസുമായുള്ളതെന്ന് നടൻ ജോസ്. നാൽപത് വർഷമായി വളരെ അടുത്തറിയാം. അഭിനയത്തേക്കാൾ ഉപരി യാത്രകളോട് ആയിരുന്നു ഷാനുവിന് പ്രിയം. സുഖമില്ലാതിരുന്നിട്ടും വീൽ ചെയറിൽ ഇരുന്ന് അടുത്ത കാലത്ത് ഷാനവാസ് വിദേശ യാത്ര നടത്തിയിരുന്നു. ആദ്യമായി ഷാനവാസിനെ കാണുന്നത് നസീർ സാറിന്റെ വീട്ടിൽവച്ചാണ്. നസീർ സാറാണ് എനിക്ക് ഷാനുവിനെ പരിചയപ്പെടുത്തുന്നത്, അന്നുതൊട്ട് ഞങ്ങൾ നല്ല കൂട്ടുകാരായി. പിന്നീട് അനവധി ചിത്രങ്ങളിൽ ഷാനവാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. കരാട്ടെ പഠിച്ച ആളായിരുന്നു ഷാനു, അത് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും പഠിപ്പിക്കാനും വലിയ താത്പര്യമായിരുന്നു. പുതിയ കാർ വാങ്ങുമ്പോഴൊക്കെ എന്നോടു സന്തോഷം പങ്കിടുമായിരുന്നു. സിനിമയിൽനിന്ന് ഇടവേള എടുത്തത് ഷാനു തന്നെയായിരുന്നു. അവസരങ്ങൾ നിരവധി വന്നുവെങ്കിലും സിനിമയോട് അവന് ഭ്രമം ഇല്ലായിരുന്നു. സിനിമയെക്കാൾ അവനിഷ്ടം യാത്ര പോകാനായിരുന്നു. ഇടയ്ക്ക് ഷാനവാസിനു സുഖമില്ലാതെ ഇരുന്നപ്പോൾ കാണാൻ പോയിരുന്നു. പ്രിയപ്പെട്ട ഒരു…
Read Moreഅംഗീകാരങ്ങളുമായി കൊങ്കണി സിനിമ തര്‍പ്പണ
മല്‍ഷി പിക്ചേഴ്സിന്റെ ബാനറില്‍ വീണ ദേവണ്ണ നായക് നിര്‍മിച്ച് ദേവദാസ് നായക് സംവിധാനം ചെയ്യുന്ന കൊങ്കണി ചലച്ചിത്രമാണ് തര്‍പ്പണ(‘Tarpana’ – A Tale of Reconciliati on and Regrte). ദേവദാസ് തന്നെയാണ് തര്പ്പണയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, എഡിറ്റിംഗ് നിര്‍വഹിച്ചത്. യുഎസ്എയില്നിന്നു സഞ്ജയ് സാവ്കര്‍, എ.സ്. രാംനാഥ് നായക്, മുംബൈയില്‍ നിന്നു അനുജ് നായക്, എ.സ്. രഘുനാഥ് നായക്, ബംഗളൂരുവില്‍ നിന്നു മീര നായമ്പള്ളി, എ.സ്. സുധാ നായക്, മംഗളൂരുവില്‍ നിന്നു മധുര ഷെണായി, സുവിധ നായക്, കര്‍ണാടകയിലെ മുല്‍കിയില്‍ നിന്നു ജയപ്രകാശ് ഭട്ട്, എ.എസ്. ജെ.പി. തുടങ്ങി ഇരുപതിലധികം കലാകാരന്മാർ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ദേവദാസ് തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ തര്പ്പണയ്ക്ക് മുമ്പ് നിരവധി ഹ്രസ്വചിത്രങ്ങളിലും ഒരു കന്നഡ സിനിമയിലും പ്രവര്‍ത്തിച്ചാണ് ഈ മേഖലയിലെത്തുന്നത്. പതിനഞ്ച് ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ഈ…
Read Moreഇപ്പോഴും സീതയെ സ്നേഹിക്കുന്നു: മൃണാള്‍ താക്കൂർ
സീതാരാമം എന്ന സിനിമയുടെ മൂന്ന് വര്‍ഷം ആഘോഷിക്കുകയാണ് ചിത്രത്തിലെ നായികാനടി മൃണാള്‍ താക്കൂര്‍. ദുല്‍ഖറും മൃണാള്‍ താക്കൂറും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൃണാളിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. ഇപ്പോഴിതാ സീതാരാമം ടീമിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണു താരം. മൂന്നു വര്‍ഷമായി സീത ഇപ്പോഴും നിങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും ഓര്‍മകളിലും ജീവിക്കുന്നു. അവള് ഒരിക്കലും ഒരു കഥാപാത്രമായിരുന്നില്ല. അവള് ഒരു വാഗ്ദാനമായിരുന്നു. ഒരു വികാരം; എന്നെന്നേക്കുമായി. ദുല്‍ഖര്‍ സല്മാന്, ഹനു രാഘവപുഡി… ഈ ചിത്രത്തിനു പിന്നിലെ ഓരോ ആത്മാവും ഇത്രയും സത്യത്തോടെ നിര്‍മിച്ചതിനു നന്ദി. പ്രേക്ഷകരായ നിങ്ങള്‍ക്കും അവളെ ജീവനോടെ നിലനിര്‍ത്തിയതിന്, സീതയെ സ്നേഹിക്കുന്നു- എന്നാണ് മൃണാള്‍ കുറിച്ചത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ്…
