കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി.2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു.പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും…
Read MoreCategory: Movies
ഭർത്താവ് മുസ്തഫയുമായി വേർപിരിഞ്ഞോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രിയാമണി
തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളാണ് പ്രിയാമണി. ആദ്യ ചിത്രത്തിലൂടെത്തന്നെ (പരുത്തിവീരൻ) ദേശീയ അവാർഡ് സ്വന്തമാക്കിയ അവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. കരിയറിൽ ഒരു ഘട്ടമെത്തിയപ്പോൾ നായികാ വേഷങ്ങളിൽ നിന്ന് മാറി പ്രിയാമണി സഹനടിയായും ഐറ്റം ഡാൻസറായുമൊക്കെ തിളങ്ങിയത് നാം കണ്ടതാണ്. എന്നാൽ കുറച്ചുകാലമായി പ്രിയാമണിയുടെ വ്യക്തി ജീവിതത്തിലാണ് പപ്പരാസികളുടെ കണ്ണ്. സോഷ്യൽ മീഡിയയിലും അഭിനയ ജീവിതത്തിലും തിരക്കിലാണെങ്കിലും വ്യക്തി ജീവിതം, പ്രത്യേകിച്ച് ദാമ്പത്യ വിശേഷങ്ങൾ അധികം പങ്കുവയ്ക്കാത്ത താരമാണ് പ്രിയാമണി. അതുകൊണ്ടു തന്നെ പ്രിയാമണിയുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീണെന്നും ഭർത്താവ് മുസ്തഫയുമായി വേർപിരിഞ്ഞുവെന്നുമൊക്കെ കിംവദന്തികൾ സോഷ്യൽ മീഡിയയിൽ കുറച്ചുദിവസാമയി ശക്തമായിരുന്നു. പലപ്പോഴും ഇതു സംബന്ധിച്ച് ഈ ചോദ്യങ്ങൾ പ്രിയാമണിയെ അലോസരപ്പെടുത്തിയിരുന്നു. മിക്കപ്പോഴും മറുപടി പറയാതെ ഇത്തരം പ്രചാരണങ്ങളോട് മുഖം തിരിക്കുകയാണ് പ്രിയ ചെയ്യാറുള്ളത്. എന്നാൽ ഇപ്പോഴിതാ ഈ പ്രചാരണങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ്…
Read Moreഅമ്മ തെരഞ്ഞെടുപ്പ്; നടി പ്രസിഡന്റാകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ഉര്‍വശി
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടി പ്രസിഡന്റാകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ചലച്ചിത്ര നടി ഉര്‍വശി വ്യക്തമാക്കി. മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാല്‍ മത്സരിച്ചില്ല. സംഘടനയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നവര്‍ ജയിക്കണം. ജയിക്കുന്നവര്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. അല്ലെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഉര്‍വശി പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി താന്‍ കൊച്ചിയിലെത്തും. മമ്മൂട്ടിക്കും മോഹന്‍ലാലിനും സംഘടനയെ നയിക്കാന്‍ പദവി ആവശ്യമില്ല. തുടര്‍ന്നും ഭാരവാഹികള്‍ക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉര്‍വശി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഅഭിപ്രായം പറയേണ്ടത് ഫിലിം മേക്കറല്ല, സമൂഹം; ലഭിക്കാതെ പോയ ഒരു കാര്യത്തിനു വേണ്ടി അപലപിക്കുന്നത് ശരിയല്ലെന്ന് ബ്ലസി
