ര​ജ​നി സാ​റി​ന്‍റെ പ​ഴ​യ​കാ​ല ലു​ക്ക് ചെ​യ്യാ​ൻ ധ​നു​ഷ് കൊ​ള്ളാ​മെ​ന്ന് ലോ​കേ​ഷ്

  ര​ജ​നി സാ​റി​ന്‍റെ പ​ഴ​യ​കാ​ല ലു​ക്ക് ചെ​യ്യാ​ൻ ധ​നു​ഷ്സാ​റി​നെ തെര​ഞ്ഞെ​ടു​ക്കാം. അ​തി​ന് ശേ​ഷ​മു​ള്ള 90 കാ​ല​ഘ​ട്ടം ചെ​യ്യാ​നാ​യി വി​ജ​യ് സേ​തു​പ​തി, ശി​വ​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ന​ന്നാ​യി​രി​ക്കും. കാ​ര​ണം അ​വ​രി​ൽ എ​വി​ടെ​യോ ഞാ​ൻ ര​ജ​നി സാ​റി​ന്‍റെ ഒ​രു ചാം ​ക​ണ്ടി​ട്ടു​ണ്ട്. ന​മ്മു​ക്ക് ഒ​രു​പാ​ട് മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ ഉ​ണ്ട്. അ​വ​രി​ൽ ആ​ര് ചെ​യ്താ​ലും ന​ല്ല​താ​യി​രി​ക്കും. ഇ​പ്പോ​ൾ ഉ​ള്ള ഈ ​ജ​ന​റേ​ഷ​ൻ അ​ഭി​നേ​താ​ക്ക​ൾ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​ൽ ടോ​പ്പി​ൽ എ​ത്താ​നി​രി​ക്കു​ന്ന​വ​രാ​ണ്. -ലോ​കേ​ഷ് ക​ന​ക​രാ​ജ്

Read More

സാ​മ​ന്ത ഇ​നി​യും നാ​ഗ​ചൈ​ത​ന്യ​യെ മ​റ​ന്നി​ല്ലേ? ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ചി​ത്രം ച​ർ​ച്ച​യാ​വു​ന്നു

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​യെ​ ആ​രാ​ധ​ക​രു​ള​ള ന​ടി​യാ​ണ് സാ​മ​ന്ത. ന​ട​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള​ള വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷം പ​ല​ത​രം ഗോ​സി​പ്പു​ക​ളും സാ​മ​ന്ത​യെ​ക്കു​റി​ച്ചു​ണ്ടാ​യി​ട്ടു​ണ്ട്.2010-ൽ ​ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത വി​ണ്ണൈ താ​ണ്ടി വ​രു​വാ​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​മ​ന്ത അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ത്തു​വ​രു​ന്ന​ത്. അ​തേ​വ​ർ​ഷം ത​ന്നെ യെ ​മാ​യാ ചെ​സാ​വെ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും സാ​മ​ന്ത നാ​യി​ക​യാ​യി. ചി​ത്രം ബോ​ക്‌​സോ​ഫീ​സി​ൽ വൻഹി​റ്റാ​യി​രു​ന്നു.​ ഇ​പ്പോ​ഴി​താ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ക​യാ​ണ് ന​ടി. ത​ന്‍റെ പു​തി​യ വി​ന്‍റേ​ജ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം ഇൻസ്റ്റയിൽ പ​ങ്കു​വ​ച്ചി​രുന്നു. സാ​രി ഉ​ടു​ത്ത ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോട്ടോകളാണിത്. ചി​ത്ര​ങ്ങ​ളി​ൽ ക​ഴു​ത്തി​ലെ പഴയ ടാ​റ്റൂ​വും കാ​ണാം. മു​ൻ​പ് സാ​മ​ന്ത ഈ ​ടാ​റ്റൂ മാ​യ്ച്ചു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​ടാ​റ്റൂ വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ എ​ന്തു​കൊ​ണ്ടാ​ണ് ന​ടി ടാ​റ്റൂ മാ​യ്ക്കാ​ത്ത​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. (ടാ​റ്റൂ ചെ​യ്ത​തി​ൽ ത​നി​ക്ക് കു​റ്റോ​ബോ​ധ​മു​ണ്ടെ​ന്ന്…

Read More

“അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ്; ബാ​ബു​രാ​ജി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നെ​തി​രേ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്

