വാഷിംഗ്ടണ്‍ ഡിസി: യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മെൽ ഗിബ്സൺ സംവിധാനം ചെയ്തു നിർമിച്ചു വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ ‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപിച്ചു. ചിത്രം രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും നിർമാതാക്കളായ ലയൺസ് ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യഭാഗം 2027 മാർച്ച് 26ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മേയ് ആറിന് സ്വര്‍ഗാരോഹണ തിരുനാൾ ദിനത്തിലും റിലീസ് ചെയ്യും. എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് ലയൺസ് ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യേശുവിന്റെ വേഷമിട്ട ജിം കാവിയേസല്‍ തന്നെയായിരിക്കും ‘ദ…
Read MoreCategory: Movies
അശ്ലീല സിനിമകളിലൂടെ പണം സന്പാദിച്ചു; കോടതിയെ സമീപിക്കാനൊരുങ്ങി ശ്വേത മേനോൻ
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള കേസ് ആയതിനാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. നേരിട്ട് കേസ് അന്വേഷണത്തിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തനിക്കെതിരായി പരാതിക്കാരന് നല്കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാനുമാണ് ശ്വേതയുടെ നീക്കം. മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെയാണ് പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും…
Read Moreപാലായില്‍നിന്ന് “സുമതി വളവു’വഴി സിനിമയിലേക്ക്
കോട്ടയം: സുമതി വളവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിലേക്ക് പാലായില്‍ നിന്ന് ഒരു താരംകൂടി.മേവട പന്തത്തല സ്വദേശിനിയും പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ കൃഷ്ണപ്രിയ എസ്. നായരാണ് പുത്തന്‍ താരോദയം. സ്കൂള്‍തലം മുതലേ നൃത്തത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷ്ണപ്രിയ ക്ലാസിക്കല്‍ ഡാന്‍സറാണ്. സിബിഎസ്ഇ കലോത്സവത്തില്‍ സംസ്ഥാനതല വിജയിയുമാണ്. മാളികപ്പുറം എന്ന സിനിമയിൽ ദേവനന്ദ അഭിനയിച്ച ഒരു സീന്‍ റിക്രിയേഷന്‍ റീലായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. പാലായിലെ ഫോട്ടോഗ്രഫറായ ബാലു മുരളി ഷൂട്ട് ചെയ്ത ഈ റീല്‍ ഇതിനോടകം 93 ലക്ഷം ആളുകള്‍ കാണുകയും വൈറലാകുകയും ചെയ്തതോടെ സുമതി വളവിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കൃഷ്ണപ്രിയയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. മാളികപ്പുറം ടീമിന്റെ സിനിമയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവ്. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൃഷ്ണപ്രിയയുടെ വിളിപ്പേരായ ശ്രീക്കുട്ടി എന്നുതന്നെയാണ്.…
Read More‘കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്’: മുകേഷ്
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് മുകേഷ്. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം. അസുഖബാധിതനായി കിടക്കുന്നതറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമാലോകത്തേക്കു മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുകേഷ് പറഞ്ഞു.
Read More‘കലാഭവൻ നവാസ് ജോലിയോട് കാണിച്ച ആത്മാർഥതയെ ആദരപൂർവം കാണുന്നു, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു’: ബോബി
കേരളത്തിന്റെ പ്രിയങ്കരനായ ഒരു അനുഗൃഹീത കലാകാരൻ (കലാഭവൻ നവാസ്) നമ്മെ വിട്ടുപിരിഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും, ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ അദ്ദേഹം അന്ന് ഹോസ്പിറ്റലിൽ പോയില്ല. സ്വന്തം ജോലിയോട് അദ്ദേഹം കാണിച്ച ആത്മാർഥതയെ വളരെ ആദരപൂർവം കാണുന്നു എന്ന് തിരക്കഥാകൃത്ത് ബോബി. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന തോന്നൽ വേദനയുണ്ടാക്കുകയും ചെയ്യുന്നു . നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുതാത്ത ഒരു രോഗലക്ഷണമാണ്- പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുന്നവ. പല കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന വരാമെങ്കിലും, ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണ് ഏറ്റവും അപകടകാരി. പക്ഷേ അത് ഹൃദ്രോഗം തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കിൽ ഇസിജി, രക്തപരിശോധന തുടങ്ങിയ ടെസ്റ്റുകൾ ആദ്യം ചെയ്യേണ്ടിവരും. അഥവാ ഹൃദ്രോഗമല്ലെങ്കിൽക്കൂടി വേദനയുടെ കാരണം ഒരു ഡോക്ടർക്കു കണ്ടുപിടിക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക എന്നതാണ് അത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യേണ്ടത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ…
Read Moreരജനികാന്തിന്റെ കൂലി 14ന് തിയറ്ററുകളിൽ