തിരുവല്ല: ആടുജീവിതം സിനിമ ദേശീയ അവാർഡ് നിർണയത്തിൽ നിന്നു തിരസ്കരിക്കപ്പെട്ടപ്പോൾ ഇതിനെതിരേ അഭിപ്രായം പറയേണ്ടത് ഒരു ഫിലിം മേക്കർ അല്ല മറിച്ച് സമൂഹമാണെന്ന് പ്രശസ്ത സംവിധായകൻ ബ്ലസി.ഇതിനെതിരേ താൻ വീണ്ടും വീണ്ടും അഭിപ്രായം പറയുമ്പോൾ അത് ചെറുതാകുന്നതുപോലെയാണ്. ലഭിക്കാതെ പോയ ഒരു കാര്യത്തിനു വേണ്ടി അപലപിക്കുന്നത് ശരിയല്ല. എന്നാൽ ജൂറി ചെയർമാൻ പരമാർശിച്ചത് ഈ സിനിമയിൽ ചില സാങ്കേതിക പിഴവുകൾ മൂലമാണ് പരിഗണിക്കാതെ പോയതെന്നാണ്. ഇന്ത്യൻ മനോരമയിൽ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ ഈ സിനിമ കണ്ടതിനു ശേഷം തന്നെ നേരിട്ട് കണ്ട് സിനിമയെക്കുറിച്ച് വളരെയധികം താല്പര്യപൂർവ്വം സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യ യ്ക്ക് ശേഷം ഇത്രയും നല്ലൊരു സിനിമ താൻ കണ്ടിട്ടില്ലെന്ന് പറയുകയുണ്ടായി. എന്നാൽ ജൂറി ചെയർമാൻ ആയപ്പോൾ ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് അറിയില്ല. ഇത് എന്റെ മാത്രം വിഷയമല്ല സമൂഹം ചർച്ച ചെയ്യേണ്ടതാണെന്നും ചിലർ…
Read Moreപറഞ്ഞതെല്ലാം അതിലുണ്ട്, ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന നടി പ്രിയങ്ക
കൊച്ചി: സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നു പ്രിയങ്ക പറഞ്ഞു. “കുക്കുവാണ് എന്നെ വിളിച്ചത്. മീ ടു പോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണം എന്ന് എന്നോട് പറഞ്ഞു. അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണ് കാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ കാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു. ആ ഹാര്‍ഡ് ഡിസ്ക് നമുക്ക്…
Read Moreസ്വർണ ഐഫോണിനു പുറകെ ആഡംബര ബാഗേജും നഷ്ടമായി: വേദനയോടെ വീഡിയോ പങ്കുവച്ച് ഉർവശി റൗട്ടേല
മുംബൈയിൽ നിന്ന് വിംബിൾഡണിലേക്കു യാത്ര ചെയ്യുമ്പോൾ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ആഡംബര ബാഗേജ് മോഷണം പോയതായി നടി ഉർവശി റൗട്ടേല. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടൻ പോലീസിനോടും എമിറേറ്റ്സ് എയർവേയ്സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർഥിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിൽ, ഡിയോർ ബാഗേജിന്റെയും ഫ്ലൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഉർവശി പരാതി ഉന്നയിച്ചത്. “വിംബിൾഡൺ സമയത്ത് മുംബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തതിനു ശേഷം ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ബെൽറ്റിൽ നിന്ന് ഞങ്ങളുടെ വിംബിൾഡൺ ഡിയോർ ബ്രൗൺ ബാഗേജ് മോഷണം പോയി. ബാഗേജ് ടാഗും ടിക്കറ്റും മുകളിലുണ്ട്. അത് വീണ്ടെടുക്കാൻ അടിയന്തരമായി സഹായം അഭ്യർഥിക്കുന്നു’ എന്ന പരാതിക്കൊപ്പം, സഹിക്കുന്ന അനീതി ആവർത്തിക്കുന്ന അനീതിയാണ് എന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. യുകെ പോലീസിന്റെയും എമിറേറ്റ്സ്…
Read Moreഎനിക്ക് ഫ്രീഡം വേണം; അതിനുവേണ്ട കാര്യങ്ങൾ തുറന്ന് പറഞ്ഞ് നിത്യമേനോൻ
ഞാൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാറില്ല. ഞാൻ പ്രാക്ടിക്കലാണ്. ഇഎംഐകളുണ്ടെങ്കിൽ നാളെ വർക്കിന് വരില്ലെന്ന് പറയാൻ പറ്റില്ല. ഞാൻ ഇഎംഐകൾ വയ്ക്കാറില്ല. ലോണുകൾ എടുക്കാറില്ല. എനിക്കുള്ളതേ ചെലവഴിക്കൂ. മുമ്പേ ഞാൻ അങ്ങനെയാണ്. എന്റെ കൈയിൽ പണം ഇല്ലെങ്കിൽ ഞാൻ ഒന്നും വാങ്ങില്ല. ലോൺ എടുത്ത് എനിക്ക് താങ്ങാനാകാത്ത ഒന്നും വാങ്ങില്ല. അല്ലെങ്കിൽ ഇഎംഐ ഉണ്ടല്ലോ വർക്കിന് പോകണം എന്ന് ചിന്തിക്കും. ഫ്രീഡം വേണമെങ്കിൽ നമുക്കുള്ളതിൽ കൂടുതൽ ചെലവഴിക്കരുത്. അങ്ങനെയുള്ള സ്ട്രസ് എനിക്കില്ല. കുറച്ച് കാലം വെറുതെ ഇരിക്കണമെങ്കിൽ എനിക്ക് സാധിക്കും. കഴിഞ്ഞ നാല് മാസം ഞാൻ വീട്ടിൽ ചിൽ ചെയ്യുകയായിരുന്നു. അടുത്ത നാല് മാസവും വീട്ടിലായിരിക്കും. അമ്മയുടെ വീട്ടിൽ ഇടയ്ക്കു പോകും. എന്നാൽ ഞാൻ സോഷ്യലൈസ് ചെയ്യാറില്ല. ഷൂട്ടിംഗ് കാരണം ആരോഗ്യം മോശമായിട്ടുണ്ടാകും. അപ്പോൾ എനിക്ക് റീ ചാർജ് ചെയ്യണം. അതിനാണു ഞാൻ ഈ സമയം ചെലവഴിക്കാറുള്ളത്. -നിത്യ…