കൊ​ച്ചി: താ​ര​സം​ഘ​ട​ന “അ​മ്മ’​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ന​ട​ന്‍ ബാ​ബു​രാ​ജി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നെ​തി​രേ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന് ബാ​ബു​രാ​ജ് പി​ന്മാ​റ​ണ​മെ​ന്നാ​ണ് ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. താ​ന്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യി​രു​ന്ന​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു മാ​റി നി​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ബാ​ബു​രാ​ജി​നെ​തി​രേ ഒ​ന്നി​ല​ധി​കം കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍, അ​വ ക​ഴി​യു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​ദ്ദേ​ഹം മാ​റി​നി​ല്‍​ക്ക​ണം. ഇ​ത് വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്ക​രു​തെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ഒ​രു മാ​റ്റ​ത്തി​നാ​യി ഇ​ത്ത​വ​ണ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം ഒ​രു വ​നി​ത​യ്ക്ക് ന​ല്‍​ക​ണ​മെ​ന്നും വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ബാ​ബു​രാ​ജ് മ​ത്സ​ര രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ന​ടി മ​ല്ലി​ക സു​കു​മാ​ര​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം ബാ​ബു​രാ​ജ് മ​ത്സ​രി​ക്കു​മെ​ന്ന് നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ബാ​ബു​രാ​ജ്, അ​നൂ​പ് ച​ന്ദ്ര​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ജ​ന​റ​ല്‍…

Read More

ത​മി​ഴി​ൽ എ​ന്‍റെ ശ​ബ്ദ​ത്തി​ന് ട്രോ​ൾ, ഹി​ന്ദി​യി​ൽ സ്വീ​കാ​ര്യ​ത: ശ്രു​തി ഹാ​സ​ൻ

ന​ടി​യാ​യും ഗാ​യി​ക​യാ​യും ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണു ക​മ​ൽ​ഹാ​സന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ന്‍. എ​ന്നാ​ല്‍ തു​ട​ക്കനാ​ളു​ക​ളി​ല്‍ ത​ന്‍റെ ശ​ബ്ദ​ം അം​ഗീ​ക​രി​ക്കാ​ന്‍ സി​നി​മ ഇ​ന്‍​ഡ​സ്ട്രി ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ക​യാ​ണു ശ്രു​തി ഹാ​സ​ന്‍. ത​മി​ഴി​ല്‍ ശ​ബ്ദ​ത്തി​നു വ​ലി​യ ട്രോ​ളാ​ണു ല​ഭി​ച്ച​തെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യു​ന്ന​തു വ​ള​രെ കു​റ​വാ​യി​രു​ന്നെ​ന്നും ശ്രു​തി പ​റ​ഞ്ഞു. ശ്രു​തി കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​രാ​ളാ​യി എ​ത്തു​ന്ന കൂ​ലി എ​ന്ന ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ, ഡീ​പ്പ് ആ​യ ശ​ബ്ദ​മാ​ണ് എ​ന്‍റേ​തെ​ന്നാ​യി​രു​ന്നു ഇ​തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് ഏ​റെ ക​ഴി​ഞ്ഞാ​ണ് സ്വ​ന്തം ശ​ബ്ദം ത​ന്നെ അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ന്നാ​ല്‍ ഹി​ന്ദി സി​നി​മാ ഇ​ന്‍​ഡ​സ്ട്രി​യും പ്രേ​ക്ഷ​ക​രും എ​ന്‍റെ ശ​ബ്ദ​ം സ്വീ​ക​രി​ച്ചു. ഹി​ന്ദി​യി​ല്‍ എ​ന്‍റേ​തി​നു സ​മാ​ന​മാ​യ ശ​ബ്ദ​മു​ള്ള ന​ടി​മാ​ര്‍ നേ​ര​ത്തെത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​താ​കാം കാ​ര​ണം. ത​മി​ഴി​ലെ എ​ന്‍റെ തു​ട​ക്ക​നാ​ളു​ക​ളി​ല്‍ ശ​ബ്ദ​ത്തി​ന്‍റെ പേ​രി​ല്‍ ഞാ​ന്‍ ഒ​രു​പാ​ടു…

