തെന്നിന്ത്യയിലെ ശ്രദ്ധേയ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും മകൾ അവന്തിക സുന്ദർ ഇനി തമിഴ് അരങ്ങേറ്റത്തിൽ. ‘ആരംഭം” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലേക്കും എത്തുകയാണ് യുവതാരം പവിഷ് നായകനാകുന്ന ചിത്രത്തിൽ അവന്തിക ആണ് നായിക. നവാഗതനായ ധനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. വോളിബാൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമ എൺപതുകളുടെ പശ്ചാത്തലമാണ്. പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തിന്റെ ശിഷ്യനാണ് ധനു. അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആരംഭം സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്നു. 23 വർഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യൻ താരം സരിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടി ആണ്. അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ്…
Read MoreCategory: Movies
സൈജു കുറുപ്പ് നായകനാകുന്ന ചിത്രം ഹരിവരാസനം; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഹരിവരാസനം രാജേഷ് നായർ സംവിധാനം ചെയ്യുന്നു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളികൾക്ക് മികവുറ്റ ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമാണം . സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരംതുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനത്തിന്റെ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി കെ ആണ്. ജൂലൈയിൽ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും . സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ് . ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ശബരിമല പശ്ചാത്തലത്തിൽ ഒരുങ്ങിയ മാളികപ്പുറത്തിനു ഈണം ഒരുക്കിയ രഞ്ജിൻ രാജ് ആണ് സംഗീതം. ഛായാഗ്രഹണം : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ…
Read Moreസൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ് ചിത്രം ആഗസ്റ്റ് 14 ന് തിയറ്ററുകളിൽ
സൂര്യ നായകനായി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. ആകർഷകമായ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. മമിത ബൈജു ആണ് നായിക. രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമാണം. അതേസമയം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം അവസാന ഘട്ട ചിത്രീകരണത്തിൽ ആണ്. ഗലാട്ട എന്ന് പേരിടാനാണ് ആലോചന. നസ്രിയ നസിം ആണ് നായിക. മലയാള താരം നസ്ലിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടി ആണ് . സുഷിൻ ശ്യാം സംഗീതം…
Read Moreസിനിമയിലെപോലെതന്നെ ജീവിതത്തിലും! ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് ഇന്ദ്രൻസ്
സൂര്യ നായകനായ തമിഴ് ചിത്രം മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളികൾക്ക് ഈ ചിത്രം കുറച്ച് സ്പെഷ്യലാണ്, പ്രിയപ്പെട്ട ഇന്ദ്രൻസ് ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് അതിന് കാരണം. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് ഇന്ദ്രൻസിന്റെ കഥാപാത്രമായ മട്ടാഞ്ചേരി സുകുമാരൻ പറയുന്ന രംഗം തിയറ്ററിൽ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലും ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് വ്യക്തമാക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്. താൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രൻസ് വെളിപ്പെടുത്തി. “ഇപ്പോഴും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം…
Read More‘പാതിരാക്കുറുക്കൻ’ പൂർത്തിയായി
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി,എടപ്പാൾ പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ…
Read Moreപെട്ടെന്നു മെലിയാൻ രാംചരണിനൊപ്പം നൃത്തം ചെയ്താൽ മതി: ജാന്‍വി കപൂർ
രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പെദ്ധി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്ലര് ലോഞ്ചിനിടെ നടി രാം ചരണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാം ചരണിന് ഒപ്പം ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ മെലിയുമെന്നും നാലാം ദിവസം ആയപ്പോഴേക്കും ഡാന്‍സേഴ്സ് എല്ലാം തളര്‍ന്നുവെന്നും ജാന്‍വി പറഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും പറ്റുന്ന, വളരെ എളുപ്പമുള്ള ഒരു വെയിറ്റ് ലോസ് ടിപ് ഞാന്‍ തരാം, രാം ചരണ്‍ സാറിന്റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാവുമ്പോഴേക്കും തന്നെ നിങ്ങള്‍ക്ക് ആ മാറ്റം കാണാന്‍ സാധിക്കും. രാം ചരണ്‍ സാറിനൊപ്പം ഡാന്‍സ് ചെയ്ത ഡാന്‍സേഴ്സ് ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.…
Read Moreസാക്ഷി ഓടിവന്ന് കാലിൽ വീണു, ഞാൻ അഭിനയിച്ച പാട്ടുകേട്ടാണ് സിവ ഉറങ്ങുന്നതെന്ന് പറഞ്ഞു- ജയറാം
തന്നെ കാണാൻ ഒരു ‘വിഐപി ആരാധിക’ വന്ന കഥയാണ് നടൻ ജയറാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ പരിമള ആൻഡോ കോ’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു പരിപാടിയിൽ എത്തിയപ്പോഴാണ് ഈ കഥ പങ്കുവയ്ക്കുന്നത്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയായിരുന്നു അത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ സന്ദർശിച്ചത്. ഓടിവന്ന് അവർ തന്റെ കാലിൽ വീണ് തൊഴുതെന്നും ജയറാം പറഞ്ഞു. “ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു, എന്റെ വലിയ ആരാധിതയാണെന്ന് പറഞ്ഞു. ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ…
Read Moreമരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അത്, ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന ആസക്തിയെക്കുറിച്ചും വെളിപ്പെടുത്തി യോ യോ ഹണി സിംഗ്
ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ യോ യോ യോ ഹണി സിങ് തന്റെ ജീവിതത്തിലെ കഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ് തുറക്കുന്നു. ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന കടുത്ത ആസക്തിയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. എല്ലാതരത്തിലും ജീവിതം തകർന്നെന്ന് തോന്നിയെന്നും മരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അതെന്നും ഗായകൻ വെളിപ്പെടുത്തുന്നു. 2014ൽ തന്റെ കരിയറിന്റെ സുവർണ കാലഘട്ടത്തിലൂടെ ആയിരുന്നു അദ്ദേഹം കടന്നുപോയിക്കൊണ്ടിരുന്നത്. ‘ചാർ ബോട്ടിൽ വോഡ്ക’, ‘സണ്ണി സണ്ണി’, ‘ദേശി കലാകാർ’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ പോപ്പ് സൂപ്പർസ്റ്റാറായി അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ അപ്പോഴാണ് എനിക്ക് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്റെ ആരാധകർ എന്നെ ആ അവസ്ഥയിൽ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഞാൻ വീടിനുള്ളിൽ തന്നെ അടച്ചിരുന്നു. സുഹൃത്തുക്കളെ പോലും കണ്ടില്ല. ഫോൺ കോളുകളോ ടിവിയോ ഇന്റർനെറ്റോഒന്നും ഉണ്ടായിരുന്നില്ല. എന്റെ ദേഹത്ത് പിശാച്…
Read Moreമിസ്റ്ററി ത്രില്ലറിൽ പ്രധാനവേഷത്തിൽ അനുപമ പരമേശ്വരൻ; മരീചിക ട്രെയിലർ
അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലർ മരീചികയുടെ ട്രെയിലർ എത്തി. വിരാജ് അശ്വിൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇളയരാജ സംഗീതം പകർന്നിരിക്കുന്ന ചിത്രം ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സതീഷ് കസെട്ടിയാണ് സംവിധാനം. ഛായാഗ്രഹണം അരവിന്ദ്. എഡിറ്റിംഗ് ജുനൈദ്. ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും.
Read Moreഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്
പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്. എ ടി സിനിമാസിന്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ഇല്ലിക്കൽ റിവഞ്ച് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ പ്രകാശിതമായി. കോളജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്. ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ. ബാനർ- എ ടി സിനിമാസ്, രചന, സംവിധാനം – സത്യദാസ് കാഞ്ഞിരംകുളം, നിർമാണം- ഗോകുലം തുളസീധരൻ, എഡിറ്റിംഗ്, ഛായാഗ്രഹണം- വിവേക് വിൻസന്റ്, സംഗീതം- ഗോപൻ സാഗരി, ഗാനരചന- രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ…
Read More