യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം കൂടൽ രണ്ടാമത് പോസ്റ്റർ പുറത്ത്. ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടൽ. ബിബിൻ ജോർജിനു പുറമെ മറീന മൈക്കിൾ, നിയ വർഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമൺ മോഡൽ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ബാനർ- പി ആന്‍ഡ് ജെ പ്രൊഡക്ഷൻസ്, നിർമ്മാണം- ജിതിൻ കെ വി, കഥ, തിരക്കഥ, സംഭാഷണം- ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം-…
Read MoreCategory: Movies
മുത്തുമണിക്ക് ഡോക്ടറേറ്റ്
സിനിമാ താരം മുത്തുമണിക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്പവകാശ നിയമം സംബന്ധിച്ച പഠനമാണ് മുത്തുമണിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. “ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
Read Moreആരെങ്കിലും അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണം, ഒരിക്കലും പരിഭ്രാന്തരാകരുതെന്നാണ് അമ്മ പറഞ്ഞ് തന്നിട്ടുള്ളത്: ഗൗതമി കപൂർ
ബസിൽവച്ച് തനിക്കുണ്ടായ മോശം അവസ്ഥ വെളിപ്പെടുത്തി ഗൗതമി കപൂർ. കുടുംബത്തിന് സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ ബസിലായിരുന്നു ചെറുപ്പകാലത്തെ യാത്ര. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്യവേ പിന്നിൽ നിന്നയാൾ എന്റെ പാന്റിൽ കൈവച്ചു. അന്ന് കുട്ടിയായിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാൻ പോലും കുറച്ച് സമയമെടുത്തു. ഭയന്ന് ബസിൽ നിന്ന് ഇറങ്ങിയോടി. അയാൾ എന്നെ പിന്തുടരുന്നുണ്ടോ എന്ന് പേടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറയാൻ ഭയമായിരുന്നു. അമ്മ ശകാരിക്കുമെന്നും തെറ്റ് എന്റെ ഭാഗത്താണെന്നും പറയുമെന്ന് കരുതി. എന്നാൽ അമ്മയുടെ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. നീ തിരിഞ്ഞു നിന്ന് അയാളെ അടിക്കണമായിരുന്നു. അല്ലെങ്കിൽ കോളറിൽ പിടിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുതെന്നാണ് അമ്മ പറഞ്ഞത്. ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണം. ഒരിക്കലും പരിഭ്രാന്തരാകരുത്. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, പെപ്പർ സ്പ്രേ കരുതുക. ആവശ്യം വന്നാൽ…
Read Moreആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരാനൊരുങ്ങി സംവൃത സുനിൽ
വിവാഹത്തോടെ അഭിനയരംഗം വിടുകയും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുക യും ചെയ്യുന്ന നടിമാരുടെ കൂട്ടത്തിലേക്കു നടി സംവൃത സുനിലും എത്തുന്നു. അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ഇന്നും സംവൃത സുനിലോടുണ്ട്. 2000 കാലഘട്ടത്തിൽ വന്ന നടിമാരിൽ പ്രേക്ഷക മനസിൽ വലിയ ഇടം നേടിയ നായികാ നടിയാണ് സംവൃത സുനിലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സംവൃതയ്ക്ക് ശേഷം പല നടിമാർക്കും ഹിറ്റുകൾ ലഭിച്ചെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല. ഇന്നത്തെ പുല മുൻനിര നായിക നടിമാരുടെ പേര് പോലും കുടുംബ പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ കരിയറിൽ പതിയെയായിരുന്നു വളർച്ചയെങ്കിലും സംവൃതയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാഹം. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിനു…
Read Moreഏണി; ചിത്രീകരണം പുരോഗമിക്കുന്നു
ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന് (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ഏണി എന്ന സിനിമയുടെ ചിത്രീകരണം ചെർപ്പുളശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സംഭാഷണവും പ്രൊജക്റ്റ് ഡിസൈനിംഗും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം. താരങ്ങളായ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി, ജയമോഹൻ, സുബ്രഹ്മണ്യൻ, ജലജ റാണി, ദീപ പ്രഹ്ലാദൻ, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ സുരേഷ്, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്,…
Read Moreപലചരക്ക് കടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും: എന്ത് കാര്യമാണെങ്കിലും ഭർത്താവുമായി പങ്കുവയ്ക്കാറുണ്ട്, കമ്യൂണിക്കേഷൻ ആണ് പ്രധാനം; പ്രിയാമണി
തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് പ്രിയാമണി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന താരമാണ് പ്രിയാമണി. മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. 2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് നടി. ഗ്ലാമറസ് റോളുകളോടും ഇന്റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറഞ്ഞത്. മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ കടന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്. മുസ്തഫയെ കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. ഒരു ഇവന്റിൽ വച്ചാണ് ആദ്യമായി കാണുന്നത്. നേരത്തെ ഇവന്റ് മാനേജരായിരുന്നു അദ്ദേഹം…
Read Moreമലയാളത്തിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രം കൂടി;സംവിധാനം ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. നായകനായെത്തുന്നതും ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഇതിഹാസങ്ങളിൽ വിശ്വസിച്ചു വളർന്ന താൻ എന്നും സൂപ്പർ ഹീറോയുടെ ആരാധകനായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ ഈ ആവേശകരമായ വാർത്ത പങ്കുവച്ച് കുറിച്ചു. ഉണ്ണി മുകുന്ദൻ എന്ന കുട്ടി എന്നും സ്വപ്നം കണ്ടിരുന്നു എന്നും തന്റെ ഏറ്റവും പ്രിയങ്കരമായ…
Read Moreമേലാൽ ഇത് ആവർത്തിക്കരുത്: സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയ കേസിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിക്ക് ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി. എൻ. ഹേമലത ജാമ്യം അനുവദിച്ചത്. മേലിൽ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നൽകി. കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. ഫേസ്ബുക്ക് പേജിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരേ കേസ് എടുത്തിരുന്നത്.
Read Moreമോഡേൺ ലുക്കിൽ മിയ ജോർജ്; വൈറലായി ചിത്രങ്ങൾ
മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ചു ബിഗ് സ്ക്രീനിലെത്തി തിളങ്ങുന്ന താരമാണ് മിയ ജോർജ്. വിവാഹത്തോടെ സിനിമയില്‍ നിന്നു മാറി നിന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് മിയ. ഇപ്പോഴിതാ കുറച്ചു മോഡേണായ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കുറച്ചു ഗ്ലാമറസായാണു മിയ എത്തിയിരിക്കുന്നത്.
Read Moreസിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ഉർവശി
സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടി, നല്ലൊരു ജോലിയും കണ്ടെത്തിക്കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തുകൊള്ളാനാണ് ഞാന്‍ അവളോടു പറഞ്ഞത്. സ്വന്തംകാലില്‍ നില്ക്കാന് കഴിയുമ്പോള്‍ മാത്രമേ സിനിമയെക്കുറിച്ചു ചിന്തിക്കാവൂ എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള് പഠനം പൂര്‍ത്തിയാക്കി. ഇനി അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. നല്ല ഓഫറുകള്‍ വരുന്നുണ്ട്. കഥ കേട്ട് അവള് തീരുമാനിക്കട്ടെ. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. അവള് സിനിമയിലേക്കു കടന്നുവരുന്നതില്‍ അമ്മയെന്ന നിലയില്‍ എനിക്കു സന്തോഷമേയുള്ളൂ എന്ന് ഉര്‍വശി പറഞ്ഞു.
Read More