Read Moreകുക്കു പരമേശ്വരനെതിരെ അമ്മയില്‍ പരാതി നല്കാന് വനിതാ അംഗങ്ങള്‍
കൊച്ചി: മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്ക് സംബന്ധിച്ച് ഒരുവിഭാഗം നടിമാര്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കും. ഹാര്‍ഡ് ഡിസ്ക് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിക്കടക്കം പരാതി നല്കാന് ഇരിക്കവേ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് സംഘനയില്‍ മാത്രം പരാതി നല്കാന് ഒരുങ്ങുന്നത്. 2019ല്‍ ആയിരുന്നു സംഭവം. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചതെന്നാണ് കുക്കു പരമേശ്വരന് പറഞ്ഞിരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നടിമാര്‍ വ്യക്തമാക്കിയിരുന്നു.
Read Moreനടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന് മാര്ട്ടിന് മേനാച്ചേരി
കൊച്ചി: നടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്.നടന് ബാബു രാജുമായി തനിക്ക് ബന്ധമില്ല. അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരനായ മാര്ട്ടിന് മേനാച്ചേരി പറഞ്ഞു. അതിനിടെ ശ്വേതാ മേനോനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാര്ട്ടിന് മേനാച്ചേരിക്കെതിരെ സിനിമാ നിരൂപകനായ സുധീഷ് പാറയില്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇത് അന്വേഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകള്‍ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകള്‍ കണ്ടു എന്നുമാണ് പരാതിയിലെ ആരോപണം.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Read Moreവാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം: നടി ഹുമാ ഖുറേഷിയുടെ സഹോദരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ സഹോദരൻ ആസിഫ് ഖുറേഷി(42)യെ കുത്തിക്കൊന്നു. ഇന്നലെ രാത്രി രാത്രി പതിനൊന്നോടെ ഡൽഹി നിസാമുദീൻ ജംഗ്പുര ഭോഗൽ ലെയ്നിലാണു ദാരുണസംഭവം. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. തന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ അവിടെനിന്നു മാറ്റണമെന്ന് ആസിഫ് ഖുറേഷി രണ്ടുപേരോട് ആവശ്യപ്പെട്ടിരുന്നു. ഇതു ചെറിയ തർക്കത്തിനിടയാക്കി. താൻ മടങ്ങി വരുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ സ്ഥലത്തുനിന്നു മടങ്ങി. അൽപ്പസമയത്തിന് പ്രതികളിലൊരാൾ തന്റെ സഹോദരനെയും കൂട്ടി ഇവിടേക്കെത്തുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫിനെ കുത്തുകയുമായിരുന്നു. ആസിഫിന്റെ ഭാര്യ സംഭവങ്ങൾ നേരിട്ടുകണ്ടിരുന്നു. ആസിഫിനെ കൈലാഷിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി മുമ്പും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ആസിഫിന്റെ ഭാര്യ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read More