Read Moreസ്ക്രീനിൽ ഇട്ടൂപ്പ് നിറഞ്ഞാടി; കൂടെക്കൂട്ടി ദേശീയ പുരസ്കാരം; കരിയറിനു വേണ്ടി ചെയ്ത നല്ല കാര്യത്തിനു ഫലമുണ്ടായതില്‍ സന്തോഷമെന്ന് വിജയരാഘവൻ
കോട്ടയം: അവാര്‍ഡിനു വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അമിതമായ സന്തോഷം തോന്നുന്നേയില്ലെന്നു മികച്ച സഹനടനായി ദേശീയ അവാര്‍ഡ് നേടിയ നടന് വിജയരാഘവന്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന നൂറു വയസുകാരന്റെ കഥാപാത്രമാണ് മികച്ച സഹനടനിലേക്കു താരത്തെ എത്തിച്ചത്. അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാണ് ദേശീയ പുരസ്കാരം തേടിയെത്തുന്നത്. എറണാകുളത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അവാര്‍ഡ് വിവരം താനറിയുന്നതെന്നും നമ്മള് ചെയ്ത കഥാപാത്രം ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ ആനന്ദമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബ് ചെയ്തു തൊണ്ട വീങ്ങിജില്ലയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന്റെ നേട്ടവും ജില്ലയ്ക്ക് ഇരട്ടി അഭിമാനം തന്നെയാണ്. ഒളശയിലാണ് നടന് താമസിക്കുന്നത്. സിനിമയുടെ പേരു പോലെ വിജയരാഘവന്റെ ഡയനീഷ്യയെന്ന വീട്ടിലും പൂക്കാലമാണ്. സംസ്ഥാന അവാര്‍ഡും ദേശിയ അവാര്‍ഡും ഒരു സിനിമ തന്നെ സമ്മാനിച്ചതും പൂക്കാലത്തെ കൂടുതല്‍ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: പൂക്കാലത്തില്‍ നന്നായി…
Read More‘വേദന വന്ന സമയത്തേ നവാസിക്ക ഡോക്ടറെ പോയി കണ്ടാൽ മതിയായിരുന്നു: ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി’: വിനോദ് കോവൂർ
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗ വേദയിൽ ഹൃദയഭേദകമായ കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനുമായ നടൻ വിനോദ് കോവൂർ. സെറ്റിൽ വെച്ച് നവാസിന് നെഞ്ച് വേദനയുണ്ടായി. അപ്പോൾത്തന്നെ ഡോക്ടറെ വിളിച്ച് സംസാരിച്ചു. പക്ഷേ ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകുകയായിരുന്നു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി എന്ന് വിനോദ് കോവൂർ പറഞ്ഞു. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ പൂരം… നവാസ്ക്ക എന്തൊരു പോക്കാ ഇത്…. വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ……കളമശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി. കവിളത്ത്…
Read Moreകലാഭവന്‍ നവാസിന് വിട; പോസ്റ്റുമോർട്ടം ഇന്ന്
നടൻ കലാഭവൻ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് കൊണ്ടുവരും വൈകുന്നേരം നാലോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ചിന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തും. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇത് സ്ഥിരീകരിക്കാനാകും. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പോലീസ് വ്യക്തമാക്കി.
Read More