Read More

രാ​ജ​ഗ​ർ​ജ​നം-​പാ​ല​ക്കാ​ടി​ന്‍റെ ക​ഥ​യു​മാ​യി ഒ​രു ചി​ത്രം

പാ​ല​ക്കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് രാ​ജ​ഗ​ർ​ജ​നം എ​ന്ന ചി​ത്രം. പി​ക്ച്ച​ർ പെ​ർ​ഫെ​ക്റ്റ് ഫി​ലിം ക​ബ​നി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ആ​ർ.​കെ. പ​ള്ള​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​യ്മ​നം സാ​ജ​ൻ ത​യാ​റാ​ക്കു​ന്നു. പു​ല​മ​ന്തോ​ൾ മ​ന​യി​ൽ, ചി​ത്ര​ത്തി​ലെ ചി​ല പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള ചി​ത്രീ​ക​ര​ണം ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ചി​ങ്ങ​മാ​സ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. പാ​ല​ക്കാ​ടി​ന്‍റെ ചൂ​രും ചൂ​ടു​മു​ള്ള ക​ഥ, പു​തി​യൊ​രു അ​വ​ത​ര​ണ ശൈലിയിൽ പു​തു​മ​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം, പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കും. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം, എ​ല്ലാ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. കാ​മ​റ, എ​ഡി​റ്റിം​ഗ്- ഗോ​ഗു​ൽ കാ​ർ​ത്തി​ക്, ഗാ​ന​ര​ച​ന- വാ​സു അ​രീ​ക്കോ​ട്, കെ.​ടി. ജ​യ​ച​ന്ദ്ര​ൻ, സ്റ്റു​ഡി​യോ- റെ​ഡ് ആ​ർ​ക് സ്റ്റു​ഡി​യോ.

Read More

‘തെ​റ്റു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രാ​ളാ​ണു ഞാ​ന്‍, പ്ര​ണ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ച്ച​ത്, വ​ള​രെ പ​ക്വ​ത കു​റ​ഞ്ഞ കാ​ല​ത്ത് പ​റ​ഞ്ഞൊ​രു കാ​ര്യ​മാ​ണ്’: ഗാ​യ​ത്രി സു​രേ​ഷ്

പ്ര​ണ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ച്ച​ത്, വ​ള​രെ പ​ക്വ​ത കു​റ​ഞ്ഞ ഒ​രു കാ​ല​ത്ത് പ​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​ണെ​ന്ന് ഗാ​യ​ത്രി സു​രേ​ഷ്. ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ള​രെ ഫോ​ക്ക​സ്ഡ് ആ​ണ്. കു​റേ സി​നി​മ​ക​ള്‍ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. എ​ന്‍റെ ഇ​രു​പ​തു​ക​ളി​ല്‍ ഞാ​ന്‍ മെ​റ്റീ​രി​യ​ലി​സ്റ്റി​ക് ലോ​ക​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ കു​റ​ച്ചു​കൂ​ടി ലൈ​ഫ് എ​ക്‌​സ്‌​പ്ലോ​ര്‍ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. പൈ​സ വേ​ണം, കു​റെ ട്രാ​വ​ല്‍ ചെ​യ്യ​ണം, ന​ല്ല ഡ്ര​സ് വാ​ങ്ങ​ണം. ഇ​തൊ​ക്കെ​യാ​ണ് എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ താ​ത്പ​ര്യ​ങ്ങ​ള്‍. ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് ആ​ള്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണം എ​ന്നു​ണ്ട്. തെ​റ്റു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രാ​ളാ​ണു ഞാ​ന്‍. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തെ​റ്റു​ക​ള്‍ സം​ഭി​ക്കു​ന്ന​ത്. ഞാ​ന്‍ ഹോം ​വ​ര്‍​ക്ക് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ സെ​ന്‍​സി​ബി​ള്‍ ആ​യെ​ന്ന് എ​ല്ലാ​രും പ​റ​യു​ന്ന​ത്. പ​ണ്ട് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ശ്ര​ദ്ധ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴാ​ണ് സി​നി​മ​യി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ആ​ക​ണം എ​ന്നൊ​ക്കെ​യു​ള്ള തോ​ന്ന​ല്‍ വ​ന്ന​ത് ഗാ​യ​ത്രി സു​രേ​ഷ് പ​റ​ഞ്ഞു.

Read More

അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ്: ബാ​ബു​രാ​ജ്  പി​ന്‍​മാ​റ​ണ​മെ​ന്ന് ന​ടി മ​ല്ലി​ക സു​കു​മാ​ര​ന്‍