സ്റ്റൈൽ മന്നൻ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആഗസ്റ്റ് പതിനാലിന് കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സ് പ്രദർശനത്തിനെത്തിക്കുന്നു. രജനികാന്തിന്റെ 171 ാമത് ചിത്രമായ കൂലിയിൽ നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ, മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അമീർ ഖാൻ, പൂജ ഹെഗ്ഡെ തുടങ്ങിയവർ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവഹിക്കുന്നു. എഡിറ്റർ-ഫിലോമിൻ രാജ്, സംഗീതം-അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം, ഗായകർ-അനിരുദ്ധ് രവിചന്ദർ, ടി. രാജേന്ദ്രൻ, അറിവ്. നാന്നൂറ് കോടി മുതൽമുടക്കുള്ള ഈ ചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന, ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ കൂലി…
Read Moreപാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്തോ? പ്രതികരണവുമായി തമന്ന ഭാട്ടിയ
താരങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ വരുന്നതു പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ നടി തമന്ന ഭാട്ടിയയുടെ പ്രണയത്തെക്കുറിച്ചും നിരവധി കിംവദന്തികൾ വന്നിരുന്നു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖിനെ നടി വിവാഹം കഴിച്ചുവെന്നതായിരുന്നു ഗോസിപ്പുകളിലൊന്ന്. 2020ലായിരുന്നു അത്തരത്തിലുള്ള പ്രചാരണമുണ്ടായത്. വർഷങ്ങൾക്കുശേഷം ഇതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണു നടിയിപ്പോൾ. ഒരു ജ്വല്ലറി ഉദ്ഘാടനവേളയിൽ അബ്ദുൾ റസാഖിനെ കണ്ടിട്ടുണ്ടെന്നും ഇതാണ് അടിസ്ഥാനപരമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയതെന്നും നടി വ്യക്തമാക്കി. “ഞാൻ അബ്ദുൾ റസാഖിനെ കുറച്ചുകാലം മുമ്പ് വിവാഹം കഴിച്ചിരുന്നു. ക്ഷമിക്കണം സർ. നിങ്ങൾക്ക് രണ്ടുമൂന്നു കുട്ടികളുണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല, ഈ ഗോസിപ്പ് വളരെ ലജ്ജാകരമായിരുന്നു”- നടി തമാശരൂപേണ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമായി തമന്ന പ്രണയത്തിലാണെന്നും പണ്ട് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഇത്തരത്തിലുള്ള പ്രചാരണം നാണക്കേടാണെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം…
Read Moreഅമ്മ സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്നു: ഷമ്മി തിലകൻ
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്നു എന്ന് ഷമ്മി തിലകൻ. ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകും! അതുകൊണ്ട് ഈ വിഷയത്തില്‍…ഞാനീ നാട്ടുകാരനേയല്ല !എനിക്കൊന്നും പറയാനുമില്ല. പക്ഷേ,ഒരു കാര്യം ഉറപ്പ് എന്നാണ് ഷമ്മിയുടെ പ്രതികരണം. കര്‍മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും! ബൈബിള്‍ പറയുന്നു, നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും. (മത്തായി 7:2) ഈ തെരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയര്‍ത്തി നില്ക്കാന് ആര്‍ക്കൊക്കെ കഴിയും എന്നു കാലം തെളിയിക്കും. ചിലപ്പോള്‍, ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓര്‍ക്കുക,നിഷ്കളങ്കമായ ചിരിക്ക് പിന്നില്‍ വലിയ സത്യങ്ങളുണ്ടാകാം എന്ന് ഷമ്മി തിലകൻ പറഞ്ഞു.
Read Moreഅരൂപിയുടെ സ്വിച്ചോൺ കർമം ഇടപ്പള്ളിയിൽ
പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, അഭിലാഷ് വാര്യർ, സാക്ഷി ഭാട്ടിയ, കിരൺ രാജ്, സുജ റോസ്, അഞ്ജന മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടത്തി. കിരൺ രാജ്, കണ്ണൻ സാഗർ, വിജു സോപാനം, മാത്യു ഹാർമണി, എം.കെ. വിജുബാൽ, ആന്റണി ഹെൻട്രി, നിബു എബ്രഹാം, ബിജോയ് വർഗീസ്, സിന്ധു വർമ,സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി, വിഷ്ണു കാന്ത്, സംഗീത തുടങ്ങിയവരാണു മറ്റു താരങ്ങൾ. പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൻ നിർവഹിക്കുന്നു. സംഗീതം-ഗോപീ സുന്ദർ, എഡിറ്റർ-വിനീത് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-മഹേഷ് ശ്രീധർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-ഷാജി കൂനന്മാവ്,…
Read Moreകുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കഴിക്കാൻ എന്റെ ആജ് കി രാത്ത്’ വേണം: തമന്ന ഭാട്ടിയ
സ്ത്രീ 2 ല്‍ താന്‍ അഭിനയിച്ച ആജ് കി രാത്ത് എന്ന ഗാനത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്വീകാര്യത തുറന്നു പറഞ്ഞ് നടി തമന്ന ഭാട്ടിയ. ‘ആജ് കി രാത്ത്’ കാണുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാര്‍ പറയാറുണ്ടെന്ന് താരം ദി ലല്ലന്‍ടോപ്പിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സിനിമകളുടെയും ഗാനങ്ങളുടെയും തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. എന്നാല്‍ ഈ പരാമര്‍ശം അമ്മമാരെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ഷോയുടെ അവതാരകന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കാൻ തന്റെ പാട്ട് കാരണമെന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്നാണ് തമന്ന ഇതിന് മറുപടിയായി പറഞ്ഞത്. ഒന്നോ രണ്ടോ വയസില്‍ അവര്‍ക്ക് എന്ത് വരികളാണ് മനസിലാകാന്‍ പോകുന്നത്. അതില്‍ സംഗീതമുണ്ട്. നമ്മള് സിനിമകള്‍ മറക്കും, പക്ഷേ പാട്ടുകള്‍ ഓര്‍ക്കും. അതാണ് വാസ്തവം. തങ്ങളുടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് അമ്മമാരുടെ ആശങ്ക.…
Read More