അ​മ്മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ന്‍ ബാ​ബു​രാ​ജ് മ​ത്സ​രി​ക്ക​രു​തെ​ന്ന് ന​ടി മ​ല്ലി​ക സു​കു​മാ​ര​ന്‍. ആ​രോ​പ​ണ വി​ധേ​യ​ന്‍ മാ​റി​നി​ല്‍​ക്കു​ക​യാ​ണു വേ​ണ്ട​ത്. ബാ​ബു​രാ​ജ് മ​ത്സ​രി​ച്ചാ​ല്‍ പ​ല സം​ശ​യ​ങ്ങ​ള്‍​ക്കും ഇ​ട​വ​രും. മ​ടു​ത്തി​ട്ടാ​ണ് മോ​ഹ​ന്‍​ലാ​ല്‍ അ​മ്മ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്നു മാ​റി​യ​ത്. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളി​ലും ലാ​ലി​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ചി​ല​രു​ടെ ശീ​ല​മാ​ണ്. ലാ​ലോ മ​മ്മൂ​ട്ടി​യോ ഇ​ല്ലെ​ങ്കി​ല്‍ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ട് പോ​ലും ല​ഭി​ക്കി​ല്ല. ത​ങ്ങ​ള്‍ തെ​റ്റു ക​ണ്ടാ​ല്‍ തു​റ​ന്നു​പ​റ​യും. അ​തി​നാ​ല്‍ താ​നും മ​ക​നും അ​മ്മ​യ്ക്ക് അ​പ്രി​യ​രാ​ണെ​ന്നും മ​ല്ലി​കാ സു​കു​മാ​ര​ന്‍ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ബാ​ബു​രാ​ജ്, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, അ​നൂ​പ് ച​ന്ദ്ര​ന്‍, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കും. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ര്‍ മാ​റി​നി​ല്‍​ക്കു​ന്ന​താ​ണ് മ​ര്യാ​ദ എ​ന്ന് അ​നൂ​പ് ച​ന്ദ്ര​നും പ​റ​ഞ്ഞി​രു​ന്നു. സം​ഘ​ട​ന​യു​ടെ മാ​ഹാ​ത്മ്യം മ​ന​സി​ലാ​ക്കി മൂ​ല്യ​മു​ള്ള​വ​ര്‍ രം​ഗ​ത്തുവ​ര​ണം. താ​നും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​നൂ​പ് ച​ന്ദ്ര​ന്‍ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കും മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് സം​ഘ​ട​ന…

Read More

‘സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി, അ​മ്മ​യ്ക്കും അ​ച്ഛ​നും വേ​ണ്ടി, കാ​മു​കി​ക്കു വേ​ണ്ടി, എ​ന്‍റെ ആ​ളു​ക​ൾ​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്നു’: വി​ജ​യ് ദേ​വ്‌​ര​ക്കൊ​ണ്ട

ബ​ന്ധ​ങ്ങ​ൾ എ​ല്ലാ​റ്റി​നും മു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി വ​ള​ർ​ന്നു​വ​രി​ക​യാ​ണ്. ജീ​വി​ക്കാ​നും പ​ഠി​ച്ചു. അ​തി​നു​മു​മ്പ്, ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. മ​ന​സ് തു​റ​ന്ന് വി​ജ​യ് ദേ​വ്‌​ര​ക്കൊ​ണ്ട. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു വ​ർ​ഷ​മാ​യി, എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ പോ​യി എ​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്‍റെ അ​മ്മ, അ​ച്ഛ​ൻ, എ​ന്‍റെ കാ​മു​കി, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​മാ​യി എ​നി​ക്ക് വേ​ണ്ട​ത്ര സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റി​യി​ല്ല. പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം എ​നി​ക്ക് മ​ന​സി​ലാ​യി, അ​ങ്ങ​നെ പാ​ടി​ല്ലെ​ന്ന്. ഇ​പ്പോ​ൾ എ​ന്‍റെ ആ​ളു​ക​ൾ​ക്കാ​യി സ​മ​യം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഞാ​ൻ ന​ട​ത്തു​ന്നു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി, എ​ന്‍റെ അ​മ്മ​യ്ക്കും അ​ച്ഛ​നും വേ​ണ്ടി, എ​ന്‍റെ കാ​മു​കി​ക്കു വേ​ണ്ടി​യും സ​മ​യം ക​ണ്ടെ​ത്തു​ന്നു എ​ന്ന് വി​ജ​യ് ദേ​വ്‌​ര​ക്കൊ​ണ്ട പ​റ​ഞ്ഞു.

Read More

തൃ​പ്‌​തി​പ്പെ​ടു​ത്തു​ന്ന തി​ര​ക്ക​ഥ വ​രാ​ത്ത​തി​നാ​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി മ​ല​യാ​ള​ത്തി​ലൊ​രു സി​നി​മ ചെ​യ്‌​തി​ട്ടെ​ന്ന് ജ​യ​റാം

ഒ​ന്ന​ര വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി മ​ല​യാ​ള​ത്തി​ലൊ​രു സി​നി​മ ചെ​യ്‌​തി​ട്ടെ​ന്ന് ജ​യ​റാം. എ​ന്തു​കൊ​ണ്ട് മ​ല​യാ​ള സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന് ആ​ളു​ക​ൾ ചോ​ദി​ക്കാ​റു​ണ്ട്. മ​റ്റൊ​ന്നു​മ​ല്ല, മ​ന​സി​നെ 100 ശ​ത​മാ​നം തൃ​പ്‌​തി​പ്പെ​ടു​ത്തു​ന്ന തി​ര​ക്ക​ഥ വ​രാ​ത്ത​താ​ണു കാ​ര​ണം. ആ ​ഇ​ട​വേ​ള​ക​ളി​ൽ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​തു​ല്യ​മ​ല്ലാ​ത്ത വേ​ഷ​ങ്ങ​ളാ​യി​രു​ന്നു അ​വ​യെ​ല്ലാം. ന​ല്ല സി​നി​മ​യ്‌​ക്കു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​നി​ടെ​യാ​ണ് ഇ​തെ​ല്ലാം ചെ​യ്‌​ത​ത്.​ഇ​പ്പോ​ൾ ഞാ​നും കാ​ളി​ദാ​സും ചേ​ർ​ന്നൊ​രു മ​ല​യാ​ള സി​നി​മ ചെ​യ്യാ​ൻ പോ​വു​ക​യാ​ണ്. ജൂ​ഡ് ആ​ന്‍റ​ണി തി​ര​ക്ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്‌​ട​പ്പെ​ട്ടു. അ​ച്ഛ​നും മ​ക​നും ചേ​ർ​ന്ന് ചെ​യ്‌​താ​ൽ ന​ന്നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ട്ട​പ്പോ​ൾ ത​ന്നെ സ​ന്തോ​ഷ​മാ​യി. കാ​ളി​ദാ​സി​നും മ​ല​യാ​ള​ത്തി​ലേ​ക്ക് ഓ​ഫ​റു​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ല്ല​തൊ​ന്നും അ​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​നും ഇ​ത്ത​ര​ത്തി​ലൊ​രു ചി​ത്രം ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട് എ​ന്ന് ജ​യ​റാം പ​റ​ഞ്ഞു.

Read More

രാ​ജ​ക​ന്യ​ക പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

വൈ​സ് കിം​ഗ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വി​ക്ട​ർ ആ​ദം തി​ര​ക്ക​ഥയെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ന്‍റ​സി ത്രി​ല്ല​ർ രാ​ജ​ക​ന്യ​ക ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ആ​ത്മീ​യ രാ​ജ​ൻ, ര​മേ​ശ് കോ​ട്ട​യം, ഭ​ഗ​ത് മാ​നു​വ​ൽ, ആ​ശ അ​ര​വി​ന്ദ്, മെ​റീ​ന മൈ​ക്കി​ൾ, ഡ​യാ​ന ഹ​മീ​ദ്, മീ​നാ​ക്ഷി അ​നൂ​പ്, മ​ഞ്ചാ​ടി ജോ​ബി, ചെ​മ്പി​ൽ അ​ശോ​ക​ൻ, അ​നു ജോ​സ​ഫ്, ഡി​നി ഡാ​നി​യ​ൽ, ബേ​ബി, മേ​രി, ടോം ​ജേ​ക്ക​ബ്, അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, ഷി​ബു തി​ല​ക​ൻ, ജ​യ കു​റു​പ്പ്, ര​ഞ്ജി​ത്ത് ക​ലാ​ഭ​വ​ൻ, ജെ​യിം​സ് പാ​ലാ എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ ഷാ​രോ​ൺ സ​ഹിം, ദേ​വി​ക വി​നോ​ദ്, ഫാ​ദ​ർ സ്റ്റാ​ൻ​ലി, തേ​ജോ​മ​യി, ആ​ന്‍റ​ണി ജോ​സ​ഫ് ടി, ​മോ​ളി വ​ർ​ഗീ​സ്, സോ​ഫി​യ ജെ​യിം​സ്, ഫാ​ദ​ർ വ​ർ​ഗീ​സ് ചെ​മ്പോ​ലി, ദീ​പ​ക് ജോ​സ്, പ്ര​ജി​ത ര​വീ​ന്ദ്ര​ൻ, ഫാ​ദ​ർ ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ജോ​സു​കു​ട്ടി, ബാ​ബു പാ​ല, ജോ​സ് ക​ട്ട​പ്പ​ന, ടോ​മി തേ​ര​കം, ഫാ​ദ​ർ അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ട്, ടോ​മി ഇ​ട​യാ​ൽ,…

Read More